അടയ്ക്കാമണിയൻ ഔഷധ ഗുണങ്ങൾ

 അടയ്ക്കാമണിയൻ ഔഷധഗുണങ്ങൾ   Sphaeranthus indicus, Indian globe flowers, East Indian Globe Thistle

അടയ്ക്കാമണിയൻ,അടയ്ക്കാമണി,medicinal uses of adackamaniyan plant in malayalam| അടയ്ക്കാമണിയൻ ചെടിയുടെ ഔഷധഗുണങ്ങൾ|,medicinal plants അടയ്ക്കാമണിയൻ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും| അടയ്ക്കാമണിയൻ ഔഷധ ഗുണങ്ങൾ|,ഹപുഷ്പാരമണി,#ബീജവർദ്ധനവിനെ # ഉദരരോഗംകുറക്കാൻ,ഭിക്ഷു,ശ്രാവണി,മഹാമുണ്ഡ്ഡി,മുണ്ധി ഭിക്ഷു തപോധന,കാണപ്പെടുന്ന സ്ഥലങ്ങൾ,മുണ്ടി,sphaeranthus indicus,indian globe flowers,east indian globe thistle,seed basil,ഹപുഷ,മുണ്ഡ്ഡി,തപോധന,ശ്രവണശീർഷക,ആമുഖം,malayalam,ayurvedam,ayurveda,plants,peter koikara,indian globe flowers,sphaeranthus indicus,east indian globe thistle,അടയ്ക്കാമണിയൻ,മുണ്ടി,seed basil,ഹപുഷ,മുണ്ഡ്ഡി,മഹാമുണ്ഡ്ഡി,ഭിക്ഷു,ശ്രാവണി,തപോധന,ശ്രവണശീർഷക,ഹപുഷ്പാരമണി,ആമുഖം,പേരിന് പിന്നിൽ,കാണപ്പെടുന്ന സ്ഥലങ്ങൾ,രൂപവിവരണം,രാസഘടങ്ങൾ,ഔഷധഗുണങ്ങൾ,പൊതു ഉപയോഗങ്ങൾ,ഔഷധ പ്രയോഗങ്ങൾ - 39,പാർശ്വഫലങ്ങൾ,വിശ്വാസ ആചാരങ്ങൾ,medicine,natural,dr.,p k media,pk media,ഗൃഹവൈദ്യം,വൈദ്യം


അര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് അടയ്ക്കാമണിയൻ .വയലുകളിലും വയൽവരമ്പുകളിലും ധാരാളമായി ഈ സസ്യം കാണാം നല്ല ഈർപ്പമുള്ള സ്ഥലത്താണ് ഈ ചെടി നല്ലരീതിയിൽ വളരുന്നത് .തണ്ടിനും ഇലയ്ക്കും നല്ല പച്ചനിറമാണ് ഇലയും തണ്ടും രോമാവൃതമാണ് ഇതിന്റെ പൂവിന് ഏതാണ്ട് വാടാമല്ലിയുടെ സാമ്യമാണ് .നവംബർ മുതൽ ജനുവരി വരെയാണ്  അടയ്ക്കാമണിയാൻ പൂക്കുന്ന സമയം .വെള്ളനിറത്തിലുള്ള പൂക്കളുള്ളതും ,പിങ്ക് നിറത്തിലുള്ള പൂക്കളുള്ളതുമായാ രണ്ടുതരത്തിലുള്ള അടയ്‌ക്കാമണിയനുണ്ട് .രണ്ടിനും ഔഷധഗുണങ്ങൾ തുല്യമാണെങ്കിലും വെള്ള അടയ്ക്കാമണിയനാണ് ഔഷധഗുണം കൂടുതലുള്ളത് എന്ന് ചിലർ പറയുന്നു .ഈ ചെടി സമൂലം ഔഷധയോഗ്യമാണ് 

മറ്റു ഭാഷകളിലെ പേരുകൾ 

സംസ്കൃതം - ഹപുഷ ,മുണ്ഡ്ഡി  ,മഹാമുണ്ഡ്ഡി  ,ഭിക്ഷു, ശ്രാവണി, തപോധന,ശ്രവണശീർഷക.

ഹിന്ദി - ഗോരഡുമുണ്ടി 

ബംഗാളി - മുർമുരിയ

തമിഴ് - വിഷ്ണുകരണ്ടായ്

തെലുങ്ക്‌ - ബൊധതാരചുചെട്

ഔഷധഗുണങ്ങൾ 

കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നു ,നാഡികളുടെ ബലം വർധിപ്പിക്കുന്നു ,ദഹനശക്തി വർദ്ധിപ്പിക്കുന്നു ,രക്തശുദ്ധി ഉണ്ടാക്കുന്നു 

അടയ്ക്കാമണിയന്റെ ഔഷധപ്രയോഗങ്ങൾ എന്നൊക്കെയാണെന്ന് നോക്കാം

അടയ്ക്കാമണിയന്റെ പൂവ് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ദിവസം രണ്ടുനേരം വീതം പതിവായി കഴിക്കുന്നത് ചൊറി ,ചിരങ്ങ് ,രക്തദൂഷ്യം എന്നിവ മാറുന്നതിനും ശരീരശക്തി വർദ്ധിക്കുന്നതിനും സഹായകമാണ് 

അടയ്ക്കാമണിയൻ കഷായം വച്ച് മലർപ്പൊടിയും ചേർത്ത് കഴിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും മാത്രമല്ല തലകറക്കവും ,ചർദ്ദിയും മാറാനും നല്ലതാണ് 

 അടയ്ക്കാമണിയന്റെ വേരിൻമേൽ തൊലി അരച്ച് മോരിൽ കലക്കി 3 ഗ്രാം വീതം ദിവസം രണ്ടുനേരം വച്ച് മൂന്നോ നാലോ ദിവസം കഴിക്കുന്നത് രക്താർശസ്സ് ,സ്ത്രീകളിലുണ്ടാകുന്ന രക്തസ്രാവം എന്നിവ മാറും 

അടയ്ക്കാമണിയൻ 240 ഗ്രാം നായ്ക്കുരണ വേര് 60 ഗ്രാം എന്നിവ ചതച്ച് നാല് ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിച്ച്   500 മില്ലി പശുവിൻ നെയ്യ് ചേർത്ത് കാച്ചി അരിച്ചെടുത്ത് കാൽ ടീസ്പൂൺ വീതം രാത്രിയിൽ പതിവായി കഴിച്ചാൽ കാമവർധനയുണ്ടാകും പുരുഷബീജ  വാർധനയ്ക്കും നല്ലതാണ് 

അടയ്ക്കാമണിയന്റെ ഇല നിഴലിൽ ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ദിവസം രണ്ടുനേരം വച്ച് ഒരുമാസം കഴിച്ചാൽ  ചർമ്മരോഗം, സിഫിലിസ് ,സിഫിലിസ് വന്നത് കൊണ്ടുള്ള നാഡിദൗർബല്യം, എന്നിവ മാറും 

അടയ്ക്കാമണിയന്റെ ഇല ധാന്യങ്ങൾക്ക് ഒപ്പമിട്ട് വച്ചാൽ ധാന്യങ്ങൾ വളരെ കാലം കേടുകൂടാതെ ഇരിക്കും 

മൃഗങ്ങളുടെ ശരീരത്തിലെ മൂട്ടയും ,ചെള്ളും കളയാൻ അടയ്ക്കാമണിയൻ ചതച്ച് നീരെടുത്ത് ജീവികളുടെ ശരീരത്തിൽ പുരട്ടി അല്പസമയത്തിന് ശേഷം കുളിപ്പിച്ചാൽ ജീവികളുടെ ശരീരത്തിലെ ചെള്ളും ,മൂട്ടയും ഇല്ലാതാകും 

Post a Comment

Previous Post Next Post