കുപ്പമേനി : കുപ്പയിൽ ഒളിച്ചിരിക്കുന്ന ഔഷധം

ഒരു ഔഷധസസ്യമാണ് കുപ്പമേനി .കേരളത്തിൽ പൂച്ചമയക്കി എന്ന പേരിലും  അറിയപ്പെടുന്നു .ആയുർവേദത്തിൽ ചർമ്മരോഗങ്ങൾ ,ഒടിവ് ,ചതവ് മുതലായവയ്ക്ക്  കുപ്പമേനി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഇന്ത്യൻ അക്കാലിഫ എന്ന പേരിലും സംസ്‌കൃതത്തിൽ ഹരിതമഞ്ജരി എന്ന പേരിലും അറിയപ്പെടുന്നു.പച്ച നിറത്തിലുള്ള  പൂക്കളാണ് ഈ സസ്യത്തിനുള്ളത് .അതിനാലാണ് ഹരിതമഞ്ജരി എന്ന പേര് .കൂടാതെ അരിഷ്ടമഞ്ജരി എന്ന സംസ്‌കൃതനാമവും ഈ സസ്യത്തിനുണ്ട് .

Botanical name: Acalypha indica.    

Family: Euphorbiaceae (Castor family).

Synonyms: Acalypha chinensis, Acalypha ciliata, Acalypha somalensis, Acalypha spicata.

കുപ്പമേനി, ഔഷധഗുണങ്ങൾ, കുപ്പമേനിയുടെ ഉപയോഗം, ഔഷധം, ആരോഗ്യ ഗുണങ്ങൾ, കുപ്പമേനി ഫലങ്ങൾ, ഹേൽത്ത് ടിപ്പുകൾ, കുപ്പമേനി പ്രയോജനം, പച്ചക്കറികൾ, ആയുർവേദം, കുപ്പമേനി വാരിയേഷൻ, കുപ്പമേനിയുടെ കഴിവുകൾ, ഔഷധവിത്തുകൾ, ജൈവ കൃഷി, ഫിറ്റ്‌നസ് ഗുണങ്ങൾ, ആയുര്‍വേദ ഔഷധങ്ങൾ, കുപ്പമേനിയുടെ രുചി, ആരോഗ്യകരമായ ഭക്ഷണം, നാടൻ ഔഷധങ്ങൾ


വിതരണം .

ഇന്ത്യയിലുടനീളം ഒരു കള സസ്യമായി വളരുന്നു .

സസ്യവിവരണം .

വീട്ടുപരിസരത്തുള്ള കുപ്പകൾക്കിടയിലാണ്  ഈ സസ്യം കൂടുതലും വളരുന്നത് .അതിനാൽ തന്നെയാണ് കുപ്പമേനി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം.പൂച്ച,മുയൽ തുടങ്ങിയ ജീവികളെ  ആകർഷിക്കുന്ന ഒരു ഘടകം ഈ ചെടിയുടെ വേരിൽ അടങ്ങിയിട്ടുണ്ട് .ഈ സസ്യത്തെ പിഴുത് പൂച്ചകളുടെ മുമ്പിലിട്ടു കൊടുത്താൽ പൂച്ചകൾ ഇതിന്റെ വേരുകൾ ഭക്ഷിക്കുകയും പൂച്ചയുടെ മീശ രോമങ്ങൾ വേരിൽ ഉരസുന്നതും കാണാൻ പറ്റും .അതിനാലാണ് പൂച്ചമയക്കി എന്ന പേരിൽ അറിയപ്പെടാൻ കാരണം .

ശരാശരി 75 സെ.മീ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷ സസ്യമാണ് കുപ്പമേനി .ചെടി നിറയെ ചെറുതും വലുതുമായ ഇലകൾ കൊണ്ട് നിറഞ്ഞിരിക്കും .ഇലകൾക്ക് 1 -7 സെ.മീ നീളവും 1 -5 സെ.മീ വീതിയുമുണ്ടാകും .ഇലയുടെ മുകൾഭാഗം മിനുസമുള്ളതാണ് .പൂക്കളുടെ നിറം പച്ചയാണ് .

പ്രാദേശികനാമങ്ങൾ .

Common name: Indian Copperleaf, Indian acalypha, Indian nettle.

Malayalam: kuppameni.

Tamil:   kuppaimeni.

Telugu: haritamanjari, kuppi.

 Kannada: Kuppi, Kuppi gida.

Hindi: Kuppi, kuppikhokhali.

Bengali: mukta jhuri, sbeta basanta.

Gujarati: vanchi kanto, Dadano.

kuppameni benefits, health benefits, kuppameni uses, herbal remedies, natural health, wellness tips, superfoods, traditional medicine, ayurvedic herbs, dietary supplements, health tips, plant-based health, herbal teas, immune support, holistic health, nutrition facts, healthy living, alternative medicine, herbal healing


ഔഷധയോഗ്യഭാഗം .

സമൂലം .

രസാദിഗുണങ്ങൾ .

രസം -കഷായം -തിക്തം .

ഗുണം -രൂക്ഷം .

വീര്യം -ഉഷ്‌ണം .

വിപാകം -കടു .

കുപ്പമേനിയുടെ ഔഷധഗുണങ്ങൾ .

സിദ്ധ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കുപ്പമേനി .രക്തം ശുദ്ധീകരിക്കും .ആസ്മ ,ചുമ ,ബ്രോങ്കൈറ്റിസ് ,തലവേദന എന്നിവയ്ക്കും നല്ലതാണ് .വാതരോഗങ്ങൾ ,പക്ഷാഘാതം ,നീര് ,സന്ധി വേദന,  പല്ലുവേദന ,ചെവിവേദന ,വിളർച്ച ,ക്ഷീണം ,അപസ്‌മാരം ,പ്ലീഹ വീക്കം എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ ,ചൊറി ,ചിരങ്ങ് ,പുഴുക്കടി  എന്നിവയ്ക്കും നല്ലതാണ് .വയറിളക്കം ,വയറുകടി ,മലബന്ധം  ,മൂലക്കുരു ,കൃമിശല്യം എന്നിവയ്ക്കും നല്ലതാണ് .മുറിവുകൾ ,രക്തസ്രാവം ,മൂക്കിൽ കൂടിയുള്ള രക്തസ്രാവം ,വ്രണം ,വിഷം എന്നിവയ്ക്കും നല്ലതാണ് .തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾക്കും നല്ലതാണ് .ഇല ഛർദ്ദിയുണ്ടാക്കും .വിഷ ചികിത്സയിലും കഫരോഗങ്ങളിലും ഛർദ്ദിപ്പിക്കാൻ ഇല അരച്ച് വെള്ളത്തിൽ കലക്കി കൊടുക്കുന്ന പതിവുണ്ട് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .

കുപ്പമേനി ചേരുവയുള്ള ചില ഔഷധങ്ങൾ .

കായത്തിരുമേനി തൈലം -Kayathirumeni Thailam.

ഒടിവ് ,ഉളുക്ക് ,ചതവ് ,നീര്,വേദന ,തലവേദന ,സന്ധി വേദന, പുറം വേദന, കഴുത്ത് വേദന തുടങ്ങിയവയ്ക്ക് കായത്തിരുമേനി തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .

വാണി ഘൃതം -Vani Ghritham.

കുട്ടികളിലെ ഓർമ്മക്കുറവ് ,സംസാര വൈകല്യങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് വാണി ഘൃതം .ഇത് ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ് .

കുപ്പമേനി ഗുളിക - Kuppaimeni tablet.

ചർമ്മരോഗങ്ങൾ ,സോറിയാസിസ് ,എക്സിമ ,ചർമ്മഅലർജി ,മുഖക്കുരു ,രക്തദുഷ്‌ടി മുതലായവയ്ക്ക് കുപ്പമേനി ഗുളിക ഉപയോഗിക്കുന്നു .

കുപ്പമേനി സോപ്പ് - Kuppaimeni soap.

ചർമ്മത്തിലെ ചൊറിച്ചിൽ ,മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു .

കുപ്പമേനിയുടെ ചില ഔഷധപ്രയോഗങ്ങൾ .

കുപ്പമേനിയുടെ ഇലയിട്ടു കാച്ചിയ എണ്ണ സന്ധിവാതം ,വേദന ,മുട്ടുവേദന ,ചൊറി ,ചിരങ്ങ് ,പുഴുക്കടി തുടങ്ങിയ എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .ഇല നാരങ്ങാനീരിൽ അരച്ചു പുരട്ടുന്നതും എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .ഇല ഉപ്പും ചേർത്ത് അരച്ചു പുരട്ടുന്നത് ചൊറി ,ചിരങ്ങ് , എന്നിവയ്ക്കു നല്ലതാണ് .

ഇല എണ്ണകാച്ചി പുരട്ടുന്നതും ഇല ഉണക്കിപ്പൊടിച്ച് വ്രണങ്ങളിൽ വിതറുന്നതും കിടക്കപ്പുണ്ണ് മാറാൻ നല്ലതാണ് .ഇല അരച്ച് മോണയിൽ പുരട്ടുന്നത് പല്ലുവേദന മാറാൻ നല്ലതാണ് .കുപ്പമേനി ഉണക്കിപ്പൊടിച്ച ചൂർണം അര ടീസ്പൂൺ വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ചുമ മാറും .

ഇല നീര് ചെവിയിൽ ഒഴിച്ചാൽ ചെവി വേദന മാറും .കുപ്പമേനിയുടെ വേര് അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ മലബന്ധം മാറും .ഇല അരച്ചു പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .ഇല അരച്ച് പുരട്ടുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ് .ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ സാധാരണ ഉണ്ടാകുന്ന തലവേദനയ്ക്ക് ശമനം കിട്ടും .കുപ്പമേനി ഉണക്കിപ്പൊടിച്ചത് മൂക്കിപ്പൊടി പോലെ മൂക്കിൽ വലിക്കുന്നതും തലവേദന മാറാൻ നല്ലതാണ് .

കുപ്പമേനി സമൂലം അരച്ചു പുരട്ടിയാൽ നീരും വേദനയും മാറും .ഇത് കുഴിനഖം മാറുന്നതിനും നല്ലതാണ് .കുപ്പമേനി സമൂലം ഉണക്കിപ്പൊടിച്ച ചൂർണം ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ദിവസവും കഴിക്കുന്നത് ആസ്മ ,ചുമ ,ന്യൂമോണിയ ,വാതരോഗങ്ങൾ,വിളർച്ച ,ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണ് .

ALSO READ :കണ്ടകാരിച്ചുണ്ട , ചുമയ്‌ക്കും ആസ്മയ്ക്കും ഔഷധം .

കുപ്പമേനി സമൂലം ഉണക്കിപ്പൊടിച്ചതും കസ്തൂരി മഞ്ഞൾപ്പൊടിയും സമാസമം അരിക്കാടിയിൽ ചാലിച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ എന്നിവ മാറിക്കിട്ടും .കുപ്പമേനി സമൂലം ഉണക്കിപ്പൊടിച്ചതും മഞ്ഞൾപ്പൊടിയും സമാസമം തേനിൽ ചാലിച്ചു പുരട്ടുന്നത് സ്ത്രീകളുടെ മുഖത്തെ അനാവശ്യ രോമവളർച്ച തടയാൻ നല്ലതാണ് .

കുപ്പമേനി സമൂലം ഉണക്കിപ്പൊടിച്ച ചൂർണ്ണം 2 ഗ്രാം വീതം പുളിച്ച മോരിൽ ചേർത്ത് 41 ദിവസം തുടർച്ചയായി കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും .പ്രാണി വിഷത്തിനും തേൾ ,പഴുതാര മുതലായവയുടെ വിഷത്തിനും ഇല അരച്ചു പുരട്ടുന്നത് നല്ലതാണ് . ഇല ഉണക്കി പൊടിച്ചു കാൽ ടീസ്പൂൺ വെളുത്തുള്ളി നീരിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ കൃമിശല്യം മാറിക്കിട്ടും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post