ഇലഞ്ഞി (Bullet wood tree)

Mimusops elengi ഉപയോഗങ്ങളും ഔഷധഗുണങ്ങളും 


mimusops elengi,mimusops elengi tree,mimusops elengi in hindi,mimusops elengi plant,mimusops elengi images,mimusops elengi fruits,minusops elengi,tanjung - mimusops elengi,mimusops elengi tree plantation,mimusops,elengi,mimusops fruit,elengi flowers,elangi,elangi tree,mimosouselengi,selangor,bengali thriller web series,license,sen xanh,sunday suspense new,allergic disorders,latest sunday suspense episode,leucaena,mimosaps,ഇലഞ്ഞി,ഇരഞ്ഞി,ഇലഞ്ചി,ഇലന്നി,ഇലഞ്ഞിപ്പഴം,ഇലഞ്ഞിപ്പൂക്കൾ,എരിഞ്ഞി,ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു,bullet wood tree എരിഞ്ഞി,ഇലിപ്പ,spanish cherry,mimusops elengi,ilanji poomanam ozhuki varunnu ; malayalam movie song: movie : ayalkari,song : ilanji poomanam ozhuki varunnu,lyrics : sreekumaran thampi,music - g.devarajan,film : ayalkari,ilanji poomanam ozhuki varunnu

 
കേരളത്തിൽ സുലഭമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഇലഞ്ഞി .ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു മരം കൂടിയാണ് ഇലഞ്ഞി .

  • Botanical name : Mimusops elengi 
  • Family : Sapotaceae (Mahua family)
  • Common name : Spanish cherry ,Bullet wood tree
  • Malayalam : Elangi. Elanchi, Ilanni
  • Hindi : Maulsari
  • Tamil: Magizhamboo
  • Bengali : Bakul
  • Marathi: Bakuli
  • Telugu : Pogada
  • Gujarati: Barsoli
  • Kannada :  Ranja, Ranji, Ranje
  • Sanskrit : Anangaka , Chirapushpa , Dhanvi

ആവാസമേഖല .

ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ ,പാകിസ്ഥാൻ ,മലേഷ്യ എന്നീ രാജ്യങ്ങളിൽ ഇലഞ്ഞി കാണപ്പെടുന്നു .കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഇലഞ്ഞി ധാരാളമായി കണ്ടുവരുന്നു .

വനമേഖലകളിൽ ഇലഞ്ഞി വളരെ വിരളമായേ കാണപ്പെടുന്നൊള്ളു .കടുത്ത വേനലും കൊടും ശൈത്യവും ഇവയ്ക്ക് ഒരു പ്രശ്നമല്ല .അതിനാൽ തന്നെ ദക്ഷിണേന്ത്യയിലാണ് ഇലഞ്ഞി നന്നായി വളരുന്നത്.

രൂപവിവരണം .

ഇലഞ്ഞി ഒരു നിത്യഹരിത വൃക്ഷമാണ്. 20 മീറ്ററിലധികം വളരുന്ന വൻമരം .വെള്ള കറയുള്ള ഇലഞ്ഞിയുടെ ഇലയുടെ ഉപരിഭാഗത്തിനു കടുംപച്ച നിറമാണ്.മങ്ങിയ വെള്ള നിറത്തിലും ഒരു ബട്ടണോളം വലിപ്പമുള്ള നക്ഷത്രാകൃതിയുള്ള ഇതിന്റെ പൂക്കൾക്ക് തീക്ഷ്‌ണസുഗന്ധമുണ്ട്. 

ഇലഞ്ഞിയുടെ ഉണങ്ങിയ പൂവിനും നല്ല സുഗന്ധമുണ്ട് .മാർച്ച് -മെയ് മാസങ്ങളിലാണ് ഇലഞ്ഞി പൂക്കുന്നത് .ഇവയുടെ പൂക്കൾ ഒറ്റയ്ക്കോ കൂട്ടമായോ കാണപ്പെടുന്നു .ഇവയുടെ ഫലം മൂക്കാൻ  6 -8 മാസങ്ങൾ വേണ്ടിവരും . 

ഇതിന്റെ ഫലത്തിന് ഓറഞ്ചിന്റെ നിറമാണ് .നിലത്തുവീഴുന്ന വിത്തുകൾ പെട്ടന്ന് നശിച്ചുപോകും. അതിനാൽ ഇവയുടെ വിത്തിന് ജീവനക്ഷമത വളരെ കുറവാണ് .

ഇലഞ്ഞി പൊതുവെ രണ്ടുത്തരമുണ്ട് .ആണും ,പെണ്ണും എന്നിങ്ങനെ .പെണ്ണിലഞ്ഞിയിലെ കായ്കൾ ഉണ്ടാകുകയുള്ളൂ . ആൺ ഇലഞ്ഞിയിൽ പൂക്കൾ മാത്രമേ ഉണ്ടാകാറുള്ളൂ .കൂടാതെ പെണ്ണിലഞ്ഞിയെക്കാൾ ഉയരത്തിൽ ആൺ ഇലഞ്ഞി വളരുകയും ചെയ്യും. 

ചുവപ്പ് നിറമാണ് ഇലഞ്ഞിയുടെ തടികൾക്ക് .തടിയുടെ വെള്ളയ്ക്ക് മങ്ങിയ ചുവപ്പു നിറവുമാണ് .ഇതിന്റെ കാതലിന് നല്ല ഈടും ബലവും ഉറപ്പുമുള്ളതാണ് . അതുപോലെ തന്നെനല്ല ഭാരവുമുണ്ടാകും . ഫർണ്ണിച്ചർ നിർമ്മാണത്തിന് പറ്റിയ തടികൂടിയാണ് ഇലഞ്ഞി .

ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .

ഒരു പവിത്ര വൃക്ഷമായിട്ടാണ് പുരാണങ്ങളിൽ ഇലഞ്ഞിയെ പരാമർശിക്കുന്നത് .പരമശിവന്റെ ഇഷ്ട വൃക്ഷമാണ്  ഇലഞ്ഞി . അതുകൊണ്ടു തന്നെ ശിവക്ഷേത്രങ്ങളിൽ ഇത് നട്ടുവളർത്താറുണ്ട്.

 തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളം നടക്കുന്നത് വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണ് . ഇലഞ്ഞി നക്ഷത്രവൃക്ഷങ്ങളിൽ ഉൾപ്പെട്ട ഒരു മരമാണ് . അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇലഞ്ഞി .  

വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണ് ഇലഞ്ഞി  . ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇലഞ്ഞി നട്ടുവളർത്തുന്നുണ്ട്. വീടിന്റെ കിഴക്കുവശത്ത് ഇലഞ്ഞി നട്ടുപിടിപ്പിച്ചാൽ  ഗ്രഹദോഷങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം .

ഇലഞ്ഞിയുടെ ഉപയോഗങ്ങൾ .

ആയുർവേദത്തിൽ ഇലഞ്ഞിക്ക് മുഖ്യമായ സ്ഥാനമുണ്ട് .ഇലഞ്ഞിയുടെ കായ്‌ ,തൊലി പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു . കൂടാതെ ഇലഞ്ഞിക്കുരു ആട്ടി എടുക്കുന്ന എണ്ണ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നു. 

ഇലഞ്ഞിപ്പൂവിൽ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നുണ്ട് . ഇത് അത്തർ പോലെയുള്ള സുഗന്ധദ്രവ്യത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .

രാസഘടകങ്ങൾ .

ഇലഞ്ഞിയുടെ ഫലത്തിൽ സപോണിൻ ,ഗ്ളൂക്കോസ് എന്നിവ അടങ്ങിയിരിക്കുന്നു .

ഇലഞ്ഞിയുടെ ഔഷധഗുണങ്ങൾ .

ഇലഞ്ഞിക്ക് കഫം ,പിത്തം ,രക്തദോഷം, കൃമി ,ദന്തരോഗം ,വിഷം ,അതിസാരം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .ലൈംഗീകശക്തി വർദ്ധിപ്പിക്കുകയും ശരീരബലം വർദ്ധിപ്പിക്കുകയും ചെയ്യും .ഇലഞ്ഞിയുടെ കായും പൂവും ആരോഗ്യദായകമാണ് .

ചില ഔഷധപ്രയോഗങ്ങൾ .

അതിസാരം .

ഇലഞ്ഞിയുടെ പൂവിട്ട് കാച്ചി കുറുക്കിയ പാൽ കുടിച്ചാൽ അതിസാരം ശമിക്കും .

തലവേദന ,സൈനിസൈറ്റിസ് . 

ഇലഞ്ഞിയുടെ ഉണങ്ങിയ പൂക്കളുടെ പൊടിയോ .പൂക്കളുടെ നീരോ മൂക്കിലൂടെ നസ്യം ചെയ്താൽ തലവേദന ,സൈനിസൈറ്റിസ് എന്നിവയ്ക്ക് ശമനം കിട്ടും .

മോണവീക്കം ,വായ്പ്പുണ്ണ്  , പല്ലിന്റെ ബലക്കുറവ് എന്നിവയ്ക്ക് .

ഇലഞ്ഞി മരത്തിന്റെ തൊലി വെള്ളത്തിൽ തിളപ്പിച്ച് പതിവായി കവിൾ കൊണ്ടാൽ മോണവീക്കം ,വായ്പ്പുണ്ണ്  , പല്ലിന്റെ ബലക്കുറവ്  എന്നിവ മാറിക്കിട്ടും .ഇലഞ്ഞിയുടെ പച്ച കായൊ ,തൊലിയോ  വായിലിട്ട് ചവച്ചാൽ ഇളകിയ പല്ലുകൾ ഉറയ്ക്കും .

മോണയിൽനിന്നുമുള്ള രക്തസ്രാവം മാറാൻ .

ഇലഞ്ഞി മരത്തിന്റെ തളിരിലയോ ,പച്ച കായോ വായിലിട്ട് പതിവായി ചവച്ചിറക്കിയാൽ മോണയിനിന്നുള്ള രക്തസ്രാവം മാറിക്കിട്ടും .

വയറിളക്കം ,കൃമിശല്ല്യം .

ഇലഞ്ഞി മരത്തിന്റെ തൊലി കഷായം വച്ച് കഴിച്ചാൽ വയറിളക്കം മാറും .കൃമിശല്ല്യം ഇല്ലാതാക്കുന്നതിനും ഈ കഷായം കഴിച്ചാൽ മതിയാകും .

പനി മാറാൻ .

ഇലഞ്ഞിയുടെ തൊലി കഷായം വച്ച് കഴിച്ചാൽ പനി ശമിക്കും .

കരപ്പൻ മാറാൻ .

 ഇലഞ്ഞിത്തോൽ അരച്ച് തേങ്ങാപ്പാലിൽ ചേർത്ത്  ശരീരത്തിൽ പുരട്ടി കുറച്ചു നേരം കഴിഞ്ഞ് നാൽപാമര വെള്ളത്തിൽ കഴുകിയാൽ കരപ്പൻ മാറിക്കിട്ടും .

വിട്ടുമാറാത്ത തലവേദനയ്ക്ക് .

പതിവായി പ്രഭാതത്തിൽ തലവേദന ഉണ്ടാകുന്നവർക്ക്   ഇലഞ്ഞി പഴത്തിന്റെ നീര്  നെറ്റിയിലും  ചെവിയുടെ പിന്നിലും പുരട്ടിയാൽ തലവേദനയ്ക്ക്  ശമനം കിട്ടും.

മുലപ്പാൽ വർദ്ധിക്കാൻ .

സ്ത്രീകൾക്ക്  മുലപ്പാൽ ഇല്ലാത്ത അവസ്ഥയിലും  പാൽ ചുരന്നു കുഞ്ഞിന് കിട്ടാതെ സ്തംഭിച്ചു നിൽകുന്ന അവസ്ഥയിലും ഇലഞ്ഞി പൂവ് പാൽ കഷായം വച്ച് കഴിച്ചാൽ മതിയാകും.

വ്രണങ്ങൾ പെട്ടന്ന് കരിയാൻ .

ഇലഞ്ഞിപ്പൂക്കളിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങൾ കഴുകിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .

ആർത്തവവേദന ഇല്ലാതാക്കാൻ .

ആർത്തവത്തിന് നാലഞ്ചു ദിവസ മുൻപേ മുതൽ  ഇലഞ്ഞി തൊലി കഷായം വച്ചു കഴിച്ചാൽ ആർത്തവ കാലത്തെ അമിത വേദന ഇല്ലാതാകും.

ശരീരത്തിലെ ചൂട് കുറയ്ക്കാൻ .

ഇലഞ്ഞിപ്പൂവ് രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് കഴിച്ചാൽ ശരീരചൂട് കുറയുന്നു.

തൈറോയ്ഡ് .

ഇലഞ്ഞി തൊലിയും പാണൽ തൊലിയും സമം അരച്ചു തേച്ചാൽ തൈറോയ്ഡ് ശമിക്കും .

എലിവിഷം ശമിക്കാൻ .

ഇലഞ്ഞിക്കുരു മനുഷ്യ മൂത്രത്തിൽ അരച്ച് അകത്ത് കഴിക്കുകയും പുറത്ത് കടി ഭാഗത്ത് പുരട്ടുകയും ചെയ്താൽ എലിവിഷം ശമിക്കും.

ദന്തരോഗങ്ങൾക്ക് .

ഇലഞ്ഞിയുടെ തൊലിയോ പൂവോ കഷായം വച്ച് കവിൾ കൊള്ളുന്നതും ഇവ പൊടിച്ച് പല്ലുതേക്കുന്നതും ദന്തരോഗങ്ങളും . വായിൽ നിന്നും വെള്ളം ഒഴുകുന്നതും ഇല്ലാതാക്കും.

ഹൃദ്രോഗം മാറാൻ .

ഇലഞ്ഞിയുടെ ഉണങ്ങിയ പൂക്കൾ കഷായം വച്ച് കഴിച്ചാൽ ഹൃദ്രോഗം ശമിക്കും .


Previous Post Next Post