വെള്ളമുസലി അഥവാ സഫേദ് മുസലി ലൈംഗിക ഉത്തേജനത്തിന്

ഒരു ഔഷധസസ്യമാണ് വെള്ളമുസലി അഥവാ സഫേദ് മുസലി . കേരളത്തിൽ വെളുത്ത നിലപ്പന എന്ന പേരിൽ അറിയപ്പെടുന്നു . ഇതിനെ ഹെർബൽ വയാഗ്ര എന്നാണ് ലോകമെബാടും അറിയപ്പെടുന്നത് .ആയുർവേദത്തിൽ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,ശരീരബലക്കുറവ് തുടങ്ങിയവയുടെ ചികിത്സയിൽ വെള്ളമുസലി ഔഷധമായി ഉപയോഗിക്കുന്നു . ഇംഗ്ലീഷിൽ  വൈറ്റ് മുസലി എന്ന പേരിലും .സംസ്‌കൃതത്തിൽ താലമൂലി ,താലപത്ര ,മഹാവൃഷ്യ ,വൃഷ്യകണ്ഠ  തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Chlorophytum tuberosum , Chlorophytum borivilianum

Family : Asparagaceae (Asparagus family).

safed musli benefits, safed musli malayalam, health benefits, natural remedies, herbal medicine, ayurvedic herbs, wellness tips, boost immunity, traditional medicine, malayalam health tips, herbal supplements, male enhancement, energy booster, safe herbal use, ayurveda benefits, plant-based health, natural healing, medicinal plants, healthy lifestyle


വിതരണം .

ഇന്ത്യയിൽ രാജസ്ഥാൻ ,ഗുജറാത്ത് ,മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് വെള്ളമുസലി അഥവാ സഫേദ് മുസലി കാണപ്പെടുന്നത് .ഇവിടെ ഔഷധാവിശ്യങ്ങൾക്കായി വൻതോതിൽ കൃഷി ചെയ്യപ്പെടുകയും ചെയ്യുന്നു .കേരളത്തിൽ  സഫേദ് മുസലി അത്ര സുലഭമല്ലാത്തതിനാൽ പകരമായി കറുത്ത മുസലി എന്ന് അറിയപ്പെടുന്ന  നിലപ്പന ( Curculigo Orchioides) ഔഷധാവിശ്യങ്ങൾക്കായി ഉപയോഗിക്കുന്നു .കേരളത്തിലെ ചില നേഴ്‌സറികളിൽ സഫേദ് മുസലിയുടെ തൈകൾ ലഭ്യമാണ് .

പ്രാദേശികനാമങ്ങൾ .

English name – White musali .

Malayalam name - Velutha musli .

Tamil name - ,Tiravanticham .

Kannada name – Tella Musali .

Telugu name –Kuchhela .

Hindi name – Safed musali, Safed Musli .

Marathi name – Safed musli .

Gujarati name – Dholu Musli ,Safed Musli.

Punjabi name –  Syahoo Musli.

ഔഷധയോഗ്യഭാഗം .

വേര് .

രസാദിഗുണങ്ങൾ .

രസം :മധുരം,തിക്തം .

ഗുണം :ഗുരു.

വീര്യം :ശീതം.

വിപാകം :മധുരം.

വെള്ളമുസലി, വെള്ളമുസലി പാചകം, വെള്ളമുസലി ബനാന, വെള്ളമുസലി ഫാഷൻ, കേരളം, കേരള ഫുഡ്, മലയാളം പാചകം, ചോറിന് കൂട്ടായി, വെള്ളമുസലി ഗുണങ്ങൾ, പാചകക്കുറിപ്പുകൾ, കേരളത്തിന്റെ വിഭവങ്ങൾ, പച്ചക്കറി, ആരോഗ്യകരമായ ഭക്ഷണം, മലയാളം, വെള്ളമുസലിയ്ക്ക് പാചകമുള്ളത്, വെള്ളമുസലി ഉപയോഗങ്ങൾ, വെള്ളമുസലി രസകരമായ, വെള്ളമുസലി സുഖം, പാചകവിദ്യ, വെള്ളമുസലി പാചകസമയം


സഫേദ് മുസലിയുടെ ഔഷധഗുണങ്ങൾ .

ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം , ലൈംഗിക താൽപര്യക്കുറവ് തുടങ്ങിയവ പരിഹരിക്കും .പ്രമേഹ രോഗികളിലെ ലൈംഗീക ശേഷിക്കുറവിനും നല്ലതാണ് .ബീജങ്ങളുടെ എണ്ണം വർധിപ്പിക്കും . ശരീരബലം വർധിപ്പിക്കും .പ്രതിരോധശേഷി വർധിപ്പിക്കും .മൂത്രാശയ രോഗങ്ങൾ ,മൂത്ര തടസ്സം ,മൂത്രം ഒഴികുമ്പോഴുള്ള പുകച്ചിൽ ,നീറ്റൽ ,മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുക ,വെള്ളപോക്ക് എന്നിവയ്ക്കും നല്ലതാണ് .വയറിളക്കത്തിനും നല്ലതാണ് .ചർമ്മരോഗങ്ങളും ചർമ്മത്തിലെ പാടുകളും ഇല്ലാതാക്കി ചർമ്മത്തിന്റെ നിറം വർധിപ്പിക്കും .അസ്ഥികളുടെ ഒടിവ് ,തേയ്‌മാനം ,പ്രമേഹം എന്നിവയ്ക്കും ഉപയോഗപ്രദമാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .സഫേദ് മുസലി ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .

സഫേദ് മുസലി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

മുസലീ ഖദിരാദി കഷായം - Musaleekhadiradi Kashayam .

പ്രധാനമായും സ്ത്രീ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മുസലീഖദിരാദി കഷായം .വെള്ളപോക്ക് ,ആർത്തവ തകരാറുകൾ ,ആർത്തവ കാലത്തെ അമിത രക്തസ്രാവം എന്നിവയുടെ ചികിത്സയിൽ മുസലീ ഖദിരാദി കഷായം ഉപയോഗിക്കുന്നു .

നാഗാർജുന വിദാര്യാദി ലേഹ്യം - Vidaryadi lehyam  .

പേശിക്ഷയം ,ശരീരവേദന ,ഗ്യാസ്ട്രബിൾ ,ആസ്മ ,ശരീരക്ഷീണം ,ഉറക്കക്കുറവ് മുതലായവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും ,ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു . 

അശ്വഗന്ധാരിഷ്ടം - Aswagandharishtam .

ലൈംഗീകപ്രശ്നങ്ങൾ ,വിഷാദരോഗം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന  ഒരു ആയുർവേദ ഔഷധമാണ് അശ്വഗന്ധാരിഷ്ടം. പുരുഷന്മാരിലെ  ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,സ്ത്രീ-പുരുഷ വന്ധ്യത തുടങ്ങിയവയ്‌ക്കെല്ലാം അശ്വഗന്ധാരിഷ്ടം ഉപയോഗിച്ചുവരുന്നു .കൂടാതെ വിഷാദം , ഉത്കണ്ഠ, ഉറക്കമില്ലായ്‌മ , ശരീരക്ഷീണം ,പ്രധിരോധശേഷിക്കുറവ് ,പനി ,ജലദോഷം ,ശരീരഭാരം കുറയുക ,തുടങ്ങിയ അവസ്ഥകളിലെല്ലാം അശ്വഗന്ധാരിഷ്ടം ഒറ്റയ്ക്കും മറ്റ് മരുന്നുകളോടൊപ്പവും ഡോക്ടർമാർ നിർദേശിക്കുന്നു .

Kottakkal Leutab Tablet .

സ്ത്രീകളിലെ വെള്ളപോക്ക് ചികിത്സയിൽ ഉപയോഗിക്കുന്നു .

സഫേദ് മുസലിയുടെ ചില ഔഷധപ്രയോഗങ്ങൾ .

സഫേദ് മുസലിയുടെ ചൂർണം 3 ഗ്രാം വീതം പാലിൽ തിളപ്പിച്ച് ദിവസേന കഴിക്കുന്നത് ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,ലൈംഗിക താൽപര്യക്കുറവ് തുടങ്ങിയവ പരിഹരിക്കുന്നതിന് നല്ലതാണ് .വെള്ളപോക്ക് ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ ,വയറിളക്കം എന്നിവയ്ക്കും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .

ALSO READ : വശളച്ചീര ലൈംഗീക ശക്തിക്കും ശരീരശക്തിക്കും ഔഷധം .

ഒരു ഗ്ലാസ് പാലിൽ ഒരു ടീസ്പൂൺ സഫേദ് മുസലിയുടെ ചൂർണം ഇട്ട് തിളപ്പിച്ചു പഞ്ചസാരയും ചേർത്ത് ദിവസവും  കഴിക്കുന്നത് ശരീരക്ഷീണം അകറ്റുന്നതിനും ശരീരത്തിന്റെ ബലം വർധിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ് .

സഫേദ് മുസലിയുടെ ചൂർണം പാലിലോ തേനിലോ ചാലിച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകൾ മാറാനും മുഖത്തിനു നല്ല നിറം കിട്ടാനും നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം .

Previous Post Next Post