ചെറൂള | cherula | Ouret lanata | ഔഷധഗുണങ്ങൾ

cherula,ചെറൂള,cheroola,cherula malayalam,ചെറുപൂള,cherula uses in malayalam,ചെറുള,cherula plant uses in malayalam,cherulla,#cherula,cherula uses,cherupula,cherula chedi,cherula plant,cherula gunagal,how to use cherula,#ചെറൂള,ചെറൂള ചെടി,cherula plant benefits,ചെറൂള കഞ്ഞി,cherula health benefits,cherula medicinal plant,ചെറൂള ചെടികൾ,ചെറൂള ഔഷധ ചെടി,എന്താണ് ചെറൂള,ചെറൂള ഗുണങ്ങൾ,ചെറൂള ഗുണങ്ങള്,cherula plant medicinal uses,ചെറുചൂള,aerva lanata,aerva lanata ayurveda,aerva lanata uses,aerva lanata medicinal uses,botanical nomenclature,plant taxonomy,diabetes natural remedies india,botany stubs,online botany databases,kondapindi plant scientific name,kondapindi plant uses,konda pindi aaku picture,plants of the world online,reduce eye strain,kondapindi chettu,mountain knotgrass,pindi kura for kidney stones,improves your listening skills,pongal poo,telugu world visite,telugu ,

 

Botanical name Ouret lanata
Synonyms Aerva elegans
Illecebrum lanatum
Aerva lanata
Family Amaranthaceae
(Amaranth family)
Common name Mountain Knot Grass
Indian knotweed
Kidney stone plant
Hindi छाया Chhaya
गोरखबूटी gorakhbuti
गोरखगांजा gorakhganja
कपूरीजड़ी kapurijadi
खली khali
खरी khari
Sanskrit अश्मःभेदः ashmahabhedah
 भद्र bhadra
 गोरक्षगञ्जा gorakshaganja
 पाषाणभेद pashanabheda
 शतकभेदी shatakabhedi
Tamil சிறுபூளை ciru-pulai
 உழிஞை ulinai
Telugu పిండిదొండ pindidonda
Kannada ಬಿಳಿ ಹಿಮ್ಡಿ ಸೊಪ್ಪು bili himdi soppu
 Marathi कापूरमाधुरी kapurmadhuri
Malayalam ചെറൂള cherula
Bengali ছায়া chaya
Rajasthani छोटी बुई Chhoti bui
Punjabi  bui-kaltan
Konkani तांडलो tamdlo
രസാദിഗുണങ്ങൾ

രസം തിക്തം
ഗുണം ലഘു, സ്നിഗ്ധം
വീര്യം ശീതം
വിപാകം മധുരം
ഔഷധയോഗ്യ ഭാഗം ഇല, സമൂലം

 

 നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു സസ്യമാണ് ചെറൂള .കല്ലുരുക്കി ബലിപ്പൂവ് എന്ന പേരിലും ഈ സസ്യം അറിയപ്പെടും .അര മീറ്റർ ഉയരത്തിൽ നിവർന്നോ ചിലപ്പോൾ പടർന്നോ ഈ സസ്യം വളരാറുണ്ട് ,ഇതിന്റെ ഇലകൾ ചെറുതും അഗ്രം കൂർത്തതുമാണ് .പച്ച കലർന്ന വെള്ള നിറത്തിലുള്ള പൂക്കൾ ഈ സസ്യത്തിൽ കാണപ്പെടുന്നു .ഇവയുടെ ഗോളാകൃതിയിലുള്ള ഫലത്തിന് പച്ച നിറമാണ് .


ദശപുഷ്പ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ചെറൂള . ഔഷധമായി ഉപയോഗിക്കുന്നതും കേരളത്തിൽ സാധാരണ  കണ്ടുവരുന്നതുമായ 10 ചെടികളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. കർക്കിടക കഞ്ഞിയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് ദശപുഷ്പങ്ങൾ. കർക്കിടകമാസത്തിൽ സുഖചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നതും ദശപുഷ്പങ്ങളാണ്  .പുഷ്പ്പങ്ങൾ എന്ന്  അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം .

ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്ക്  ഉപയോഗിക്കുന്ന ഒരു സസ്യം കൂടിയാണ് .ചെറൂള വെറുതേ മുടിയില്‍ ചൂടിയാല്‍ തന്നെ  ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. കർക്കിടക മാസത്തിൽ ദശപുഷ്പങ്ങൾ  ചൂടുന്നത്  രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്ന്  ഹൈന്ദവർ വിശ്വസിക്കുന്നു .


വളരെ അധികം ഔഷധഗുണമുള്ളതും സമൂലം ഔഷധ യോഗ്യമായതുമായ ഈ സസ്യം വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം ,  കൃമിശല്യം,പ്രമേഹം ,വേദന,മൂലക്കുരു ,ഓർമ്മശക്തി തുടങ്ങിയവയ്ക്ക് ഒരു  ഉത്തമപ്രതിവിധിയാണ് .


 

ചെറൂള സമൂലം കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും.

 ചെറൂള സമൂലം അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ മൂത്ര തടസ്സം മാറുകയും മൂത്രത്തിൽ കല്ല് ഇല്ലാതാക്കുകയും ചെയ്യും .

ചെറൂള ,മഞ്ഞൾ ,തേറ്റാമ്പരൾ ,പൊൻകുരണ്ടി ഇവ തുല്ല്യ അളവിൽ കഷായം വച്ച് കഴിച്ചാൽ പ്രമേഹം ശമിക്കും .ചെറൂളയുടെ ഇല അരച്ച് മോരിൽ ചേർത്ത് കഴിച്ചാലും പ്രമേഹം ശമിക്കും .

ചെറൂള ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കൃമിശല്ല്യം മാറിക്കിട്ടും .

ചെറൂള ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവേദന ,നടുവേദന തുടങ്ങിയവ മാറിക്കിട്ടും

 ചെറൂള പാലിൽ കാച്ചി കഴിച്ചാൽ ഓർമ്മശക്തി വർദ്ധിക്കും .

ചെറൂള സമൂലം അരച്ച് പുറമെ പുരട്ടുകയോ വച്ചുകെട്ടുകയോ ചെയ്താൽ ഒടിവ്, ചതവ്  ,ഉളുക്ക് മുതലായവ ഭേതപ്പെടുകയും നീര് ,വേദന തുടങ്ങിയവ മാറുകയും ചെയ്യും 

ചെറൂളയുടെ വേര് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ധാരാളം മൂത്രം പോകും .

ചെറൂള സമൂലം കഷായമോ ,പാൽകഷായമോ  വച്ച് കഴിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണ്  . 

 
 

Previous Post Next Post