വശളച്ചീര ,ലൈംഗീക ശക്തിക്കും ശരീരശക്തിക്കും

ഒരു ഇലക്കറിയാണ് വശളച്ചീര .അതിലുപരി ഒരു ഔഷധസസ്യം കൂടിയാണ് .ആയുർവേദത്തിൽ മലബന്ധം ,പൊള്ളൽ ,മുറിവുകൾ ,ലൈംഗിക ശേഷിക്കുറവ്, ഉറക്കക്കുറവ് മുതലായവയ്ക്ക്  വശളച്ചീര ഔഷധമായി ഉപയോഗിക്കുന്നു .കേരളത്തിൽ ഇതിനെ വള്ളിച്ചീര എന്ന പേരിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ മലബാർ ചീര ,വൈൻ സ്പാനിഷ് ,ഇന്ത്യൻ സ്പാനിഷ് എന്നീ പേരുകളിലും സംസ്‌കൃതത്തിൽ പോതകീ എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ പോതീ ,അപോദിക ,കലംബീ ,മോഹിനീ ,അപോദകാ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name : Basella alba .

Family : Basellaceae (Basella family) .

Synonyms : Basella rubra, Basella lucida, Basella nigra, Basella volubilis .

വശളച്ചീര, വശളച്ചീരക്കറി, മലയാളം വിഭവങ്ങൾ, കേരളത്തിന്റെ കിച്ചൻ, സുഖം നൽകുന്ന ഭക്ഷണം, പച്ചക്കറി വിഭവങ്ങൾ, ആരോഗ്യകരമായ ഭക്ഷണം, വശളച്ചീര നാച്ചുറൽ, ഭക്ഷണ വിഭവങ്ങൾ, വെജിറ്റേറിയൻ റസിപ്പികൾ, എളുപ്പത്തിലുള്ള കറി, മലയാളം റസിപ്പികൾ, വശളച്ചീര പാചകം, പച്ചക്കറി കറി, വൈവിധ്യമാർന്ന വിഭവങ്ങൾ, ആരോഗ്യകരമായ വിഭവങ്ങൾ, കേരളീയ സദ്യ, കേരളത്തിന്റെ ഭക്ഷണം, പച്ചക്കറി പാചകം


വിതരണം .

ഇന്ത്യയിലുടനീളം കാണപ്പെടുന്നു .

സസ്യവിവരണം .

പടർന്നു വളരുന്ന  സസ്യം .ഇലയും തണ്ടും തടിച്ചതാണ് ,ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇവയുടെ പുഷ്പങ്ങൾ വെള്ള നിറത്തിലോ ചുവപ്പു നിറത്തിലോ കാണപ്പെടുന്നു .തണ്ട് പച്ചനിറത്തിലുള്ളതും ( Basella alba ) ചുവപ്പു കലർന്ന പർപ്പിൾ നിറത്തിലുള്ളതുമായ (Basella rubra) രണ്ടിനങ്ങളുണ്ട് .ഇവയുടെ രണ്ടിൻറെയും ഗുണങ്ങൾ ഒരുപോലെയാണ് .

രാസഘടകങ്ങൾ .

വശളച്ചീരയിൽ പ്രോട്ടീൻ ,ആൽക്കലോയിഡുകൾ,കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ്, ചെമ്പ്, മഗ്നീഷ്യം, സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ  ബി , തയാമിൻ എന്നിവ അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English Name – Indian spinach, Malabar spinach .

Malayalam Name – Vashala cheera .

Tamil Name – Basalakira, Vasalakkirai .

Telugu Name – Bachhali .

Kannada Name – Basale soppu .

Hindi name – Poya, Lalbachlu .

Marathi Name – Maayala, Velbendi .

Bengali Name – Poome, Puishaka .

Gujarati Name – Pothi .

ഔഷധയോഗ്യഭാഗങ്ങൾ .

തണ്ട് ,ഇല ,വേര് .

രസാദിഗുണങ്ങൾ .

രസം -കഷായം ,കടു ,മധുരം .

ഗുണം - സ്‌നിഗ്ദ്ധം ,പിച്ഛിലം .

വീര്യം -ശീതം .

വിപാകം -കടു . 

Basella alba, Malabar spinach, edible plants, leafy greens, tropical vegetables, gardening tips, plant care, healthy recipes, cooking greens, organic gardening, Basella care, plant nutrition, vegetable gardening, home gardening, superfoods, sustainable food, plant-based diet, culinary herbs, green leafy vegetables


 വശളച്ചീരയുടെ ഔഷധഗുണങ്ങൾ .

ഇതിന് പുരുഷന്മാരിലെ ലൈംഗീകശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട് .ശരീരബലം വർദ്ധിപ്പിക്കുകയും ശരീരം തടിപ്പിക്കുകയും ചെയ്യും.മുലപ്പാൽ വർധിപ്പിക്കും .ഉറക്കക്കുറവ് പരിഹരിക്കും .രക്തം ശുദ്ധീകരിക്കും .ചർമ്മത്തിന്റെ നിറം വർധിപ്പിക്കും .മുറിവ് ,ചതവ് ,വീക്കം ,പൊള്ളൽ ,മുഖക്കുരു എന്നിവയ്ക്കും നല്ലതാണ് .വിളർച്ച ,മലബന്ധം ,വയറിളക്കം ,ഛർദ്ദി ,സ്ത്രീകളിലെ അമിത രക്തസ്രാവം ,തലവേദന ,ജലദോഷം ,വായ്പ്പുണ്ണ് എന്നിവയ്ക്കും നല്ലതാണ് .സ്ത്രീകളിലെ  പ്രത്യുല്‍പാദന ക്ഷമത വർധിപ്പിക്കും .വിഷശമന ശക്തിയുമുണ്ട് .ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് .ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട് .ഇതിൽ വിറ്റാമിൻ എ ധാരളമായി അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തിക്കും പ്രധിരോധശേഷിക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് . 

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .വശളച്ചീര ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .

വശളച്ചീര ചേരുവയുള്ള ആയുർവേദ ഔഷധങ്ങൾ .

സുഖപ്രസവദ ഘൃതം - Sukhaprasavada Ghritam .

പേരുപോലെ പ്രസവം സുഗമമാക്കുന്നതിന് ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് സുഖപ്രസവദ ഘൃതം .

ഊർവ്വാരുക ഘൃതം - Urvaruka Ghrutham .

സുഖ പ്രസവത്തിന് ഉപയോഗിക്കുന്ന ഔഷധമാണ് ഊർവ്വാരുക ഘൃതം .ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പ്രസവസമയത്തെ വേദന കുറയ്ക്കാനും ഊർവ്വാരുക ഘൃതം ഉപയോഗിക്കുന്നു .

വശളച്ചീരയുടെ ചില ഔഷധപ്രയോഗങ്ങൾ .

വശളച്ചീര അരച്ച് തലയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കുളിച്ചാൽ ഉറക്കക്കുറവുള്ളവർക് നല്ല ഉറക്കം കിട്ടും .വശളച്ചീര അരച്ച് വെണ്ണയിൽ ചാലിച്ചു പുരട്ടുന്നത് പൊള്ളലിന് നല്ലതാണ് .വശളച്ചീരയുടെ ഇല പച്ചയ്ക്ക് ചവയ്ക്കുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ് .ഇല അരച്ചു പുരട്ടുന്നത് മുറിവ് ,മുഖക്കുരു എന്നിവയ്ക്ക് നല്ലതാണ് .ഇലനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ നല്ലതാണ് .ഇല അരച്ചു പുരട്ടുന്നത് നീര് ,വേദന ,പുകച്ചിൽ എന്നിവയ്ക്ക് നല്ലതാണ് .

വശളച്ചീര  ഇല നീരിൽ അൽപം തേനോ ശർക്കരയോ ചേർത്ത് കഴിക്കുന്നത് ജലദോഷം മാറാൻ നല്ലതാണ് .ഇലയും തണ്ടും ഉൾപ്പടെ അരച്ച് നെറ്റിയിൽ പുരട്ടുന്നത് സാധാരണ ഉണ്ടാകുന്ന തലവേദന മാറാൻ നല്ലതാണ് .

ALSO READ : ഓരില ഹൃദ്രോഗത്തിന് ഒറ്റമൂലി.

വശളച്ചീര കറിയോ തോരനോ ഉണ്ടാക്കി പതിവായി കഴിക്കുന്നത് വിളർച്ച മാറാൻ നല്ലതാണ് .ഇത് മുലപ്പാൽ വർധിക്കാനും നല്ലതാണ് .ഗർഭിണികളിലെയും കുട്ടികളിലെയും മലബന്ധത്തിനും നല്ലതാണ് .രക്തം ശുദ്ധീകരിക്കും .അസ്ഥികളുടെ ബലം വർധിപ്പിക്കും .ഹൃദയ സംബന്ധമായ രോഗങ്ങൾ ,വൻകുടൽ ക്യാൻസർ എന്നിവ തടയാനും സഹായിക്കുന്നു .പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു .കാഴ്ച്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു .

വശളച്ചീരയുടെ വേര് അരച്ച് അരിക്കാടിയിൽ ചേർത്ത് കഴിക്കുന്നത് ആർത്തവകാലത്തെ അമിത രക്തസ്രാവം നിയന്ത്രിക്കാൻ നല്ലതാണ് .വശളച്ചീര  അരച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് പശുവിൻ പാലിൽ അൽപം തേനും ചേർത്ത് ദിവസവും  കഴിക്കുന്നത് പുരുഷന്മാരിലെ ലൈംഗീക ശക്തി വർധിപ്പിക്കാൻ നല്ലതാണ്  . 

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം .

Previous Post Next Post