മണിത്തക്കാളി , രക്ത ശുദ്ധിക്കും ചർമ്മരോഗങ്ങൾക്കും ഔഷധം

ഒരു ഔഷധസസ്യമാണ് മണിത്തക്കാളി .ഇതിനെ മുളകുതക്കാളി, കരിന്തക്കാളി , മണത്തക്കാളി ,മുളകുതക്കാളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ആയുർവേദത്തിൽ പനി ,തലവേദന ,വിഷബാധ ,കരൾ രോഗങ്ങൾ ,വെള്ളപ്പാണ്ട് തുടങ്ങിയവയുടെ ചികിത്സയിൽ  മണിത്തക്കാളി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ബ്ലാക് നൈറ്റ് ഷേഡ് എന്നും .സംസ്‌കൃതത്തിൽ കാകമാചി എന്നും അറിയപ്പെടുന്നു .കൂടാതെ കാക്കമാതാ ,കാക്ക കാകോളീ  എന്നീ സംസ്‌കൃത നാമങ്ങളും ഈ സസ്യത്തിനുണ്ട് .കാക്കകൾക്ക് ഇഷ്ടമുള്ള ഫലമുള്ളത് എന്ന അർത്ഥത്തിലാകാം ഈ സസ്യത്തിന് ഇങ്ങനെയുള്ള പേരുകൾ വരാൻ കാരണം .

Botanical name: Solanum nigrum.     

Family: Solanaceae (Potato family).

manithakkali benefits, health benefits, malayalam food, medicinal plants, manithakkali uses, herbal remedies, traditional medicine, malayalam health tips, superfoods in malayalam, manithakkali recipes, natural remedies, nutritional benefits, healthy eating malayalam, manithakkali nutrition, wellness tips malayalam, plant-based health, malayalam wellness, ayurvedic herbs, home remedies malayalam
Solanum nigrum

വിതരണം .

ഇന്ത്യയിലുടനീളം ഒരു കളസസ്യമായി വളരുന്നു .

സസ്യവിവരണം .

ശരാശരി ഒരു മീറ്റർ ഉയരത്തിൽ വരെ ശാഖോപശാഖകളായി വളരുന്ന ഒരു ഏകവർഷ സസ്യം .ഇവയുടെ ഇലകൾ വിത്യസ്ത വലുപ്പങ്ങളിൽ കാണപ്പെടുന്നു .വലിയ ഇലകൾക്ക് 3 മുതൽ 9 സെ.മീ നീളവും 2 മുതൽ 4 സെ.മീ വീതിയും കാണും .ഇലകളുടെ അറ്റം കൂർത്തതാണ് .ഇലകളുടെ അടിവശത്ത് ചെറിയ രോമങ്ങൾ കാണപ്പെടുന്നു .ഇലയുടെ മുകൾ ഭാഗം നല്ല മിനുസമുള്ളതും നല്ല പച്ച നിറവുമാണ് .

പൂക്കൾ കുലകളായി ഉണ്ടാകുന്നു .ഒരു കുലയിൽ 3 മുതൽ 8 പൂക്കൾ വരെ കാണും .പൂക്കൾക്ക് വെള്ള നിറമാണ് .ഇവയുടെ ഫലം ആദ്യം പച്ച നിറത്തിലും പാകമാകുമ്പോൾ നീല കലർന്ന കറുപ്പു നിറത്തിലും ആകുന്നു .കായ പഴുക്കുമ്പോൾ ചുവന്ന നിറം ആകുന്നതായ മറ്റൊരിനം മണിത്തക്കാളിയുമുണ്ട് .ഇവയുടെ രണ്ടിന്റെയും ഔഷധഗുണങ്ങൾ ഒരുപോലെയാണ് .

കർക്കടക  മാസത്തിലെ പത്തിലക്കറിയിൽ  ഉൾപ്പെടുന്ന ഒരു സസ്യമാണ് മണിത്തക്കാളി .കുടങ്ങൽ, തഴുതാമകുമ്പളം, നെയ്യുണ്ണി ,തകരമുള്ളന്‍ചീര, പയറില, ഉപ്പൂഞ്ഞൽ, മണിത്തക്കാളി, മത്തൻ എന്നീ പത്ത് ഇലകൾ കൊണ്ട് തോരനാക്കി കഴിക്കുന്നതാണ് പത്തിലക്കറികൾ എന്ന് അറിയപ്പെടുന്നത് .എന്നാൽ ഇത് ഓരോ പ്രദേശമനുസരിച്ച് ഈ പത്തിലകളിൽ മാറ്റം വരുന്നു.ചില പ്രദേശങ്ങളിൽ ചേമ്പില ,തകരയില ,തഴുതാമയില ,കുമ്പളത്തില, മത്തയില ,ചീര, ചേനയില, പയറില,ചൊറിതനത്തിന്റെ ഇല,കോവൽ ഇല എന്നിവയും പത്തിലകളായി ഉപയോഗിക്കുന്നു . 

രാസഘടകങ്ങൾ .

ഇലയിൽ പ്രോട്ടീൻ ,കാർബോഹൈഡ്രേറ്റ് ,കൊഴുപ്പ് ,നാര് ,കാൽസിയം ,ഇരുമ്പ് ,പൊട്ടാഷ് ,കരോട്ടിൻ ,തയാമിൻ ,നിയാസിൻ ,റിബോഫ്ളാവിൻ ,അസ്‌കോർബിക് അമ്ലം ,ബീറ്റാകരോട്ടിൻ ,വിറ്റാമിൻ- സി എന്നിവ അടങ്ങിയിരിക്കുന്നു .ഫലത്തിൽ സൊലൊസോഡിൻ ,ആൽഫാ സൊളാനിൻ ,ബീറ്റാ സൊളാനിൻ,സൊലാസൊഡിൻ ,സൊലാസൊനിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English name- Black nightshade, Common nightshade, Hound’s berry, Garden Nightshade.

Malayalam name- Manithakkali  .

Tamil name- Manattakkali.

Telugu name- Kanchi ponda.

Kannada name- Kaagehannina gida.

Hindi name- Makoi, Gurakani.

Marathi name- Kaamani.

Bengali name- Kakamachi.

Gujarathi name- Pludi.

Punjabi name- Mako.

Solanum nigrum, health benefits, black nightshade, medicinal plants, herbal remedies, natural healing, superfoods, nutrition facts, plant properties, wellness tips, alternative medicine, edible plants, holistic health, antioxidants, vitamins and minerals, herbal medicine, botanical benefits, natural remedies, healthy eating
manathakkali plant


ഔഷധയോഗ്യഭാഗം .

സമൂലം .

രസാദിഗുണങ്ങൾ .

രസം -തിക്തം .

ഗുണം -ലഘു ,സ്നിഗ്ദ്ധം ,സരം .

വീര്യം -ഉഷ്‌ണം .

വിപാകം -കടു .

മണിത്തക്കാളിയുടെ ഔഷധഗുണങ്ങൾ .

രക്തം ശുദ്ധീകരിക്കുകയും ചർമ്മരോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യും . പനി ,ചുമ ,ആസ്മ ,ജലദോഷം എന്നിവയ്ക്കും നല്ലതാണ് .പ്രമേഹം ,മൂലക്കുരു ,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .വാർദ്ധക്യം തടയും ,കാമം വർധിപ്പിക്കും .ബീജത്തിന്റെയും ശുക്ളത്തിന്റെയും അളവും ഗുണനിലവാരവും മെച്ചപ്പെടുത്തും .വിശപ്പില്ലായ്‌മ ,വയറിളക്കം ,ഛർദ്ദി,വയറുവേദന ,മലബന്ധം എന്നിവയ്ക്കും നല്ലതാണ് .സ്വരം നന്നാക്കും .വാതരോഗങ്ങൾ ,നേത്രരോഗങ്ങൾ .നീര് ,വേദന ,മുറിവുകൾ എന്നിവയ്ക്കും നല്ലതാണ് .കർണ്ണരോഗങ്ങൾ ,ചെവി വേദന ,തൊണ്ടവേദന എന്നിവയ്ക്കും നല്ലതാണ് .എലിവിഷം ശമിപ്പിക്കും .കരൾ രോഗങ്ങൾക്കും വൃക്കരോഗങ്ങൾക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് .

പാർശ്വഫലങ്ങൾ .

ചെടിയിൽ ചില വിഷഘടകങ്ങൾ അടങ്ങിയിരിക്കുന്നു . പ്രത്യേകിച്ച് ഇതിന്റെ പച്ച കായിൽ .അമിതമായ അളവിൽ കഴിച്ചാൽ ഓക്കാനം ,ഛർദ്ദി ,വയറിളക്കം ,ബോധക്കേട് .വിഭ്രാന്തി ,തലവേദന തുടങ്ങിയവയ്ക്ക് കാരണമാകും 

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .

മണിത്തക്കാളി  ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

സുരസാദി തൈലം -Surasadi Tailam.

ചുമ ,ആസ്മ ,മൂക്കൊലിപ്പ് ,മൂക്കിലെ ദശവളർച്ച ,സൈനസൈറ്റിസ് തുടങ്ങിയവയുടെ ചികിത്സയിൽ തലയിൽ പുരട്ടുന്നതിനും നസ്യം ചെയ്യുന്നതിനും സുരസാദി തൈലം ഉപയോഗിക്കുന്നു .

ഹൃദയാർണവരസം  ഗുളിക -Hridayarnavarasam Gulika .

ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ഹൃദയാർണവരസം  ഗുളിക .

ശാരിവാദി വടി -Sarivadi Vati.

ചെവിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് ശാരിവാദി വടി .കേൾവിക്കുറവ് ,ചെവിയിലെ മൂളൽ ,ചെവിയിലെ അണുബാധ എന്നിവയുടെ ചികിത്സയിൽ ഈ മരുന്ന് ഉപയോഗിക്കുന്നു .കൂടാതെ പ്രമേഹം ,വിട്ടുമാറാത്ത പനി ,അപസ്‌മാരം ,ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

മണിത്തക്കാളിയുടെ ചില ഔഷധപ്രയോഗങ്ങൾ .

മണിത്തക്കാളിയുടെ ഇല അരച്ചു നെയ്യിൽ ചാലിച്ചു പുരട്ടുന്നത് ചൊറി ,പുഴുക്കടി മുതലായ ചർമ്മരോഗങ്ങൾ ശമിക്കും .ഇത് വെള്ളപാണ്ടിനു നല്ലതാണ് .സമൂലം ഇടിച്ചു പിഴിഞ്ഞ നീര് എണ്ണ കാച്ചി ചൊറി ,ചിരങ്ങ് ,കരപ്പൻ മുതലായ എല്ലാ ചർമ്മരോഗങ്ങൾക്കും പുറമേ പുരട്ടുവാൻ ഉപയോഗിക്കാം .മണിത്തക്കാളി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 15 മില്ലി വീതം കഴിക്കുന്നത് ശരീരം ചൊറിഞ്ഞു തടിക്കുന്ന അലർജി ത്വക്ക് രോഗത്തിന് നല്ലതാണ് .

മണിത്തക്കാളി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മുതൽ 15 മില്ലി വരെ ദിവസവും കഴിച്ചാൽ ചുമ ,ആസ്മ എന്നിവയ്ക്ക് ശമനമുണ്ടാകും .മണിത്തക്കാളി സമൂലം കഷായം ഉണ്ടാക്കി കഴിക്കുന്നത് പനി ,ആസ്മ ,ചുമ ,ബ്രോങ്കൈറ്റിസ് ,നേത്രരോഗങ്ങൾ ,കർണ്ണരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .

ഇല നീര് നെയ്യ് ചേർത്ത് കഴിച്ചാൽ എലിവിഷം ശമിക്കും .മണിത്തക്കാളി സമൂലം കഷായമുണ്ടാക്കി 25 മില്ലി വീതം കഴിക്കുന്നത് മൂത്രച്ചൂടിച്ചിൽ .മൂത്ര തടസം ,മൂത്രം ഒഴികുമ്പോഴുള്ള വേദന എന്നിവ മാറാൻ നല്ലതാണ് .ഈ കഷായം പനിക്കും നല്ലതാണ് .കറുപ്പു കഴിച്ചുണ്ടാകുന്ന വിഷബാധയ്ക്ക് മറുമരുന്നായും മണിത്തക്കാളിയുടെ നീര് ഉപയോഗിക്കുന്നു .

മണിത്തക്കാളിയുടെ പഴുത്ത കായുടെ നീര് കവിൾ കൊള്ളുന്നത് പല്ലുവേദന, മോണവീക്കം എന്നിവ  മാറാൻ നല്ലതാണ് .ഇല നീരു കൊണ്ട് ഗാർഗിൾ ചെയ്‌താൽ തൊണ്ടവേദന മാറും. ഈ നീര് 10 മില്ലി വീതം കുരുമുളകു പൊടിയും ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .ഇല നീര് ചെവിയിൽ ഒഴിക്കുന്നത് ചെവി വേദന മാറാൻ നല്ലതാണ് .ഇല നീര് 10 മില്ലി വീതം കഴിക്കുന്നത് മൂലക്കുരുവിന് നല്ലതാണ് .

ALSO READ : താന്നിക്ക ,പുരുഷത്വത്തിനും നിത്യ യൗവനത്തിനും ഔഷധം .

മണിത്തക്കാളി സമൂലം 60 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 25  മില്ലി വീതം ദിവസം 3 നേരം എന്ന കണക്കിൽ  കഴിച്ചാൽ ശരീരത്തിനുള്ളിൽ നിന്ന് പുറത്തു വരാതെയിരിക്കുന്ന ചിക്കന്‍പോക്സ് വെളിയിൽ വന്ന് പൊട്ടി പെട്ടന്നു ഭേദമാകും.

മണിത്തക്കാളിയുടെ ഇല ,മഞ്ഞൾ ,നെയ്യ് എന്നിവ ചേർത്ത് പാകം ചെയ്തത് 30 ഗ്രാം വീതം ദിവസവും കഴിച്ചാൽ ചുമ മാറും .മണിത്തക്കാളിയുടെ ഇല മഞ്ഞൾപ്പൊടിയും ശർക്കരയും ചേർത്ത് വേവിച്ച് കഴിക്കുന്നത് വെള്ളപ്പാണ്ട് മാറാൻ നല്ലതാണ് .മണിത്തക്കാളിയുടെ ഇല നീര് എള്ളെണ്ണയിൽ വിധിപ്രകാരം കാച്ചി അരിച്ച് നസ്യം ചെയ്‌താൽ മുടി നന്നായി വളരുകയും മുടിക്ക് നല്ല കറുപ്പു നിറം കിട്ടുകയും ചെയ്യും .

മണിത്തക്കാളി സമൂലം വെട്ടി നുറുക്കി നന്നായി ചതച്ച് 16 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 4 ലിറ്ററാക്കി വറ്റിച്ച് അരിച്ചെടുത്ത് വീണ്ടും വറ്റിച്ചു കുറുക്കി കിട്ടുന്ന ഖര രൂപത്തിലുള്ള സത്ത് . 2 ഗ്രാം വീതമുള്ള ഗുളികകളാക്കി ഉരുട്ടി നിഴലിൽ ഉണക്കി .ഇതിൽ നിന്നും ഓരോ ഗുളിക വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ ഹൃദ്രോഗം, കരള്‍വീക്കം,  പ്ലീഹാവീക്കം എന്നിവ ശമിക്കും .

മണിത്തക്കാളി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം ദിവസവും കഴിച്ചാൽ മലമൂത്ര വിസർജനം സുഗമമായി നടക്കും .ഈ കഷായത്തിൽ തിപ്പലിപ്പൊടിയും ചേർത്ത് കഴിച്ചാൽ വായുകോപം ,ദഹനക്കേട് ,വിശപ്പില്ലായ്‌മ തുടങ്ങിയവ മാറിക്കിട്ടും .

മണിത്തക്കാളി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഒരു മൺപാത്രത്തിൽ തവിട്ടു നിറമാകുന്നതുവരെ ചൂടാക്കി 30 മില്ലി വീതം കഴിക്കുന്നത് രക്തശുദ്ധിക്കും എല്ലാ ത്വക്ക് രോഗങ്ങൾ മാറുന്നതിനും നല്ലതാണ് .ഇത് പനി മാറുന്നതിനും നല്ലതാണ് .

മണിത്തക്കാളി ഇല അരച്ച് ചൂടാക്കി വാതരോഗങ്ങൾ മൂലമുണ്ടാകുന്ന സന്ധിവേദന ,നീര് എന്നിവയ്ക്ക് പുറമെ പുരട്ടാം .വ്രണങ്ങൾക്കും നല്ലതാണ് ,മണിത്തക്കാളിയുടെ ഒന്നോ രണ്ടോ ഇലകൾ ദിവസവും ചവച്ചിറക്കിയാൽ സ്വരം നന്നാകും .മണിത്തക്കാളി ഇല ,വെറ്റില ,മഞ്ഞൾ എന്നിവ ചേർത്ത് അരച്ചു പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് ഉണങ്ങും .

മണിത്തക്കാളിയുടെ ഇലയിൽ നെയ്യ് പുരട്ടി തീക്കനലിൽ പുകച്ച് കണ്ണിൽ പുകയേല്പിച്ചാൽ ചെങ്കണ്ണ് രോഗത്തിന് ശമനമുണ്ടാകും .ഇത് കണ്ണിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നതിനും നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post