സുബാബുൽ

 

തീറ്റപ്പുൽ,തീറ്റപ്പുൽ കൃഷി,subabul,leucaena leucocephala,fodder,theetapul krishi,ആട് വളർത്തൽ,agricultural,malayalam farming video,goat farm,cow farming malayalam,diary farming,dairy farming,dairy farming in kerala,dairy farming malayalam,cow farming kerala,pashu valarthal,goat,goat farming,agro farming kerala,farm,farming,തീറ്റ,പുല്ല്,കൃഷി,grass,co4,co3,co5,safed babool,soundal,tree fodder,fodder tree,resep pete cina

ഉഷ്ണമേഖലകളിൽ കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് സുബാബുൽ .കേരളത്തിൽ ഇപ്പിൽ ,ഇപ്പിൾ തുടങ്ങിയ പേരുകളിലും അറിയപ്പെടും .

Botanical name : Leucaena leucocephala

Family : Mimosaceae (Touch-me-not family)

Synonyms : Leucaena glauca

ഉഷ്ണമേഖലകളിൽ കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ്  സുബാബുൽ . അധികം മഴ പെയ്യാത്തിടത്തും ,വരണ്ട പ്രദേശങ്ങളിലുമാണ് ഈ സസ്യം നന്നായി വളരുക .ഇലയ്ക്ക് അനുപർണ്ണങ്ങളുള്ള ഒരു ബഹുവർഷ സസ്യം  . ഇതിന്റെ ഇലകൾ പുളിയിലയുടെ ആകൃതിയാണ് .മഞ്ഞ കലർന്ന വെളുത്ത പൂക്കളും നീണ്ട പരന്ന കായകളും ഇവയിൽ ഉണ്ടാകുന്നു . ഇവയുടെ കായിൽ അനേകം വിത്തുകൾ കാണപ്പെടുന്നു .സുബാബുൽ ഇന്ന് ഇന്ത്യയിൽ മിക്ക സ്ഥലത്തും  കൃഷി ചെയ്യുന്നു . വളരെ വേഗം വളരുന്നതുകൊണ്ടും വെള്ളം ആവിശ്യമില്ലാത്തതുകൊണ്ടും ധാരാളം കർഷകർ കന്നുകാലികളുടെയും ,ആടുകളുടെയും തീറ്റയ്ക്ക് വേണ്ടി സുബാബുൽ കൃഷി ചെയ്യുന്നു .

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഒരു കാലിത്തീറ്റയാണ് സുബാബുൽ എന്ന ഈ സസ്യം .ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പിൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് സുബാബുൽ ധാരാളമായി കാണപ്പെടുന്നത് . 1971ൽ ഇന്ത്യൻ  ആഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷനാണ് കാലിത്തീറ്റയ്ക്കായി ഇതിന്റെ വിത്തുകൾ ആസ്‌ട്രേലിയയിൽ നിന്നും വരുത്തിയത് . ഇന്ത്യയിൽ പേപ്പർ നിർമ്മാണത്തിനും വൻതോതിൽ ഈ സസ്യം ഉപയോഗിക്കുന്നു . ലോകത്ത് പേപ്പർ നിർമ്മാണത്തിന് സുബാബുൽ ഉപയോഗിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യയാണ് .

ഈ വൃക്ഷത്തിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് .ഇതിന്റെ ഇലയും ,വിത്തും പുറംതൊലിയും ,വിത്തുകളിൽ നിന്നും എടുക്കുന്ന എണ്ണയും പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു .വിവിധതരം ചർമ്മരോഗങ്ങളുടെ ചികിത്സയ്ക്ക് ഇവയുടെ ഇലയും  വിത്തുകളും ഉപയോഗിക്കുന്നു . ഇതിന്റെ പുറംതൊലി പേശിവേദനയ്‌ക്ക്‌ ഔഷധമായി ഉപയോഗിക്കുന്നു . ഇതിന്റ ഇല കരപ്പന് ഫലപ്രദമായ ഒരു ഔഷധമാണ് . വിത്തുകളിൽ നിന്നും എടുക്കുന്ന എണ്ണ തലയിലെ താരന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു .

Common name : Wild tamarind , Horse tamarind , White Babool, Leucaena , Lead tree 

Malayalam : Ippil , Subaabul

Tamil : Periya-takarai ,  Peru-n-takarai

Hindi : Safed babool

Bengali : Subabul

Gujarati : Iiso baval,  Subaval

Marathi : Subabul

Previous Post Next Post