അക്കിക്കറുക , അക്രാവ് ,പല്ലുവേദനച്ചെടി | Kammal chedi

അക്കിക്കറുക,അക്കിക്കറുക ആരോഗ്യത്തിന്,അക്കിക്കറുക ആരോഗ്യ ഗുണങ്ങള്‍ ധാരാളം,അക്കിക്കറുകയുടെ ആരോഗ്യ ഗുണങ്ങള്‍,കറുക,അക്ക്രാവ്,#കറുക,പാൽപെരുക്കി,ഉറിതൂക്കി,കുണുക്കിട്ടാട്ടി,ചിരവനാക്ക്,ഓടിയാവണക്ക്,കുടുക്കമൂലി,തേളുക്കുത്തി,അകര്കര,അക്രാവ്,പല്ലുവേദനയ്ക്ക് ഒറ്റമൂലി,മുക്കുത്തിച്ചെടി,kammal chedi,kammal chedi easy,palluvedana chedi,kammal chedi easy tips,kammal chedi malayalam,pallu vedana chedi,palluvedhana chedi,pallu vedhana chedi,kammal poovu,mookkuthi chedi,chedikal maatram,chedikal malayalam,ila chedikal malayalam,chedikal pookkan,chedikal poovidan,kammalplant,chedikal poovidaan,herbal medicine,chedikal nannayi valaran,pallu vedana maran,thalvedhana maran,palluvedhana maran,edappadi palaniswami,mallu


കേരളത്തിലെ വയലുകളിലും , വഴിയോരങ്ങളിലും ,  ചതുപ്പുപ്രദേശങ്ങളിലും സാധാരണ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് അക്കിക്കറുക. ഇതിന്റെ ശാസ്ത്രീയനാമം അക്മെല്ല ഒലറേസിയ (Acmella oleracea) എന്നാണ് .ഈ സസ്യത്തെ പല്ലുവേദനച്ചെടി,കമ്മൽച്ചെടി,മുക്കുത്തിച്ചെടിഅക്രാവ് തുടങ്ങിയ പേരുകളിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടും .കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും ഈ സസ്യം  കാണാൻ കഴിയും .മെഡിറ്റനേറിയൻ നാടുകളിൽ നിന്നുമാണ് ഈ സസ്യം നമ്മുടെ നാടുകളിൽ എത്തിയത് .ഒന്നിൽകൂടുതൽ വകഭേദങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു .വടക്കേ ഇന്ത്യയില്‍ അകര്‍കര  എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത് .

പല്ലുവേദന വരുമ്പോൾ ഇതിന്റെ പൂക്കൾ ചവച്ച് പല്ലുവേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചാൽ പല്ലുവേദന മാറും .അതിനാൽ തന്നെയാണ് ഈ സസ്യത്തിന് പല്ലുവേദനച്ചെടി എന്ന് പേര് വരാൻ കാരണം . കടിച്ചുപിടിച്ചാൽ എരിവും ,തരിപ്പും   അനുഭവപ്പെടുന്നതിനാൽ   എരിപ്പച്ച, തരിപ്പ് ചെടി,എരുവള്ളി തുടങ്ങിയ  പേരുകളിലും  . കമ്മൽ ,മൂക്കുത്തി എന്നിവയുടെ ആകൃതി ഉള്ളതിനാൽ കമ്മൽച്ചെടി എന്ന പേരിലും അറിയപ്പെടുന്നു .

ഏകദേശം 40 സെമി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവാർഷിക സസ്യമാണിത് .മൊട്ടുകൾ പോലുള്ള ചെറിയ മഞ്ഞ പൂക്കളാണ് ഈ ചെടിയുടെ ഏറ്റവും വലിയ പ്രത്യേകത .ഇതിന്റെ തണ്ടുകൾ കനം കുറഞ്ഞതും തവിട്ടു നിറമുള്ളതുമാണ് .സൂര്യകാന്തിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ സസ്യം .

ഔഷധഗുണങ്ങൾ .

ഈ സസ്യത്തിൽ ചില പ്രത്യേക  അനസ്‌തെറ്റിക് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു . ഇതിന് ശരീരഭാഗങ്ങൾ മരവിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിലടങ്ങിയിരിക്കുന്ന സ്പിലാന്തോള്‍ എന്ന ഔഷധഘടകം ശരീരത്തിലിനുണ്ടാകുന്ന  വീക്കം ,നീര് എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് . അണുനാശകശേഷിയുള്ള ഇതിന് ആമാശയത്തിലെയും വായിലെയും വ്രണങ്ങളെ ഉണക്കാനുള്ള കഴിവുണ്ട് . കൂടാതെ മോണപഴുപ്പ് ,കുഴിനഖം ,ലൈംഗീക അവയവങ്ങളിലെ പൂപ്പൽബാധ എന്നിവയും ശമിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിന്റെ പൂക്കൾക്കും ഇലകൾക്കും ഈ പറഞ്ഞ  ഔഷധഗുണങ്ങളുണ്ട് .

അക്കിക്കറുകകമ്മൽച്ചെടി
Botanical nameAcmella oleracea
SynonymsSpilanthes acmella varr
Spilanthes fusca
FamilyAsteraceae (Sunflower family)
Common nameToothache plant
Szechuan buttons
Paracress
Buzz buttons
Electric daisy
Tingflowers
Jambu
HindiAkarkar
MalayalamAkravu ,Akkikaruka ,Kammal chedi , Plluvedana Chedi
TamilAkkaraka, Akkarakaram
TeluguAkkalakarra
KannadaAkkallakara, Akallakara, Akalakarabha, Akkallaka Hommugulu
MarathiAkkalakara, Akkalakada
GujratiAkkalkaro, Akkalgaro
PunjabiAkarakarabh, Akarakara


ചില ഔഷധപ്രയോഗങ്ങൾ .

1 , പല്ലുവേദന മാറാൻ .

പല്ലിനുണ്ടാകുന്ന കേടുപാടുകൾകൊണ്ട് പല്ലുവേദന ഉണ്ടാകുമ്പോൾ കമ്മൽച്ചെടിയുടെ വേര് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ കൂടെക്കൂടെ കവിൾ കൊണ്ടാൽ പല്ലുവേദന മാറും . അല്ലങ്കിൽ ഇതിന്റെ പൂവ് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുകയോ , ഇതിന്റെ വേരിന്റെ ചൂർണ്ണം വേദനയുള്ള ഭാഗത്ത് മോണയിൽ വച്ചാലോ മതിയാകും .

2 ,ടോൺസിലൈറ്റിസ് മാറാൻ .

കമ്മൽച്ചെടിയുടെ പൂവ് ചതച്ച് വെള്ളത്തിൽ കലക്കി തൊണ്ടയിൽ കൊണ്ടാൽ ടോൺസിലൈറ്റിസ് മാറും .കൂടാതെ ഒച്ചയടപ്പ് മാറാനും ഇങ്ങനെ ചെയ്താൽ മതി .

3 , തലവേദന മാറാൻ .

കമ്മൽച്ചെടിയുടെ ഇലയും ,തണ്ടും ,പൂവും എല്ലാംകൂടി അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന , കൊടിഞ്ഞി എന്നിവ ശമിക്കും . ഇലയുടെ നീര് 2 തുള്ളി വീതം മൂക്കിൽ നസ്യം ചെയ്താലും തലവേദന , കൊടിഞ്ഞി എന്നിവ ശമിക്കും . 

4 ,അപസ്മാരം ശമിക്കാന്‍ .

കമ്മൽച്ചെടിയുടെ വേരിന്റെ ചൂർണ്ണം തേൻ ചേർത്ത് കഴിച്ചാൽ അപസ്മാരം ശമിക്കും .

5 ,എക്കിട്ടം, എക്കിള്‍ മാറാൻ .

കമ്മൽച്ചെടിയുടെ പൂവ് വായിലിട്ട് ചവച്ച് വെള്ളമൊഴിച്ച്  കുലുക്കുകുഴിഞ്ഞാല്‍ എക്കിൾ മാറിക്കിട്ടും .

6 ,ധാതുക്ഷയം മൂലമുള്ള ക്ഷീണം മാറാന്‍.

കമ്മൽച്ചെടി ,ശതാവരിക്കിഴങ്ങ് ,നിലപ്പനക്കിഴങ്ങ് ,എന്നിവയുടെ ചൂർണ്ണം തുല്യ അളവിൽ ഒരു സ്പൂൺ എടുത്ത് പശുവിൻ പാലിൽ കലക്കി ദിവസം രണ്ടുനേരം വീതം കഴിച്ചാൽ മതിയാകും .

7 , ഉദ്ധാരണക്കുറവിന് .

കമ്മൽച്ചെടിയുടെ രണ്ടോ ,മൂന്നോ പൂക്കൾ പാലിൽ തിളപ്പിച്ച് ദിവസവും കഴിച്ചാൽ ഉദ്ധാരണശേഷി വർദ്ധിക്കും .

കമ്മൽച്ചെടിയുടെ വേരിന്റെ ചൂർണ്ണം 5 ഗ്രാം 60 മില്ലി വെളിച്ചെണ്ണയിൽ കലർത്തി 7 ദിവസം വെയിലത്ത് വച്ച് ചൂടാക്കി അരിച്ചെടുത്ത എണ്ണ പതിവായി പുരട്ടിയാൽ ഉദ്ധാരണശേഷി വർദ്ധിക്കും .

8 ,അർദിതം (വാതംകൊണ്ട് മുഖം കൊടിപോകുന്ന അവസ്ഥ)

കമ്മൽച്ചെടി അരച്ച് പുറമെ പുരട്ടിയാൽ അർദിതം ശമിക്കും .

9 ,വായനാറ്റം ഇല്ലാതാക്കാൻ .

കമ്മൽച്ചെടിയുടെ പൂവും ,ഇലയും ദിവസവും വായിലിട്ട് ചവച്ചാൽ വായ്നാറ്റം മാറിക്കിട്ടും ,കമ്മൽച്ചെടിയുടെ പൂവും ,ഇലയും കഷായം വച്ച് ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാലും മതിയാകും .

10 , കുഴിനഖം മാറാൻ .

കമ്മൽച്ചെടിയുടെ പൂവും ,ഇലയും കൂടി അരച്ച് കുഴിനഖത്തിൽ പൊതിഞ്ഞുവച്ചാൽ കുഴിനഖം മാറിക്കിട്ടും .


അക്കിക്കറുക ഉള്ളിൽ കഴിക്കാനുള്ള ഔഷധമായി ഉപയോഗിക്കുമ്പോൾ നല്ല പരിചയമുള്ള ഒരു വൈദ്യന്റെ നിർദേശപ്രകാരം  മാത്രം കഴിക്കുക .
Previous Post Next Post