അങ്കോലം ഔഷധഗുണങ്ങൾ | Sage Leaved Alangium

അങ്കോലം ഔഷധഗുണങ്ങൾ Alangium salvifolium Wang

ഔഷധ സസ്യങ്ങൾ,അങ്കോലം,അങ്കോലിക,ഔഷധ ഉപയോഗങ്ങൾ,ഔഷധ പ്രയോഗങ്ങൾ - 5,ഇരട്ടി മധുരത്തിന്റെ ഗുണങ്ങള്,ഔഷധസസ്യങ്ങള്‍,medicinal uses of ankolam plant in malayalam|അങ്കോലം ഔഷധഗുണങ്ങൾ|,രാസഘടകങ്ങൾ,അപൂർവങ്ങളായ ഔഷധച്ചെടികൾ,പൊതു ഉപയോഗങ്ങൾ,ഔഷധം,കാണപ്പെടുന്ന സ്ഥലങ്ങൾ,ഔഷധഹാരഹസ്യം,ankolam,ankola,kolam renang,ankolam stick,ankole,ankola tree,penupaan kolam koi,how to tie ankolam stick,benefits of ankolam stick,ankole kaddi,kolam terpal,beli kolam renang,kolam renang anak,pompa kolam yamano,pompa kolam renang,beli pompaan kolam renang,media filter kolam,uses of ankole kaddi,ankole kaddi benifits,how to use ankole kaddi,medicinal plant studying ankolam and their uses,enkolankal,what is the benefit of using ankole kaddi


അഞ്ച് മീറ്റർ മുതൽ പത്ത്  മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ് അങ്കോലം .അഴിഞ്ഞിൽ ,അങ്കോലിക തുടങ്ങിയ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു . ഈ മരത്തിൽ മുള്ളുകളുണ്ടാകും വിള്ളലോടുകൂടിയ മഞ്ഞ കലർന്ന തവിട്ട് നിറമാണ് ഇതിന്റെ തൊലി .തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും ഈ മരം കണ്ടുവരുന്നു ഗുജറാത്തിൽ ഇത് ധാരാളമായി കണ്ടുവരുന്നു .

 വരണ്ട മണ്ണാണ് ഇവയ്ക്കു വളരാൻ ആവിശ്യം .എങ്കിലും വനങ്ങളിൽ നനവാർന്ന മണ്ണിലും ഇവ വളരുന്നു .പക്ഷെ അത്ര ഉയരത്തിൽ വളരാറില്ല .കഠിനമായ തണുപ്പും ചൂടും ഈ മരത്തിനു താങ്ങാൻ കഴിയില്ല .ഇല കോഴിക്കുന്ന സ്വഭാവമുണ്ട് ഈ മരത്തിന് ഡിസംബർ ,ഏപ്രിൽ മാസങ്ങളിലാണ് മരങ്ങൾ പൂക്കുന്നത് .വേനൽക്കാലം ആകുമ്പോൾ കായ്കൾ വിളഞ്ഞു തുടങ്ങും .കടും ചുവപ്പു നിറമുള്ള കായയുടെ പുറത്ത് ധാരാളം രോമങ്ങൾ കാണും .മാംസളമായ കായകൾക്കുള്ളിൽ ഒറ്റ വിത്തുമാത്രമേ കാണുകയുള്ളു .കിളികൾ ,കുരങ്ങ് .അണ്ണാൻ തുടങ്ങിയവയുടെ ഇഷ്ട്ട ഭക്ഷണമാണ് ഇതിന്റെ കായ്കൾ .ഈ ജീവികൾ വഴിയാണ് ഈ വൃക്ഷത്തിന്റെ സ്വാഭാവിക പുനരുത്ഭവം നടക്കുന്നത് .

ഈ വൃക്ഷത്തിന് തടിക്ക് കാതലും വെള്ളയും ഉണ്ടാകും .കാതലിന് തവിട്ടു നിറവും വെള്ളയ്ക്ക് മഞ്ഞ നിറവുമാണ്  തടിക്ക് ഒരു പ്രത്യേക മണമുണ്ടാകും .കാതലിന് നല്ല ഉറപ്പും ബലവും ഈടും ഉണ്ട് .എങ്കിലും ഈ മരത്തിന് അധികം വണ്ണം വയ്ക്കാത്തതുകൊണ്ട് ഫർണ്ണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്.

 


പണ്ടുകാലം മുതലേ പേപ്പട്ടിവിഷ ചികത്സയിൽ  ഉപയോഗിച്ചുവരുന്ന ഒരു ആയുർവേദ സസ്യമാണ് അങ്കോലം. ഇതിന്റെ വടക്കോട്ടുപോയ വേര് കഷായം വച്ച് കഴിച്ചാൽ പേപ്പട്ടിവിഷം ശമിക്കുമെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു .ഇതിന്റെ കമ്പിന് പ്രേതങ്ങളെ അകറ്റിനിർത്താൻ കഴിവുണ്ടന്ന് പണ്ടുള്ളവർ വിശ്വസിച്ചിരുന്നു ൠൃതുമതിയാകുന്ന പെൺകുട്ടികളുടെ കിടക്കയ്ക്ക് അരികിൽ ഇതിന്റെ കമ്പ് സൂക്ഷിക്കാറുണ്ടായിരുന്നു .ഈ മരത്തിന്റെ വേരിന്റെ പുറംതൊലിയിൽ അലാൻജിൻ ,മർക്കിഡിൻ മാർക്കിന് എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് . ഇതിന്റെ വേര് ,ഇല ,കായ്‌ എന്നിവയാണ്   ഔഷധത്തിനായി ഉപയോഗിക്കുന്നത് .

  • Botanical name: Alangium salviifolium.
  • Family: Cornaceae (Dogwood family).
  • Common name: Sage Leaved Alangium, Hill sack tree, Stone mango.
  • Hindi: Akol, Ankul, Dhera, Nikochak, Kachchhi.
  • Malayalam: Alinnil,  Ankolam.
  • Tamil: Alincil, Ankolam, An-Maram, Anincil, Ankotam, Arulavam,  Atikolam,  Atinoy, Attikolam,  Cem-Maram,  Eralincil, Intira-Cali.
  • Bengali: Akarakanta.
  • Gujarati:Ankol.
  • Kannada: Ankole Mara.
  • Marathi: Ankol.
  • Punjabi: Akol.
  • Telugu: Ankolamu, Udugu.
  • Sanskrit: Angkola, Dirghakila,Gandhapuspa.
  • Odia: Bagha Ankura.

 


 

ഔഷധഗുണം

പേപ്പട്ടിവിഷത്തിനു ഒരു പ്രതിരോധ ഔഷധമായി പ്രവർത്തിക്കുന്നു , രക്തസമ്മർദ്ദം കുറയ്ക്കുന്നു ,അതിസാരം ,ജ്വരം എന്നിവ ശമിപ്പിക്കുന്നു ,രക്തശുദ്ധി ഉണ്ടാക്കുന്നു .

ഔഷധ പ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 

അങ്കോലം പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധമാണ് അങ്കോലാദി എണ്ണ  ഈ തൈലം നാഭിക്ക് കീഴിൽ പുരട്ടിയാൽ പുരുഷന്മാരിലെ ശീഘ്രസ്കലനം ഇല്ലാതാകും .

അങ്കോലത്തിന്റെ വേര് പച്ചയ്ക്ക് ഇടിച്ചുപിഴിഞ്ഞ നീര് 5 മില്ലി വീതം ദിവസം രണ്ടുനേരം 15 ദിവസം കഴിക്കുന്നത്  പേപ്പട്ടിവിഷം ശമിക്കും എന്ന് പറയപ്പെടുന്നു .

വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന നീര് ,വേദന ,വിഷം എന്നിവ ശമിക്കാൻ അങ്കൊലത്തിന്റെ വേര്, തൊലി ഇല , ഇവ അരച്ച് പുരട്ടുന്നത്   നല്ലതാണ്.

വേര് ,തൊലി ,ഇല ,കായ്‌ ഇവ ഒരു ഗ്രാം അരിക്കാടിയിൽ അരച്ച് ദിവസം രണ്ടുനേരം കഴിക്കുന്നത് വിഷം ,കുഷ്ടം ,അതിസാരം ,ഫിരങ്കരോഗം എന്നിവ ശമിക്കും .

അങ്കോലത്തിന്റെ വേരിന്മേൽ തൊലി കഷായം വച്ച് കഴിക്കുകയോ ,ഉണക്കിപ്പൊടിച്ച് കഴിക്കുകയോ ചെയ്താൽ ഉദരകൃമി നശിക്കും .

അങ്കോലത്തിന്റെ ഫലത്തിനുള്ളിലെ മാംസളമായ ഭാഗം പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മോണയിൽ നിന്നുമുള്ള രക്തസ്രാവം ശമിക്കും .

അങ്കൊലത്തിന്റെ വേര്, തൊലി ഇല,കയം  എന്നിവ അരിക്കാടിയിൽ അരച്ച് ദിവസം 2 നേരം കഴിച്ചാൽ അതിസാരം ,കുഷ്ടം എന്നിവ ശമിക്കും.

Previous Post Next Post