ഇരിപ്പ (Wrinkled Pod Mangrove)

cynometra,triquetra,traditional medicine,tomentosum,maharashtra,environment,diabetes mellitus,ethnopharmacology,traditional healing,ipr,mangrove environment,ethnobotanical surveys,world environmental day,karra,pallid,mumbai,panacea,licorice,pallidum,madhumeh,nigricans,alexandri,milkvetch,insularis,soma yagya,crotalaria,oudhipedia,allelopathy,grandiflorus,pankaj oudhia,flora and fauna,charak samhita,lost knowledge

ഇന്ത്യ ,ശ്രീലങ്ക ,മലേഷ്യ ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ തീരപ്രദേശങ്ങളിലെ കണ്ടൽക്കാടുകളുടെ കരയിലും ശുദ്ധജല അരുവിയുടെ തീരത്തും കാണപ്പെടുന്ന ഒരു വൃക്ഷമാണ് ഇരിപ്പ .ഏകദേശം 8 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .വംശനാശ ഭീക്ഷണി നേരിടുന്നൊരു വൃക്ഷമാണ്  . വംശനാശം  സംഭവിച്ചു എന്ന് ശാസ്ത്രലോകം കരുതിയിരുന്ന ഈ വൃക്ഷത്തെ 1999  ൽ കോലാപ്പൂരിലെ ശിവാജി യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്രഞ്ജരും ഗവേഷകരും അടങ്ങുന്ന സംഘം വീണ്ടും കണ്ടെത്തി .

ഔഷധഗുണമുള്ളൊരു വൃക്ഷമാണ് ഇരിപ്പ ,ഇതിന്റെ തൊലി ,ഇല ,വേര് ,വിത്തിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് . ആദിവാസികളും ,ചില ഗൃഹവൈദ്യൻ മാരും ഔഷധമായി ഉപയോഗിക്കുന്നു . വിത്തിൽ നിന്നും എടുക്കുന്ന എണ്ണ കോളറയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .മരത്തിന്റെ തൊലി വയറുവേദന തലവേദന എന്നിവ സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു .ഈ വൃക്ഷത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

Botanical name : Cynometra iripa
Family : Caesalpiniaceae (Gulmohar family)
Common name : Wrinkled Pod Mangrove
Malayalam : iripa ,irippa
Tamil : Irippa kathal
Kannada : Kanaka
Sanskrit : madhuka

Previous Post Next Post