ആപ്പിൾ ഗുണങ്ങൾ

ആപ്പിൾ,കി ആപ്പിൾ,ആപ്പിൾ പച്ചടി,ആപ്പിൾ സിഡാർ ഉപയോഗം,ആപ്പിൾ സിഡാർ ഗുണങ്ങൾ,#ആപ്പിൾ ലോഗോക്ക് പിന്നിലെ കഥ,ഷുഗർ കുറക്കാൻ ആപ്പിൾ സിഡാർ വിനഗർ,കുഞ്ഞുങ്ങൾക്ക് ആപ്പിൾ കൊടുത്താൽ,ദിവസവും ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ,ആപ്പിള്‍,ആപ്പിള്‍ ഫാം,ആപ്പിള്‍ തൈകള്‍,മഷിക്കുപ്പി,ആപ്പിളിന്റെ ഗുണങ്ങൾ,reasons to eat an apple a day,health benefits of eating apples,tasty world,malayalam tasty world,kitchen teasty,vegitable items,fruits items,ആപ്പിൾ വിറ്റാമിൻ ,ആപ്പിൾ സിഡാർ വിനാഗിരി,ആപ്പിൾ സിഡാർ വിനിഗറിന്റെ ഗുണങ്ങൾ,ആപ്പിൾ സിഡാർ ഉപയോഗം,ആപ്പിൾ സിഡാർ ഗുണങ്ങൾ,ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ആരോഗ്യഗുണങ്ങള്‍,apple cider vinegar,apple cider vinegar uses malayalam,dr.unis kodasseri,home remedy,ആരോഗ്യകരമായ അറിവുകൾ,appile cider vinegar healt benefit,obesety ,ആപ്പിൾ ദോഷങ്ങൾ , ആപ്പിളിൽ എത്ര കലോറി ഉണ്ട് , എന്താണ് ആപ്പിളിന്റെ സ്റ്റോക്ക് വില


ലോകത്തിലെ പ്രസിദ്ധമായ ഒരു ഫലവൃക്ഷമാണ് ആപ്പിൾ . ആപ്പിളിന്റെ ജന്മദേശം യുറോപ്പാണന്ന് കരുതപ്പെടുന്നു . 

Binomial name : Malus domestica , Malus sylvestris ,

Family : Rosaceae .

ആവാസകേന്ദ്രം : ലോകത്തിൽ വിവിധ പ്രദേശങ്ങളിൽ ആപ്പിൾ കൃഷിചെയ്യുന്നു . ഇന്ത്യയിൽ കശ്‍മീർ ,പഞ്ചാബ് ,ഉത്തർപ്രദേശ് ,ഹിമാചൽപ്രദേശ് ,ബാംഗ്ലൂർ ,നീലഗിരി ,അസം എന്നിവിടങ്ങളിലാണ് ആപ്പിൾ വൻതോതിൽ കൃഷി ചെയുന്നത് . കേരളത്തിൽ  ഇടുക്കി ജില്ലയിലെ  കാന്തല്ലൂരിൽ ആപ്പിൾ കൃഷി ചെയ്യുന്നുണ്ട് . ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ ആപ്പിൾ കൃഷിക്ക് തുടക്കമിട്ടത് .

രൂപവിവരണം : 12 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആപ്പിൾ . ഇതിന്റെ പുറം തൊലി ഇരുണ്ട തവിട്ടുനിറത്തിലോ ചാര നിറത്തിലോ കാണപ്പെടുന്നു .ഇതിന്റെ പൂക്കൾക്ക് പിങ്ക് കലർന്ന വെള്ളനിറമാണ് .വസന്തകാലത്താണ് ഇവ പൂക്കുന്നത് . ഇതിന്റെ പുഷ്പാസനം വികാസം പ്രാപിച്ചാണ് ആപ്പിളായി രൂപപ്പെടുന്നത് . ഇതിന്റെ വിത്തുകൾക്ക് ജീവനക്ഷമത വളരെ കുറവാണ്. അതിനാൽ ബഡിങ് വഴിയാണ് പുതിയ തൈകൾ ഉല്പാദിപ്പിക്കുന്നത് .ആപ്പിൾ രൂപത്തിലും ,നിറത്തിലും  പല തരത്തിലുണ്ട് . ലോകത്തിൽ ഏഴായിരത്തിലധികം ആപ്പിൾ ഇനങ്ങളുണ്ടന്ന് പറയപ്പെടുന്നു .ചുവപ്പ് ,വെള്ള ,പച്ച തുടങ്ങിയ നിറങ്ങളിൽ തുടങ്ങി കറുത്ത നിറത്തിലുള്ള ആപ്പിൾ വരെയുണ്ട് .

ആപ്പിളിന്റെ ഔഷധയോഗ്യമായ ഭാഗം :  ആപ്പിളിന്റെ ഏറ്റവും ഔഷധയോഗ്യമായ ഭാഗം ഫലം തന്നെയാണ് .ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്‌ടറെ അകറ്റി നിർത്താം എന്നൊരു പഴംചൊല്ലുണ്ട് .  കാൽസ്യം ,ഇരുമ്പ് ,ഫോസ്ഫറസ്‌ ,കാര്ബോഹൈഡ്രേറ് ,പ്രോട്ടീൻ ,കൊഴുപ്പ് ,മാംസ്യം ,മഗ്നിഷ്യം ,തയാമിൻ , ക്ളോറിൻ ,സോഡിയം എന്നിവ ആപ്പിളിൽ അടങ്ങിയിരിക്കുന്നു .

ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ : രക്തധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു . ദന്തരോഗങ്ങളെ തടയുന്നു , തലവേദന ശമിപ്പിക്കുന്നു . പനിയെ ചെറുക്കുന്നു . ഓർമ്മശക്തിയും ,ബുദ്ധിശക്തിയും വർദ്ധിപ്പിച്ച് ഉന്മേഷം പ്രദാനം ചെയ്യുന്നു .ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ശ്വാസകോശരോഗളെ തടയുകയും ചെയ്യുന്നു . വാതരോഗങ്ങൾ ശമിപ്പിക്കുന്നു . കുട്ടികൾക്ക് ദിവസവും ആപ്പിൾ കൊടുത്താൽ അവരുടെ ബുദ്ധി വർദ്ധിക്കുകയും ക്ഷീണം  മാറ്റുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു .പ്രസവാനന്തരം സ്ത്രീകൾ പതിവായി ആപ്പിൾ കഴിക്കുന്നതും വളരെ നല്ലതാണ് .

ALSO READആകാശത്താമര , പിസ്ടിയ  ഔഷധഗുണങ്ങൾ .

ആപ്പിളിന്റെ ഉപയോഗങ്ങൾ : ആപ്പിളിൽ നിന്നും ,ജ്യൂസ്  ,ജാം ,ജെല്ലി ,സിറപ്പ്, സോസ് തുടങ്ങിയ നിരവധി ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട് .കൂടാതെ അച്ചാറിടാനും ആപ്പിൾ ഉപയോഗിക്കുന്നു . ആപ്പിൾ സിഡാർ വിനെഗർ  ആപ്പിൾ പുളിപ്പിച്ച്‌ അതിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിനാഗിരിയാണ് .ആപ്പിൾ സിഡാർ വിനെഗറിനും നിരവധി ആരോഗ്യഗുണങ്ങളുണ്ട് . യൂറിക്കാസിഡ് , കൊളസ്‌ട്രോൾ , അധിക രക്തസമ്മർദ്ദം ,പൊണ്ണത്തടി , അസിഡിറ്റി , തൊണ്ടവേദന ,വായ്‌നാറ്റം തുടങ്ങിയവയ്‌ക്കെല്ലാം ആപ്പിൾ സിഡാർ വിനെഗർ ഒരു പരിഹാരമാണ് .പക്ഷെ ഇത് കൂടുതൽ അളവിൽ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല . Buy - Apple Fruit Plant 

Previous Post Next Post