അഗത്തിച്ചീര ഔഷധഗുണങ്ങൾ - (AGASTYA SESBANIA GRANDIFLORA)

അഗത്തിച്ചീര ഔഷധഗുണങ്ങൾ - മെഡിക്കൽ യൂസെസ് ഉപയോഗങ്ങൾ, പ്രയോജനങ്ങൾ, അളവ്, പാർശ്വഫലങ്ങൾ (AGASTYA SESBANIA GRANDIFLORA)


ഇന്ത്യയിലുടനീളം കാണപ്പെടുന്ന സസ്യമാണ് അകത്തി. അഗത്തി ചീര, അഗത്തി മുരിങ്ങ,അഗസ്ത്യാർ മുരിങ്ങ തുടങ്ങിയ പേരിലും ഈ സസ്യം അറിയപ്പെടുന്നു . തമിഴ്‌നാട്ടിൽ അകത്തിക്കീര എന്ന പേരിൽ അറിയപ്പെടുന്നു .   വെള്ള അകത്തി ,ചുവന്ന അകത്തി എന്നെ രണ്ടിനങ്ങളാണ് നമ്മുടെ നാടുകളിൽ പ്രധാനമായും കാണപ്പെടുന്നത് .അകത്തി നാല് ഇനങ്ങൾ ഉണ്ടന്ന് പറയപ്പെടുന്നു . 6 മുതൽ 10 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം ഗുജറാത്ത്  പോലെയുള്ള വരണ്ട സംസ്ഥാനങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു . കേരളത്തിലെ കാലാവസ്ഥയിലും അകത്തി നന്നായി വളരും . ഇതിന്റെ തൊലി ,ഇളം കായ്കൾ ,ഇല ,പൂവ് എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു .

വളരെ അധികം ഔഷധഗുണമുള്ള ഈ സസ്യം   പനി, തലവേദന ,ചുമ ,പീനസം ,രക്തദോഷം ,കഫം ,വാതം ,പിത്തം ,ക്ഷയം ,പാണ്ഡുരോഗം ,തണ്ണീർദാഹം ,വിഷം ,ബുദ്ധിശക്തി ,ഗർഭാശയ നീര് ,വിളർച്ച ,അപസ്മാരം ,വസൂരി ,കാഴ്‌ച്ചക്കുറവ് ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് .

അഗത്തിയുടെ ഇലയിൽ ധാരാളം പ്രോട്ടീൻ ,കാൽസ്യം ,ഫോസ്ഫറസ് ,വിറ്റാമിൻ A ,B ,C തുടങ്ങിയവ അടങ്ങിയിരിക്കുന്നു .അഗത്തിയുടെ തൊലിയിൽ രക്തവർണ്ണമുള്ള ഒരിനം പശയും ടാനിൻ എന്നിവ അടങ്ങിയിരിക്കുന്നു .അഗത്തിയുടെ മുളപ്പിച്ച വിത്തിൽ പ്രോട്ടീൻ ,കൊഴുപ്പ് ,കാർബോഹൈട്രേറ്റ് ,ഒലിയാനോലിക്‌ അമ്ലം എന്നിവയും ധാരാളം വിറ്റാമിൻ Cയും അടങ്ങിയിരിക്കുന്നു ,അഗത്തിയുടെ പൂവിൽ വിറ്റാമിൻ B ,C എന്നിവയും പ്രോട്ടീനും അടങ്ങിയിരിക്കുന്നു .

Botanical name : Sesbania grandiflora
Synonyms : Sesban coccinea , Agati grandiflora ,Coronilla grandiflora
Family : Fabaceae (Pea family)
Common name : Agati , Vegetable hummingbird , Katurai , West Indian pea , Scarlet wisteria tree,Petai belalang , Sesban , Daun turi
Hindi : Gaach-munga Hathya, Bakpushpa , Vakrapushpa ,Chogachi
Tamil : Agathi 
Telugu : Avisha
Kannada : Agasi , Agase ,Chinnadaare ,Arisina jeenangi
Sanskrit : Varnari , Munipriya , Agasti , Drigapalaka
Gujarati : Shevari , Hatga , Agasti , Gaach-munga
Bengali : Bakful , Buko , Bak
Malayalam : Agathi , Akaththi, Agasthi
Marathi : Shevari , Hatga

രസാദിഗുണങ്ങൾ:
രസം : തിക്തം
ഗുണം : രൂക്ഷം, ലഘു
വീര്യം : ശീതം
വിപാകം : മധുരം, തിക്തം

അഗത്തിച്ചീര എന്ന അത്ഭുതസസ്യത്തിന്റെ ഗുണങ്ങളെ അറിയാം:

അഗത്തിച്ചീരയുടെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് നല്ലതുപോലെ അരിച്ച് നസ്യം ചെയ്താൽ തലയിൽ കെട്ടികിടക്കുന്ന ദുഷിച്ച് കഫം ഇളകിപ്പോകും മാത്രമല്ല  ഇങ്ങനെ നസ്യം ചെയ്താൽ തലവേദന ,മൈഗ്രേന്‍,പീനസം ,ചുമ അപസ്മാരം ,വിട്ടുമാറാത്ത പനി എന്നീ രോഗങ്ങൾക്കും  വളരെ നല്ലതാണ് .

അഗസ്തിയുടെ ഇല നന്നായി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് മുതലായ ചർമ്മരോഗങ്ങൾ  മാറും .

അഗത്തിച്ചീരയുടെ ഇലയുടെ നീര് പാലിൽ കലക്കി കഴിക്കുന്നത് അസ്തിസ്രാവം ശമിക്കുന്നതിന് വളരെ നല്ല മരുന്നാണ് . പൂവിന്റെ നീരും ഇതുപോലെ ഉപയോഗിച്ചാൽ മതിയാകും .

അഗസ്തിയുടെ കുരു പാലിൽ  അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പരു പൊട്ടി പെട്ടന്ന് സുഖപ്പെടും 

അഗത്തിച്ചീരയുടെ ഇല കറിവെച്ചോ ,തോരൻ വച്ചോ  കഴിക്കുന്നത് മുലപ്പാൽ കൂട്ടുന്നതിന് വളരെ നല്ലതാണ് . മാത്രമല്ല വിളർച്ച മാറുന്നതിനും വളരെ നല്ല മരുന്നാണ് .

അകത്തിയുടെ ഇല നെയ്യിൽ വറുത്ത് കഴിക്കുന്നത് വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന എല്ലാത്തരം നേത്രരോഗങ്ങൾക്കും വളരെ നല്ലതാണ് .

അഗത്തിയുടെ തൊലി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വസൂരി ശമിക്കും  .

അഗത്തിച്ചീരയുടെ ഇലയും, മഞ്ഞളും ,മൈലാഞ്ചിയും ചേർത്ത് അരച്ചുപുരട്ടുന്നത് കാൽ വീണ്ടുകീറുന്നത് മാറാൻ വളരെ നല്ല മരുന്നാണ് .

അഗത്തിയുടെ ഇലയും ,കുരുമുളകും ചേർത്ത് അരച്ച് ഗോമൂത്രത്തിൽ ചാലിച്ച് മണപ്പിച്ചാൽ അപസ്മാരം ശമിക്കും .

അഗത്തിയുടെ ഇല നെയ്യിൽ വറത്തു കഴിച്ചാൽ നിശാന്ധത മാറുന്നതാണ് .


Previous Post Next Post