അമൃത് ഔഷധഗുണങ്ങൾ | amritavalli, chittamrut , Paiyyamruth

അമൃത്, ചിറ്റമൃത്, മുള്ളമൃത്  ഔഷധഗുണങ്ങൾ


amruthu,amrutha,amrutham,amrutha valli,amrutha valli kashayam,amrutha sarasile arayanname,amruthaballi kadhaya,amrithavalli,sai amritwaani,ചിറ്റമൃത്,അമൃത്,കയ്പമൃത്,കാട്ടമൃത്,മുള്ളമൃത്‌,അമൃതവള്ളി,അമൃതുവള്ളി,ഗുഡൂചി,ഗുളൂചി,മുത്തശ്ശി വൈദ്യം,amruthavalli,chittamruthu,herbs,ayurvedic plants,medicinal plants,heart-leaved moonseed,sanjeevani,amruthavalli purposes,climber,best medicine for diabetes,for the treatment of cancer,mullamrithu,chittamrithu,chittamrith,chittamrithu for diabetes malayalam,chittamrithu for hair growth,chittamrithu plant,remedy for debetic,മുള്ളമൃത്,മുള്ളമൃത്‌,അമൃത്,അമൃത വള്ളി,അമൃതുവള്ളി,കയ്പമൃത്,കാട്ടമൃത്,ചിറ്റമൃത്,ഷുഗർ വള്ളി,മുത്തശി വൈദ്യം,ഷുഗർ വള്ളി ഫ്രീ,ഗുളൂചി,mullamrithu,chittamrithu,chittamrith,chittamrithu for diabetes malayalam,chittamrithu for hair growth,chittamrithu plant,sugar medicine in malayalam,chittamruthu,chittamruthu for diabetes malayalam,chittamruthu for diabetes,chittamruthu side effects,chittamruthu in malayalam,kattamruthu,गिलोय के फायदे,ayurveda,ചിറ്റമൃത്,ഔഷധസസൃങ്ങൾ,ഔഷധ സസ്യങ്ങൾ,സസ്യങ്ങൾ,പാർശ്വഫലങ്ങൾ,ഔഷധ,ഔഷധം,അമൃത്,കിഴങ്ങ്,കയ്പമൃത്,അമൃതവള്ളി,കാട്ടമൃത്,മുള്ളമൃത്‌,അമൃതുവള്ളി,പ്രമേഹത്തിനു ഒരു അത്ഭുത മരുന്ന്,medicinal herbs/medical plants and their uses/ഔഷധ സസ്യങ്ങൾ/,വീട്ടുമുറ്റത്ത് അവശ്യം വേണ്ട സസ്യങ്ങൾ herbal plants malayalam,മരുന്ന്,അതിസാരം,മരുന്നുകൾ,chittamruth,amruth,oushadhagunangal,tinosporacordifolia,medicinalproperties,ayurvedadrug,fever,diabetes,breathingproblems


ഇന്ത്യ  ,ശ്രീലങ്ക എന്നിവിടങ്ങളിലെ വനങ്ങളിൽ മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് അമൃത് മിക്കവാറും എല്ലാ വീടുകളിലും  നട്ടുവളർത്തുന്നുണ്ട് .അമൃത് എന്ന വാക്കിന്റെ അർഥം  മരണമില്ലാതാക്കുന്നത്  എന്നാണ് .രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതം പറയുന്നു .അമൃതാരിഷ്ടം ,അമൃതാദിചൂർണ്ണം ,ഗുളുചീസത്വം ,ഗുളുച്യാദിമോദകം ,ഗുളുച്യാദികഷായം ,സംശമനീവടി എന്നിവ അമൃത് പ്രധാന ചേരുവയായി ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ് .

അമൃത് മൂന്ന്  തരമുണ്ട് ചിറ്റമൃത് ,കാട്ടമൃത്,മുള്ളമൃത്  ഇതിൽ ചിറ്റമൃതാണ് ഔഷധങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത് .കാട്ടമൃതിന്റെ ഇല വലുതായിരിക്കും ഇതിന്റെ തളിരിലയുടെ തണ്ടിലും ഇലയുടെ അടിവശത്തും വെള്ള രോമങ്ങൾ കാണും .പലപ്പോഴും അങ്ങാടി കടകളിനിന്നും കിട്ടുന്നത് കാട്ടമൃത്  ആയിരിക്കും .ഔഷധത്തിനായി ഉപയോഗിക്കുന്നത് തണ്ടാണ് .രക്തശുദ്ധി ഉണ്ടാക്കാനും ,ശരീരതാപം ക്രമീകരിക്കാനും ,ദഹനശക്തി വർധിപ്പിക്കാനും ,ധാതുപുഷ്ടി ഉണ്ടാക്കാനും ,വൃക്കരോഗം ശമിപ്പിക്കാനും ,പ്രമേഹം ,ചർമ്മരോഗം ,വതരക്തം,പനി ,കുഷ്ടം ,മഞ്ഞപ്പിത്തം  എന്നിവയെ ശമിപ്പിക്കാനും അമൃതിന് കഴിവുണ്ട് .

 • Botanical name : Tinospora cordifolia 
 • Family : Menispermaceae (Moonseed family)
 • Common name : Gulbel, Indian Tinospora, heart-leaved moonseed
 • Hindi : chinnaruha, giloy, gulunch, gurch, pittaghni,jivanti, jivantika, somavalli, tiktaparvan, vajra
 • Malayalam : amritavalli, chittamrut , Paiyyamruth
 • Tamil : acaci,akaca-valli, akaya-valli, amarai, amirta-k-koti, amirta-valli,amirtai, amutai, amutam, anantai, arukam,  arukanci,  caka-muli
 • Kannada : amara, amritaballi, ugani balli
 • Marathi : amrutvel, guduchi, gulvel
 • Sanskrit : agnisikha, amrta, amrtavallari, amrtavalli, bhishakpriya
 • Odia : chandrahasa, gulancha, guruchi, jibantika
 • Punjabi : galo, gilo
 • Telugu Guloochi, Thippathige

രസാദിഗുണങ്ങൾ

 • രസം : തിക്തം,കടു
 • ഗുണം : ഉഷ്ണം,സ്നിഗ്ധം,ലഘു
 • വീര്യം : ഉഷ്ണം
 • വിപാകം : മധുരം

 ഔഷധപ്രയോഗങ്ങൾ 

പ്രമേഹം

അമൃതും ,കൊടുവേലിയും ചതച്ച് കഷായം വച്ച് വറ്റിച്ച് കിട്ടുന്ന നൂറ് ഉണക്കി കിട്ടുന്ന പൊടി  ഒരു ഗ്രാം വീതമുള്ള ഗുളികകളാക്കി ഉണക്കി സൂക്ഷിക്കാം ഈ ഗുളിക മൂന്ന് നേരം ഓരോന്ന് വീതം തുടർച്ചയായി കഴിച്ചാൽ പ്രമേഹം പൂർണ്ണമായും ശമിക്കും .

വിളർച്ച (Anaemia )

അമൃത് ചതച്ച് വെള്ളത്തിൽ കലക്കി അടിയുമ്പോൾ കിട്ടുന്ന നൂറ് ഉണക്കി കിട്ടുന്ന പൊടി  രാവിലെയും വൈകിട്ടും തേനിൽ ചാലിച്ച് പതിവായി കഴിച്ചാൽ വിളർച്ചരോഗം (Anaemia )മാറും.

 ചുട്ടുനീറ്റൽ

അമൃത് ചതച്ച് വെള്ളത്തിൽ കലക്കി അടിയുമ്പോൾ കിട്ടുന്ന നൂറ് ഉണക്കി കിട്ടുന്ന പൊടി 250 മില്ലി ഗ്രാം ദിവസവും മൂന്നു നേരം കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റൽ മാറും .


വൃക്കരോഗം

അമൃത് ചതച്ച് കിട്ടുന്ന നീര് 15 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ വൃക്കരോഗം ശമിക്കും .

വാതരോഗം 

അമൃതും ,തിഫലയും തുല്യ അളവിൽ കഷായം വച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ പെരുമുട്ടുവാതം    ശമിക്കും .

പ്രമേഹം ശമനത്തിന് 

അമൃതിന്റെ തണ്ട് ചതച്ച് കിട്ടുന്ന നീരും ,നെല്ലിക്ക നീരും ,മഞ്ഞൾപ്പൊടിയും യോജിപ്പിച്ച് 10 മില്ലി വീതം ദിവസവും രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ പ്രമേഹം ശമിക്കും .

രക്തപിത്തം ,മഞ്ഞപിത്തം

അമൃതിന്റെ നീര് 10 മില്ലി വീതം ദിവസവും രണ്ട് നേരം  ചേർത്ത് കഴിക്കുന്നത് രക്തപിത്തം ,മഞ്ഞപിത്തം ,വാതരക്തം എന്നിവ ശമിക്കും .

പനി ,ജലദോഷം

അമൃതിന്റെ നീര് ഒരു ഔൺസ് ഒരു സ്പൂൺ തേനും ചേർത്ത് രാവിലെയും വൈകിട്ടും തുടർച്ചായി 5 ദിവസം കഴിച്ചാൽ പനി ,ജലദോഷം എന്നിവ പൂർണ്ണമായും മാറും .

ചർമ്മരോഗങ്ങൾ 

അമൃതും ,ചെറുകറുകയും ചേർത്ത് ഇടിച്ചുപിഴിഞ്ഞ നീരിൽ ഇരട്ടിമധുരം ,കോട്ടം ,മുത്തങ്ങ ,ചുക്ക് എന്നിവ അരച്ചുകലക്കി എണ്ണകാച്ചി പുരട്ടിയാൽ തലയിലും ,ശരീരത്തിലുമുണ്ടാകുന്ന  കരപ്പൻ, ചിരങ്ങ് തുടങ്ങിയ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .Previous Post Next Post