അകിൽ മരം ഔഷധഗുണങ്ങൾ | കാനമുല്ല

അകിൽ,ഊദ് മരം കേരളം,മരുന്ന്,agarwood tree ഊദ് മരം treatment inokulam expensive wood essential oil,medicinal plants eagle wood (agil) | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും| അകിൽ ഔഷധ ഗുണങ്ങൾ|,oudh tree / money making tree | ഊദ് മരം/പണം തരുന്ന മരം.,#oud | ഊദ് മരങ്ങൾ | malayalam | kerala india.,medicinal uses of akil plant in malayalam| അകിൽച്ചെടിയുടെ ഔഷധഗുണങ്ങൾ|,ഊദ്,അഗർ,eagle wood,agarwood,aquilaria agallocha,aquilaria malaccensis,അത്തർ,health tips,medicine,botany


ഏകദേശം 20 മീറ്റർ ഉയരത്തിൽ വളരുന്നു ഒരു നിത്യഹരിത  വൃക്ഷമാണ് അകിൽ . ഇതിന്റെ തടി കട്ടികുറഞ്ഞതും ,മൃദുവും , നല്ല നിരപ്പുള്ളതുമാണ് .തടിക്ക് പ്രത്യേകിച്ച് സുഗന്ധം ഒന്നും തന്നെയില്ല . എന്നാൽ പ്രായമായ മരങ്ങളുടെ ശാഖകളിൽ മാത്രമായോ ചിലപ്പോൾ മരത്തിൽ മുഴുവനായോ ഒരുതരം ഫംഗസ് പടർന്നു പിടിച്ച് 20 ,40 വർഷംകൊണ്ട് തടിക്ക് നിറവ്യത്യാസവും നല്ല സുഗന്ധവും ഉണ്ടാകുന്നു . ഈ രോഗം ബാധിച്ച അകിൽ മരമാണ് നമ്മൾ ഔഷധത്തിനായി ഉപയോഗിക്കുന്നത് .ഇതിന്റെ തടിയും എണ്ണയുമാണ് ഔഷധയോഗ്യ ഭാഗങ്ങൾ .

ഈ മരത്തിന്റെ തൊലി വളരെ നേർത്തതാണ് . ഫംഗസ് ബാധ മൂലം പരിപ്രവർത്തനം സംഭവിച്ച അകിൽ തടി കത്തിച്ചാൽ അതിന്റെ തീയ്ക്ക് പ്രത്യേക പ്രകാശവും പുകയ്ക്ക് നല്ല സുഗന്ധവും ഉണ്ടാകും . ഇതിന് കാരണം ഈ തടിയിൽ അടങ്ങിയിരിക്കുന്ന തൈലമാണ് . തൈലം എടുത്തതിനു ശേഷമുള്ള തടിയാണ് കത്തിക്കുന്നതെങ്കിൽ മുകളിൽ പറഞ്ഞ സവിശേഷതകൾ  ഒന്നും തന്നെ കാണുകയില്ല .ഇതിന്റെ തടിയിൽ റെസിൻ ,ബാഷ്പശീലതൈലം എന്നിവ അടങ്ങിയിരിക്കുന്നു .ഈ തൈലം അഗർ അഥവാ  അത്തർ എന്നപേരിൽ അറിയപ്പെടുന്നു.

അകിൽ രണ്ടുത്തരമുണ്ട് . കറുത്ത അകിൽ വെളുത്ത അകിൽ എന്നിങ്ങനെ .കറുത്ത അകിൽ  ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളായ അസ്സം ,ബംഗാൾ എന്നിവടങ്ങളിലാണ്‌ കൂടുതലായും കാണപ്പെടുന്നത് . എന്നാൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്നത് വെളുത്ത അകിലാണ്‌ (Dysoxylum  malabaricum) .കേരളത്തിലെ കമ്പോളങ്ങളിൽ കൂടുതലായും കിട്ടുന്നത്   ഈ അകിലാണ് . • Botanical name: Aquilaria malaccensis 
 • Synonyms :  Aquilaria secundaria  ,Aquilaria agallochum
 • Family: Thymelaeaceae (Daphne family)
 • Common name: Eaglewood, Agar Wood
 • Sanskrit:अगुरु Aguru,अगरु Agaru,अगरुः,अगुरुः 
 • Malayalam : Akil, Kanamulla (കാനമുല്ല )
 • Tamil : Akil , Vellakil
 • Bengali : Agaru
 • Maratti : Agar
 • Telugu: Aguyee
 • Knnada: Bile Agilu , Bile Devadaru

രസാദി ഗുണങ്ങൾ .

 • രസം കയ്പ്, എരുവ്
 • ഗുണം:ലഘു, രൂക്ഷം, തീക്ഷ്ണം
 • വീര്യം:ഉഷ്ണം
 • വിപാകം :കടു

ഔഷധഗുണങ്ങൾ .

അകിലിന്റെ തടിയിൽനിന്നും വേർതിരിച്ച് എടുക്കുന്ന എണ്ണയ്ക്ക് (ആകില്ലെണ്ണ ) വ്രണങ്ങൾ ,രക്തവാതം ,വിഷം ,ചൊറി ,കുഷ്ടം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .കൂടാതെ ശ്വാസകോശരോഗങ്ങൾ , വിവിധതരം വാതരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം അകിൽ ഔഷധമായി ഉപയോഗിക്കുന്നു .ഇതിന്റെ തടി കത്തിക്കുമ്പോഴുള്ള പുക അണുനാശക ശക്തിയുള്ളതാണ് .സരളാദിചൂർണ്ണം എന്ന ഔഷധത്തിൽ അകിൽ ഒരു ചേരുവയാണ് .

ചില ഔഷധപ്രയോഗങ്ങൾ .

ആമവാതം ,സന്ധിവാതം ,സന്ധിവേദന എന്നിവ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അകിലെണ്ണ പുറമെ പുരട്ടിയാൽ മതിയാകും .

അകിൽ നല്ലതുപോലെ പൊടിച്ച് തേനിൽ കുഴച്ച് ദിവസം പലതവണ കഴിച്ചാൽ ഇക്കിൾ മാറും .

അകിലെണ്ണ 2 തുള്ളി വീതം മുറുക്കാനോടൊപ്പം ചേർത്ത് ചവച്ചാൽ ശ്വാസകോശ രോഗങ്ങൾ ശമിക്കും .

വ്രണങ്ങളിൽ അകിൽ കത്തിച്ച പുകയേല്പിച്ചാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .

അകിൽ പൊടിച്ചതും അകിലെണ്ണയും ചേർത്ത് കഴിച്ചാൽ ചർമ്മരോഗങ്ങൾ ശമിക്കും 

തകരയുടെ വേര് അരച്ച് അകിൽ എണ്ണയിൽ ചാലിച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന പെട്ടന്ന് മാറും 


Previous Post Next Post