വെളുത്തുള്ളി |ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ | Garlic | Allium sativum

വെളുത്തുള്ളി,വെളുത്തുള്ളി പൊടി,വെളുത്തുള്ളി ഗുണങ്ങൾ,രണ്ടു വെളുത്തുള്ളി ദിവസവും,🧄വെളുത്തുള്ളി ഇങ്ങനെ കഴിച്ചു നോക്ക്,garlic pickle without vinegar വിനാഗിരി ചേർക്കാത്ത വെളുത്തുള്ളി അച്ചാർ,garlic pickle without vinegar | വിനാഗിരി ചേർക്കാത്ത വെളുത്തുള്ളി അച്ചാർ,garlic,garlic malayalam,garlic benefits in malayalam,benefits of garlic,benefits of garlic in malayalam,garlic benefits malayalam,veluthulli gunangal,benefits of garlic in men malayalam,garlic benefits,benefits of garlic,health benefits of garlic,garlic health benefits,garlic,raw garlic benefits,garlic benefits for health,benefits of eating garlic,garlic benefits for men,benefits of eating raw garlic,garlic benefits for hair,benefits of raw garlic,garlic benefits for skin,garlic water benefits,garlic benefits for women,benefits of garlic water,raw garlic,garlic benefits heart,1 clove of garlic benefits,garlic eating benefits,allium sativum,allium sativum benefits,allium sativum q,allium sativum q in hindi,allium sativum homeopathic medicine,allium sativum 30 uses,allium sativum mother tincture,allium sativum 30,allium sativum - q,allium sativum plant,allium sativum medicine,allium sativa,allium sativum homeopathic,allium sativum pronunciation,allium sativum homeopathy medicine,allium sativum homeopathic benefits,allium sativum homoeopathic medicine,veluthulli achar,veluthulli,veluthulli achar recipe,veluthulli achar in malayalam,veluthulli achar recipe malayalam,how to make veluthulli achar,veluthulli krishi malayalam,ten veluthulli,veluthulli then,veluthulli ahar,veluthulli pickle,veluthulli krishi,veluthulli gunangal,veluthulli benefits,inji veluthulli paste,veluthulli malayalam,veluthulli chammanthi,veluthully pickle,perfect veluthulli achar,veluthulli curry malayalam


 ആഹാരസാധനങ്ങളിൽ രുചിയും മണവും വർധിപ്പിക്കുന്നതിന് കറിക്കൂട്ടായി  അതിപ്രാചീന കാലം മുതലേ വെളുത്തുള്ളി നമ്മുടെ അടുക്കളയിൽ ഉപയോഗിച്ചു വരുന്നു .കൂടാതെ മുത്തശ്ശി വൈദ്യത്തിലുംവളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വെളുത്തുള്ളി .


 വെളുത്തുള്ളി . വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ പല  പേരുകളിൽ നമ്മുടെ നാട്ടിൽ ഇതിനെ അറിയപ്പെടുന്നു .ഉത്തർ പ്രദേശ്, ബിഹാർ,കർണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി കൃഷിചെയ്യുന്നു.കേരളത്തിൽ   ഇടുക്കിയിലെ ദേവികുളം താലൂക്കിലെ  വട്ടവട  എന്ന സ്ഥലത്ത് വെളുത്തുളളി കൃഷി ചെയ്യുന്നുണ്ട് .

ഏകദേശം  60 സെമി ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് വെളുത്തുള്ളി ഇതിന്റെ ഇലകൾ മാംസളമാണ് .വെള്ള നിറത്തിലുള്ള പൂക്കൾ ഇവയിൽ ഉണ്ടാകുന്നു .മഞ്ഞ് കാലത്താണ് വെളുത്തുള്ളി  വിളവിറക്കുന്നത്  വേനലിന് മുമ്പ് വിളവെടുക്കുകയും ചെയ്യുന്നു 

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന Allyl propyl disulfide ,Diallyl disulfide എന്നിവയാണ് വെളുത്തുള്ളിളിക്ക് മണവും രുചിയും നൽകുന്നത് . Allicin എന്ന എണ്ണയും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട് .കൂടാതെ ബാഷ്പശീല തൈലം ,പഞ്ചസാര ,സ്റ്റാർച്ച് ,ആൽബുമിൻ എന്നിവയും അടങ്ങിയിരിക്കുന്നു

Binomial name Allium sativum
Family Amaryllidaceae
Common Name
Garlic
Hindi  लहसुन (lahsun)
Tamil வெள்ளைப்பூண்டு (Vellaipoondu)
Telugu వెల్లుల్లి (vellulli)
Kannada ಬೆಳ್ಳುಳ್ಳಿ (bellulli)
Punjabi ਲਸਣ (lasan)
Bengali রসুন (rosun)
Gujarati લસણ (lasan)
Assamese নহৰু (nohoru)
രസാദിഗുണങ്ങൾ
രസം മധുരം, ലവണം, കടു, തിക്തം, കഷായം
ഗുണം സ്നിഗ്ധം, തീക്ഷ്ണം, പിശ്ചിലം, ഗുരു, സരം
വീര്യം ഉഷ്ണം
വിപാകം കടു

ഔഷധഗുണങ്ങൾ

പല്ലുവേദന ,ചെവിവേദന ,രക്തസമ്മർദ്ദം ,ഉദരകൃമി ,ആർത്തവം ക്രമീകരണം  ,ദുർമേദസ്സ് ,വാത രോഗങ്ങൾ,ഗ്യാസ്ട്രബിൾ ,ദഹനക്കേട് ,ന്യൂമോണിയ ,പ്രമേഹം .ഹൃദ്രോഗം ,ചുമ ,പനി ,ശ്വാസം മുട്ടൽ ,കഫം എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി .കൂടാതെ ശരീരകാന്തി വർദ്ധിപ്പിക്കുകയും ,ബുദ്ധി വർധിപ്പിക്കുകയും ,മലത്തിന് അയവ് വരുത്തുകയും ചെയ്യുന്നു

ചില ഔഷധപ്രയോഗങ്ങൾ 

വായ്‌ അടയ്ക്കാനും തുറക്കാനും പറ്റാത്ത അവസ്ഥയാണ് ഹനുസ്തംഭം .ഈ രോഗത്തിന് വെളുത്തുള്ളിയും ഇന്തുപ്പും ചേർത്ത് നല്ലതുപോലെ അരച്ച്.ദിവസം മൂന്നുനേരം ഉള്ളിൽ കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താൽ രോഗം മാറുന്നതാണ് 

3 ഗ്രാം വെളുത്തുള്ളി അരച്ച് 10 ഗ്രാം വെണ്ണയിൽ ചേർത്ത് ദിവസവും കഴിച്ചാൽ വാതരോഗം ശമിക്കും 

രണ്ടോ ,മൂന്നോ തുള്ളി വെളുത്തുള്ളി നീര് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും /വെളുത്തുള്ളി നീരും ഉപ്പുവെള്ളവും ചേർത്ത് രണ്ടോ മൂന്നോ തുള്ളി ചെവിയിൽ ഒഴിക്കുന്നതും ചെവിവേദന മാറാൻ വളരെ ഫലപ്രദമാണ്

വെളുത്തുള്ളിയുടെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം പാലിലോ തേനിലോ ചേർത്ത് പതിവായി കുറച്ചുനാൾ കഴിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് മൂത്രത്തിൽ ചുടിച്ചിൽ എന്നിവ ശമിക്കും. കൂടാതെ പുരുഷൻമാരിലുണ്ടാകുന്ന ലൈംഗീക ശേഷിക്കുറവിനും ഇങ്ങനെ കഴിക്കുന്നത് വളരെഫലപ്രദമാണ്

ഉദരകൃമിയും അതുമൂലമുണ്ടാകുന്ന വയറു വേദനയ്ക്കും ദഹനക്കുറവിനും വെളുത്തുള്ളിയും ,കാട്ടുജീരകം ,വിഴാലരി എന്നിവ തുല്യ അളവിൽ അരച്ച് ഓരോ ഗ്രാം വീതം ദിവസം മൂന്നുനേരം കഴിച്ചാൽ മതി 

വയറുവേദന ,വയറു പെരുക്കം ,വായുക്ഷോപം ,ദഹനക്കേട് ,വേദനയോടുകൂടി വയറു പലഭാഗങ്ങളിൽ വീർത്തുവരിക എന്നിവയ്ക്ക് വെളുത്തുള്ളി ,ശതകുപ്പ ,കായം ഇവ സമം അരച്ച് ഓരോ ഗ്രാം വീതം മൂന്നുനേരം ചൂടുവെള്ളത്തിൽ കഴിച്ചാൽ മതിയാകും 

വെളുത്തുള്ളി ചതച്ച് എണ്ണയിൽ കാച്ചി ലിംഗത്തിൽ പതിവായി പുരട്ടിയാൽ ഉദ്ധാരണശേഷി വർദ്ധിക്കും / വെളുത്തുള്ളി അരച്ച് പേസ്റ്റ്  രൂപത്തിലാക്കി കാൽവെള്ളയിൽ പുരട്ടി 10 -15 മിനിട്ടിന് ശേഷം ബന്ധപ്പെട്ടാൽ ശീഘ്രസ്കലനം സംഭവിക്കുകയില്ല

കാൽ വിരലുകളുടെ  ഇടയിൽ ചൊറിച്ചിലും വേദനയും ,തൊലി പൊട്ടുകയും ചെയ്യുന്നതിന് വെളുത്തുള്ളിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ മതിയാകും 

3 ഗ്രാം വെളുത്തുള്ളി ചതച്ച് 10 ഗ്രാം വെണ്ണയുമായി  ചേർത്ത് ദിവസേന കഴിച്ചാൽ വാതരോഗം മാറും

ബ്രോങ്കൈറ്റിസ് ,ന്യൂമോണിയ എന്നീ രോഗങ്ങൾക്ക് വെളുത്തുള്ളി നീര് കടുകെണ്ണയിൽ ചേർത്ത് പുറത്തും നെഞ്ചത്തും പുരട്ടുകയും 2 മില്ലി വെളുത്തുള്ളി നീര് പാലിൽ ചേർത്ത് കഴിക്കുകയും ചെയ്താൽ രോഗത്തിന് ശമനമുണ്ടാകും 

വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുമ്പ് കഴിച്ചാൽ ഗ്യാസ്ട്രബിൾ മാറിക്കിട്ടും 

വെളുത്തുള്ളി ചൂടുവെള്ളവും ചേർത്ത് നല്ലതുപോലെ ചതച്ച് നീരെടുത്ത് പഞ്ചസാരയും ചേർത്ത് ഒരു സ്പൂൺ വീതം മൂന്നു നേരം കഴിച്ചാൽ പനിയും ,ചുമയും മാറും 

അഞ്ചോ ആറോ വെളുത്തുള്ളി തൊലികളഞ്ഞു ഒരു ഗ്ലാസ് പാലിൽ കാച്ചി ദിവസവും കഴിച്ചാൽ രക്തസമ്മർദ്ദം കുറയും/ ദിവസവും 2 അല്ലി വെളുത്തുള്ളി പച്ചയ്ക്ക് ചവച്ച് അരച്ച് കഴിച്ചാലും മതിയാകും 

ദിവസവും 2 അല്ലി വെളുത്തുള്ളി പച്ചയ്ക്ക് ചവച്ച് കഴിക്കുകയും പുറമെ ഒരു ഗ്ലാസ് പാൽ കുടിക്കുകയും ചെയ്താൽ സ്ത്രീകളുടെ സൗന്ദര്യം വർദ്ധിക്കും 

വെളുത്തുള്ളി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ മോണപഴുപ്പ് ,മോണ വീക്കം ,മോണയിൽ നിന്നും രകതം വരിക തുടങ്ങിയവ മാറിക്കിട്ടും


Previous Post Next Post