ഓരില ഹൃദ്രോഗത്തിന് ഒറ്റമൂലി

ഒരു ഔഷധസസ്യമാണ് ഒരില അഥവാ ഓരില .ആയുർവേദത്തിൽ പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ഹൃദ്രോഗം മുതലായവയുടെ ചികിത്സയിൽ ഓരില ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ ശാലപർണി എന്ന പേരിൽ അറിയപ്പെടുന്നു. കൂടാതെ ഗുഹാ ,സ്ഥിരാ ,പൃശ്നിപർണ്ണി ,പൃഥക്പർണ്ണി  തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name : Desmodium gangeticum .   

Family : Fabaceae (Pea family).

Synonyms : Pleurolobus gangeticus , Hedysarum gangeticum .

വിതരണം .

ഇന്ത്യയിലുടനീളം ഒരു കളസസ്യമായി വളരുന്നു .

സസ്യവിവരണം .

ശാഖകളുള്ള ഒരു കുറ്റിച്ചെടി .ഇലകൾക്ക് അണ്ഡാകൃതി .ആദ്യമാദ്യമുള്ള ഇലകൾ വലുതും അഗ്രത്തുള്ള ഇലകൾ ചെറുതുമായിരിക്കും .പൂക്കൾ വയലറ്റു നിറത്തിലോ പിങ്ക് കലർന്ന വയലറ്റു നിറമോ,വെള്ള നിറത്തിലോ  ആയിരിക്കും .പൂവിന്റെ ബാഹ്യദളപുടം രോമിലവും ത്രികോണാകൃതിയുമാണ് .ഇവയുടെ ഫലങ്ങൾ ചെറുതും ചന്ദ്രക്കല പോലെയുള്ളതുമാണ് .ഓരോ ഇലകൾ ഇടവിട്ടു ഉണ്ടാകുന്നതിനെയാണ് ഈ സസ്യത്തെ ഒരില എന്ന പേരിൽ അറിയപ്പെടുന്നത് .പൃഥക്പർണ്ണി എന്ന സംസ്‌കൃതവാക്കിന്റെ അർത്ഥവും ഇതുതന്നെയാണ് . 

Different Species.

Pseudarthria visicida .

Desmodium diffusm .

Desmodium triflorum .

Desmodium semialata .

Substitute .

Flemingia chappar .

Flemingia semialata .

Uraria hamosa .

Desmodium pulchellum .

രാസഘടന ,

ഒരിലയുടെ വേരിൽ റെസിൻ ,ആൽക്കലോയിഡ് എന്നിവ അടങ്ങിയിരിക്കുന്നു  .

orila health benefits, health benefits, orila nutrition, natural health tips, wellness tips, herbal remedies, plant-based health, holistic wellness, orila uses, healthy lifestyle, dietary supplements, natural remedies, superfoods, health and wellness, nutritional benefits, herbal health, alternative medicine, wellness practices, natural healing


പ്രാദേശികനാമങ്ങൾ .

English name : Sal Leaved Desmodium .

Malayalam name : Orila .

Tamil name : Pulladi .

Kannada name: Nariyalavona, Murele honne .

Telugu name : Kolakuponna .

Hindi name: Sarivan, Salaparni .

Bengali name : Shalapani .

Marathi name  : Salavan .

Gujarati name: Shalavan .

ഔഷധയോഗ്യഭാഗം .

വേര് ,സമൂലം .

രസാദിഗുണങ്ങൾ .

രസം -മധുരം ,തിക്തം .

ഗുണം -ഗുരു ,സ്‌നിഗ്ധം .

വീര്യം -ഉഷ്‌ണം .

വിപാകം -മധുരം .

Desmodium gangeticum, Desmodium benefits, herbal remedies, natural healing, medicinal plants, plant benefits, alternative medicine, health benefits, herbal supplements, Desmodium uses, traditional medicine, holistic health, plant-based remedies, nutritional properties, natural wellness, herbal health tips, ethnobotany, herbal extracts, home remedies


ഓരിലയുടെ ഔഷധഗുണങ്ങൾ .

ആയുർവേദത്തിലെ പ്രസിദ്ധമായ ഔഷധക്കൂട്ടാകളായ ദശമൂലത്തിലെ ഒരു ചേരുവയാണ് ഒരില .ദശ എന്നാൽ പത്ത് എന്നും മൂല എന്നാൽ വേര് എന്നുമാണ് അർത്ഥമാക്കുന്നത്  .പത്തുതരം സസ്യങ്ങളുടെ വേരാണ് ദശമൂലം എന്ന് അറിയപ്പെടുന്നത് .ഓരില ,മൂവില ,ചെറു ചുണ്ട , കണ്ടകാരിചുണ്ട ,ഞെരിഞ്ഞിൽ ,കുമിഴ് ,കൂവളം ,മുഞ്ഞ ,പാതിരി ,പലകപ്പയ്യാനി എന്നിവയാണ് ദശമൂലം .ഈ ഔഷധക്കൂട്ട് വാതരോഗങ്ങൾ ,ശരീരവേദന ,നടുവേദന ,അണുബാധ ,നീര് ,ശ്വാസകോശരോഗങ്ങൾ ,ചുമ ,ആസ്മ ,വിട്ടുമാറാത്ത പനി ,വിശപ്പില്ലായ്‌മ ,വയറുവേദന ,മലബന്ധം, വായുകോപം ,ശരീരബലക്കുറവ് ,ലൈംഗീകശേഷിക്കുറവ് ,ഹൃദ്രോഗം എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഈ  ഔഷധക്കൂട്ടുകൾ ചേർത്ത് ദശമൂലാരിഷ്ടം ,ദശമൂലം കഷായം ,ദശമൂലകടുത്രയം കഷായം ,ച്യവനപ്രാശം തുടങ്ങിയ നിരവധി ഔഷധങ്ങൾ തയാറാക്കുന്നു .

ആയുർവേദത്തിലെ മറ്റൊരു ഔഷധക്കൂട്ടായ ചെറുപഞ്ചമൂലത്തിലെ ഒരു ചേരുവ കൂടിയാണ് ഓരില .ഇതിനെ  ലഘു പഞ്ചമൂല എന്ന്‌ അറിയപ്പെടുന്നു .ഓരില ,മൂവില ,ചെറു ചുണ്ട , കണ്ടകാരിചുണ്ട ,ഞെരിഞ്ഞിൽ ,എന്നിവയാണ് ചെറുപഞ്ചമൂലം എന്ന് അറിയപ്പെടുന്നത് .ഈ ഔഷധക്കൂട്ട് വാതരോഗങ്ങൾ , ശരീരവേദന ,നടുവേദന ,പേശിവേദന ,പക്ഷാഘാതം, മുഖ പക്ഷാഘാതം, വൃക്കയിലെ കല്ല്, പനി, ചുമ, ആസ്മ മുതലായ രോഗങ്ങളുടെ ചികിത്സയിൽ സൂചിപ്പിച്ചിരിക്കുന്നു .

കൂവളം, കുമ്പിൾ, പാതിരി, പലകപ്പയ്യാനി, മുഞ്ഞ എന്നിവയെ ബൃഹത് പഞ്ചമൂലം എന്ന് അറിയപ്പെടുന്നു  .ഈ ഔഷധക്കൂട്ട് സന്ധിവാതം ,ആമവാതം ,രക്തവാതം ,പക്ഷാഘാതം ,നീര് ,വേദന , നടുവേദന ,ഉപ്പൂറ്റി വേദന ,കോച്ചിപിടുത്തം തുടങ്ങിയ എല്ലാ രോഗങ്ങളെയും ശമിപ്പിക്കും .

ദശമൂലം .

1. കൂവളം - Aegle marmelos (ബൃഹത് പഞ്ചമൂലം ) .

2. മുഞ്ഞ - Premna integrifolia (ബൃഹത് പഞ്ചമൂലം ) 

3.പലകപ്പയ്യാനി- Oroxylum indicum (ബൃഹത് പഞ്ചമൂലം ) 

4.പാതിരി - Stereospermum suaveolens (ബൃഹത് പഞ്ചമൂലം )  

5.കുമ്പിൾ - Gmelina arborea (ബൃഹത് പഞ്ചമൂലം ) 

6. ചെറുചുണ്ട - Solanum indicum  (ചെറുപഞ്ചമൂലം  ) .

7.കണ്ടകാരിചുണ്ട- Solanum xanthocarpum  (ചെറുപഞ്ചമൂലം ) .

8. ഓരില -Desmodium gangeticum  (ചെറുപഞ്ചമൂലം  ) .

9. മൂവില - Uraria picta  -  Pseudarthria viscida (ചെറുപഞ്ചമൂലം ) .

10.ഞെരിഞ്ഞിൽ - Tribulus terrestris  (ചെറുപഞ്ചമൂലം ) .

ഓരിലയുടെ വേരാണ് ഔഷധയോഗ്യഭാഗം .ചിലപ്പോൾ സമൂലമായും  ഉപയോഗിക്കുന്നു .ഹൃദ്രോഗത്തെ ശമിപ്പിക്കും .ഇതിന് ഹൃദയമിടിപ്പിനെ ക്രമീകരിക്കാനുള്ള കഴിവുണ്ട് .ഹൃദയമിടിപ്പ് കൂടിക്കഴിഞ്ഞാൽ കുറയ്ക്കുകയും കുറഞ്ഞുകഴിഞ്ഞാൽ കൂട്ടുകയും ചെയ്യും .പനി ,മലമ്പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .ഉദരവിരകളെ നശിപ്പിക്കും .ദഹനപ്രശ്‌നങ്ങൾ ,വായുകോപം ,വയറിളക്കം ,ഛർദ്ദി എന്നിവയ്ക്കും നല്ലതാണ് .പ്രമേഹം ,മൂത്രാശയ രോഗങ്ങൾ ,മൂലക്കുരു എന്നിവയ്‌ക്കും നല്ലതാണ് .വാതരോഗങ്ങൾ ,വീക്കം ,വേദന ,വ്രണം എന്നിവയ്ക്കും നല്ലതാണ് .മലമൂത്ര വിസർജ്ജനം സുഗമമാക്കും .ലൈംഗീകശേഷി വർധിപ്പിക്കും .രോഗപ്രതിരോധ ശേഷി വർധിപ്പിക്കും .മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കും നല്ലതാണ് .ചർമ്മത്തിലെ ചൊറിച്ചിൽ ,ചുവപ്പ് ,വരൾച്ച മുതലായ ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .വിഷശമന ശക്തിയുണ്ട് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .ഓരില ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .

ഓരില ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

അജമാംസ രസായനം - Ajamamsa Rasayanam .

ചുമ ,ജലദോഷം ,ശ്വാസ തടസം മുതലായവയുടെ ചികിത്സയിലും ശരീരപുഷ്ടി വരുത്തുന്നതിനും അജമാംസ രസായനം ഉപയോഗിക്കുന്നു .

അണു തൈലം - Anu Tailam .

കഴുത്തിനു മുകളിലോട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും നസ്യം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് അണുതൈലം. മൈഗ്രേൻ, സൈനസൈറ്റിസ്, തലവേദന ,മുടികൊഴിച്ചിൽ തുടങ്ങിയവയുടെ ചികിത്സയിലും .ഓർമശക്തിക്കും കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും , തലയ്ക്ക് ഭാരം അനുഭവപ്പെടുന്നതിനും , തലയിൽ കെട്ടികിടക്കുന്ന കഫം ഇളക്കി കളയുന്നതിനും. അകാലനരയ്ക്കും ,നല്ല ഉറക്കം കിട്ടുന്നതിനും, അണു തൈലം  ഉപയോഗിച്ചു വരുന്നു .

ദശമൂലാമൃതാദി തൈലം -  Dasamoolamruthadi Thailam .

എക്സിമ ,സോറിയാസിസ് ,ഡെർമറ്റൈറ്റിസ് തുടങ്ങിയ വിവിധ ത്വക് രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ദശമൂലാമൃതാദി തൈലം .

ദശമൂല രസായനം -  Dasamoola Rasayanam .

ചുമ ,ആസ്മ ,മൂക്കൊലിപ്പ് ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് ദശമൂല രസായനം .

ദശമൂലാരിഷ്ടം - Dasamularishtam .

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,വായുകോപം ,വിളർച്ച ,ശരീരവേദന ,സന്ധിവേദന ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .

ദശമൂല പഞ്ചകോലാദി കഷായം - Dashamula Panchakoladi Kashayam .

അസൈറ്റിസ് അഥവാ മഹോദരത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലപഞ്ചകോലാദി കഷായം .കൂടാതെ മലബന്ധത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .

ധാന്വന്തരം കുഴമ്പ് - Dhanwantharam Kuzhambu .

എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ധാന്വന്തരം കുഴമ്പ് .

ധാന്വന്തരാരിഷ്ടം -Dhanwanthararishtam.

പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഗുണകരമാണ്  .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും  .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും  ഇല്ലാതാക്കുകയും ചെയ്യുന്നു .

ഇന്ദുകാന്ത ഘൃതം - Indukanta Ghritam .

പ്രധാനമായും ഉദരരോഗങ്ങക്ക് ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ഇന്ദുകാന്ത ഘൃതം .കൂടാതെ ചുമ ,അലർജി ,അലർജി ത്വക്ക് രോഗങ്ങൾ,വിട്ടുമാറാത്ത പനി ,ക്ഷീണം എന്നിവയുടെ ചികിത്സയിലും പഞ്ചകർമ്മ ചികിത്സയിലും ഇന്ദുകാന്ത ഘൃതം ഉപയോഗിക്കുന്നു .

കല്യാണക ഘൃതം - Kalyanaka Ghritam . 

പനി ,ചുമ ,അപസ്‌മാരം ,വിളർച്ച ,ഓർമ്മക്കുറവ് ,മാനസിക വൈകല്യങ്ങൾ ,വന്ധ്യത  തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് കല്യാണക ഘൃതം .

കുങ്കുമാദി തൈലം - Kunkumadi Tailam .

മുഖത്തിന്റെ നിറം വർധിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു തൈലമാണ് കുങ്കുമാദി തൈലം . മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ ,കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ ,ചുളിവുകൾ എന്നിവയെല്ലാം ഇല്ലാതാക്കി മുഖത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാൻ സഹായിക്കുന്നു .

മഹാപഞ്ചഗവ്യഘൃതം -Mahapanchagavya Ghritam.

പനി ,ചുമ ,അപസ്‌മാരം ,ഫിഷർ ,ഫിസ്റ്റുല ,കരൾരോഗങ്ങൾ ,വിളർച്ച ,മാനസികരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാപഞ്ചഗവ്യഘൃതം ഉപയോഗിക്കുന്നു .

മഹാ വിഷഗർഭ തൈലം - Maha Vishagarbha Tailam .

വാതസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് മഹാ വിഷഗർഭ തൈലം.വാതരോഗങ്ങൾ ,നടുവേദന ,സന്ധിവേദന ,കൈകാലുകൾ ,പുറം ,കഴുത്ത് എന്നിവയിലുണ്ടാകുന്ന കാഠിന്യം ,മരവിപ്പ് ,പക്ഷാഘാതം തുടങ്ങിയവയുടെ ചികിത്സയിൽ മഹാ വിഷഗർഭ തൈലം  ഉപയോഗിക്കുന്നു .

മഹാനാരായണ തൈലം - Mahanarayana Thailam .

സന്ധിവാതം ,പക്ഷാഘാതം ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു എണ്ണയാണ് മഹാനാരായണ തൈലം.കൂടാതെ മാനസിക പ്രശ്‌നങ്ങൾ , തലവേദന , പനിക്കു ശേഷമുണ്ടാകുന്ന ശരീരവേദന, സ്ത്രീ വന്ധ്യത മുതലായവയുടെ ചികിൽത്സയിലും മഹാനാരായണ തൈലം ഉപയോഗിക്കുന്നു .ഈ എണ്ണ പുറമെ പുരട്ടുന്നതിനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .

മഹാരാജപ്രസാരണി തൈലം -Maharajaprasarini Thailam .

വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസാരണി തൈലം ഉപയോഗിക്കുന്നു .ഇത് ബാഹ്യ ഉപയോഗത്തിനും ഉള്ളിലേക്ക് കഴിക്കാനും ഉപയോഗിക്കുന്നു. ക്യാപ്‌സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

സഹചരാദി തൈലം - Sahacharadi Tailam .

വാതരോഗങ്ങൾ ,വിറയൽ ,മസ്സിൽ പിടുത്തം ,പേശി വേദന എന്നിവയുടെ ചികിത്സയിലും .സൈനസൈറ്റിസ് ,ഗർഭാശയ സംബന്ധമായ രോഗങ്ങൾ ,വെരിക്കോസ് വെയിൻ മുതലായവയുടെ ചികിത്സയിലും സഹചരാദി തൈലം ഉപയോഗിച്ചു വരുന്നു .ഇത് പുറമെ പുരട്ടുന്നതിനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു . ഇത് എള്ളെണ്ണയിൽ തയാറാക്കുന്നതിനെ സഹചരാദി തൈലം എന്നും .എള്ളെണ്ണയും ആവണക്കെണ്ണയും ചേർത്തുണ്ടാക്കുന്നതിനെ സഹചരാദി കുഴമ്പ് എന്നും അറിയപ്പെടുന്നു .

ശിവ ഗുളിക - Siva Gulika.

കരൾരോഗങ്ങൾ,പ്ലീഹരോഗങ്ങൾ,വിട്ടുമാറാത്ത മൂക്കൊലിപ്പ് , തുമ്മൽ , ബ്രോങ്കൈറ്റിസ് , ചുമ , ഹൃദ്രോഗം, രക്തവാതം ,ചർമ്മരോഗങ്ങൾ ,അപസ്‌മാരം ,മാനസിക രോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ ശിവ ഗുളിക ഉപയോഗിക്കുന്നു .

സുദർശനാസവം - Sudarsanasavam.

എല്ലാത്തരം പനികളുടെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുമ ,ശരീരവേദന ,ശരീരക്ഷീണം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് സുദർശനാസവം. 

സുകുമാരം കഷായം - Sukumaram kashayam .

പ്രധാനമായും സ്ത്രീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാരം കഷായം.വന്ധ്യത ,അമിത ആർത്തവം ,ആർത്തവ വേദന ,ആർത്തവത്തിന് മുമ്പുണ്ടാകുന്ന മാനസിക പിരിമുറുക്കം ,വയറുവേദന ,തലവേദന ,മലബന്ധം ,മൂലക്കുരു ,നടുവേദന ,ഹെർണിയ ,വായുകോപം ,ആഹാര ശേഷം ഉടൻതന്നെ വയറ്റിൽ നിന്നു പോകുന്ന അവസ്ഥ ,പ്ലീഹ, കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ സുകുമാരം കഷായം ഉപയോഗിച്ചു വരുന്നു .ഇത് ഗുളിക രൂപത്തിലും നെയ്യ് രൂപത്തിലും ലേഹ്യ രൂപത്തിലും ലഭ്യമാണ് .

വിദാര്യാദി ഘൃതം -Vidaryadi Ghritam .

ചുമ ,ആസ്മ ,ശ്വാസ തടസം ,ക്ഷയം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് വിദാര്യാദി ഘൃതം ,കൂടാതെ ശരീരക്ഷീണം ,ശരീരവേദന തുടങ്ങിയവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

വിദാര്യാദി കഷായം -Vidaryadi Kashayam .

ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ജലദോഷം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ വിദാര്യാദി കഷായം ഉപയോഗിക്കുന്നു ,കൂടാതെ ശരീരം പുഷ്ടിപ്പെടുത്തുന്നതിനും ശരീരക്ഷീണം അകറ്റുന്നതിനും പ്രസവാനന്തര ചികിത്സയിലും  വിദാര്യാദി കഷായം ഉപയോഗിക്കുന്നു .

ധാന്വന്തരം കഷായം - Dhanvantaram Kashayam.

പ്രസവാനന്തര ക്ഷീണം അകറ്റാനും ,ദഹനപ്രശ്‌നങ്ങൾ ,ചുമ, ജലദോഷം, ബ്രോങ്കൈറ്റിസ്,വാതരോഗങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ഹെർണിയ തുടങ്ങിയ രോഗങ്ങൾക്ക് ധാന്വന്തരം കഷായം ഉപയോഗിച്ചു വരുന്നു .

രജന്യാദി ചൂർണം - Rajanyadi Churnam .

കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ഔഷധമാണ് രജന്യാദി ചൂർണം. പനി ,ചുമ ,ജലദോഷം ,വയറിളക്കം ,മഞ്ഞപ്പിത്തം ,വിളർച്ച എന്നിവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് കുട്ടികളിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു .കൂടാതെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .

അമൃതാരിഷ്ടം (Amritarishtam).

എല്ലാത്തരം പനികളുടെ ചികിത്സയ്ക്ക്  ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അമൃതാരിഷ്ടം.

ദന്ത്യരിഷ്ടം  - Dantyarishtam .

മലബന്ധം ,മൂലക്കുരു ,വായുകോപം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദന്ത്യരിഷ്ടം . കൂടാതെ ഗ്രഹണി ,പനി ,വീക്കം ,പ്ലീഹാരോഗം ,ഹൃദ്രോഗം എന്നിവയുടെ ചികിത്സയിലും ദന്ത്യരിഷ്ടം ഉപയോഗിക്കുന്നു .

ബ്രാഹ്മരസായനം -Brahma Rasayanam.

ബുദ്ധിശക്തി , ഓർമ്മശക്തി , മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന  ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.  

രസോനാദി കഷായം - Rasonadi Kashayam .

ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന ,ഓക്കാനം ,ഛർദ്ദി ,ആസ്മ  ,നെഞ്ചുവേദന  മുതലായവയുടെ ചികിത്സയിൽ രസോനാദി കഷായം ഉപയോഗിക്കുന്നു .

ഓരിലയുടെ ചില ഔഷധപ്രയോഗങ്ങൾ .

ഓരിലയുടെ വേര് 25 ഗ്രാം വീതം 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 60 മില്ലിയാക്കി വറ്റിച്ചെടുത്തത് 30 മില്ലി വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കുന്നത് ഹൃദ്രോഗത്തിന് നല്ലതാണ് .ഈ കഷായത്തിൽ അത്ര തന്നെ പശുവിൻ പാലും ചേർത്ത് വീണ്ടും പാലിന്റെ അളവിൽ വറ്റിച്ചെടുക്കുന്ന പാൽക്കഷായം മുകളിൽ പറഞ്ഞ അളവിൽ കഴിക്കുന്നത് ഹൃദ്രോഗത്തിനും നെഞ്ചുവേദനയ്ക്കും നല്ലതാണെന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു . ഈ കഷായം  നീര് ,വേദന ,പനി ,കൃമി എന്നിവയ്‌ക്കെല്ലാം നല്ലതാണ് .കൂടാതെ മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ കഷായം നല്ലതാണ് .ഇത് മദ്യത്തോടുള്ള മോഹം  കുറയ്ക്കും .ഇത് ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്  .

ഓരില വേര് 3 ഗ്രാം വീതം പാലിൽ അരച്ചു കഴിക്കുന്നത് സ്ത്രീകളിലെ വെള്ളപോക്കിനും ആർത്തവകാലത്തെ അമിത രക്തസ്രാവത്തിനും നല്ലതാണ് .

ഓരില വേര് ഉണക്കിപ്പൊടിച്ചത് 2 ഗ്രാം വീതം രണ്ടു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അര കപ്പായി വറ്റിച്ച കഷായം ദിവസം രണ്ടുനേരം വീതം കഴിക്കുന്നത് പുരുഷന്മാരിലെ ലൈംഗീക ശേഷിക്കുറവ് ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം എന്നിവയ്ക്ക് നല്ലതാണ് . ഈ കഷായം പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,വാതരോഗങ്ങൾ ,ശരീരം മുഴുവൻ ഉണ്ടാകുന്ന നീര് ,വേദന ,ഗ്രഹണി ,ദഹനപ്രശ്‌നങ്ങൾ ,രക്താർശ്ശസ് എന്നിവയ്‌ക്കെല്ലാം നല്ലതാണ് .

ഒടിവ് ,ചതവ് എന്നിവ മൂലമുണ്ടാകുന്ന വേദനയ്ക്ക്രി ഓല വേര് ഉണക്കിപ്പൊടിച്ചതും ചെന്നിനായകവും ചേർത്ത് കഴിക്കുന്നത് നല്ലതാണ് .വയറുകടി വയറിളക്കം എന്നിവയ്ക്ക് ഒരില കഷായമുണ്ടാക്കി കഴിക്കുന്നത് നല്ലതാണ് .ഓരില വേരിട്ടു കാച്ചിയ മോര് കഴിക്കുന്നതും വയറിളക്കത്തിനും വയറുകടിക്കും നല്ലതാണ് .

ALSO READ : കടുക്ക ദീര്‍ഘായുസ് നല്‍കുന്ന ഔഷധം .

ഓരില വേര് അരച്ചുപുരട്ടിയാൽ തേൾവിഷം ശമിക്കും .ഓരിലവേര് ,മൂവില വേര് ,കൂവള വേര് ,മാതള നാരങ്ങാത്തോട് എന്നിവ സമമായി കഷായമുണ്ടാക്കി കഴിച്ചാൽ പനി ,വയറിളക്കം ,ഛർദ്ദി എന്നിവ മാറിക്കിട്ടും .

കല്യാണക ഘൃതം .

ഓരില വേര് , മൂവില വേര് ,കാട്ടുള്ളി വേര് ,ത്രിഫലത്തോട് ,അരേണുകം ,ദേവതാരം ,ഏലാവാലുകം ( Prunus avium )  തകര ,മഞ്ഞൾ ,മരമഞ്ഞൾത്തൊലി ,നറുനീണ്ടിക്കിഴങ്ങ് ,പാൽവള്ളിക്കിഴങ്ങ് ,ഞാവൽപ്പൂവ് ,കരിങ്കൂവളക്കിഴങ്ങ് ,ഏലത്തരി ,മഞ്ചട്ടി ,നാഗദന്തി വേര് ,മാതളത്തോട് ,നാഗപ്പൂവ് ,താലീസപത്രം ,വഴുതിന വേര് ,പിച്ചകപ്പൂവ് ,വിഴാലരി ,വെള്ളക്കൊട്ടം ,ചന്ദനം ,പതിമുഖം എന്നിവ ഓരോന്നും 12 ഗ്രാം വീതം നാലിടങ്ങഴി വെള്ളത്തിൽ അരച്ചു കലക്കി ഇടങ്ങഴി നെയ്യും ചേർത്ത് കാച്ചിയരിച്ചെടുക്കുന്നതിനെ കല്യാണക ഘൃതം എന്ന് അറിയപ്പെടുന്നു .ഇത് വിളർച്ച ,അപസ്‌മാരം ,ഉന്മാദം ,പനി ,ചുമ ,ദഹനക്കേട് ,ക്ഷയം ,പീനസം ,രക്തവാതം ,മൂലക്കുരു ,വൃക്കയിലെ കല്ലുകൾ ,ചൊറി ,ചിരങ്ങ് ,വിഷം .എന്നിവയെല്ലാം ശമിപ്പിക്കും .

ദശമൂലഹരീതകി  ലേഹ്യം .

ഓരില വേര് , മൂവില വേര് ,കുമ്പിൾ വേര് ,കൂവള വേര് ,പാതിരി വേര് ,പലകപ്പയ്യാനി വേര് ,മുഞ്ഞ വേര് ,ചെറുവഴിതിന വേര് ,വെൺവഴുതിന വേര്,ഞെരിഞ്ഞിൽ  ,എന്നിവ പതിനാറ് ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാല് ഇടങ്ങഴിയാക്കി വറ്റിച്ചതിൽ 100 കടുക്കയും 4 .800 കി .ഗ്രാം ശർക്കരയും ചേർത്ത് കുറുക്കി ലേഹ്യ പാകമാകുമ്പോൾ 144 ഗ്രാം വീതം ഏലത്തരി ,ഇലവർങ്ങത്തൊലി ,പച്ചില എന്നിവയും 192 ഗ്രാം വീതം ചുക്ക് ,കുരുമുളക് ,തിപ്പലി എന്നിവയും 12 ഗ്രാം ചവർക്കാരവും പൊടിച്ചു ചേർത്ത് ഇളക്കി യോജിപ്പിച്ചെടുത്ത് .ചൂടാറിയ ശേഷം ഇരുനാഴി തേനും ചേർത്ത് യോജിപ്പിച്ചെടുക്കുന്നതിനെ ദശമൂലഹരീതകി  ലേഹ്യം എന്ന് അറിയപ്പെടുന്നു .ഈ ലേഹ്യം നീർവീക്കം ,പനി ,ചുമ ,വിശപ്പില്ലായ്‌മ ,അരുചി , വായുകോപം ,മൂത്രാശയ രോഗങ്ങൾ ,വിളർച്ച ,ശുക്ലദോഷം ,പ്ലീഹാവീക്കം ,മഹോദരം ,കൈവിഷം എന്നിവയെല്ലാം ശമിപ്പിക്കും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post