ആകാശത്താമര , പിസ്ടിയ ഔഷധഗുണങ്ങൾ

പിസ്ടിയ,മുട്ടപ്പായൽ,ഔഷധ സസ്യങ്ങൾ,നാട്ടുവൈദ്യം,ആകാശത്താമര,പച്ചത്താമര,കുടപ്പായൽ,അങ്ങില്ലാപ്പൊങ്ങ്,അല്ലി,നീർപ്പോള,pistia stratiotes,nile cabbage,st.lucy's plant,tropical duckweed,water bonnets,water letuce,ജലകുംഭി,ജലവൽക്കല,വാരിമൂലി,വാരിപർണീ,medicine,natural,ayurveda,dr.,peter koikara,p k media,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,plants,വാരിപർണീ.,muttappayal


കുളങ്ങളിലും ,കായലുകളിലും വളരുന്ന ഒരു ജലസസ്യമാണ് ആകാശത്താമര.  മലയാളത്തിൽ നീരച്ചീര ,മുട്ടപ്പായൽ ,കോടപ്പായൽ, പച്ചത്താമര , അങ്ങില്ലാപ്പൊങ്ങ് , അല്ലി , നീർപ്പോള തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Pistia stratiotes .

Family : Araceae (Arum family)

ആവാസകേന്ദ്രം : ഏഷ്യ ,ആഫ്രിക്ക ,അമേരിക്ക എന്നിവിടങ്ങളിലെ  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലെയും  ജലാശയങ്ങളിൽ പരക്കെ കാണുന്ന ഒരു സസ്യമാണ് ആകാശത്താമര . പലരും ഇതിനെ ഒരു അലങ്കാരസസ്യമായി വീടുകളിൽ വളർത്താറുണ്ട് . കേരളത്തിലെ ജലാശയങ്ങളിൽ പലയിടത്തും ഈ സസ്യം കാണപ്പെടുന്നു .

രൂപവിവരണം : പ്രത്യേക കാണ്ഡമില്ലാതെ ഇലയും ,വേരുമായി വെള്ളത്തിൽ പൊങ്ങിക്കിടന്നു വളരുന്ന ഒരു സസ്യമാണ് ആകാശത്താമര . ഇതിന്റെ ഇലകൾ താമര ഇതളുകൾ പോലെ വിന്യസിക്ക പെട്ടിരിക്കുന്നു . ജലോപരിതലത്തിൽ പൊങ്ങിക്കിടന്നാണ്‌ ഈ സസ്യം വളരുന്നത് . ഇലകളിലെയും വേരുകളിലെയും വായു അറകളാണ് ഇവയെ വെള്ളത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നത് . കനമുള്ളതും  മൃദുവായതുമായ  ഇളം പച്ചനിറത്തിലുള്ള ഇലകളാണ് ഇവയുടേത് . റോസാപ്പൂക്കൾ പോലെ ഇവയുടെ ഇലകൾ അടുക്കിയിരിക്കുന്നു . ചെടികളിൽനിന്നും തണ്ടുകളുണ്ടായി അതിലാണ് പുതിയ ചെടികൾ ഉണ്ടാകുന്നത് . ഇതിൽ  വെള്ളനിറത്തിൽ ചെറിയ പൂക്കൾ കാണപ്പെടുന്നു .ഇവയിൽ വിത്തുകൾ ഉണ്ടാകാറില്ല . പെട്ടന്ന് വളർന്ന് വ്യാപിക്കുന്ന ഒരു സസ്യം കൂടിയാണിത് .

Pistia stratiotes- വിവിധഭാഷകളിലെ പേരുകൾ. 

Common name : Water Cabbage , Nile cabbage , tropical duckweed , water lettuce . Malayalam name : Akasathamara , Neercheera , Muttappayal , Kodappayal . Tamil name :  Agashatamarai , Akayat-tamarai . Telugu name : Antara-tamara, Budaga tamara ,  Neeraaku,  Nirubudiki . Kannada name :  Nntaragange,  Kumbika . Hindi name : jalakumbhi . Bengali name : Takapana .  Marathi name : Akashamuli,  Jalamandavi , Paankumbhi . Sanskrit name :  Akashamuli, Jalakumbhika . Gujarati name : Jalakumbhi, Jalshankhala  .

 ആകാശത്താമരയുടെ ഔഷധഗുണങ്ങൾ :  വളരെയധികം ഔഷധഗുണമുള്ളൊരു സസ്യമാണ് ആകാശത്താമര .സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം . ത്വക്ക് രോഗങ്ങൾ ,അതിസാരം ,പനി ,നീർക്കെട്ട് ,വയറുവേദന ,ചുമ ,ആസ്മ ,ഗൊണോറിയ ,ഓർമ്മക്കുറവ് ,ധാതുപുഷ്ടി,അർശസ്സ്  തുടങ്ങിയവയ്ക്ക്  ആകാശത്താമര ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ ഇവ ഒന്നാന്തരം ഒരു ജൈവവളം കൂടിയാണ് .

ALSO READ : ആണ്ടവാഴ ഔഷധഗുണങ്ങൾ .

ചില ഔഷധപ്രയോഗങ്ങൾ .

അർശസ്സ് : ആകാശത്താമര ഇലയുടെ നീരും ,പച്ച നെല്ലിന്റെ അരിയും ,തേങ്ങാപ്പാലും ചേർത്ത് കഞ്ഞിയുണ്ടാക്കി കഴിച്ചാൽ അർശസ്സ് പരിപൂർണ്ണമായും ശമിക്കും .ആകാശത്താമരയുടെ ഇല അരച്ച് ചൂടാക്കി ചെറിയ ചൂടോടെ പുറമെ പുരട്ടിയാലും  അർശസ്സ് ശമിക്കും .

ചർമ്മരോഗങ്ങൾ : ആകാശത്താമര സമൂലം അരച്ച് പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും . കൂടാതെ ആകാശത്താമരയുടെ ഇലയുടെ നീരും തേങ്ങാപ്പാലും ചേർത്ത് വെന്ത വെളിച്ചെണ്ണ പുറമെ പുരട്ടിയാൽ വിട്ടുമാറാത്ത എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .

ശ്വാസകോശരോഗങ്ങൾ :  ആകാശത്താമരയുടെ ഇലയും പഞ്ചസാരയും കൂട്ടിയരച്ച് പനിനീരിൽ ചാലിച്ച് കഴിച്ചാൽ ചുമ ,ആസ്മ തുടങ്ങിയ എല്ലാ ശ്വാസകോശരോഗങ്ങളും ശമിക്കും .

തലയിലെ പുഴുക്കടി : ആകാശത്താമര സമൂലം കത്തിച്ച ചാരം തലയിൽ പുഴുക്കടിയുള്ള ഭാഗത്ത് പുരട്ടിയാൽ തലയിലെ പുഴുക്കടി പരിപൂർണ്ണമായും മാറും .

ധാതുപുഷ്ടി : ആകാശത്താമരയുടെ ഇലയുടെ നീരും നെയ്യും ചേർത്ത് കാച്ചി പതിവായി കഴിച്ചാൽ ശരീരബലവും ധാതുപുഷ്ടിയും വർദ്ധിക്കും .കൂടാതെ ഓർമ്മശക്തി ,ബുദ്ധിശക്തി എന്നിവ വർധിക്കുകയും ചെയ്യും .

മൂത്രതടസ്സം : ആകാശത്താമരയുടെ ഇല കഷായമുണ്ടാക്കി കഴിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും . Buy- Akasathamara 

Previous Post Next Post