അതിവിടയം ഔഷധഗുണങ്ങൾ | Athividayam

അതിവിടയം ഗുണങ്ങളും ഔഷധപ്രയോഗങ്ങളും 

athividayam,athividayam film,atividayam,athividayam uses in tamil,athividayam benefits tamil,medicinal benefits of athividayam,sandhivedana malayalam,athimathuram kashayam,malayalam,ayurvedam,malayalam live tv,today news tamil thanthitv,malayalam news live,athimaduram,thanthitv news today,thanthitv live tamil,health talk malayalam,malayalam health tips,daily thanthi,health in tamil,malayalam news,danger plants malayalam,അതിവിടയം,മുത്തശ്ശി വൈദ്യം,വൈദ്യം,തേജോവതി,അമിട്ട്,ഗൃഹവൈദ്യം,അമ്മ വൈദ്യം,ജ്യോതിഷ്മതി,നാട്ടുവൈദ്യം,കണ്ണൻ ചേമ്പ് വിളവെടുപ്പ്,വത്സനാഭി,വത്സനാഗം,indian aconite,monk's hood,aconitum ferox,aconitum heterophyllum,aconitum atees,aconitum cordatum,aconitum ovatum,aconitum petiolare,aconitum falconerii,aconite napellus,ranunculaceae,aconitum,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,വത്സനാഭി,വത്സനാഗം,നാട്ടുവൈദ്യം,മുത്തശ്ശി വൈദ്യം,അതിവിടയം,indian aconite,monk's hood,aconitum ferox,aconitum heterophyllum,aconitum atees,aconitum cordatum,aconitum ovatum,aconitum petiolare,aconitum falconerii,aconite napellus,ranunculaceae,aconitum,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ

അര മീറ്റർ മുതൽ ഒരു മീറ്റർ വരെഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് അതിവിടയം അഥവാ വത്സനാഭി . ഹിമാലയത്തിലും കശ്‍മീരിലും ഇത് ധാരാളമായി കണ്ടുവരുന്നു .കേരളത്തിൽ വയനാട്ടിലും മൂന്നാറിലും അതിവിടയം വളരുന്നു .വെളുപ്പ് ,കറുപ്പ്, ചുവപ്പ് എന്നിങ്ങനെ മൂന്നുനിറത്തിലുള്ള അതിവിടയംഉള്ളതായി പറയുന്നു . അതിവിടയം   അകത്തുചെന്നാൽ അതിസാരം പുറത്ത് എന്നൊരു പഴഞ്ചൊല്ലുണ്ട് . ഇതിന്റെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.  ഇതൊരു വിഷച്ചെടിയാണ് . അതുകൊണ്ട് ഇതിന്റെ കിഴങ്ങ് ഗോമൂത്രത്തിൽ  ശുദ്ധിചെയ്താണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് .

ഇതിന്റെ പൂക്കളുടെ നിറം നീലയോ പച്ച കലർന്ന നീലയോ ആയിരിക്കും . ഈ ചെടിയുടെ നീര് പണ്ടുമുതലേ വിഷമായി ഉപയോഗിച്ചിരുന്നു  . പണ്ടുകാലത്ത് അമ്പിന്റെ മുനയിൽ വിഷം പിടിപ്പിക്കാൻ ഇതിന്റെ നീര് ഉപയോഗിച്ചിരുന്നു . വിഷം തേച്ച അമ്പുകളെ ഗ്രീക്കുഭാഷയില്‍ അക്ക്വാന്‍ (akwan) എന്നു പറയുന്നു. അതില്‍ നിന്നാവാം വിഷമൂല്യ മുള്ള ഈ ചെടികള്‍ക്ക് ഇംഗ്ളീഷില്‍ അക്കോണൈറ്റ് (Aconite) എന്നു പേരുവന്നത്.

 5 ഗ്രാമിൽ കൂടുതൽ ഉള്ളിൽ കഴിച്ചാൽ ശരീരം വാടിത്തളർന്ന പോലെയും. വിറയൽ തുടങ്ങിയ വിഷലക്ഷണങ്ങൾ പ്രകടമാകും. പ്രതിവിധി അമോണിയ , സ്പിരിറ്റ്,ടാനിക് അമ്ലം, അട്രോപ്പിൻ,, തുടങ്ങിയ മണപ്പിക്കണം .വിരേചനൗഷധങ്ങൾ കൊടുത്ത് വയറിളക്കണം . വേണ്ടിവന്നാൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം .

ശുദ്ധി ചെയ്യേണ്ട വിധം

ചാണക വെള്ളത്തിൽ  ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്ത ശേഷം കഴുകി തണലിൽ ഉണക്കിയാൽ അതിവിടയം ശുദ്ധിയാകും.

ഡോളായന്ത്രവിധി

ഏകദേശം 2  ലിറ്റർ വെള്ളം  കൊള്ളുന്ന ഒരു മൺപാത്രത്തിന്റെ വക്കിന് അൽപ്പം താഴെയായി നേർക്കുനേരെ രണ്ടു ഭാഗത്തും ഓരോ ദ്വാരമുണ്ടാക്കണം. അതിൽ ബലമുള്ള ഒരു കമ്പ് കടത്തിവയ്ക്കുക. അതിവിടയം നുറുക്കി തുണിയിൽ കിഴിയാക്കി കെട്ടി കമ്പിൽ കെട്ടിത്തൂക്കുക.  പാകത്തിന് ചാണകവെള്ളം  കെട്ടിത്തൂക്കിയ വസ്തുവിൽ തട്ടാത്ത ഉയരത്തിൽ പാത്രത്തിലൊഴിക്കുക. ശേഷം ചേരുന്ന ഒരു അടപ്പുകൊണ്ട് അടച്ച് ആവി പുറത്തുപോകാത്ത രീതിയിൽ വക്ക് നനഞ്ഞ തുണിയിൽ കളിമണ്ണ് തേച്ച് ചുറ്റിക്കെട്ടുക. ശേഷം തീയിടുക ചാണകവെള്ളത്തിൽ നിന്നും വരുന്ന ആവി ഏറ്റു അതിവിടയം പാകപ്പെടുന്നു .ശേഷം കഴുകി തണലിൽ ഉണക്കിയാൽ അതിവിടയം ശുദ്ധിയാകും .

 • Botanical name : Aconitum heterophyllum
 • Family : Ranunculaceae (Buttercup family)
 • Common name : Greenish Himalayan Monkshood
 • Hindi : Arand,Ateicha, Atis, Ativikha
 • Malayalam : Athividayam , Athivisha
 • Tamil : Adhividayam, Adivitaiyam, Akuculapu
 • Marathi : Atavish, Athivish
 • Telugu : Athivaasa, Atirasa
 • Kannada : Athibaje, Athivishe
 • Sanskrit : Ativishaa, Bhanguraa, Amrita

രസാദിഗുണങ്ങൾ 

 • രസം : തിക്തം,കടു
 • ഗുണം : ലഘു, രൂക്ഷം
 • വീര്യം :  ഉഷ്ണം
 • വിപാകം : കടു

 രാസഘടകങ്ങൾ

 ഇതിന്റെ കിഴങ്ങിൽ  അന്നജം, കൊഴുപ്പ്, ഗ്ലിസറൈഡുകൾ,പഞ്ചസാര, ടാനിക് അമ്ലം എന്നിവ അടങ്ങിയിട്ടുണ്ട് .കൂടാതെ  ഹെസ്റ്റിഡിൻ, ഹെറ്ററോഫില്ലിസിൻ, അക്കോണിറ്റിൻ എന്നീ ആൽക്കലോയിഡുകളും അടങ്ങിയിട്ടുണ്ട് .

ഔഷധഗുണങ്ങൾ 

അതിസാരം ,വയറുകടി ,അർശ്ശസ് , എലിവിഷം എന്നിവ ശമിപ്പിക്കും ,ലൈംഗീകശക്തി വർദ്ധിപ്പിക്കും ,വിരനാശിനിയാണ് .

 ഔഷധപ്രയോഗങ്ങൾ  

അതിസാരം 

അതിവിടയത്തിന്റെ കിഴങ്ങ് അരിഞ്ഞ് ഒരു രാത്രി ഗോമൂത്രത്തിൽ ഇട്ടശേഷം ഉണക്കിപ്പൊടിച്ച് 4 ഡെസി ഗ്രാം വീതം ദിവസം മുന്ന് നേരം കഴിച്ചാൽ അതിസാരം മാറും.

കുട്ടികൾക്കുണ്ടാകുന്ന അതിസാരം ,ദഹനക്കേട്

ശുദ്ധിചെയ്ത അതിവിടയം ,മുത്തങ്ങ ,തിപ്പലി എന്നിവ സമമെടുത്ത് പൊടിച്ച് 4 ഡെസി ഗ്രാം വീതം ദിവസം മൂന്ന് നേരം കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന അതിസാരം ,ദഹനക്കേട് ,ജ്വരം എന്നിവ മാറും.

എലിവിഷം

ശുദ്ധിചെയ്ത അതിവിടയം 4 ഡെസി ഗ്രാം വീതം തേൻ ചേർത്ത് കഴിച്ചാൽ എലിവിഷം ശമിക്കും .

ദുർമേദസ്

ശുദ്ധിചെയ്ത അതിവിടയം 4 ഡെസി ഗ്രാം വീതം ദിവസവും പച്ചവെള്ളത്തിൽ കലക്കി കുടിച്ചാൽ ദുർമേദസ്  ഇല്ലാതാകും .

ആസ്മ അലർജി 

വാളൻപുളിയില കഷായം വച്ച്  30 മില്ലിയെടുത്ത് . അതിൽ നറുനെയ്യും ,തേനും , നല്ലെണ്ണയും, നെല്ലിക്കാപ്പൊടിയും ,മലർപ്പൊടിയും , ശുദ്ധിചെയ്ത അതിവിടയ പൊടിയും  എന്നിവ ഓരോ ടീസ്പൂൺ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ എത്ര പഴകിയ ആസ്മയും ,അലർജിയും ശമിക്കും .

Previous Post Next Post