ഇത്തിയാൽ (Malayan Banyan )

#ഇത്തിയാൽ,ഇത്തി,#ഇത്തി,കാളിയത്തി,കാട്ടത്തി,#കല്ലിത്തി,പാറുത്തു,പാരോത്തു,കല്ലരയാൽ,മുഖ സൗന്ദര്യത്തിന്,മുത്തശ്ശി വൈദ്യം,ഇരട്ടി മധുരത്തിന്റെ ഗുണങ്ങള്,കല്ലാൽ,പാറോത്ത ഇലയുടെ ഗുണങ്ങൾ,പാറോത്ത് ഇലയുടെ ഗുണങ്ങൾ,ആമക്കണ്ണിയൻ,ayurvedic medicine plant in india,medicinal plants and their uses,medicinal plants names and pictures,medicinal plants names,medicinal plants at home,list of medicinal plants,medicinal plants and its uses, ficus microcarpa,ficus microcarpa bonsai,ficus bonsai,ficus microcarpa care,ficus microcarpa ginseng bonsai,ficus microcarpa ginseng,ficus microcarpa plant,ficus microcarpa propagation,ficus microcarpa ginseng pruning,microcarpa,ficus,#ficus microcarpa,ginseng ficus,ficus microcarpa tree,ficus microcarpa pruning,ficus microcarpa trimming,ficus ginseng,ginseng ficus bonsai,ficus microcarpa ginseng care,ficus microcarpa ginseng pflege


പേരാൽ പോലെ താങ്ങുവേരുകളുള്ള ആൽമരങ്ങളിൽ  ഉൾപ്പെടുന്ന  ഒരു വൃക്ഷമാണ് ഇത്തിയാൽ .കേരളത്തിൽ ഇതിനെ കല്ലിത്തി ,കല്ലിത്തിയാൽ എന്ന പേരുകളിലും അറിയപ്പെടും . 

Botanical name : Ficus microcarpa 

Family : Moraceae (Mulberry family)

Synonyms : Ficus regnans , Ficus littoralis , Ficus dahlii

Common name : Laurel Fig,  Chinese Banyan , Malayan Banyan , Indian Laurel , Curtain fig - Malayalam : Itti, Kallithiyal, Ittiyal - Tamil : Kallichchi - Telugu : Plaksa - Hindi : Kamarup -Kannada : Peeladamara , Pinapala,  Pinivala 

ആവാസകേന്ദ്രം .

ഇന്ത്യ ,ചൈന ,നേപ്പാൾ ,ശ്രീലങ്ക ,മ്യാന്മാർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ആൽ വൃക്ഷമാണ് ഇത്തിയാൽ . വനങ്ങളിലാണ് സാധാരണ ഈ വൃക്ഷം കാണപ്പെടുന്നത് .കേരളത്തിൽ  വളരെ വിരളമായി മാത്രമേ  ഇവയെ കാണപ്പെടുന്നൊള്ളു . 

രൂപവിവരണം .

ശാഖോപശാഖകളായി പടർന്ന് പന്തലിച്ചു വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഇത്തിയാൽ .പേരാൽ പോലെ താങ്ങുവേരുകളുള്ള ആൽമരങ്ങളിൽ  ഉൾപ്പെടുന്ന  ഒരു വൃക്ഷമാണ്. എന്നാൽ പേരാൽ പോലെ വേരുകൾക്ക് അത്ര വലിപ്പമില്ല .മറ്റ് മരങ്ങളുടെ മുകളിൽ പറ്റിപ്പിടിച്ച് വളരാനുള്ള കഴിവ് ഈ മരത്തിനുണ്ട് . മറ്റ് മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുകയും പിന്നീട് ആ മരത്തെ ഇല്ലാതാക്കുന്ന ഒരു തരം ആലാണ്‌ ഇത്തിയാൽ .ഇത്തിയാലിന്റെ ഇലകൾ പരുക്കനാണ് . ഇവയ്ക്ക് ഏകദേശം 10 സെ.മി നീളവും 8 സെ.മി വീതിയുമുണ്ടാകും . ഇവയുടെ ഇലകൾ കാട്ടാനകളുടെ ഇഷ്ട്ട ഭക്ഷണമാണ് . കന്നുകാലികളും ഇവയുടെ ഇലകൾ കഴിക്കാറുണ്ട് .

ഇത്തിയാലിന്റെ ഉപയോഗങ്ങൾ .

നല്ല ഒരു തണൽമരം എന്നതിലുപരി ഈ വൃക്ഷം കൊണ്ട് പ്രയോജനം ഒന്നും തന്നെയില്ല , ഇവയുടെ തൊലിക്കും ,കായകൾക്കും ഔഷധഗുണങ്ങളുണ്ട് .ഇത് കഫം ,പിത്തം ,രക്തദോഷം ,വ്രണം ,അതിസാരം ,ചുട്ടുനീറ്റൽ എന്നിവ ശമിപ്പിക്കും .ഇതിന്റെ തൊലി കഫം ,പിത്തം,വ്രണം ,അതിസാരം എന്നിവ ശമിപ്പിക്കുന്നു , ഇതിന്റെ പഴുത്ത പഴം പിത്തം ,രക്തദോഷം ,ഭ്രമം എന്നിവയെ ശമിപ്പിക്കും .

Previous Post Next Post