ആവര അഥവാ ആവാരം പൂവ് ഔഷധഗുണങ്ങൾ

ആവാരം പൂവ്,ആവാരംപൂ,അല്ഭുത ഗുണങ്ങൾ നൽകും അവാരം പുവ്,ആവര,അവരമ്പൂ,ആയുർവ്വേദ ഔഷധ കൂട്ട്,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,cultural,life lessons,motivations,travel,events,vastu,mysteries,religion,spirituality,agriculture,pets,science,technology


ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്നതും മനോഹരമായ മഞ്ഞ പൂക്കളുണ്ടാകുന്നതുമായ ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് ആവര അഥവാ ആവാരം പൂവ് .

Botanical name : Senna auriculata .

Synonyms : Cassia auriculata

Family : Caesalpiniaceae (Gulmohar family)

ആവാസകേന്ദ്രം : ഇന്ത്യയിലെയും ശ്രീലങ്കയിലെയും വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ആവര . ഇന്ത്യയിൽ തമിഴ്‌നാട് ,കർണ്ണാടകം , ആന്ധ്രാപ്രദേശ്  എന്നീ സംസ്ഥാനങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു .കർണ്ണാടകയിലും ,ആന്ധ്രാപ്രദേശിലും ആവര വന്യമായി വളരുന്നു . കേരളത്തിൽ തമിഴ്‌നാടിന്റെ അതിർത്തി പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു .

രൂപഘടന : 4 അടിയോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ആവര . ഇടതൂർന്ന ശിഖിരങ്ങളുള്ള ഒരു സസ്യമാണ് . ഇതിന്റെ പുറംതൊലിക്ക് ചുവപ്പുകലർന്ന തവിട്ടുനിറമാണ് . ഇവയിൽ കടും മഞ്ഞനിറത്തിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നു . ഇതിന്റെ ഫലം പയറുപോലെ കാണപ്പെടുന്നു .ഏകദേശം 11 സെ.മി വരെ നീളം കാണും . ഫലത്തിനുള്ളിൽ 10 -20 വരെ വിത്തുകൾ കാണും .

ALSO READ : ആകാശത്താമര , പിസ്ടിയ  ഔഷധഗുണങ്ങൾ .

ആവാരം പൂവ് വിവിധ ഭാഷകളിലെ പേരുകൾ .

English name or common name : Tanner’s Cassia . Malayalam : Avaram . Sanskrit : Charmaranga . Tamil : Avaram poo . Telugu : Tagedu puvvu  . Kannada : Tangedi . Hindi : Tarwar . Marathi : Tarwad . Gujarati : Awala .

ആവാരം പൂവ്  പൊതു ഉപയോഗങ്ങൾ .

ഒരു അലങ്കാര സസ്യമാണ് ആവര . അതിലുപരി ഒരു ഔഷധസസ്യം കൂടിയാണ് . തമിഴ്‌നാട്ടിൽ ഇതിന്റെ പൂക്കൾ ഭക്ഷണമായി ഉപയോഗിക്കുന്നു . കൂടാതെ കർണ്ണാടകയിൽ ഇതിന്റെ പുഷ്പ്പങ്ങൾ പൂജകൾക്കും മറ്റും ഉപയോഗിക്കുന്നു .

ആവാരം പൂവ് ഔഷധഗുണങ്ങൾ .

നേത്രരോഗങ്ങൾ , അതിസാരം ,അജീർണം , പിത്തം , കുഷ്ടം ,ചൊറി , വ്രണം ,ജ്വരം , മുഖരോഗം , പ്രമേഹം , തുടങ്ങിയവയ്ക്ക് ആവര ഔഷധമായി ഉപയോഗിക്കുന്നു .

ഔഷധയോഗ്യഭാഗം : പൂവ് , വിത്ത് , പുറംതൊലി , വേര് .

രാസഘടകങ്ങൾ : Tannins , Phenols , Amino Acids , Flavonoids ,Coumarins , Glycosides , Proteins , Phytosterol , Carbohydrates , Alkaloids , Quinones , Steroids , Anthraquinones ,  Saponins എന്നീ ഘടകങ്ങൾ ഈ സസ്യത്തിന്റെ വിവിധഭാഗങ്ങളിൽ അടങ്ങിയിരിക്കുന്നു .

ചില ഔഷധപ്രയോഗങ്ങൾ .

അലർജി : ആവാരം പൂവ് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിൽ അലർജി മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനമുണ്ടാകും .

മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ : ആവാരം പൂവും , ചെറുപയറുപൊടിയും  ചേർത്ത് നന്നായി കുഴമ്പ് പരുവത്തിൽ അരച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തിന്റെ നിറം വർദ്ധിക്കും  .

വിയർപ്പ് നാറ്റം ഇല്ലാതാക്കാൻ : ആവാരം പൂവ് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പതിവായി കുളിച്ചാൽ വിയർപ്പ് നാറ്റം ഇല്ലാതാകും .

പ്രമേഹം നിയന്ത്രിക്കാൻ : ആവാരം പൂവിന്റെ ഉണങ്ങിയ പൂക്കൾകൊണ്ട് ചായ ഉണ്ടാക്കി കഴിച്ചാൽ പ്രമേഹം ശമിക്കും . ഇതിന്റെ പൂവും ,മൊട്ടും കൂടി ഉണക്കി പൊടിച്ച്  തിളച്ച വെള്ളത്തിൽ ചേർത്ത് ചെറിയ ചൂടോടെ കുടിക്കണം . വേണമെങ്കിൽ സ്വല്പം ഇഞ്ചിയും ഏലക്ക പൊടിച്ചതും ചേർക്കാം . ഇതിൽ തേയിലപ്പൊടി ചേർക്കാറില്ല .

ആർത്തവ തകരാറുകൾ : ഇതിന്റെ പൂവ് ഉണക്കിയൊ ,പച്ചയ്‌ക്കോ 2 മാസം തുടർച്ചയായി കഴിച്ചാൽ ആർത്തവ തകരാറുകൾ മാറിക്കിട്ടും .

അതിസാരം ,അജീർണം : ആവാരം തൊലി കഷായം ഉണ്ടാക്കി  ഇന്ദുപ്പും ചേർത്ത് കഴിച്ചാൽ അതിസാരം ,അജീർണം എന്നിവയ്ക്ക് ശമനമുണ്ടാകും .

ചർമ്മരോഗങ്ങൾ : ഇതിന്റെ തൊലി അരച്ച് പുറമെ പുരട്ടിയാൽ ചർമ്മരോഗങ്ങൾ ശമിക്കും .

നേത്രരോഗങ്ങൾ : ഇതിന്റെ തൊലി ചതച്ച് കിട്ടുന്ന നീര് അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ നേത്രരോഗങ്ങൾ ശമിക്കും .

മൂലക്കുരു : ഇതിന്റെ പൂവ് ഉണക്കി പൊടിച്ചത് 6 ഗ്രാം വീതം നെയ്യിൽ കുഴച്ച് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും .

Previous Post Next Post