ചെറുചണ , അഗശി | Cheruchana

 

flax seed health benefits,precautions to be taken while using flax seeds,flax seeds for skin,flax seed oil for hair,flax seed for weight loss,flax seed കഴിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം,flax seed ആരൊക്കെ കഴിക്കാൻ പാടില്ല,pregnancy and flax seed,fibre reich foods,omega three fatty acid,alpha linolenic acid,ala in flax seed,ഗർഭിണികൾ flax seed കഴിയ്ക്കാമോ,weight loss benefits of flax seed,വണ്ണം കുറയ്‌ക്കാൻ flax seed,flaxseed,flaxoil,flaxpowder

ഒരു അലങ്കാരച്ചെടിയായും കൂടാതെ വിത്തിനും ,നാരിനും വേണ്ടി നട്ടുവളർത്തുന്ന ഒരു ചെടിയാണ് ചെറുചണ . ഈ സസ്യത്തെ അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം  ലിനം യൂസിറ്റാറ്റിസിമം (Linum usitatissimum)  എന്നാണ് .  ഒരു ഔഷധസസ്യമെന്നതിലുപരി വസ്ത്രങ്ങൾ ,മൽസ്യബന്ധന വലകൾ ,ചായങ്ങൾ ,സോപ്പ് തുടങ്ങിയവയുടെ നിർമ്മാണത്തിനും അഗശി ഉപയോഗിക്കുന്നു .

ഉത്തരേന്ത്യയിലാണ് ഈ സസ്യം കൂടുതലായും  കാണപ്പെടുന്നത് .ഗംഗാ നദിയുടെ തീരങ്ങളിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .കേരളത്തിൽ അത്ര പ്രചാരത്തിൽ ഇല്ലങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഈ സസ്യം ധാരാളമായി കൃഷിചെയ്യുന്നു .കർണ്ണാടകയിലാണ് ചെറുചണ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് .

ഏകദേശം ഒന്നരമീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് ചെറുചണ. ഇതിന് ശിഖിരങ്ങൾ നന്നേ കുറവാണ്.ഇതിന്റെ പൂക്കൾക്ക് നീലനിറമാണ്  .ചില സസ്യങ്ങളിൽ തണ്ടുമാത്രമേ കാണുകയൊള്ളു .ഇതിന്റെ ഒരു ഫലത്തിൽ 10 വിത്തുകൾ വരെ കാണും .വിത്തിന് മഞ്ഞ നിറമോ,തവിട്ടുനിറമോ  ആയിരിക്കും .വിത്തിന് നല്ല തിളക്കം കാണും .ഇതിനെ ഫ്ലാക് സീഡ്‌സ് (Flaxseeds) എന്ന് അറിയപ്പെടുന്നു .ഇതിന്റെ വിത്തിൽ പ്രോട്ടീൻ ,കൊഴുപ്പുള്ള എണ്ണ , കാർബോഹൈട്രേറ്റ് ,നാര് ,കാൽസിയം ,ഇരുമ്പ് ,ഫോസ്ഫറസ് ,കരോട്ടിൻ തയാമിൻ ,റിബോഫ്ളാവിൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു .

ഫ്ളാക്സ് സീഡ് അഥവാ ചെറുചണവിത്ത് പോഷകസമ്പന്നമായ ധാന്യമാണ്.കാഴ്ച്ചയിൽ മുതിരപോലെയിരിക്കും .ഇത് കഴിക്കുന്നതുകൊണ്ട് നമുക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് .ചർമ്മത്തിന്റെ ആരോഗ്യത്തിനും ,മുടിയുടെ ആരോഗ്യത്തിനും വേണ്ടിയുള്ള ആവിശ്യമായ കൊഴുപ്പുകൾ ഇതിലടങ്ങിയിരിക്കുന്നു  .കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു .കരൾ രോഗങ്ങൾ ഭേതപ്പെടുത്തുന്നു .ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു .പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു .

ചെറുചണഅഗശി
Botanical nameLinum usitatissimum 
FamilyLinaceae (Linseed family)
Common nameFlax, Common flax, Flaxseed, Linseed
Hindi Alsi
MalayalamCheruchana , Agasi
TamilAli
TeluguMadanginja, Ullusulu
KannadaAgasiAgase Beeja, Aagase Gida
BengaliAtasi
MarathiAlashi
GujaratiAsseeli
രസാദിഗൂണങ്ങൾ
രസംമധുരം, തിക്തം
ഗൂണം സ്നിഗ്ദ്ധം, ലഘു
വീര്യംഉഷ്ണം
വിപാകം കടു

ചില ഔഷധപ്രയോഗങ്ങൾ .

1 ,വാതരോഗങ്ങൾക്ക് .

ഫ്ളാക്സ് സീഡ് അഥവാ ചെറുചണവിത്ത്  അരച്ച് കുഴമ്പുപരുവത്തിൽ പുറമെ പുരട്ടിയാൽ സന്ധിവാതം ,ആമവാതം ഇവകൊണ്ടുണ്ടാകുന്ന നീരും വേദനയും മാറും .

2 ,മലബന്ധം മാറാൻ .

ചെറുചണവിത്ത് ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് അരച്ച് കഴിച്ചാൽ മലബന്ധം മാറും .

3 ,കണ്ണിൽ ചൊറിച്ചിൽ ,കരുകരുപ്പ് .

ചെറുചണവിത്ത് രണ്ടോ ,മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർത്തശേഷം അരിച്ചെടുത്ത് വെള്ളം കണ്ണിലൊഴിച്ചാൽ കണ്ണിലെ ചൊറിച്ചിൽ കണ്ണിലെ കരുകരുപ്പ്‌ തുടങ്ങിയ മാറിക്കിട്ടും .

4 , മുഖക്കുരു മാറാൻ .

ഒരു സ്പൂൺ ചെറുചണവിത്ത് ദിവസവും ഉള്ളിൽ കഴിക്കുകയും ചെറുചണവിത്ത് പൊടിച്ച് മുഖം കഴുകുകയും ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .

5 , തലയിലെ ചൊറിച്ചിൽ. 

ചെറുചണവിത്ത് പൊടിച്ചതുകൊണ്ട് തല കഴുകിയാൽ തലയിലെ ചൊറിച്ചിൽ മാറിക്കിട്ടും .കൂടാതെ മുടിയുടെ അറ്റം പിളർന്ന് പൊട്ടിപോകുന്നതിനും വളരെ നല്ലതാണ് .

6 ,മുറിവിന് .

ചെറുചണവിത്ത്  പൊടിച്ച് തേനിൽ ചാലിച്ച് മുറിവിൽ പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് ഉണങ്ങും .

7 , അമിതവണ്ണം കുറയ്ക്കാൻ .

ചെറുചണവിത്ത് കുതിർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും .ചെറുചണവിത്ത് കഴിക്കുമ്പോൾ വെള്ളം ധാരാളം കുടിക്കണം .ചെറുചണവിത്ത് ദീർഘകാലം തുടർച്ചയായി കഴിക്കാനും പാടില്ല .

8 , ലൈംഗീകശേഷിക്ക് .

ഒരു പിടി ചെറുചണവിത്ത് കുതിർത്ത് ദിവസവും കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശേഷി വർദ്ധിക്കും .

9 ,രക്തസമ്മർദ്ദം കുറയ്ക്കാൻ .

ഒരു പിടി ചെറുചണവിത്ത് കുതിർത്ത് പതിവായി കഴിച്ചാൽ രക്തസമ്മർദ്ദം കുറയും .

10 ,പ്രമേഹം കുറയ്ക്കാൻ .

ഒരു പിടി ചെറുചണവിത്ത് കുതിർത്ത് പതിവായി  കഴിച്ചാൽ പ്രമേഹം കുറയും .
Previous Post Next Post