ഒരു ഔഷധസസ്യമാണ് തകര .ഇതിനെ ചക്രത്തകര ,വട്ടത്തകര എന്നീ പേരുകളിലും അറിയപ്പെടുന്നു .ആയുർവേദത്തിൽ ത്വക് രോഗങ്ങൾ ,പനി ,ചുമ ,ആസ്മ ,വിരബാധ ,പ്രമേഹം മുതലായവയുടെ ചികിത്സയിൽ തകര ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഫൊയറ്റിഡ് കാസ്റ്റിയ എന്നും സംസ്‌കൃതത്തിൽ ചക്രമർദ്ദ എന്ന പേരിലും അറിയപ്പെടുന്നു .പുഴുക്കടി പോലെയുള്ള ചർമ്മരോഗങ്ങൾ ശമിപ്പിക്കാൻ കഴിവുള്ളത് എന്ന അർത്ഥത്തിലാണ് ചക്രമർദ്ദഃ എന്ന സംസ്‌കൃതനാമം .കൂടാതെ ഏഡഗജം, പുന്നാട, പത്മാടഃ, ചക്രീ തുടങ്ങിയ സംസ്‌കൃത നാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical name: Cassia tora ,Cassia obtusifolia .
Family: Caesalpiniaceae (Gulmohar family).
![]() |
Cassia obtusifolia |
വിതരണം .
ഇന്ത്യയിലുടനീളം പറമ്പുകളിലും വഴിവക്കുകളിലും കാണപ്പെടുന്നു .
സസ്യവിവരണം .
ശരാശരി ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി സസ്യമാണ് ചക്രത്തകര .ഇലകൾക്ക് ദുർഗന്ധമുണ്ട് .പൂക്കൾ നല്ല മഞ്ഞ നിറത്തിലും മങ്ങിയ മഞ്ഞ നിറത്തിലും കാണപ്പെടുന്നു .പുഷ്പങ്ങൾ ജോടികളായി ഉണ്ടാകുന്നു .ഇവയുടെ ഫലത്തിന് പയറുപോലെ 10 മുതൽ 20 സെ.മീ വരെ നീളം കാണും .ഒരു ഫലത്തിൽ 20 മുതൽ 30 വിത്തുകൾ വരെ കാണും .ഇളം കായകളിലെ വിത്തിനു പച്ചനിറവും പാകമാകുമ്പോൾ തവിട്ടു നിറത്തിലും കാണപ്പെടുന്നു .
തകരയുടെ മറ്റൊരു വകഭേദമാണ് Cassia obtusifolia എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യം .ഇവ രണ്ടും രൂപസാദൃശ്യത്തിൽ കാര്യമായ വിത്യാസനില്ല .ഈ രണ്ടു സസ്യത്തെയും തകരയായി ഉപയോഗിച്ചു വരുന്നു .
തകര കർക്കടക മാസത്തിലെ പത്തിലക്കറിയിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് .കുടങ്ങല്‍, തഴുതാമ, കുമ്പളം, നെയ്യുണ്ണി ,തകര, മുള്ളന്‍ചീര, പയറില, ഉപ്പൂഞ്ഞല്‍, മണിത്തക്കാളി, മത്തന്‍ എന്നീ പത്ത് ഇലകൾ കൊണ്ട് തോരനാക്കി കഴിക്കുന്നതാണ് പത്തിലക്കറികൾ എന്ന് അറിയപ്പെടുന്നത് .ഓരോ പ്രദേശമനുസരിച്ച് ഈ പത്തിലകളിൽ മാറ്റം വരുന്നു.ചിലയിടത്ത് ചേമ്പില ,തകരയില ,തഴുതാമയില ,കുമ്പളത്തില, മത്തയില ,ചീര, ചേനയില, പയറില,ചൊറിതനത്തിന്റെ ഇല,കോവൽ ഇല എന്നിവയും പത്തിലകളായി കണക്കാക്കുന്നു ..തകരയുടെ വിത്ത് വറത്തു പൊടിച്ച് കാപ്പിപ്പൊടിപോലെ ഉപയോഗിക്കാറുണ്ട് .
രാസഘടകങ്ങൾ .
തകരയുടെ ഇലയിൽ Myricyl alcohol, flavonoids, stigmasterol, palmitic, succinic acid ,tartaric acid, glycosides, mannitol, Emodin,friendlen, stearic, Kaempferol തുടങ്ങിയവ അടങ്ങിയിരിക്കുന്നു .
തകരയുടെ വിത്തിൽ Emodin, subrofusarin, phenolic glycoside, gentiobioside, chryophanic acid, rubro-fusarin, quercetn, tri glucoside ,torachrysone തുടങ്ങിയവ അടങ്ങിയിരിക്കുന്നു .
തകരയുടെ വേരിൽ Emodin, beta-sitosterol, Anthraquinone, choline, Rudrofusrain, chrysophanic acid തുടങ്ങിയവയും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English name – ,Ring-worm plant, sickle senna, sickle pod, coffee pod, tovara, chakvad, fetid cassia.
Malayalam name - Chakrathakara, Thakara.
Hindiname – Cakavada, Pavanda
Tamil name – Tagharai.
Telugu name – Tantemu.
Telugu name – Tagirise, Tantepu chettu.
Gujarati name – Kuvadio.
Bengali name – Cavuka.
Marathi name – Takla.
![]() |
Cassia tora |
ഔഷധയോഗ്യഭാഗം .
സമൂലം .
രസാദിഗുണങ്ങൾ .
രസം -കടു ,മധുരം .
ഗുണം -ലഘു ,രൂക്ഷം .
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
തകരയുടെ ഔഷധഗുണങ്ങൾ .
രക്തം ശുദ്ധീകരിക്കും .കുഷ്ഠം ,ചൊറി ,ചൊറിച്ചിൽ ,പുഴുക്കടി, സോറിയാസിസ് ,എക്സിമ തുടങ്ങിയ എല്ലാ ചർമ്മരോഗങ്ങളെയും ശമിപ്പിക്കും .പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ജലദോഷം ,കഫക്കെട്ട് എന്നിവയ്ക്കും നല്ലതാണ് .ക്ഷതം ,മുറിവുകൾ ,വ്രണം ,എന്നിവയ്ക്കും നല്ലതാണ് ,മൂത്രാശയരോഗങ്ങൾ ,പ്രമേഹം ,കൊളസ്‌ട്രോൾ ,കരൾ രോഗങ്ങൾ ,വയറ്റിലെ മുഴകൾ എന്നിവയ്ക്കും നല്ലതാണ് .വായുകോപം ,വയറുവേദന ,മലബന്ധം എന്നിവയ്ക്കും നല്ലതാണ് .ഉദരവിരകളെ നശിപ്പിക്കും .വിഷശമന ശക്തിയുണ്ട് ,പാമ്പ് ,തേൾ ,പഴുതാര ,തേമിച്ച മുതലായവയുടെ വിഷം ശമിപ്പിക്കും . ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ട് .ശരീരശക്തിയും പ്രതിരോധശേഷിയും ലൈംഗീക ശക്തിയും വർധിപ്പിക്കും .ചർമ്മത്തിന്റെ നിറം വർധിപ്പിക്കും ..വാതരോഗങ്ങൾ ,സന്ധിവേദന ,പക്ഷാഘാതം എന്നിവയ്ക്കും നല്ലതാണ് ,
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .
തകര ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
മഹാരാജപ്രസാരണീ തൈലം -Maharajaprasarani Tailam.
നാഡി സംബന്ധമായ രോഗങ്ങളിലും വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസാരണീ തൈലം ഉപയോഗിക്കുന്നു .ഈ തൈലം പുറമെ പുരട്ടുവാനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .ക്യാപ്‌സൂൾ രൂപത്തിലും (Maharajaprasarani Tailam Soft Gel Capsule)ഈ ഔഷധം ലഭ്യമാണ് .പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം തുടങ്ങിയ ലൈംഗീക പ്രശ്നങ്ങൾക്കും .സ്ത്രീകളിലെ വെള്ളപോക്ക് ,വന്ധ്യത എന്നിവയുടെ ചികിത്സയിലും ഈ തൈലം ഉപയോഗിക്കുന്നു .
മഹാ വിഷഗർഭ തൈലം -Maha Vishagarbha Tailam .
വാതസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് മഹാ വിഷഗർഭ തൈലം.വാതരോഗങ്ങൾ ,നടുവേദന ,സന്ധിവേദന ,കൈകാലുകൾ ,പുറം ,കഴുത്ത് എന്നിവയിലുണ്ടാകുന്ന കാഠിന്യം ,മരവിപ്പ് ,പക്ഷാഘാതം തുടങ്ങിയവയുടെ ചികിത്സയിൽ മഹാ വിഷഗർഭ തൈലം ഉപയോഗിക്കുന്നു .
സോമരാജി തൈലം - Somraji Tailam.
വിവിധ ത്വക്ക് രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു എണ്ണയാണ് സോമരാജി തൈലം .ചൊറി ,ചൊറിച്ചിൽ ,എക്സിമ, സോറിയാസിസ് ,അലർജി ത്വക് രോഗങ്ങൾ ,പുഴുക്കടി ,വെള്ളപ്പാണ്ട് തുടങ്ങിയവയുടെ ചികിത്സയിൽ ഈ തൈലം ഉപയോഗിക്കുന്നു .
നിംബാദിചൂര്‍ണം -Nimbadi Choornam .
ത്വക്ക് രോഗങ്ങൾ ,സന്ധിവാതം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ഔഷധമാണ് നിംബാദിചൂര്‍ണം .ചൊറി ,ചുണങ്ങ് ,സോറിയാസിസ് ,വെള്ളപ്പാണ്ട് ,ഉണങ്ങാത്ത മുറിവുകൾ ,സന്ധിവേദന ,വീക്കം തുടങ്ങിയവയുടെ ചികിത്സയിൽ നിംബാദിചൂര്‍ണം ഉപയോഗിക്കുന്നു ,ഇത് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കുന്നു .
തകരയുടെ ചില ഔഷധപ്രയോഗങ്ങൾ .
തകരയില ഉപ്പും ചേർത്ത് അരച്ചു പുരട്ടിയാൽ പുഴുക്കടി മാറും .തകരയുടെ വിത്തും ഉങ്ങിൻ കുരുവും ചേർത്ത് അരച്ചു പുരട്ടുന്നത് പുഴുക്കടിക്ക് വിശേഷപ്പെട്ട മരുന്നാണ് .തകരയുടെ വേര് അരച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു പുരട്ടുന്നതും പുഴുക്കടി മാറാൻ നല്ലതാണ് .ഇത് അരിമ്പാറ മാറ്റുന്നതിനും നല്ലതാണ് . ഇല അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന പരു വേഗം പഴുത്തു പൊട്ടി സുഖമാകും .
ചുമ ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് തകരയില നീര് 5 മില്ലി വീതം തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ് .തകരയില അരച്ച് വിനാഗിരിയിൽ ചാലിച്ച് പുരട്ടുന്നത് കരപ്പൻ ,സോറിയാസിസ് ഉൾപ്പെടെയുള്ള എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .ദുർഗന്ധം വമിക്കുന്ന വ്രണങ്ങളിൽ തകരയുടെ ഇല അരച്ച് ആവണക്കെണ്ണയിൽ ചാലിച്ചു പുരട്ടുന്നത് നല്ലതാണ് .തകരയുടെ വിത്തും മഞ്ഞളും ചേർത്ത് അരച്ച് കടുകെണ്ണയിൽ ചാലിച്ചു പുരട്ടുന്നത് കരപ്പൻ മാറാൻ നല്ലതാണ്
.തകരയുടെ വിത്ത് അരച്ച് പുരട്ടുന്നത് സോറിയാസിസ് ,കരപ്പൻ ,അലർജി ചർമ്മരോഗങ്ങൾ .എന്നിവയ്ക്ക് നല്ലതാണ് .കൂടാതെ പ്രാണി ,തേൾ ,പഴുതാര ,പാമ്പ് മുതലായവ കടിച്ചുണ്ടാകുന്ന വിഷം ശമിപ്പിക്കുന്നതിനും വിത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ് .വിത്ത് അരച്ച് മലദ്വാരത്തിന് ചുറ്റും പതിവായി പുരട്ടിയാൽ പൈൽസിന് ശമനമുണ്ടാകും .
ALSO READ :കുടകപ്പാല : എത്ര കടുത്ത വയറിളക്കത്തിനും വയറുകടിക്കും ഔഷധം .
ചൊറി ,കരപ്പൻ ,പുഴുക്കടി ,സോറിയാസിസ് ,വെള്ളപ്പാണ്ട് തുടങ്ങിയ എല്ലാ ചർമ്മരോഗങ്ങൾക്കും തകരയുടെ ഇല തോരനുണ്ടാക്കി കഴിക്കുന്നത് നല്ലതാണ് .ഇത് മലബന്ധം മാറാനും നല്ലതാണ് .തകരയുടെ ഇലക്കഷായം പനിക്കും മലബന്ധത്തിനും നല്ലതാണ് .രക്തശുദ്ധിക്കും വിരശല്യം അകറ്റുന്നതിനും തകരയില തോരൻ കഴിക്കുന്നത് നല്ലതാണ് .തകരയുടെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം പഞ്ചസാരയും നെയ്യും ചേർത്ത് കഴിക്കുന്നത് ലൈംഗീക ശേഷി വർധിപ്പിക്കാൻ നല്ലതാണ് .ഇത് രക്തശുദ്ധിക്കും നല്ലതാണ് .
തകരയുടെ വിത്ത് അരച്ച് വേപ്പെണ്ണയിൽ ചാലിച്ചു പുരട്ടുന്നത് വെള്ളപ്പാണ്ട് മാറാൻ നല്ലതാണ് .തകര സമൂലം കഷായമുണ്ടാക്കി കഴിക്കുന്നത് വിരശല്യം മാറാൻ നല്ലതാണ് .ഇലയുടെ നീരിൽ ഉപ്പു ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിനും ഛർദ്ദിക്കും നല്ലതാണ് .തകരയുടെ ഇല അരച്ച് മോരിൽ ചാലിച്ചു പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ നല്ലതാണ് .മുഖത്തുണ്ടാകുന്ന പഴുപ്പു നിറഞ്ഞ കുരുക്കൾ മാറുന്നതിനും തകരയില അരച്ചു പുരട്ടുന്നത് നല്ലതാണ് .ഇത് കെലോയ്ഡ് പാടുകൾ മാറ്റുന്നതിനും നല്ലതാണ് .