തണൽ മരമായി ഉദ്യാനങ്ങളിലും പാതയോരങ്ങളിലും നട്ടുവളർത്തുന്ന ഒരു മരമാണ് ബദാം . അടമരം, ബദാം, കടപ്പ, കോട്ടക്കുരു, നാട്ടുബദം, ഓഡൽ, തല്ലി തോങ്ങ തുടങ്ങിയ പല പേരുകളിലും കേരളത്തിൽ ഈ വൃക്ഷത്തിനെ അറിയപ്പെടുന്നു .
Botanical name : Terminalia catappa .
Family : Combretaceae (Rangoon creeper family)
ആവാസകേന്ദ്രം : ഇന്ത്യ ,ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ബദാം കണ്ടുവരുന്നു . തണുപ്പുള്ള പ്രദേശങ്ങളിലാണ് ബദാം നന്നായി വളരുന്നത് .ഇന്ത്യയിൽ പഞ്ചാബിലും കശ്‍മീരിലും ബദാം വൻതോതിൽ കൃഷി ചെയ്യുന്നുണ്ട് .എങ്കിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന ബദാമിന്റെ നല്ലൊരു ഭാഗവും അഫ്ഗാനിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നു .
രൂപവിവരണം : 30 മീറ്റർ ഉയരത്തിൽ വരെ ലംബമായി വളരുന്ന ഒരു മരമാണ് ബദാം . ഇതിന്റെ മൂത്ത ഇലകൾക്ക് ഇളം ചാരനിറമാണ് . ഡിസംബർ -ജനുവരിയിൽ ഇവ ഇല പൊഴിക്കുന്നു . ഇല പൊഴിച്ച ശേഷമാണ് പൂക്കാലം ആരംഭിക്കുന്നത് .പൂക്കൾ കുലകളായി കാണപ്പെടുന്നു . ഇതിന്റെ പൂക്കൾക്ക് മങ്ങിയ വെള്ളനിറമാണ് . ഇതിന്റെ വിത്താണ് ബദാം പരുപ്പായി ഉപയോഗിക്കുന്നത് .കട്ടിയുള്ള ഒരു കവചത്തിനുള്ളിലാണ് ഇവയുടെ വിത്തുകൾ കാണപ്പെടുക .ഏപ്രിൽ -മെയ് മാസങ്ങളിലാണ് ഇവയുടെ ഫലങ്ങൾ വിളയുന്നത് . ഇതിന്റെ വിത്തിലെ പരുപ്പ് രുചികരമായ ഒരു ഭോജ്യ വസ്തുവാണെന്ന് പറയേണ്ടതില്ലല്ലോ .
ബദാം രണ്ടിനങ്ങളുണ്ട് . മധുരമുള്ളത് . കയ്പുള്ളത് എന്നിങ്ങനെ . ഇതിൽ മധുരമുള്ളതാണ് ആഹാരത്തിനും ഔഷധത്തിനും നമ്മൾ ഉപയോഗിക്കുന്നത് . കയ്പ്പുള്ള ബദാമിൽ ചില വിഷഘടകങ്ങൾ അടങ്ങിയിരിക്കുന്നു .അതിനാൽ തന്നെ ആഹാരത്തിനും ഔഷധത്തിനും കയ്പ്പുള്ള ബദാം ഉപയോഗിക്കാറില്ല . എങ്കിലും ഇതിന്റെ വിത്തിൽ നിന്നും എടുക്കന്ന എണ്ണ ചർമ്മരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ മധുരമുള്ള ബദാമിന്റെ കൂടെ കയ്പ്പുള്ള ബദാമും ചിലയിടങ്ങളിൽ മായം ചേർക്കാറുണ്ട് . ബദാം പരിപ്പ് കഴിക്കുമ്പോൾ കയ്പ്പ് രുചിയാണങ്കിൽ അത് കഴിക്കാൻ പാടില്ല .
ALSO READ : ആവര അഥവാ ആവാരം പൂവ് ഔഷധഗുണങ്ങൾ
രാസഘടകങ്ങൾ : ബദാമിന്റെ വിത്തിൽ 56 % എണ്ണ അടങ്ങിയിരിക്കുന്നു . ആൽമണ്ട് ക്കോബൊണന്റ് ആസിഡ് എന്ന രസഘടകവും അടങ്ങിയിരിക്കുന്നു .കൂടാതെ ആൽബുമിസ് ഘടകം , പഞ്ചസാര , പ്രോട്ടീൻ , ടാനിൻ ,പൊട്ടാസ്യം ,കാൽസ്യം ,മഗ്നീഷ്യം ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു .
ബദാം മരത്തിന്റെ വിവിധ ഭാഷകളിലുള്ള പേരുകൾ .
English name or common name : Indian Almond , Country almond . Malayalam : Adamaram , Badam , Kadappa , Kottakuru , Natu badam, Oodal, Thalli thenga . Hindi : Jangli badam . Tamil : Nattuvadumai . Telugu : Tapasataruvu . Kannada : Kaadubaadaami , Naatibaadaami . Marathi : Jangli badam . Sanskrit : Inguda, Ingudee , Taapasataru .
രസാദിഗുണങ്ങൾ : രസം : മധുരം . ഗുണം : ഗുരു , സ്നിഗ്ധം . വീര്യം : ഉഷ്ണം . വിപാകം : മധുരം.
ബദാമിന്റെ ഔഷധഗുണങ്ങൾ : ശരീരശക്തി വർദ്ധിപ്പിക്കുന്നു , ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു . ശരീരം തടിപ്പിക്കുന്നു .ശുക്ലം വർദ്ധിപ്പിക്കുന്നു , മുലപ്പാൽ വർദ്ധിപ്പിക്കുന്നു . ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു . വാതരോഗങ്ങൾ ശമിപ്പിക്കുന്നു .
ഔഷധയോഗ്യമായ ഭാഗം : ഫലം ,വിത്ത് ,എണ്ണ .
ചില ഔഷധപയോഗങ്ങൾ .
ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ : 10 ബദാം പരിപ്പ് കുതിർത്ത് അരച്ച് ഒരു ഗ്ലാസ് പശുവിൻ പാലിൽ ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിക്കുകയും ശരീരം തടിക്കുകയും ചെയ്യും .
വെള്ളപോക്ക് മാറാൻ : ബദാം പരിപ്പ് ,അമുക്കുരം , അരിപ്പൊടി ,കുരുമുളക് ,തിപ്പലി ,എന്നിവ പൊടിച്ച് നെയ്യും ചേർത്ത് ചെറിയ ഉരുളകളാക്കി ദിവസവും ഒന്നു വീതം പതിവായി കഴിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് ,നടുവേദന എന്നിവ മാറുകയും സൗന്ദര്യം വർദ്ധിക്കുകയും ചെയ്യും .
മുലപ്പാൽ വർദ്ധിപ്പിക്കാൻ : 7 -10 ബദാം പരിപ്പ് അരച്ച് പശുവിൻ പാലിൽ കലക്കി പതിവായി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും .
യോനി ചൊറിച്ചിൽ ഇല്ലാതാക്കാൻ : കയ്പ്പുള്ള ബദാമിൽ നിന്നും എടുക്കുന്ന എണ്ണ യോനി ഭാഗത്ത് പുരട്ടിയാൽ യോനി ചൊറിച്ചിൽ മാറിക്കിട്ടും . കൂടാതെ ചൊറി ,ചിരങ്ങ് എന്നിവയ്ക്കും ഈ എണ്ണ വളരെ ഫലപ്രദമാണ് .
പല്ലിന്റെ നിറം വർദ്ധിപ്പിക്കാൻ : ബദാം പരിപ്പിന്റെ പുറത്തെ തോട് കരിച്ച് പൊടിച്ച് പല്ലുതേച്ചാൽ പല്ലിന്റെ നിറം വർദ്ധിക്കും .
മെലിഞ്ഞവർ തടിക്കാൻ : 10 ബദാം പരിപ്പ് കുതിർത്ത് അരച്ച് ഒരു ഗ്ലാസ് പശുവിൻ പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും . ബദാംപരിപ്പ്,ഉലുവ ,കസ്കസ് എന്നിവ തുല്യ അളവിൽ പൊടിച്ച് പഞ്ചസാരയും പാലും ചേർത്ത് ലേഹ്യ പരുവത്തിൽ പതിവായി കഴിച്ചാലും മെലിഞ്ഞവർ തടിക്കും.