കണ്ടകാരിച്ചുണ്ട , ചുമയ്‌ക്കും ആസ്മയ്ക്കും ഔഷധം

ഒരു ഔഷധസസ്യമാണ് കണ്ടകാരി ചുണ്ട .ആയുർവേദത്തിൽ ചുമ ,ആസ്മ ,ജലദോഷം മുതലായവയുടെ ചികിത്സയിൽ കണ്ടകാരി ചുണ്ട ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ യെല്ലോ ബറീഡ് നൈറ്റ് ഷേഡ് എന്നും സംസ്‌കൃതത്തിൽ കണ്ടകാരി എന്നും അറിയപ്പെടുന്നു .കൂടാതെ നിദിഗ്ധികാ ,ദുഷ്പ്രധർഷ ,ക്ഷുദ്രകണ്ടിക ,വ്യാഘ്രി തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name: Solanum virginianum.  

Family: Solanaceae (Potato family).

Synonyms: Solanum surattense, Solanum xanthocarpum.

kandakarichunda benefits, health benefits, kandakarichunda uses, malayalam health tips, herbal remedies, traditional medicine, malayalam wellness, natural health, Ayurvedic benefits, kandakarichunda properties, healthy lifestyle, Malayalam herbs, immunity booster, natural remedies, medicinal plants, health tips Malayalam, wellness tips, nutritional benefits, herbal health


വിതരണം .

ഇന്ത്യയിലുടനീളം വഴിയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും കണ്ടകാരി ചുണ്ട കാണപ്പെടുന്നു .

സസ്യവിവരണം .

പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പടുത്തി ഈ സസ്യം രണ്ടു തരത്തിൽ കാണപ്പെടുന്നു .വെള്ള പൂക്കളുണ്ടാകുന്നതും നീല പൂക്കളുണ്ടാകുന്നതും .ഇതിൽ നീല പൂക്കളുണ്ടാകുന്നതാണ് കേരളത്തിൽ കൂടുതലായും കാണപ്പെടുന്നത് .

ഏകദേശം 75 സെ.മീ ഉയരത്തിൽ വരെ വളരുന ഒരു ബഹുവർഷ  സസ്യമാണ് കണ്ടകാരിച്ചുണ്ട . ഈ സസ്യത്തിന്റെ ഇലയിലും തണ്ടിലും നിറയെ മുള്ളുകളുണ്ട്‌ .ഇവയുടെ ഇളം ശാഖകൾ  അതി സൂക്ഷ്‌മ രോമങ്ങളാൽ ആവൃതമാണ് .ഇലകൾക്ക് 10 സെ.മീ നീളവും 5 സെമീ വീതിയുമുണ്ടാകും .ഇലയുടെ മധ്യസിര  തടിച്ചതാണ് .മധ്യസിരയിൽ മുള്ളുകളുണ്ട്‌ .ഇവയുടെ ഫലങ്ങൾ പഴുത്തുകഴിയുമ്പോൾ മഞ്ഞനിറത്തിലോ ഓറഞ്ചുനിറത്തിലോ കാണപ്പെടുന്നു .ഫലത്തിൽ പച്ചനിറത്തിലുള്ള വരകൾ വ്യക്തമായി കാണാം .ഫലത്തിനകത്തുള്ള മാംസള ഭാഗത്തിൽ നിറയെ മഞ്ഞനിറത്തിലുള്ള ചെറിയ വിത്തുകൾ കാണാം .

രാസഘടകങ്ങൾ .

കണ്ടകാരിച്ചുണ്ടയുടെ ഫലത്തിൽ കാർപെസ്ട്രോളും, സൊളാനോകാർപ്പിൻ എന്ന ഗ്ലൂക്കോ ആൽക്കലോയിഡും, സൊളാനോ കാർപിഡിൻ എന്ന  ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട് , കൂടാതെ പൊട്ടാസ്യം ക്ലോറൈഡ്,പൊട്ടാസ്യം നൈട്രേറ്റ് ,ഇരുമ്പ് എന്നിവ ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു.

പ്രാദേശികനാമങ്ങൾ .

Common name : Thorny Nightshade,Thai egg plant, Yellow Berried Nightshade.

Malayalam : kandakaarichunda.

Tamil : Kandankattiri.

Telugu : Pinnamulak Nelamulaka, Vankuda.

Kannada : Chikchundi, Cikkasonde,Kante,Nelagulla,Gulla, Kallante, Kantakari.

Hindi : Kateli, Katai Ringani.

Marathi : Bhonyaringani, Bhuiringani, Kanteringani.

Guajarati : Bhoyaringani.

Oriya: Vyaghri.

ellow Berried Nightshade, nightshade plants, toxic plants, plant care tips, gardening advice, wild foraging, herbal remedies, edible plants, poisonous berries, garden safety, plant identification, nature exploration, botany basics, sustainable gardening, foraging guide, plant enthusiasts, gardening tips, herbal plants, outdoor adventures


ഔഷധയോഗ്യഭാഗങ്ങൾ .

സമൂലം .

രസാദിഗുണങ്ങൾ .

രസം -തിക്തം ,കടു .

ഗുണം -സ്നിഗ്ധം,തീക്ഷ്ണം ,സരം ,ലഘു .

വീര്യം -ഉഷ്‌ണം .

വിപാകം -കടു  .

കണ്ടകാരിച്ചുണ്ടയുടെ ഔഷധഗുണങ്ങൾ .

പനി ,ചുമ ,ആസ്മ, കഫക്കെട്ട്  ,ജലദോഷം ,ബ്രോങ്കൈറ്റിസ് എന്നിവ ശമിപ്പിക്കും .. വാതരോഗങ്ങൾ ,വേദന ,വീക്കം എന്നിവയ്ക്കും നല്ലതാണ് .ഉദര രോഗങ്ങൾക്കും നല്ലതാണ് .ദഹനശക്തി വർധിപ്പിക്കുകയും വായുകോപം ഇല്ലാതാക്കുകയും രുചി വർധിപ്പിക്കുകയും ചെയ്യും , വിരശല്യം ഇല്ലാതാക്കും .രക്തം ശുദ്ധീകരിക്കും .കാമം വർധിപ്പിക്കും .ശരീരശക്തിയും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും .

ആർത്തവ ക്രമക്കേടുകൾക്കും ആർത്തവ വേദനയ്ക്കും വെള്ളപോക്കിനും നല്ലതാണ് .മൂത്രം വർധിപ്പിക്കും .മൂത്രത്തിൽ കല്ലിനെ അലിയിച്ചു കളയും .അപസ്‌മാരം ,പൊണ്ണത്തടി  ,രക്തസമ്മർദ്ദം ,ഹൃദ്രോഗം ,കരൾ -പ്ലീഹ വീക്കം എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾക്കും താരനും മുടികൊഴിച്ചിലിനും നല്ലതാണ് .തൊണ്ടരോഗങ്ങൾക്കും മൂലക്കുരുവിനും മൂത്രാശയരോഗങ്ങൾക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .

കണ്ടകാരിച്ചുണ്ട ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

കണ്ടകാരീ ഘൃതം -Kantakari Ghritam.

വിട്ടുമാറാത്ത ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് കണ്ടകാരീ ഘൃതം.

വിദാര്യാദ്യാസവം -Vidaryadyasavam.

വാതരോഗങ്ങൾ ,ശരീരവേദന ,ദഹനസംബന്ധമായ പ്രശ്‍നങ്ങൾ ,ചുമ ,ആസ്മ എന്നിവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും വിദാര്യാദ്യാസവം ഉപയോഗിച്ചു വരുന്നു .

ച്യവനപ്രാശം -Chyavanaprasam.

ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.

ബ്രാഹ്മരസായനം -Brahma Rasayanam.

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .

വിദാര്യാദി ലേഹ്യം-Vidaryadi Leham.

പേശിക്ഷയം ,ശരീരവേദന ,ഗ്യാസ്ട്രബിൾ ,ആസ്മ ,ശരീരക്ഷീണം ,പോഷകാഹാരക്കുറവ്, ഉറക്കക്കുറവ് മുതലായവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും ,ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .കൂടാതെ പൈൽസ് ,ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിലും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .ഗുളിക രൂപത്തിലും കഷായ രൂപത്തിലും നെയ്യ്  രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

ദശമൂലാരിഷ്ടം -Dasamularishtam.

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .

പുനർനവാസവം -Punarnavasavam.

ആമാശയവീക്കം,പനി ,കരൾരോഗങ്ങൾ ,നീർവീക്കം മുതലായവയുടെ ചികിൽത്സയിൽ പുനർനവാസവം ഉപയോഗിക്കുന്നു .

വസ്ത്യാമയാന്തകഘൃതം -Vastyamayantaka Ghritam.

മൂത്രാശയരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസ്ത്യാമയാന്തകഘൃതം. അറിയാതെ മൂത്രം പോകുക ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,മൂത്രത്തിൽ കല്ല് ,പ്രോസ്റ്റേറ്റ് വീക്കം എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

നാരായണ തൈലം - Narayana Tailam.

സന്ധിവാതം ,പക്ഷാഘാതം ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ  നാരായണ തൈലം ഉപയോഗിച്ചു വരുന്നു .ഈ എണ്ണ പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കാനും നസ്യം ചെയ്യാനും ഉപയോഗിക്കുന്നു .പക്ഷാഘാതം ,വിറയൽ ,കഴുത്തിനുണ്ടാകുന്ന പിടുത്തം .കൈകാലുകൾക്കുണ്ടാകുന്ന ശോഷം .മാനസിക അസ്വസ്ഥതകൾ .സ്ത്രീ വന്ധ്യത ,തലവേദന ,പനിക്കു ശേഷമുണ്ടാകുന്ന ശരീരവേദന ,പേശി സന്ധി വേദനകൾ ,ഒടിവു ചതവുകൾ ,വിവിധ തരം വാതരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം നാരായണ തൈലം ഉപയോഗിച്ചു വരുന്നു .മൈഗ്രെയ്ൻ ,വിഷാദം തുടങ്ങിയവയുടെ ചികിൽത്സയിൽ തലയിൽ പുരട്ടുന്നതിനും ഈ തൈലം ഉപയോഗിക്കുന്നു .

നിംബാമൃതാസവം -Nimbamritasavam-.

എല്ലാത്തരം വാതരോഗങ്ങളുടെ  ചികിൽത്സയിലും .എക്സിമ ,സോറിയാസിസ് ,ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയ ചർമ്മരോഗങ്ങളുടെ ചികിൽത്സയിലും നിംബാമൃതാസവം ഉപയോഗിച്ചുവരുന്നു .

രജന്യാദി ചൂർണം -Rajanyadi Churnam.

കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ഔഷധമാണ് രജന്യാദി ചൂർണം. പനി ,ചുമ ,ജലദോഷം ,വയറിളക്കം ,മഞ്ഞപ്പിത്തം ,വിളർച്ച എന്നിവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് കുട്ടികളിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു .കൂടാതെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .

വസിഷ്ഠരസായനം  -Vasishtha Rasayanam.

ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസിഷ്ഠരസായനം . കൂടാതെ പനി ,വിശപ്പില്ലായ്‌മ ,ആരോഗ്യക്കുറവ് മുതലായവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

അഗസ്ത്യരസായനം -Agasthya Rasayanam.

ആസ്മയ്ക്കും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഗസ്ത്യരസായനം.ആസ്മ ,ചുമ ,ശ്വാസം മുട്ടൽ ,ക്ഷയം ,ശരീരക്ഷീണം ,ഏമ്പക്കം ,വിട്ടുമാറാത്ത പനി ,മലമ്പനി. പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ അഗസ്ത്യരസായനം ഉപയോഗിക്കുന്നു .

ഏലാകണാദി കഷായം -Elakanadi Kashayam.

ബ്രോങ്കൈറ്റിസ്,ആസ്മ ,വിട്ടുമാറാത്ത ചുമ ,ജലദോഷം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

ഗുഗ്ഗുലുതിക്തക ഘൃതം -Guggulutiktaka ghritam.

പ്രധാനമായും ചർമ്മരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ഗുഗ്ഗുലുതിക്തക ഘൃതം.സോറിയാസിസ് ,ചർമ്മഅലർജി ,എന്നിവയുടെ ചികിത്സയിലും ഉണങ്ങാത്ത മുറിവുകൾ ,ഫിസ്റ്റുല എന്നിവയുടെ ചികിത്സയിലും എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിലും ഗുഗ്ഗുലുതിക്തക ഘൃതം ഉപയോഗിക്കുന്നു .കഷായ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

വ്യാഘ്ര്യദി കഷായം - Vyaghryadi Kashayam.

പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,മൂക്കൊലിപ്പ് തുടങ്ങിയവയുടെ ചികിത്സയിൽ വ്യാഘ്ര്യദി കഷായം ഉപയോഗിച്ചു വരുന്നു .ഈ ഔഷധം ലേഹ്യ രൂപത്തിലും ലഭ്യമാണ് .

മാനസമിത്ര വടകം (Manasamitra Vatakam) .

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം  . വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ  മാനസമിത്ര  ഉഗുളിക പയോഗിക്കുന്നു .

സുദർശനാസവം -Sudarsanasavam.

എല്ലാത്തരം പനികളുടെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുമ ,ശരീരവേദന ,ശരീരക്ഷീണം എന്നിവയുടെ ചികിൽത്സയിൽ സുദർശനാസവം ഉപയോഗിച്ചുവരുന്നു.

ധാന്വന്തരം തൈലം -Dhanwantharam Thailam . 

എല്ലാത്തരം വാതരോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ധന്വന്തരം തൈലം. കൂടാതെ ഒടിവ് ,ചതവ് ,മുറിവ് ,ക്ഷതം , വേദന, തലവേദന  തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് ധാന്വന്തരം തൈലം ഉപയോഗിച്ചു വരുന്നു .പ്രസവശേഷം സ്ത്രീകളുടെ ശരീരബലം വർധിപ്പിക്കുന്നതിന് ഇത്  മസ്സാജിങ്ങിനായി ഉപയോഗിക്കുന്നു 

വരണാദി കഷായം (Varanadi Kashayam).

വായുകോപം ,ദഹനക്കേട് , തലവേദന ,സൈനസൈറ്റിസ്,മൈഗ്രെയ്ൻ ,അമിതവണ്ണം മുതലായവയുടെ ചികിൽത്സയിൽ വരണാദി കഷായം ഉപയോഗിച്ചു വരുന്നു .

ബൃഹച്ഛാഗലാദി ഘൃതം (Brihachagaladi Ghritam).

ലൈംഗീകശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ബൃഹച്ഛാഗലാദി ഘൃതം.കൂടാതെ പക്ഷാഘാതം ,അപസ്‌മാരം മുതലായവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം -Dasamularishtam.

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .

സുകുമാരം കഷായം -Sukumaram kashayam.

പ്രധാനമായും സ്ത്രീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാരം കഷായം.വന്ധ്യത ,അമിത ആർത്തവം ,ആർത്തവ വേദന ,ആർത്തവത്തിന് മുമ്പുണ്ടാകുന്ന മാനസിക പിരിമുറുക്കം ,വയറുവേദന ,തലവേദന ,മലബന്ധം ,മൂലക്കുരു ,നടുവേദന ,ഹെർണിയ ,വായുകോപം ,ആഹാര ശേഷം ഉടൻതന്നെ വയറ്റിൽ നിന്നു പോകുന്ന അവസ്ഥ ,പ്ലീഹ, കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ സുകുമാരം കഷായം ഉപയോഗിച്ചു വരുന്നു .ഇത് ഗുളിക രൂപത്തിലും നെയ്യ് രൂപത്തിലും ലേഹ്യ രൂപത്തിലും ലഭ്യമാണ് .

അരിമേദാദി തൈലം -Arimedadi Tailam).

ആയുർവേദത്തിൽ മുഖരോഗ ചികിൽത്സയിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു തൈലമാണ് അരിമേദാദി തൈലം.മുഖരോഗം എന്നാൽ വായിലുണ്ടാകുന്ന രോഗങ്ങൾ എന്നാണ് .ദന്തരോഗങ്ങളുടെ ചികിൽത്സയിലാണ് ഈ തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .പല്ലുകളുടെയും മോണകളുടേയും ബലം വർധിപ്പിക്കുന്നതിനും വായിലുണ്ടാകുന്ന പല രോഗങ്ങളെ തടയുന്നതിനും ഈ തൈലം വളരെ ഫലപ്രദമാണ് .

ധാന്വന്തരം ഗുളിക - Dhanvantaram Gulika .

ചുമ ,ആസ്മ ,കഫക്കെട്ട്, ശ്വാസം മുട്ട്  ,എക്കിൾ മുതലായവയുടെ ചികിത്സയിൽ  ധാന്വന്തരം ഗുളിക ഉപയോഗിച്ചു വരുന്നു .

ധാന്വന്തരം കഷായം - Dhanvantaram Kashayam.

പ്രസവാനന്തര ക്ഷീണം അകറ്റാനും ,ദഹനപ്രശ്‌നങ്ങൾ ,ചുമ, ജലദോഷം, ബ്രോങ്കൈറ്റിസ്,വാതരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ഹെർണിയ തുടങ്ങിയ രോഗങ്ങൾക്ക് ധാന്വന്തരം കഷായം ഉപയോഗിച്ചു വരുന്നു .

ധന്വന്തരം തൈലം -Dhanwantharam Thailam . 

എല്ലാത്തരം വാതരോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ധന്വന്തരം തൈലം. കൂടാതെ ഒടിവ് ,ചതവ് ,മുറിവ് ,ക്ഷതം , വേദന, തലവേദന  തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് ധന്വന്തരം തൈലം ഉപയോഗിച്ചു വരുന്നു .പ്രസവശേഷം സ്ത്രീകളുടെ ശരീരബലം വർധിപ്പിക്കുന്നതിന് ഇത്  മസ്സാജിങ്ങിനായി ഉപയോഗിക്കുന്നു .

മൃതസഞ്ജീവനി അരിഷ്ടം - Mritasanjeevani Arishtam.

വിട്ടുമാറാത്ത ക്ഷീണം ,ലൈംഗീക ശേഷിക്കുറവ് ,പ്രധിരോധ ശേഷിക്കുറവ് ,ശരീരപുഷ്ടി മുതലായവയുടെ ചികിത്സയിൽ മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിച്ചു വരുന്നു .

ദശമൂല രസായനം -Dasamoola Rasayanam.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന  ഒരു ഔഷധമാണ് ദശമൂല രസായനം.വിട്ടുമാറാത്ത ചുമ ,ബ്രോങ്കൈറ്റിസ് ,ആസ്മ ,ജലദോഷം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നു .കൂടാതെ വിട്ടുമാറാത്ത പനി .എക്കിൾ ,വയറുവീർപ്പ് തുടങ്ങിയവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

സഹചരാദി തൈലം-Sahacharadi Tailam.

വാതരോഗങ്ങൾ ,വിറയൽ ,മസ്സിൽ പിടുത്തം ,പേശി വേദന എന്നിവയുടെ ചികിത്സയിലും .സൈനസൈറ്റിസ് ,ഗർഭാശയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിത്സയിലും സഹചരാദി തൈലം ഉപയോഗിച്ചു വരുന്നു .ഇത് പുറമെ പുരട്ടുന്നതിനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .

പർപ്പടകാരിഷ്ടം -Parpadakarishtam .

മഞ്ഞപ്പിത്തം ,വിളർച്ച ,പനി തുടങ്ങിയവയുടെ ചികിത്സയിൽ പർപ്പടകാരിഷ്ടം ഉപയോഗിച്ചു വരുന്നു .

ഇന്ദുകാന്തം കഷായം -Indukantam Kashayam.

പനിയുടെയും ഉദരസംബന്ധമായ രോഗങ്ങളുടെയും ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇന്ദുകാന്തം കഷായം.നെയ്യ് രൂപത്തിലും കഷായ രൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും വിശപ്പില്ലായ്‌മ ,വായുകോപം ,മലബന്ധം എന്നിവ ഇല്ലാതാക്കാനും ഇന്ദുകാന്തം കഷായം ഉപയോഗിക്കുന്നു.  ഇതോടൊപ്പം രോഗപ്രതിരോധശേഷിക്കും ശരീരപുഷ്ടിക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

ഭദ്രദാർവാദി കഷായം -Bhadradarvadi Kashayam.

വാതരോഗങ്ങൾ,ശരീരവേദന ,ആസ്മ ,ചുമ മുതലായവയുടെ ചികിത്സയിൽ ഭദ്രദാർവാദി കഷായം ഉപയോഗിച്ചു വരുന്നു .

നിംബാമൃതാദി തൈലം -Nimbamritadi Tailam.

സോറിയാസിസ് ,അലർജി ത്വക്ക് രോഗങ്ങൾ ,അലർജി കൊണ്ടുണ്ടാക്കുന്ന തുമ്മൽ , മൂക്കൊലിപ്പ് മുതലായവയുടെ ചികിത്സയിൽ നിംബാമൃതാദി തൈലം ഉപയോഗിച്ചു വരുന്നു ,ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .

ദശമൂലപഞ്ചകോലാദി കഷായം -Dasamulapanchakoladi Kashayam.

അസൈറ്റിസ് അഥവാ മഹോദരത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലപഞ്ചകോലാദി കഷായം .കൂടാതെ മലബന്ധത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .

കണ്ടകാരിച്ചുണ്ടയുടെ ചില ഔഷധപ്രയോഗങ്ങൾ .

കണ്ടകാരിച്ചുണ്ടയുടെ വേര് കഷായമുണ്ടാക്കി 50 മില്ലി വീതം തേൻ ചേർത്ത് ദിവസം ഒരു നേരം വീതം കഴിക്കുകയോ  .വേര് ഉണക്കിപ്പൊടിച്ച ചൂർണം 1 മുതൽ 3 ഗ്രാം വരെ തേനിൽ ചാലിച്ച് കഴിക്കുകയോ ചെയ്താൽ ചുമ ,ആസ്മ ,കഫക്കെട്ട് ,ജലദോഷം എന്നിവ മാറാൻ നല്ലതാണ് .കൂടാതെ ഇത്  മൂത്രത്തിൽ കല്ല് ,മൂത്ര തടസം ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ മാറാനും നല്ലതാണ് .കണ്ടകാരിച്ചുണ്ട സമൂലം ഉണക്കിപ്പൊടിച്ച ചൂർണം 3 ഗ്രാം വീതം തേനിലോ ചൂടു വെള്ളിത്തിലോ കലർത്തി കഴിക്കുന്നതും ചുമ ,കഫക്കെട്ട് ,ആസ്മ ,ജലദോഷം എന്നിവ മാറാൻ നല്ലതാണ് .ഇത്‌ ദഹനക്കേട് മാറാനും നല്ലതാണ് .

കണ്ടകാരിച്ചുണ്ട സമൂലം കഷായമുണ്ടാക്കി കഴിച്ചാൽ അസ്ഥിസ്രാവം മാറും .കണ്ടകാരിച്ചുണ്ടയുടെ കായ നല്ലെണ്ണയിൽ വറത്തു കഴിച്ചാൽ വിശപ്പ് വർധിക്കും .കണ്ടകാരിച്ചുണ്ടയുടെ വേരിന്റെ കഷായത്തിൽ തിപ്പലിപ്പൊടിയും തേനും ചേർത്ത് കഴിക്കുന്നത് ചുമയ്‌ക്കും ജലദോഷത്തിനും നല്ലതാണ് .

 ഒരു മൺപാത്രത്തിൽ തീക്കനലിട്ട് അതിൽ കണ്ടകാരിച്ചുണ്ടയുടെ ഉണങ്ങിയ കായിട്ട് പുകച്ച്  മലദ്വാരത്തിൽ പുകയേല്പ്പിച്ചാൽ പൈൽസ് ശമിക്കും .ഇപ്രകാരം 7 ദിവസം ചെയ്യണം .ഈ പുക വായിൽ കൊണ്ടാൽ പല്ലുവേദന, മോണവീക്കം എന്നിവയ്ക്ക് ശമനമുണ്ടാകും .

കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചു പിഴിഞ്ഞ നീര് എണ്ണകാച്ചി പുറമെ പുരട്ടുന്നത് വാതരോഗങ്ങൾക്ക് നല്ലതാണ് .കണ്ടകാരിച്ചുണ്ടയുടെ ഇല അരച്ച് പുരട്ടുന്നത് നീര് ,വേദന ,കുരു എന്നിവ മാറാൻ നല്ലതാണ് .കണ്ടകാരിച്ചുണ്ട സമൂലം ഉണക്കിപ്പൊടിച്ച ചൂർണ്ണം വെള്ളത്തിൽ കുഴമ്പുപരുവത്തിൽ ചാലിച്ചു പുരട്ടുന്നതും വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീരും വേദനയും മാറാൻ നല്ലതാണ് 

ALSO READ :ശതാവരി , ശരീരപുഷ്ടിക്കും ലൈംഗികശേഷിക്കും  ഔഷധം .

കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചു പിഴിഞ്ഞ നീര് തലയിൽ പതിവായി തേച്ചുകുളിച്ചാൽ താരനും മുടികൊഴിച്ചിലും മാറിക്കിട്ടും .കണ്ടകാരിച്ചുണ്ടയുടെ വേര്,ചെറുവഴുതിന വേര് ,നീർമാതള വേര്,തഴുതാമ വേര്  ,മുരിങ്ങയുടെ തൊലി ,ചുക്ക് എന്നിവ ഒരേ അളവിലെടുത്ത് കഷായം വച്ച് കഴിച്ചാൽ ന്യൂമോണിയ ശമിക്കും .

കണ്ടകാരിച്ചുണ്ട വേര് ,വന്‍വഴുതന വേര്, ചെറുവഴുതന വേര്, ആടലോടകത്തിൻ വേര്, വേപ്പിന്‍ തൊലി, ദേവതാരം,ചിറ്റമൃത്, ഞെരിഞ്ഞില്‍, മുത്തങ്ങക്കിഴങ്ങ്, കടുകുരോഹിണി, കുടകപ്പാലയരി, പര്‍പ്പടകപ്പുല്ല്, കിരിയാത്ത്, ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ ഓരോന്നും 5 ഗ്രാം വീതമെടുത്ത് 3 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ചെടുത്ത് 100 മില്ലി വീതം കൽക്കണ്ടവും തേനും ചേർത്ത് ദിവസം 2 നേരം എന്ന കണക്കിൽ നാലോ അഞ്ചോ ദിവസം കഴിച്ചാൽ എല്ലാത്തരം പനിയും ശമിക്കും .

കണ്ടകാരിച്ചുണ്ട വേര് , കിരിയാത്ത്, ചുക്ക് എന്നിവ സമമായി ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് കരൾ പ്ലീഹ വീക്കത്തിന് നല്ലതാണ് .കായുടെ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ് .കണ്ടകാരിച്ചുണ്ട സമൂലം അരച്ചു പുരട്ടുന്നത് ഉള്ളങ്കാൽ ചുട്ടുനീറ്റൽ മാറാൻ നല്ലതാണ് .കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ തുല്യ അളവിൽ ആവണക്കെണ്ണയും ചേർത്ത് നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ശമനം കിട്ടും .ഇത് വാതവേദനകൾക്കും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post