ചക്കരക്കൊല്ലി |ചക്കരക്കൊല്ലിയുടെ ഔഷധഗുണങ്ങൾ | Gymnema sylvestre

ചക്കരക്കൊല്ലി,ചക്കരക്കൊല്ലി മലയാളം,ചക്കരകൊല്ലി,ചക്കര കൊല്ലി,താടിക്കാരൻ,ഈശ്വരമുല്ല,ഇൻസുലിൻ പ്ലാന്റ്,കൊയിന,അണലിവേഗം,diabetic care india satish bhat malayalam health tips,health tips malayalam,health tips,health care,health,diabetes,malayalam beauty tips,malayalam,diabetes control tips,health tips in malayalam,malayalam health tips for men and women,diabetic foot care,diabetic,latest malayalam health tips 2016,malayalam healthy tips,chakkara kolli,sakkarai kolli,chakkara kolli plant,sakkarai kolli plant,sakkarai kolli herbal,sakkarai kolli sirukurunjan,sakkarai kolli powder in tamil,sakkarai kolli powder benefits,sakkarai noi,sakkarai noi maruthuvam,home remedy for chakkara noy,sakkarai noi treatment in tamil,kolli varuthathu,sakkarai noi thirvu,sakkarai noi marunthu,sakkarai noi kunamaga,chakkara noy home remedy,sakkarai alavu kuraiya,sakkarai noi unavu murai,ചക്കരക്കൊല്ലി,മലതാങ്ങിയുടെ ഔഷധ ഗുണങ്ങൾ,ചക്കര കൊല്ലി,ചക്കരകൊല്ലി,അണലി വേഗത്തിൻ്റെ ഔഷധ ഗുണങ്ങൾ,ഗുണങ്ങൾ,കുരുമുളക് ഗുണങ്ങൾ,റാഡിഷ് ഗുണങ്ങൾ,ആരോഗ്യ ഗുണങ്ങൾ,വാതം കൊല്ലി,ഔഷധ സസ്യങ്ങൾ,തുളസി ഇല ഗുണങ്ങള്,കൃഷ്ണ തുളസി ഗുണങ്ങള്,അടയ്ക്കാമണിയൻ,ചിറ്റാവണക്ക്,എന്താണ് ആവണക്ക്,ഷുഗർ കുറയ്ക്കാൻ,പ്ലാന്റ്സ് ന്റെ പേരുകൾ എങ്ങനെ കണ്ടുപിടിക്കാം,ഔഷധം,ഡെങ്കി,പ്രമേഹം മാറാന് നല്ല ഭക്ഷണം,മലതാങ്ങി,മുളളങ്കി,ഡെങ്കിപതി,ചെന്നാമക്കി,സന്നാമുക്കി,ചിന്നാമുക്കി,ചെന്നാമുക്കി,சிறுகுறிஞ்சா cirukurinca, கோகிலம் kokilam,गुड़मार ,gurmar,ગુડમાર, gudmar,ಮಧುನಾಶಿನಿ ,madhunashini,মেষশৃঙ্গ, meshashrunga,बेडकीचा पाला ,bedakicha pala, ଲକ୍ଷ୍ମୀ ,lakshm,పొడపత్రి. podapatrigymnema sylvestre,gymnema sylvestre benefits,gymnema sylvestre weight loss,gymnema sylvestre diabetes,gymnema,gymnema sylvestre side effects,gymnema sylvester,gymnema sylvestre dangers,benefits of gymnema sylvestre,gymnema sylvestre liver toxicity,health benefits of gymnema sylvestre,gymnema sylvestre chemical constituents,gymnema sylvestre antidiabetic activity,benefits of gymnema sylvestre for weight loss,weight loss: health benefits of gymnema sylvestre,


മരങ്ങളിൽ വളരെ ഉയരത്തിൽ പടർന്നു കയറി വളരുന്ന ഒരു വള്ളിച്ചെടിയാണ്  ചക്കരക്കൊല്ലി . വലിയ കാക്കത്തൊണ്ടി എന്ന പേരിലും ഈ സസ്യം അറിയപ്പെടും . ഇന്ത്യയിൽ കേരളത്തിലെ വനങ്ങളിലും കർണ്ണാടക ,ഉത്തർപ്രദേശ് ,മധ്യപ്രദേശ് ,പശ്ചിമബംഗാൾ എന്നിവിടങ്ങളിലും  ചക്കരക്കൊല്ലി കാണപ്പെടുന്നു .


മധുരത്തെ താൽക്കാലികമായി ഇല്ലാതാക്കുന്നതിനെയാണ് ചക്കരക്കൊല്ലി എന്ന പേര് ഈ സസ്യത്തിന് വന്നത് .ഇതിന്റെ ഇല വായിലിട്ട് ചവച്ച ശേഷം മധുരമുള്ള എന്തു കഴിച്ചാലും മധുരം അറിയില്ല .പായസം കുടിച്ചാലും പച്ചവെള്ളം കുടിക്കുന്നതുപോലെ തോന്നുകയുള്ളൂ .അതുകൊണ്ടു തന്നെ സംസ്‌കൃതത്തിൽ ഈ  ചെടി  മധുരനാശിനി എന്ന പേരിലാണ് അറിയപ്പെടുന്നത് .ഇതിന്റെ ഇലകളിൽ ചെറിയ രോമങ്ങൾ കാണും .

 


 

പ്രമേഹനാശകൗഷധം എന്ന നിലയിൽ ഈ സസ്യത്തിന് പ്രത്യേക സ്ഥാനമുണ്ട് .പ്രമേഹത്തിനെ  ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് . ഇതിന്റെ ഉപയോഗം മൂലം ശരീരത്തിലെ രക്തത്തിൽ അടങ്ങിയിട്ടുള്ള അമിത മധുരാംശത്തെ കുറയ്ക്കാൻ കഴിയുന്നു . ഈ സസ്യത്തിന്റെ ഇലയും വേരും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .

സസ്യകുടുംബം : Apocynaceae

ശാസ്ത്രനാമം :Gymnema sylvestre

മറ്റു ഭാഷകളിലെ പേരുകൾ 

English : Gymnema

Sanskrit: മധുനാശിനി,തിക്തദുഗ്ദ്ധ,മധൂലികാ

Malayalam : ചക്കരക്കൊല്ലി cakkarakkolli

Tamil: சிறுகுறிஞ்சா cirukurinca, கோகிலம் kokilam

Hindi: गुड़मार gurmar

Gujarati: ગુડમાર gudmar

Kannada: ಮಧುನಾಶಿನಿ madhunashini

Bengali: মেষশৃঙ্গ meshashrunga 

Marathi: बेडकीचा पाला bedakicha pala

 Odia: ଲକ୍ଷ୍ମୀ lakshm

Telugu: పొడపత్రి podapatri


രസാദിഗുണങ്ങൾ 

രസം :ത്ക്തം, കടു

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു

രാസഘടകങ്ങൾ 

ചക്കരക്കൊല്ലിയുടെ ഇലയിൽ nonacosane ,hentriacontane, triacontane.gymnemic acid എന്നിവ അടങ്ങിയിരിക്കുന്നു. 

 ഔഷധഗുണങ്ങൾ 

പ്രമേഹത്തെ നിയന്ത്രിക്കും ,ചില നേത്രരോഗങ്ങൾ ,മൂത്രക്കല്ല് ,അർശസ് ,മഞ്ഞപ്പിത്തം, ജ്വരം ,കാസം എന്നീ രോഗങ്ങളെ ശമിപ്പിക്കും .മൂത്രം വർദ്ധിപ്പിക്കും ,ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.


ചില ഔഷധപ്രയോഗങ്ങൾ 

ചക്കരക്കൊല്ലിയുടെ നാലോ അഞ്ചോ ഇലകൾ ദിവസവും രാവിലെ ചവച്ച് അരച്ച് കഴിച്ചാൽ മറ്റ് മരുന്നൊന്നും കൂടാതെ പ്രമേഹത്തെ നിയന്ത്രിച്ചു കൊണ്ടുപോകാം.

ചക്കരക്കൊല്ലിയുടെ ഇല  ഉണക്കി പൊടിച്ച് 2 മുതൽ 4 ഗ്രാം വരെ ദിവസവും തുടർച്ചയായി കഴിച്ചാൽ മൂത്രത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയുകയും നിരന്തരമായ ഉപയോഗം കൊണ്ട് പ്രമേഹം ഇല്ലതാക്കുവാനും കഴിയുമെന്ന് അനുഭവസ്ഥർ പറയുന്നു .

ചക്കരക്കൊല്ലിയുടെ ഇല ഉണക്കിപ്പൊടിച്ച് രാവിലെ വെറുംവയറ്റിൽ  കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് മാറിക്കിട്ടും .മൂത്രം തെളിഞ്ഞു കിട്ടാനും ഇതിന്റെ ഇല കഴിക്കാറുണ്ട് .

ചക്കരക്കൊല്ലിയുടെ ഇലയും, ഉപ്പും ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും.

ചക്കരക്കൊല്ലി ,വേങ്ങാക്കാതൽ, കുടം പുളി എന്നിവ കഷായം വച്ച് കഴിച്ചാൽ അമിതവണ്ണം കുറയും.

 ചക്കരക്കൊല്ലിയുടെ ഇല അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ ആരോഗ്യം വർദ്ധിക്കും . കൂടാതെ വയറ്റിലെ കൃമി നശിക്കുകയും ചെയ്യും .

ചക്കരക്കൊല്ലിയുടെ വേര് കഷായം വച്ച് കഴിച്ചാൽ പനി ,ചുമ കഫക്കെട്ട് എന്നിവ മാറും. 

ചക്കരക്കൊല്ലിയുടെ ഇലയും 6 അല്ലി വെളുത്തുള്ളിയും ചുട്ട് ചവച്ച് അരച്ച് കഴിച്ചാൽ ഹൃദ്‌രോഗം ശമിക്കും.

പാമ്പിൻ വിഷത്തിന് ഇതിന്റെ വേര് ഔഷധമായി ഉപയോഗിക്കുന്നു .ചക്കരക്കൊല്ലി പതിവായി കഴിച്ചാൽ പാമ്പിൻ വിഷം ഏൽക്കില്ലന്ന് പറയപ്പെടുന്നു .

ചക്കരക്കൊല്ലി ,ഇരട്ടിമധുരം ,ത്രിഫല ,മല്ലി എന്നിവ വെള്ളത്തിൽ തിളപ്പിച്ച് ഒരു രാത്രി വച്ചിരുന്നതിന് ശേഷം പിറ്റേന്ന് അരിച്ചെടുത്ത് ആ വെള്ളം കൊണ്ട് കണ്ണിൽ ധാര കോരിയൽ ഇരട്ടക്കാഴ്ച്ച (ഡിപ്ലോപ്പിയ) മാറിക്കിട്ടും.

ചക്കരക്കൊല്ലി ,ഓരില ,മൂവില ,ഇശ്വര മൂലി ,നീർമരുതിൻ തൊലി ,ചിറ്റമൃത് എന്നിവ കഷായം വച്ച് കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും.

ചക്കരക്കൊല്ലിയുടെ ഇലയും,ഓരിലയും ,മൂവിലയും  6 അല്ലി വെളുത്തുള്ളി ചുട്ടതും  ചേർത്ത്‌ ചവച്ച് അരച്ച് കഴിച്ചാൽ കയറ്റം കറുമ്പോഴോ ,നടക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസം മുട്ട്, കിതപ്പ് എന്നിവ മാറിക്കിട്ടും.



 

 


Previous Post Next Post