ഈശ്വരമൂലി ,ഗരുഡക്കൊടി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഈശ്വരമൂലിയുടെ ഔഷധഗുണങ്ങൾ

ഈശ്വരമൂലി,ഈശ്വരി,ഈശ്വരമുല്ല,രംശ്വരമുല്ല,കരണമൂലി,ഒറ്റമൂലി,അർക്കമൂലിക,കുടുക്കമൂലി,വിശ്വാസങ്ങൾ,വലിയ അരയൻ,വലിയഅരയൻ,രൂപവിവരണം,ബ്രഹ്മ വല്ലി,കുടുക്കാമുലി,ഗാർഡൻ സുന്ദരമാക്കാൻ ഈ ഒരു ചെടി ധാരളം,மாம்பாஞ்சான்,garudakodi,iswaramooli,aristolochia indica,കരളകം,ഗരുഡപ്പച്ച,https://youtu.be/dvncdao8bx8,വിഷ ചികിത്സക്ക് ഗരുഡക്കൊടി | garudakodi | iswaramooli,ഗരുഡക്കൊടി,വിഷ ചികിത്സാ,eswaramooli,easwaramooli,garudakodi use,garudakkodi,garudakodi plant,eeswaramooli,ottamooli,kilimaram,aayee maram,neelambaram,nagakesaram,ishvaramuli,carelessweed,jaramla,avimaram,nagakesara tree,aishwarya sreeramaneni,kilippanjimaram,aavi maram,sweet root,sweetroot,kesharaja,maraphali,bengali : antamora,neelambari,sweet grass,rare,carry me seed,ishvaramuri,parandavalli,ishvaramulla,best way to remove underarm hair,arari,ransvaramulla,spiny amaranth,poocha meesha-പൂച്ചമീശ,kesari,aristolochia indica,aristolochia,aristolochia indica uses,aristolochia indica medicinal uses,aristolochia indica fruit,aristolochia indica in tamil,aristolochia indica benefits,aristolochia indica (ಈಶ್ವರ ಬಳ್ಳಿ) plant,aristolochia tagala,indian birthwort,aristolochia indoors,india,aristolochia grandiflora,aristolochia plant care,aristolochia gigantea,aristolochia leuconeura,indica,aristolochia leuconeura plant care,aristolochia leuconeura houseplant,indian birthwort,birthwort,indian birthwort plant,સાંપસુવ - indian birthwort,birthwort herb,indian worthwort,medicinal plants indian birthwort,indian birthwort plant benefits in odia,india,birthwort plant,#birthwort,birthwort uses,birthwort flower,birthwort benefits,birtwort,the (european) birthwort,birthwort for abdomen disorders,indian birdwing,indian birdwings,birthwort for childbirth,indian birdwing butterfly,indian birdwing butterflies


വളരെയേറെ ഔഷധഗുണങ്ങളുള്ളതും വിഷചികിത്സയിൽ ഉപയോഗിക്കുന്നതുമായ ഒരു ഔഷധച്ചെടിയാണ്  ഗരുഡക്കൊടി,കുടുക്കമൂലി, ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, വലിയ അരയൻ എന്നീ പല പേരുകളിലും ഈ സസ്യം അറിയപ്പെടും .പാമ്പുവിഷത്തെ നിർവീര്യമാക്കുന്നതിനാലാണ് ഗാരുഡി എന്ന് സംസ്‌കൃതത്തിലും ഗരുഡക്കൊടി എന്നു മലയാളത്തിലും പേരുകൾ കിട്ടിയത് .വളരെ ഉയരത്തിൽ പടർന്നു കയറുന്ന ഒരു വള്ളിച്ചെടിയാണ്  ഈശ്വരമൂലി.കേരളത്തിൽ മലയോര പ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും ഇത് കാണപ്പെടുന്നു ഇന്ത്യയിൽ  ഈശ്വരമൂലിയുടെ ഒൻപതോളം ഇനങ്ങൾ ഉണ്ടന്ന് പറയപ്പെടുന്നു 6 സെന്റിമീറ്ററോളം നീളമുണ്ട്‌ ഇതിന്റെ ഇലകൾക്ക് ഇതിന്റെ പൂക്കൾക്ക് പാമ്പിന്റെ പത്തിയുടെ ആകൃതിയാണ് .പൂക്കൾ കുലകളായി ഉണ്ടാകുന്നു .പൂക്കൾക്ക് പച്ച കലർന്ന വെളുപ്പു നിറമാണ് .നീലിദലാദി തൈലം, പരന്ത്യാദി തൈലം എന്നിവയിൽ  ഈശ്വരമൂലി ഒരു ചേരുവയാണ് ഈ ചെടിയുടെ വേര് ,ഇല ചിലപ്പോൾ സമൂലമായും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Aristolochiaceae

ശാസ്ത്രനാമം :Aristolochia indica

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ്:Indian birthwort

സംസ്‌കൃതം :ഗാരുഡീ, സുനന്ദാ,അർക്കമൂല ,ഈശ്വരി ,നാകുലി 

ഹിന്ദി :,ഈശ്വർമൂൽ ,രുദ്രജാത 

തമിഴ് : ഈശ്വരമൂലി ,പെരിമറുന്ദു ,ഗരുഡക്കൊടി

തെലുങ്ക് : ഈശ്വരവേരു 

ബംഗാളി :ഈശ്വരമൂൽ 


രസാദി ഗുണങ്ങൾ

രസം  : കഷായം, തിക്തം, കടു

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

 വിപാകം : കടു

 

ഔഷധഗുണങ്ങൾ

വിഷം ശമിപ്പിക്കുന്നു ,കഫ വാതരോഗങ്ങൾ ശമിപ്പിക്കുന്നു കുഷ്ടം ശമിപ്പിക്കുന്നു ,എല്ലാ വിധ ചർമ്മ രോഗങ്ങളും ശമിപ്പിക്കുന്നു ,രക്തശുദ്ധി ഉണ്ടാക്കുന്നു .കരൾ രോഗങ്ങൾ ശമിപ്പിക്കുന്നു .മലേറിയ ,കോളറ തുടങ്ങിയ രോഗങ്ങൾക്കും ഔഷധമായി  ഈശ്വരമൂലി ഉപയോഗിക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

പാമ്പു കടിയേറ്റാൽ ഉടൻ തന്നെ ഈശ്വരമൂലയുടെ ഇല അരച്ച് കടിയേറ്റ ഭാഗത്ത് ശക്തിയായി തിരുമ്മുകയും ഇലയുടെ നീരിൽ കുരുമുളകു പൊടി ചേർത്ത് കുടിക്കുകയും ചെയ്യണം ഇങ്ങനെ 6 തവണ കുടിച്ചാൽ പാമ്പിൻ വിഷം ശമിക്കും 

 ഈശ്വരമൂലിയുടെ വേരും അതെ അളവിൽ ചന്ദനവും ചേർത്ത് അരച്ച് പാലിൽ കലക്കി കുടിച്ചാൽ പാമ്പിൻ വിഷം ശമിക്കും

ഈശ്വരമൂലിയുടെ  ഒന്നോ ഇല അരച്ച് കഴിച്ചാൽ നല്ല മലശോധനയുണ്ടാകും 

ഈശ്വരമൂലിയുടെ ഇല ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം രാവിലെ വെറുവയറ്റിൽ കഴിച്ചാൽ വെള്ളപ്പാണ്ഡ്മാറും 

 ഈശ്വരമൂലിയുടെ ഇല ചവച്ചിറക്കിയാൽ മലമ്പനി മാറും

 ഈശ്വരമൂലിയുടെ നീര് ദിവസം രണ്ടു നേരം 5 മില്ലി വീതം കഴിച്ചാൽ  അതിസാരം ,അഗ്നിമാന്ദ്യം ,നീര് ,പനി  എന്നിവ ശമിക്കും

ഈശ്വരമൂലി ഇരുമ്പു തൊടാതെ ചതച്ച് വെളിച്ചെണ്ണയിൽ കരിച്ച്  ഈ എണ്ണമോണയിൽ പുരട്ടിയാൽ പല്ലുവേദന ശമിക്കും 

ഈശ്വരമൂലിയുടെ ഇലയും പഞ്ചമഞ്ഞളും ചേർത്തരച്ച് പുരട്ടിയാൽ തേൾ വിഷം പഴുതാര വിഷം എന്നിവ ശമിക്കും

ഈശ്വരമൂലിയുടെ വേര് ഒരു ചരടിൽ കോർത്ത് അരയിൽ കെട്ടിയാൽ പുരുഷന്മാർക്ക് ഉണ്ടാകുന്ന സ്വപ്നസ്കലനം മാറും 

വളംകടിക്കും ,കാലിന്റെ വിരലുകൾക്കിടയിൽ ദുർഗന്ധമുള്ള പുണ്ണിനും ഈശ്വരമൂലിയുടെ ഇല അരച്ചു പുരട്ടിയാൽ മതി 

ഈശ്വരമൂലിയുടെ ഇല അരച്ച് ഒരു നെല്ലിക്കയോളം വലിപ്പത്തിൽ 21 ദിവസം തുടർച്ചയായി കഴിച്ചാൽ സോറിയാസിസ് മാറും

പശുക്കൾക്കുണ്ടാകുന്ന അകിടുവീക്കം മാറാൻ  ഈശ്വരമൂലിയുടെ ഇല അരച്ച് അകിടിൽ പുരട്ടിയാൽ മതിയാകും .കൂടാതെ തൊഴുത്തിനടുത്തു ഈശ്വരമൂലിനട്ടുവളർത്തിയാൽ പശുക്കൾക്ക് അകിടുവീക്കം ഉണ്ടാകില്ല

ഈശ്വരമൂലിയുടെ ഇല അരച്ച് സന്ധ്യയ്ക്ക് ശേഷം വയറിനു മുകളിൽ പുരട്ടി 2 മണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ ചെയ്താൽ വയറ്റിലുള്ള കൃമികൾ എല്ലാം മലത്തോടൊപ്പം പുറത്തുപോകും

Previous Post Next Post