ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനുള്ള ലേഹ്യ രൂപത്തിലുളള ഒരു ആയുർവേദ ഔഷധമാണ് ബ്രഹ്മ രസായനം .ഇത് ബുദ്ധിശക്തി, ഓർമ്മശക്തി, രോഗപ്രതിരോധ ശേഷി എന്നിവ മെച്ചപ്പെടുത്തുന്നു.ദശമൂലം ,ചിറ്റമൃത് ,ശംഖുപുഷ്‌പം ,ഇരട്ടിമധുരം ,നെല്ലിക്ക ,വയമ്പ് ,തിപ്പലി തുടങ്ങിയ നിരവധി മരുന്നുകൾ ചേർത്ത് തയാറാക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ഔഷധമാണ് ബ്രഹ്മ രസായനം.
ബ്രഹ്മ രസായനത്തിന്റെ ഗുണങ്ങൾ .
മാനസിക പിരിമുറുക്കത്തിനും ശരീരക്ഷീണത്തിനും ഒരു പ്രകൃതിദത്ത പരിഹാരമാണ് ബ്രഹ്മ രസായനം .ഇതു കഴിക്കുന്നവർക്ക് ബുദ്ധിമാന്ദ്യം ,ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര എന്നിവ ഉണ്ടാകുകയില്ല .ബുദ്ധിശക്തിയും ഓർമ്മശക്തിയും പ്രതിരോധശേഷിയും ദീർഘായുസും വർധിപ്പിക്കും .ഇതിന് ശ്വാസകോശ അർബുദത്തെ തടയാനുളള കഴിവുണ്ടന്ന് എലികളിൽ നടത്തിയ പരീക്ഷണത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .
ബ്രഹ്മ രസായനം ചേരുവകൾ ,
12. Ricinus communis
20. Oryza sativa
27. Cyperus rotundus
28. Curcuma longa
29. Piper longum
31. Santalum album
33. Mesua ferrea
35. Acorus calamus
38. Embelia ribes
39. Sugar candy
40. Cow ghee
41. Sesamum indicum
42. Honey
ഉപയോഗം .
മുതിർന്നവർക്ക് 10 മുതൽ 15 ഗ്രാം വരെയും കുട്ടികൾക്ക് 5 മുതൽ 10 ഗ്രാം വരെയും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം.