കുപ്പമേനി | പൂച്ചമയക്കി | Acalypha indica

 

കുപ്പമേനി,കുപ്പി,കുപ്പിഖോഖലി,kuppameni,kuppaimeni,പച്ചമയക്കി,poochamayakki,acalypha indica,പൂച്ചമയക്കി,indian acalypha,kuppa meni,natural,ayurveda,dr.,peter koikara,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,spirituality,agriculture,പൂച്ചമയക്കി,പച്ചമയക്കി,പൂച്ച മയക്കി,kuppameni/പൂച്ചമയക്കി,മുഖക്കുരു,നമുക്ക് ചുറ്റും വളരുന്ന ഔഷധ സസ്യങ്ങൾ,കോഴികൾക്ക് ഉണ്ടാടാവുന്ന കഫകേട്ട്,വെളുത്ത നിറം കിട്ടാൻ,കുപ്പമേനി,acalypha indica,indian acalypha,kuppa meni,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,acalypha indica,indian acalypha,acalypha indica medicinal uses,acalypha indica plant,acalypha indica common name,acalypha indica q,acalypha indica 30,acalypha,acalypha indica documentary in telugu,acalypha indica 6,acalypha indica 3x,acalypha indica 6x,indian nettle,acalypha indica uses,acalypha indica linn,acalypha indica skin,acalypha indica seeds,acalypha indica bangla,health benefits of indian acalypha,acalypha indica in hindi

 ഇന്ത്യയിൽ എല്ലായിടത്തും സുലഭമായി കാണപ്പെടുന്ന ഒരു ഏകവാർഷിക  സസ്യമാണ് കുപ്പമേനി .സാധാരണ നാട്ടിൻ പുറങ്ങളിലും വഴിവക്കിലും ,ചപ്പുകൂനകൾക്കിടയിലും ഈ സസ്യം  കണ്ടു വരുന്നു .വീട്ടുപരിസരത്തുള്ള കുപ്പകൾക്കിടയിലാണ്  ഈ സസ്യം കൂടുതലും വളരുന്നത് .അതിനാൽ തന്നെയാണ് കുപ്പമേനി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .


ചില സ്ഥലങ്ങളിൽ പൂച്ചമയക്കി എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു .പൂച്ചകളെ ആകർഷിക്കുന്ന ഒരു സസ്യമാണ് കുപ്പമേനി .ഈ സസ്യത്തെ പിഴുത് പൂച്ചകളുടെ മുമ്പിലിട്ടു കൊടുത്താൽ പൂച്ചകൾ ഇതിന്റെ വേരുകൾ ഭക്ഷിക്കുകയും പൂച്ചയുടെ മീശ രോമങ്ങൾ വേരിൽ ഉരസുന്നതും കാണാൻ പറ്റും .

പൂച്ച,മുയൽ തുടങ്ങിയ ജീവികളെ  ആകർഷിക്കുന്ന ഒരു ഘടകം ഈ ചെടിയുടെ വേരിൽ അടങ്ങിയിട്ടുണ്ട് .അതുകൊണ്ടു തന്നെയാണ് പൂച്ച ഈ സസ്യത്തിന്റെ വേര് തിന്നുന്നതും ഈ ചെടിയിൽ കെട്ടിപ്പിടിച്ചു കിടക്കുന്നതും .ഇക്കാരണത്താലാണ് പൂച്ചമയക്കി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .

രോമ വളർച്ച തടയാൻ കഴിവുള്ളൊരു സസ്യമാണ് കുപ്പമേനിയെന്നും  .പൂച്ചകൾക്ക് മുഖത്തെ രോമം ഒരു പരിധിയിൽ കൂടുതൽ വളർന്നാൽ അവയ്ക്കു അസ്വസ്ഥത ഉണ്ടാകുമെന്നും   .പൂച്ചകളുടെ മുഖത്തെ രോമവളർച്ച നിയന്ത്രിക്കാനാണ് പൂച്ചകൾ ഈ സസ്യത്തിൽ മുഖം ഉരസുന്നത് എന്നും ചിലർ പറയുന്നുണ്ട് . 


ഏകദേശം ഒരു മീറ്റർ ഉയരത്തിൽ ഈ സസ്യം വളരാറുണ്ട് .ചെടി നിറയെ ചെറുതും വലുതുമായ ഇലകൾകൊണ്ട് നിറഞ്ഞിരിക്കും .ദീർഘ വൃത്താകൃതിയിലുള്ള ഇതിന്റെ ഇലകളുടെ മുകൾ ഭാഗം നല്ല മിനുസമുള്ളതാണ് .ഇവയുടെ പൂക്കൾ പച്ചനിറത്തിലുള്ളവയാണ് .ഇവയുടെ കായ്കൾക്ക് പച്ചകലർന്ന വെള്ള നിറവുമാണ് .


 

വളരെ ഔഷധ ഗുണമുള്ളൊരു സസ്യമാണ് കുപ്പമേനി .ഇതിന്റെ ഇല ,പുഷ്പിച്ച ശിഖരാഗ്രങ്ങൾ ,വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും കുപ്പമേനി കൃഷി ചെയ്യുന്നുണ്ട് .ചെടി പുഷ്പിച്ചു കഴിയുമ്പോൾ വേരോടെ പിഴുത് ഉണക്കി പൊടിച്ചാണ് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നത് . ഈ പൊടി ഇന്ത്യൻ അക്കാലിഫ എന്ന പേരിൽ അറിയപ്പെടുന്നു. ഈ പൊടി പല വിധത്തിൽ പാചകം ചെയ്ത് ചുമ, ന്യുമോണിയ ,വാതരോഗങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു .


ഈ സസ്യത്തിൽ അക്കാലിഫിൻ സയനോ ജനറ്റിക് ഗ്ലുക്കോസൈഡ് ,H .C .N എന്ന ഘടകവും അടങ്ങിയിരിക്കുന്നു .കൂടാതെ പൂച്ച ,മുയൽ എന്നിവയെ ആകർഷിക്കപ്പെടുന്നതും അവയ്ക്കു ഹാനീകരമായ ഒരു വിഷവസ്തുവും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട് .

വളരെ അധികം ഔഷധഗുണങ്ങളുള്ള ഈ സസ്യം സന്ധിവേദന ,ചെവിവേദന ,നീര് ,വ്രണം ,,ചുമ ,ശ്വാസതടസ്സം ,കൃമിശല്ല്യം ,തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് . ആയുർവേദത്തിൽ .കഫ രോഗങ്ങളിലും, വിഷ ചികിത്സയിലും ഛർദ്ദി ഉണ്ടാക്കുന്നതിന് വേണ്ടി ഇതിന്റെ ഇല അരച്ച് വെള്ളത്തിൽ കലക്കി രോഗികൾക്ക് കൊടുക്കാറുണ്ട് 


 

Botanical name Acalypha indica
Synonyms Acalypha chinensis
Acalypha ciliata
Acalypha somalensis
Acalypha spicata
 Family Euphorbiaceae (Castor family)
Common name Indian Copperleaf
Indian acalypha
Indian nettle
three-seeded-mercury
Hindi कुप्पीखोखली (Kuppikhokhali)
हरित मञ्जरी (Harita Manjari)
कुप्पी Kuppi
 Tamil கொழிப்பூண்டு koli-p-puntu
குப்பைமேனி kuppai-meni
அரிமஞ்சரி (Arimanjari)
பூனைவணங்கி (Poonai Vanangi)
மார்ஜலமோகினி (Marjalamogini)
Telugu హరితమంజరి harita-manjari
కుప్పి kuppi
Kannada ಕುಪ್ಪಿ Kuppi
ಕುಪ್ಪಿಗಿಡ Kuppi gida
 Sanskrit हरित मञ्जरी harita manjari
Bengali মুক্তঝুরি mukta jhuri
 শ্বেত বসন্ত sbeta basanta
Malayalam കുപ്പമേനി kuppameni
പൂച്ചമയക്കി (Poochamayakki)
Gujarati વેંછીકાંટો (Venchikanto
હરીતમંજરી (Haritamanjari
Manipuri ꯈꯣꯔꯕꯥꯟ Khorbaan
രസാദി ഗുണങ്ങൾ
രസം കഷായം, തിക്തം
ഗുണം രൂക്ഷം
വീര്യം  ഉഷ്ണം
 വിപാകം കടു
ഔഷധയോഗ്യ ഭാഗങ്ങൾ
ഇല
പുഷ്പിച്ച ശിഖരാഗ്രങ്ങൾ
വേര്

ചില ഔഷധ പ്രയോഗങ്ങൾ 

 കുപ്പമേനിയുടെ ഇലയുടെ നീര് എണ്ണയും ചേർത്ത് പുറമെ പുരട്ടിയാൽ വാത സംബന്ധമായി ഉണ്ടാകുന്ന നീരും വേദനയും മാറും .

 കുപ്പമേനിയുടെ ഇലയുടെ നീര് രണ്ടോ മൂന്നോ തുള്ളി ചെവിയിൽ  ഒഴിച്ചാൽ ചെവി വേദന ചെവി പഴുപ്പ് മുതലായ മാറും .

കുപ്പമേനിയുടെ ഇല അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും പെട്ടന്ന് സുഖപ്പെടും .

കുപ്പമേനിയുടെ ഇല വെളിച്ചെണ്ണ കാച്ചി പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് എന്നിവ മാറിക്കിട്ടും .

കുപ്പമേനിയുടെ ഇല അരച്ച് ചുണ്ണാമ്പും  ചേർത്ത് പുരട്ടിയാൽ പഴുതാര ,വണ്ട് ,തേനീച്ച തുടങ്ങിയവയുടെ വിഷം ശമിക്കും .

ഒരുപിടി കുപ്പമേനിയുടെ ഇലയും കുറച്ച്  പുളിയിലയും അൽപം ഉലുവയും  ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ നീര് ശമിക്കും .

 കുപ്പമേനിയുടെ വേര് ഉണക്കിപ്പൊടിച്ച് ചൂടു വെള്ളത്തിൽ കലർത്തി കുടിച്ചാൽ കൃമി ശല്ല്യം മാറിക്കിട്ടും .

കുപ്പമേനിയുടെ ഇല പച്ചമഞ്ഞളും ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ സ്ത്രീകളുടെ മുഖത്തെ അമിത രോമവളർച്ച തടയാൻ സാധിക്കും .

കുപ്പമേനിയുടെ ഇല ഉണക്കിപ്പൊടിച്ചു മൂക്കിൽ വലിച്ചാൽ തലയിൽ കെട്ടിക്കിടക്കുന്ന കഫം ഇളകിപ്പോകും .





Previous Post Next Post