നെല്ലിപ്പുളി , അരിനെല്ലി , Nellipuli

നെല്ലിപ്പുളി,നെല്ലിപ്പുളി അച്ചാർ,#നെല്ലിപ്പുളി അച്ചാർ,#നെല്ലിപ്പുളി ചമ്മന്തി,നെല്ലിക്കാപ്പുളി,#നെല്ലി പുളി അച്ചാർ,അരി നെല്ലി,അരി നെല്ലിക്ക,ചിമ നെല്ലിക്ക,അരിനെല്ലിക്ക,അരിനെല്ലിക്ക ഉപ്പിലിട്ടത്,നെല്ലിക്ക അച്ചാർ,#അരിനെല്ലി അച്ചാർ,#നെല്ലിക്ക അച്ചാർ,#അരിനെല്ലി ചമ്മന്തി,ചിമ നെല്ലിക്ക അച്ചാർ,അരിനെല്ലി കായ്ക്കാൻ എത്ര,ഉപ്പിലിട്ടത്,!!! star gooseberry pickle (നെല്ലിപ്പുളി അച്ചാർ) | recipe by michael(sajan) 2021 !!!,uppilittath,arinellikka,nellippuli


കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു ചെറുവൃക്ഷമാണ് അരിനെല്ലി അഥവാ നെല്ലിപ്പുളി .ഒരു നിത്യഹരിത സസ്യമാണിത് .ഇതിന്റെ ശാസ്ത്രീയനാമം ഫില്ലാന്തസ് ആസിഡസ് (Phyllanthus acidus) എന്നാണ് . ഇതിനെ അരുനെല്ലി ,അരിനെല്ലി ,നെല്ലിപ്പുളി ,ശീമനെല്ലി ,നക്ഷത്രനെല്ലി തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടും .ബ്രസീലാണ് ഈ സസ്യത്തിന്റെ ജന്മദേശം .

നെല്ലിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ സസ്യം .ഗുണത്തിൽ നെല്ലിക്കയോട് അത്ര വരില്ലെങ്കിലും പുളിപ്പ് ലേശം കൂടുതലാണ് .ഇന്ത്യ കൂടാതെ ബ്രസീൽ .ജമൈക്ക ,ഫിലിപ്പൈൻസ് ,ഇൻഡോനേഷ്യ ,മഡഗാസ്കർ എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .ഏകദേശം 9 മീറ്റർ ഉയരത്തിൽ വരെ  ഈ സസ്യം  വളരാറുണ്ട് .ഇതിന്റെ ഇല പൊഴിയുന്ന പാടുകൾ തടിയിലുണ്ടാകും .ഇതിന്റെ പുറംതൊലിക്ക് ചാരനിറമാണ് .ഇതിന്റെ കായ്കൾക്ക് മഞ്ഞകലർന്ന പച്ചനിറമാണ് .ഓഗസ്റ്റ് ,സെപ്റ്റംബർ മാസങ്ങളിലാണ് ഇതിന്റെ കായ്കൾ വിളയുന്നത് .വിത്തുകൾ പാകിയും ,കമ്പുകൾ മുറിച്ചുനട്ടും പുളിനെല്ലിയുടെ പുതിയ ഇനങ്ങൾ ഉണ്ടാക്കാം .

നെല്ലിപ്പുളിയുമായി ബന്ധപ്പെട്ട് പുരാണകഥയും നിലവിലുണ്ട് .പാണ്ഡവൻമാരുടെ വനവാസകാലത്ത് 'അമ്മ കുന്തിദേവിയോടൊപ്പം കാട്ടിലൂടെ അലഞ്ഞു നടക്കുമ്പോൾ നെല്ലിമരത്തിൽ നിന്നും ഒരു കായ ലഭിച്ചെന്നും .ആ കായ ആറായി ഭാഗിച്ച് അവർ കഴിച്ചെന്നും . അതിനാലാണ് ഇതിന്റെ കായിൽ ആറ് വാരിപ്പുകൾ കാണുന്നതുമെന്നാണ് പറയുന്നത് .

നെല്ലിപ്പുളിയുടെ ഉപയോഗം .

പുളിനെല്ലി രുചികരമായ ഒരു ഭക്ഷ്യവസ്തുവാണ് .പച്ചയ്ക്കും ,പാചകം ചെയ്തും ഉപയോഗിക്കാം .അച്ചാറുണ്ടാക്കാനാണ് ഇവയുടെ കായ്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് .കൂടാതെ ജാമുണ്ടാക്കാനും പുളിനെല്ലി ഉപയോഗിക്കുന്നുണ്ട് .ഇതിന്റെ തടിക്ക് ഈടും ബലവും കുറവാണ് .അതിനാൽ തടികൊണ്ട് മറ്റുപ്രയോചനങ്ങൾ ഒന്നും തന്നെയില്ല .

അരിനെല്ലിനെല്ലിപ്പുളി
Botanical namePhyllanthus acidus
FamilyPhyllanthaceae (Amla family)
Common nameStar Gooseberry,Country Gooseberry, Otaheite Gooseberry
Malayalam Arinellikka ,Nellipuli
HindiHarfarauri , Harfaarevadi
TamilAranelli , Arinelli , Arainellikai
TeluguRachyusarike
KannadaKarinelli
MaratiRayaval
Bengali Noyal ,Harphal , Orboroi
Sanskrit Lavali


ഔഷധയോഗ്യമായ ഭാഗങ്ങൾ .

ഫലം ,വേര് ,ഇല .

നെല്ലിപ്പുളിയുടെ ഔഷധഗുണങ്ങൾ .

ഇതിന്റെ ഫലത്തിന് ഔഷധഗുണമുണ്ട് .ചില മരുന്നകൾക്ക്‌ വേണ്ടി ഉപയോഗിക്കുന്നു .വിറ്റാമിൻ C ധാരാളമായി അടങ്ങിയിരിക്കുന്നു .കൂടാതെ ഇരുമ്പ് ,കാൽസ്യം ,ഫോസ്‌ഫറസ്‌ എന്നിവയും അടങ്ങിയിട്ടുണ്ട് .വാത പിത്ത കഫ ദോഷങ്ങളെ ശമിപ്പിക്കും .കണ്ണിന് കുളിർമ്മ നൽകും .കാഴ്ച്ചശക്തി വർദ്ധിപ്പിക്കും .ദഹനശക്തി വർദ്ധിപ്പിക്കും . മലബന്ധം ഇല്ലാതാക്കും .മുടികൊഴിച്ചിൽ ഇല്ലാതാക്കും .രക്തദോഷം ,രക്തപിത്തം ,അമ്ലപിത്തം ,ജ്വരം ,പ്രമേഹം എന്നിവ ശമിപ്പിക്കും .ധാതുപുഷ്ടിയും ശുക്ലവർദ്ധനയും ഉണ്ടാക്കും .സോറിയാസിസ് ,വൃക്കസംബന്ധമായ രോഗങ്ങൾ ,ആസ്മ ,പയൽസ് ,ഓർമ്മക്കുറവ് ,ഗൊണോറിയ തുടങ്ങിയവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു .ഇതിന്റെ വേര് വിരേചനീയമാണ് .

ചില ഔഷധപ്രയോഗങ്ങൾ .

1 ,തലവേദന മാറാൻ .

നെല്ലിപ്പുളിയുടെ വേര് ചതിച്ചിട്ട് ആവി കൊണ്ടാൽ തലവേദന മാറും .

2 , സോറിയാസിസിന് .

നെല്ലിപ്പുളിയുടെ വേര് അരച്ച് പുറമെ പുരട്ടിയാൽ സോറിയാസിസ് ശമിക്കും .

3 , പ്രമേഹത്തിന് 

നെല്ലിപ്പുളിയും  ,അമൃതും ,പച്ചമഞ്ഞളും തുല്ല്യ അളവിൽ അരച്ച് കഴിച്ചാൽ പ്രമേഹം ശമിക്കും .

4 .രക്തശുദ്ധികരണത്തിന് .

ഇതിന്റെ പഴങ്ങൾ കഴിച്ചാൽ രക്തം ശുദ്ധികരിക്കുകയും ,രക്തം വർദ്ധിക്കുകയും ചെയ്യും .

5 , ആസ്മയ്ക്ക് .

ഇതിന്റെ പഴങ്ങൾ വിധിപ്രകാരം കഷായം വെച്ച് കഴിച്ചാൽ ആസ്മ ശമിക്കും .
Previous Post Next Post