ഇരട്ടിമധുരം ഔഷധ ഗുണങ്ങൾ.

ഇരട്ടിമധുരത്തിന്റെ ഗുണങ്ങൾ,ഇരട്ടിമധുരം,ഇരട്ടി മധുരം,#ഇരട്ടിമധുരം,ഇരട്ടിമധുര ചായ,ഇരട്ടി മധുരം ചാനൽ,ഇരട്ടി മധുരം ഫേസ് പാക്ക്,ഇരട്ടി മധുരം വിഡീയോ ചാനൽ,അതിമധുരം,ഔഷധ ചായ,കരിമംഗല്യം,licorice benefits,licorice,irattimaduram,how to use irattimaduram,how to use licorice,health benefits of licorice,pigmentation,white skin,heart beats,licorice tea,tooth,bad breath,cancer,menstrual pain,gums,ulcer,acidity,stomach ache,licorice health benefits,health benefits of licorice root,black licorice health benefits,licorice root benefits,glycyrrhiza glabra,licorice benefits,licorice tea benefits,health benefits of licorice roots,health benefits of licorice root tea,benefits of mulethi,licorice root health benefits,liquorice tea benefits,benefits of glycyrrhiza glabra,liquorice root benefits,health benefits,black licorice benefits,liquorice benefits,how to grow glycyrrhiza glabra


ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണ്  ഇരട്ടിമധുരം .മലയാളത്തിൽ അതിമധുരം എന്ന  പേരിലും അറിയപ്പെടുന്നു.  

Botanical name : Glycyrrhiza glabra

Family : Fabaceae (Pea family)

രൂപവിവരണം .

ഒന്നര മീറ്റർ ഉയരത്തിൽ പടർന്നു പന്തലിച്ചു  വളരുന്ന  ഒരു സസ്യമാണ് ഇരട്ടിമധുരം . ചിലപ്പോൾ ഒരു വള്ളിച്ചെടി പോലെയും വളരാറുണ്ട് .ഇതിൽ വയലറ്റ് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു .ഇതിൽ നിരവധി വിത്തുകളും കാണപ്പെടുന്നു .

 ഇതിന്റെ വേരുകളുടെ ഉൾഭാഗത്തിന് മഞ്ഞ നിറമാണ് . വേരിന് നല്ല മധുരവുമുണ്ട് .ഇതിന്റെ വേരും ,തണ്ടും വെട്ടിയുണക്കിയാണ് വിപണിയിൽ ഇരട്ടിമധുരമായി വരുന്നത് .

എല്ലാ മധുര വസ്തുക്കളെക്കാളും മധുരമുള്ളതാണ് ഇരട്ടിമധുരം .മറ്റുള്ള മധുരത്തിനേക്കാളും ഇതിന്റെ സ്വാത് നാവിൽ കൂടുതൽ നേരം തങ്ങിനിൽക്കും .അതുകൊണ്ടു തന്നെയാണ് ഇരട്ടിമധുരം എന്ന പേര് ഈ സസ്സ്യത്തിനു ലഭിച്ചത്.

ആവാസകേന്ദ്രം .

അറേബ്യാ ,അഫ്‍ഗാനിസ്ഥാൻ ,പാകിസ്ഥാൻ ,സൈബീരിയ എന്നീ രാജ്യങ്ങളിലാണ് ഇരട്ടിമധുരം ധാരാളമായി കാണപ്പെടുന്നത് .ഇന്ത്യയിൽ പഞ്ചാബ് ,കാശ്മീർ ,ഹിമാലയൻ താഴ്‌വരകൾ എന്നിവിടങ്ങളിൽ ഇരട്ടിമധുരം കാണപ്പെടുന്നു .


രാസഘടകങ്ങൾ .

ഇരട്ടിമധുരത്തിന്റെ തണ്ടിലും വേരിലും 10 % വരെ ഗ്ലൈസിറൈസിൻ എന്ന ഗ്ലുക്കോസൈഡ് അടങ്ങിയിരിക്കുന്നു .കൂടാതെ പൊട്ടാസ്യം ,സ്റ്റാർച്ച് ,സ്നേഹദ്രവ്യം  എന്നിവയും അടങ്ങിയിട്ടുണ്ട് . ഇതിന്റെ വേരിൽ നിന്നും റാമ്നോഗ്ലൈക്കോസൈഡ് , ലിക്വിറിറ്റിജിൻ ,ലിക്വറിറ്റിൻ ,ഐസൊലിക്വിറിറ്റിജെനിൻ എന്നീ ഗ്ലൂക്കോസൈഡുകളും വേർതിരിച്ചെടുത്തിട്ടുണ്ട് .

ഇരട്ടിമധുരത്തിന്റെ ഔഷധഗുണങ്ങൾ .

1000 വർഷങ്ങൾക്ക് മുമ്പേ ഇന്ത്യക്കാർ  ഇരട്ടിമധുരത്തിന്റെ ഔഷധഗുണങ്ങൾ മനസിലാക്കിയിരുന്നു . ഒച്ചയടപ്പ് ഉണ്ടാകുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു ഔഷധം കൂടിയാണ് ഇരട്ടിമധുരം . ദൂഷ്യഫലങ്ങളില്ലാത്തതും അതി ശക്തമായ ഫലസിദ്ധിയുള്ളതുമായ ഒരു ഔഷധമാണ് ഇരട്ടിമധുരം .

 ഇരട്ടിമധുരത്തിൽ അടങ്ങിയിട്ടുള്ള ഗ്ലൈസിറൈസിൻ എന്ന പദാർഥം കുറഞ്ഞ അളവിൽ കുന്നിയുടെ വേരിലും  അടങ്ങിയിട്ടുണ്ട് .ഇവ രണ്ടും കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയുകയുമില്ല .അതിനാൽ കുന്നിയുടെ വേരും ഇരട്ടിമധുരത്തിൽ മായം ചേർക്കാൻ ഉപയോഗിക്കുന്നു .

സ്വരം നന്നാക്കുകയും തൊണ്ടയിലെ തകരാറുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു . കണ്ണിൻറെ കാഴ്ച്ചശക്തി വർദ്ധിപ്പിക്കുന്നു . ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു .  ചർമ്മരോഗങ്ങളെ ശമിപ്പിക്കുന്നു . ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു . ശുക്ലം വർദ്ധിപ്പിക്കുന്നു .അൾസർ ,മുറിവുകൾ ,വ്രണങ്ങൾ ,നീര്  എന്നിവ സുഖപ്പെടുത്തുന്നു  .

വിഷജന്തുക്കളുടേയും ,വിഷവസ്തുക്കളുടെയും വിഷം നിർവീര്യമാക്കുന്നു . രക്തം ശുദ്ധീകരിക്കുന്നു . ശരീരം മെലിച്ചിൽ ഇല്ലാതാക്കുന്നു .ബാക്ടീരിയകളെ പ്രധിരോധിക്കുന്നു .ദാഹം ശമിപ്പിക്കുന്നു .ശ്വാസകോശത്തിൽ  നിന്നും കഫത്തെ പുറം തള്ളാൻ സഹായിക്കുന്നു .ശരീരക്ഷീണം ഇല്ലാതാക്കുന്നു  .രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു . ചുമ ,ശ്വാസംമുട്ടൽ എന്നിവ ശമിപ്പിക്കുന്നു . പാലുണ്ണി ഇല്ലാതാക്കുന്നു . ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു .


ഇരട്ടിമധുരം വിവിധഭാഷകളിലെ പേരുകൾ .

Common name : Licorice, Liquorice , Sweetwood - Malayalam : Erattimadhuram , Irattimadhuram , Adhimathuram - Tamil : Adimaduram - Telugu : Athimathuram - Kannada :  Jeshtamadhu , Yastimadhu , Atimadhura - Gujarati : Jethimadh - Marathi : jashtimadh - Sanskrit : Jalayashti, Klitaka, Madhu-yashtikam .
  
രസാദിഗുണങ്ങൾരസം : മധുരം - ഗുണം : ഗുരു - വീര്യം : ശീതം  - വിപാകം : മധുരം .

ഔഷധയോഗ്യ ഭാഗം _ വേര് , മൂലകാണ്ഡം

ചില ഔഷധപ്രയോഗങ്ങൾ . 

ഒച്ചയടപ്പ് (ശബ്ദതടസം ).

നെയ്യ് ചേർത്ത് ഭക്ഷണം കഴിച്ച ശേഷം ഇരട്ടിമധുരം കഷായം കുടിക്കുകയാണെങ്കിൽ ശബ്ദതടസം മാറിക്കിട്ടും .കുറച്ചുദിവസം പതിവായി ആവർത്തിക്കണം .ഇരട്ടിമധുരം ഒരു കഷണം വായിലിട്ട് ചവച്ചിറക്കിയാലും മതി .

ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ .

ഇരട്ടിമധുരം പൊടിച്ചത് 5 ഗ്രാം ഒരു ഗ്ലാസ് പാലിൽ കലക്കി അൽപ്പം നെയ്യും ചേർത്ത് രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർദ്ധിക്കും .

അൾസർ മാറാൻ .

ഇരട്ടിമധുരം കഷായം വച്ച് കുഴമ്പ് രൂപത്തിലാക്കി 20 തുള്ളി വീതം നാഴി പശുവിൻ പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ അൾസർ ശമിക്കും .

മെലിഞ്ഞ സ്ത്രീകൾ തടിക്കാൻ .

ഇരട്ടിമധുരം പാലിൽ അരച്ച് ഉണക്കി പൊടിച്ച് പാലിൽ കുഴച്ച് ശരീരത്തിൽ മുഴുവൻ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിച്ചാൽ മെലിഞ്ഞ സ്ത്രീകൾ തടിക്കും .മാറിടങ്ങൾക്ക് വലിപ്പം കൂട്ടാനും നന്ന് .

ചിലന്തി വിഷത്തിന് .

ഇരട്ടിമധുരവും ,ചുക്കും ഒരേ അളവിൽ ഗോമൂത്രത്തിൽ അരച്ച് ഉള്ളിൽ കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താൽ ചിലന്തി  വിഷം ശമിക്കും .

മൂത്രത്തിൽ കല്ല് മാറാൻ .

ഇരട്ടിമധുരം പൊടിച്ച് 5 ഗ്രാം വീതം അരിക്കാടിയിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .


തലവേദന ,തലനീരിറക്കം .

ഇരട്ടിമധുരം അരച്ച് വെളിച്ചെണ്ണ ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചു കുളിച്ചാൽ , തലവേദന ,തലനീരിറക്കം , നേത്രരോഗങ്ങൾ എന്നിവ ശമിക്കും .

പിത്തശൂലയ്‌ക്ക്‌ .

ഇരട്ടിമധുരം ആവണക്കെണ്ണയും ചേർത്ത് കഴിച്ചാൽ പിത്തശൂല ശമിക്കും .

വ്രണങ്ങൾ പെട്ടന്ന് ഉണങ്ങാൻ .

ഇരട്ടിമധുരം ,മരമഞ്ഞൾപ്പൊടി ,വേപ്പില ഇവ നന്നായി അരച്ച് തേനും ചേർത്ത് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ വളരെ പെട്ടന്നു കരിയും .

കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ  .

ഇരട്ടിമധുരം ത്രിഫലയും ചേർത്ത് പൊടിച്ചെടുക്കുന്ന വരാ ചൂർണ്ണം നേത്രരോഗങ്ങൾക്ക് വളരെ ഉത്തമമാണ്.ഈ ചൂർണ്ണം നെയ്യും തേനും ചേർത്ത് കുഴച്ച് പതിവായി കഴിച്ചാൽ കാഴ്ചശക്തി വർദ്ധിക്കും .കൂടാതെ പുളിച്ചുതികട്ടൽ ,ആമാശയവ്രണം എന്നിവയ്ക്കും നല്ലതാണ് ,തേനും നെയ്യും ഒരേ അളവിൽ എടുക്കരുത്.

രക്തപിത്തം ,രക്താതിസാരം .

ഇരട്ടിമധുരം ,രക്തചന്ദനം എന്നിവ ഒരേ അളവിൽ പൊടിച്ച് 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി ദിവസവും കഴിച്ചാൽ 
രക്തപിത്തം ,രക്താതിസാരം എന്നിവ ശമിക്കും .

പ്രവാഹികയ്ക്ക് .

ഇരട്ടിമധുരവും കാരെള്ളും കൂടി പൊടിച്ച് 2 ഗ്രാം വീതം ദിവസം മൂന്നു നേരം കഴിച്ചാൽ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന പ്രവാഹിക മാറും (കഫവും രക്തവും കൂടി കലർന്ന് ദിവസം പല പ്രാവശ്യം അൽപ്പാൽപ്പമായി മലം പോകുന്ന അവസ്ത).

പാലുണ്ണി മാറാൻ .

ഇരട്ടിമധുരം പാലിലരച്ച് പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടിയാൽ പാലുണ്ണി കൊഴിഞ്ഞുപോകും .

മുറിവുകളും ,വ്രണങ്ങളും .

ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്ത് അരച്ച് പുറമെ പുരട്ടിയാൽ മുറിവുകളും ,വ്രണങ്ങളും പെട്ടന്ന് കരിയും .

മുടി സമൃദ്ധമായി വളരാൻ .

ബ്രഹ്മിയും ,പച്ചനെല്ലിക്കയും ഒരേ  അളവിൽ എടുത്ത്   ഇടിച്ചുപിഴിഞ്ഞ നീരിൽ ഇരട്ടിമധുരം അരച്ച് ചേർത്ത്  . എണ്ണ കാച്ചി തലയിൽ പതിവായി തേച്ചാൽ മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരും.

ചുണ്ടുകൾ വെടിക്കുന്നതിന് .

ഇരട്ടിമധുരം തേനിൽ അരച്ച് ചുണ്ടുകളിൽ പതിവായി പുരട്ടിയാൽ ചുണ്ടുകൾ വെടിക്കുന്നത് മാറുകയും ചുണ്ടുകൾക്ക് നല്ല നിറം കിട്ടുകയും ചെയ്യും .

കരപ്പൻ മാറാൻ .

ഇരട്ടിമധുരം,കൊട്ടം,മുത്തങ്ങ ,നാല്പാമരമരത്തിൻ തളിരില ,തെച്ചിവേരിൻ മേൽത്തൊലി എന്നിവ മോരിൽ പുഴുങ്ങി അരച്ച് പുറമെ പുരട്ടിയാൽ കരപ്പൻ മാറും .

അരിമ്പാറ മാറാൻ .

ഇരട്ടിമധുരം നെയ്യിൽ വറുത്ത് അരച്ച് അരിമ്പാറയുടെ മുകളിൽ പതിവായി പുരട്ടിയാൽ അറിമ്പാറ മാറും .

പൊള്ളലിന് .

ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്ത് അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ പൊള്ളൽ വേഗം സുഖപ്പെടും .

കൺകുരു മാറാൻ .

ഇരട്ടിമധുരം തേനിൽ അരച്ച് കണ്ണിലെഴുതിയാൽ കൺകുരു പെട്ടന്ന് മാറും .

Previous Post Next Post