നിലപ്പന ആൺകരുത്തിന് ഔഷധം

ലൈംഗീക ശേഷിക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വെള്ളപോക്ക് , ശ്വാസകോശരോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് നിലപ്പന .ഇ ഇതിനെ നെൽപ്പന , കറുത്ത മുസ്‌ലി എന്നീ പേരുകളിലും അറിയപ്പെടും .സംസ്‌കൃതത്തിൽ താലമൂലി എന്നും ഹിന്ദിയിൽ മുസ്‌ലി എന്ന പേരിലും അറിയപ്പെടുന്നു .ഇവ കൂടാതെ താലമൂലിക ,താലപത്രികാ ,ഭൂതാലി ,ഹംസപദി ,ദീർഘകന്ദികാ തുടങ്ങിയ സംസ്‌കൃത നാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical Name : Curculigo Orchioides    

Family : Hypoxidaceae (Star Grass Family)

Synonyms : Hypoxis Orchioides,curculigo Ensifolia, Curculigo Brevifolia

നിലപ്പന,നിലപ്പന കിഴങ്,നിലപ്പന കിഴങ്ങ്,herb of nilappana നിലപ്പന എന്ന ഔഷധസസ്യം,നിലപ്പനക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍,പ്രമേഹം,താലപത്രിക,ദശ പുഷ്പങ്ങൾ,ലൈംഗിക ശക്തി വർധിപ്പിക്കാനുള്ള മരുന്ന്,nilappana,nilappana malayalam,curculigo orchioides,nilapana,മുത്തശ്ശി വൈദ്യം,താലമൂലി,വരാഗി,മുസ്‌ലി,കറുത്ത മുസ്‌ലി,ayurvedic medicine,curculigo orchioides malayalam,നെൽപാത,കറുത്ത മുസ്ലി,golden eye-grass,black musli,medicine,natural,ayurveda,dr.


കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം കാടുകളിലും പറമ്പുകളിലും വെളിമ്പ്രദേശങ്ങളിലും നിലപ്പന കാണപ്പെടുന്നു .

സസ്യവിവരണം .

പനയുടെ ഇലകളോട് സാദൃശ്യമുള്ള ചെറിയ സസ്യം .ഇലകൾക്ക് 15 -45 സെ.മി നീളവും 1 .3 -2 .5 സെ.മി വീതിയുമുണ്ട് .ഇലകൾ റോസെറ്റാകൃതിയിൽ വിന്യസിച്ചിരിക്കുന്നു .ഇലകൾ മിക്കപ്പോഴും തറയിൽ തൊട്ടുകിടക്കും .ഇതിന്റെ കിഴങ്ങുപോലെയുള്ള മൂലകാണ്ഡം മണ്ണിനടിയിൽ വളർന്നു കൊണ്ടേയിരിക്കും .പൂക്കൾ ഇലകളുടെ കക്ഷങ്ങളിൽ ഉണ്ടാകുന്നു .പൂക്കൾക്ക് തെളിഞ്ഞ മഞ്ഞനിറമാണ് .ഇവയുടെ ഫലം 1 .2 സെ.മി  നീളമുള്ള കാപ്സ്യൂൾ .ഇതിനുള്ളിൽ ഒന്നു മുതൽ നാലു വരെ കറുത്ത തിളങ്ങുന്ന വിത്തുകൾ കാണപ്പെടുന്നു .

രാസഘടകങ്ങൾ .

നിലപ്പനയുടെ കിഴങ്ങിൽ റെസിൻ ,ടാനിൻ ,സ്റ്റാർച്ച് ,കാൽസിയം ഓക്സലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു .

നിലപ്പനയുടെ ഔഷധഗുണങ്ങൾ .

ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് നിലപ്പന .ഉപയോഗത്തെ ആധാരമാക്കി ഈ സസ്യത്തെ വാജീകരണ ഔഷധമായി ആയുർവേദം കണക്കാക്കുന്നു .പുരുഷന്മാരുടെ ലൈംഗീക ശേഷിക്കുറവ് പരിഹരിക്കും . .ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു .എല്ലുകളുടെയും പേശികളുടെയും ബലം വർധിപ്പിക്കാൻ സഹായിക്കുന്നു .പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു .പൈൽസിനെ സുഖപ്പെടുത്തുന്നു.ചൊറിച്ചിലും മറ്റു ത്വക്ക് രോഗങ്ങളും ശമിപ്പിക്കുന്നു .ശരീരഭാരം വർദ്ധിപ്പിക്കാൻ  സഹായിക്കുന്നു .സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന മൂത്രച്ചുടിച്ചിൽ ശമിപ്പിക്കും .സ്ത്രീകളിലെ വെള്ളപോക്ക് ശമിപ്പിക്കും .രക്തം ശുദ്ധീകരിക്കും .കൂടാതെ  ,മഞ്ഞപ്പിത്തം ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,പനി ,വയറിളക്കം ,വായുകോപം ,ദഹനക്കേട് ,അരുചി , നേത്രരോഗങ്ങൾ ,നടുവേദന ,നീര്  എന്നിവയ്‌ക്കെല്ലാം നിലപ്പന ഔഷധമായി ഉപയോഗിക്കുന്നു .

ച്യവനപ്രാശം പോലെയുള്ള ഔഷധങ്ങൾ  നിർമ്മിക്കാൻ ഉപയോഗിക്കുന്ന അഷ്ടവർഗ്ഗത്തിൽ പെടുന്ന സസ്യമായ ഋദ്ധി കിട്ടാതെ വരുമ്പോൾ ഇതിനു പകരമായി നിലപ്പന ഉപയോഗിക്കുന്നു .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . 

പ്രാദേശിക നാമങ്ങൾ .

English Name - Black Musli

Malayalam Name - Nilappana

Tamil Name - Nilappanaikilangu 

Telugu Name - Nelatadai

Kannada Name - Neladali, Nelatenga 

Hindi Name – Kalimusali

Gujarati Name - Kalimusali

Marathi Name - Kalimurali 

Bengali Name - Sadamurali

Punjabi Name - Syahoomusali

Oriya Name - Musali, Talamuli

ഔഷധയോഗ്യഭാഗം -  മൂലകാണ്ഡം .

nilappana,nilappana plant,#nilappana,nilapana,nilappana benefits,nilappana malayalam,benefits of nilappana,nilappana in malayalam,nilappana health benefits,nilappana uses in malayalam,mono nilappana,nilappana uses,plant nilappana,nilappana powder,nilappana dosage,nalappana uses in malayalam,nilappana kilangu,nilappana release,how to use nilappana,nilappana aushadam,nalappana uses,nilappala plant,nilappana in ayurveda,nilappanai medicine


രസാദിഗുണങ്ങൾ .

രസം :മധുരം,തിക്തം

ഗുണം :ഗുരു

വീര്യം :ശീതം

വിപാകം :മധുരം

നിലപ്പന ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

മുസലീഖദിരാദി കഷായം - Musalikhadiradi kashayam.

സ്ത്രീകളിലെ വെള്ളപോക്ക് ,അമിത ആർത്തവം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മുസലീഖദിരാദി കഷായം.

 അശ്വഗന്ധാഅരിഷ്ടം - Ashwagandharishtam.

ലൈംഗീക പ്രശ്നങ്ങൾ ,മാനസിക പിരിമുറുക്കം ,വിഷാദരോഗം മുതലായവയുടെ ചികിൽത്സയിൽ അശ്വഗന്ധാഅരിഷ്ടം ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം -Dasamularishtam .

ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .

വിദാര്യാദി ലേഹ്യം-Vidaryadi Leham.

പേശിക്ഷയം ,ശരീരവേദന ,വയറുവീർപ്പ് ,ഗ്യാസ്ട്രബിൾ ,ആസ്മ ,ശരീരക്ഷീണം ,പോഷകാഹാരക്കുറവ്,ഉറക്കക്കുറവ് മുതലായവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും ,ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .കൂടാതെ പൈൽസ് ,ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിലും വിദാര്യാദി ലേഹ്യം ഉപയോഗിക്കുന്നു .

മഹാസ്നേഹം (Mahasneham Ghrutham).

പ്രധാനമായും വാതരോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

മാനസമിത്ര വടകം (Manasamitra Vatakam) .

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം. വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

ഗന്ധർവ്വഹസ്താദി എരണ്ഡതൈലം (Gandharvahasthadi Eranada Tailam).

വാതസംബന്ധമായി ഉണ്ടാകുന്ന വിവിധ രോഗങ്ങൾ ,വയറുവേദന ,വയറുവീർപ്പ് ,രുചിയില്ലായ്‌മ ,ദഹനക്കേട് മുതലായവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് ദഹനശക്തി വർധിപ്പിക്കുകയും വയറ് ശെരിയായ രീതിയിൽ ഒഴിഞ്ഞുപോകാനും സഹായിക്കുന്നു . 

ഗന്ധർവ്വഹസ്താദി കഷായം ( Gandharvahastadi Kashayam)

വയറുവേദന ,അരുചി ,ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഗന്ധർവ്വഹസ്താദി കഷായം പ്രധാനമായും ഉപയോഗിക്കുന്നു .കൂടാതെ ആർത്തവവേദന ,വാതരോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ എന്നിവയുടെ ചികില്ത്സയിലും ഗന്ധർവ്വഹസ്താദി കഷായം ഉപയോഗിക്കുന്നു .കഷായരൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

ഗന്ധ തൈലം -  Gandha Tailam .

അസ്ഥികളുടെ ഒടിവുകൾ ,ബലക്കുറവ് ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാനും ഉള്ളിലേക്കു കഴിക്കാനും ഉപയോഗിക്കുന്നു .കാപ്സ്യൂൾ  രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

മഹാകല്യാണക ഘൃതം (Mahakalyanaka Ghritam).

മാനസികരോഗങ്ങൾ ,അപസ്‌മാരം ,ബുദ്ധിക്കുറവ് ,വന്ധ്യത ,പനി ,വീക്കം മുതലായവയുടെ ചികിൽത്സയിൽ മഹാകല്യാണക ഘൃതം ഉപയോഗിച്ചു വരുന്നു .

ചെറിയ മധുസ്നുഹീര സായനം (Cheriya Madhusnuhi Rasayanam).

എക്സിമ ,സോറിയാസിസ് മുതലായ വിട്ടുമാറാത്ത ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ ചെറിയ മധുസ്നുഹീര സായനം ഉപയോഗിച്ചു വരുന്നു .

അമൃതപ്രാശഘൃതം (Amrithaprasa Ghritam)

പനി ,ആസ്മ ,ചുമ ,ലൈംഗീകശേഷിക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അമൃതപ്രാശഘൃതം ഉപയോഗിക്കുന്നു .

Ashwamed Capsule.

ലൈംഗീകശേഷിക്കുറവ് ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Somna Tablets.

ലൈംഗീകശേഷിക്കുറവ്,ഉത്ക്കണ്ഠ ,മാനസിക പിരിമുറുക്കം ,ഉറക്കക്കുറവ് ,ഓർമ്മക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

Rathi Capsule.

പുരുഷന്മാരിലെ ലൈംഗീകശക്തി വർധിപ്പിക്കുന്നതിനുള്ള ഒരു ആയുർവേദ ഔഷധമാണ് രതി കാപ്സ്യൂൾ.

നിലപ്പനയുടെ ചില ഔഷധപ്രയോഗങ്ങൾ .

നിലപ്പനക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 3 മുതൽ 6 ഗ്രാം വരെ തേനിൽ ചേർത്തോ പാലിൽ കലക്കിയോ രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർധിക്കും .കൂടാതെ സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് ,സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന മൂത്രച്ചൂടിച്ചിൽ എന്നിവയും മാറിക്കിട്ടും .

ശതാവരിക്കിഴങ്ങും ,നിലപ്പനക്കിഴങ്ങും ഒരേ അളവിൽ അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക് മാറിക്കിട്ടും .കൂടാതെ നിലപ്പനക്കിഴങ്ങും ഞവരയരിയും കൂട്ടിച്ചേർത്ത് കഴിക്കുന്നതും വെള്ളപോക്കിന് ഔഷധമാണ് .നിലപ്പന സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് ആർത്തവ സംബന്ധമായ എല്ലാ രോഗങ്ങൾക്കും നല്ലതാണ് .

നിലപ്പനക്കിഴങ്ങ് പച്ചയ്ക്ക് അരച്ച് 3 മുതൽ 6 ഗ്രാം വരെ പാലിൽ കലക്കി ദിവസം രണ്ടുനേരം എന്ന കണക്കിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .

നിലപ്പനക്കിഴങ്ങ് അരച്ച് ആട്ടിൻപാലും തേനും ചേർത്ത് ചാലിച്ച് പുറമെ പുരട്ടിയാൽ ചർമ്മത്തിന്റെ നിറം വർധിക്കും .നിലപ്പനക്കിഴങ്ങ് അരച്ച് പുറമെ പുരട്ടുന്നത് എല്ലാവിധ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .

നിലപ്പനക്കിഴങ്ങ് ഉണങ്ങി കത്തിച്ച് പുക ശ്വസിക്കുന്നത് ചുമ ,കഫക്കെട്ട് ,ശ്വാസതടസ്സം എന്നിവയ്ക്ക് ആശ്വാസം കിട്ടും .നിലപ്പനയുടെ ഇലകൊണ്ടു കഷായമുണ്ടാക്കി കഴിച്ചാൽ ചുമ മാറും .

നിലപ്പനയുടെ ഇല വേപ്പെണ്ണയും ചേർത്ത് അരച്ചു പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .

നിലപ്പനയുടെ ഇല താരന് മരുന്നാണ് .നിലപ്പനയുടെ ഇല അരച്ച് തലയിൽ തേച്ചുകുളിച്ചാൽ താരൻ മാറിക്കിട്ടും .

നിലപ്പനക്കിഴങ്ങ് ഉണങ്ങിപ്പൊടിച്ച്‌ 5 ഗ്രാം വീതം പാലിൽ ചേർത്ത് പഞ്ചസാരയും ചേർത്ത് പതിവായി കഴിച്ചാൽ ശരീരം തടിക്കും . 

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post