അശോകം ഔഷധഗുണങ്ങൾ

 അശോക മരത്തിന്റെ ഔഷധഗുണങ്ങൾ  Health Benefits Of Ashoka

അശോക മരം,അശോകം,അശോക പൂ,അശോക പൂവ്,അശോക പൂ എണ്ണ,അശോക അരിഷ്ടം,അശോക മരത്തിന്റെ ഔഷധ ഗുണങ്ങൾ,അശോക പൂവ് കൊണ്ട് എണ്ണ,സ്ത്രീ രോഗങ്ങൾക്കു അശോകം എങ്ങനെ ഉപയോഗിക്കാം?,ത്വക്കു രോഗങ്ങൾക്കു അശോകം എങ്ങനെ ഉപയോഗിക്കാം?,അശോകരിഷ്ടം,അശോകാരിഷ്ട്ടം,അശോക പൂവ് കൊണ്ടൊരു കുറുക്ക് /കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന ഔഷദം,ashoka poovu oil malayalam | അശോകപുഷ്പ തൈലം | karimangalam treatment,അശോകം,അപശോകം,വിശോകം,അശോകമരം,അശോകം ആർത്തവത്തിന്,ayurveda plant അശോകം,അശോക,സ്ത്രീ രോഗങ്ങൾക്കു അശോകം എങ്ങനെ ഉപയോഗിക്കാം?,അശോക പൂ,ത്വക്കു രോഗങ്ങൾക്കു അശോകം എങ്ങനെ ഉപയോഗിക്കാം?,അശോക മരം,അശോക പൂവ്,അശോക എണ്ണ,അശോക പൂ എണ്ണ,അശോകരിഷ്ടം,#അശോകവൃക്ഷം,അശോക അരിഷ്ടം,അശോക പൂവ് എണ്ണ,അശോകാരിഷ്ട്ടം,അശോക പുഷ്പ തൈലം,അശോകപുഷ്പാതൈലം,അശോക ചക്രവർത്തി,ശോകനാശിനി,ആർത്തവ രോകം,അശോക പൂവ് കൊണ്ട് എണ്ണ,അശോകത്തിന്റെ ഗുണങ്ങൾ,പൈതൃകം,അശോക മരത്തിന്റെ ഔഷധ ഗുണങ്ങൾ,ashokam,ashoka,ashokam resort,asokam,ashoka tree,ashoka flower,#ashoka,ashokam powder,# ashok,ashoka arishtam,ashoka plant,real ashoka tree,ashoka poovu oil,ashokam resort varkala,ashoka tree malayalam,ashoka tree seeds,ashoka tree plant,ashoka pushpa thailam,ashoka flower oil,ashoka tree images,asokam flower,ashoka flower plant,asoka oil,ashoka tree benefits,ashoka poovu oil malayalam,athulya ashokan reels,ashoka tree plant malayalam,health benefits,health benefits of ashoka,ashoka tree,ashoka tree benefits,health benefits of ashok tree,ashoka,ashoka benefits,ashoka health benefits,health,ashoka tree health benefits,health benefits of ashoka tree,ashok tree health benefits,ashoka powder benefits for skin,ashoka tree health benefits in telugu,amazing health benefits of ashoka tree,how to use ashoka tree for health,health benefits of ashok tree leaves


മലയാളികൾക്ക് വളരെ  സുപരിചിതമായ ഒരു മരമാണ്. അശോകം (Saraca indica) വീട്ടുമുറ്റത്ത് ചെടിയായി പലരും  വളർത്താറുണ്ട്  അശോകം. തെറ്റിയുടെ ഇലകളുമായി വളരെ സാമ്യമുള്ള അശോകത്തിന്റെ ഇലകൾ വലുതാണ്.സ്ത്രീരോഗ ചികിത്സയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്  അശോകം. ദുഖം അഥവാ ശോകം ഇല്ലാതാക്കുന്നതുകൊണ്ടാണ് അശോകം എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു . ഇതിന്റെ പൂക്കൾക്ക് കടും ഓറഞ്ചുനിറമാണ് പൂക്കൾ കുലകളായിയാണ്   ഉണ്ടാകുന്നത് .ഒരു നിത്യഹരിത വൃക്ഷമാണ് അശോകം . ഏകദേശം 9 മീറ്റർ ഉയരത്തിൽ വരെ ഈ മരം വളരാറുണ്ട് . ഇതിന്റെ തൊലിക്ക് തവിട്ടുനിറമാണ് .പൂക്കൾക്ക് ആദ്യം സ്വർണ്ണനിറത്തിലും പിന്നീട് കടും ഓറഞ്ചുനിറത്തിലും കാണപ്പെടുന്നു .

ഹിന്ദുക്കളുടെയും  ബുദ്ധമതക്കാരുടെയും പുണ്യവൃക്ഷമാണ് അശോകം .ഹിന്ദുമത വിശ്വാസ പ്രകാരം ഒരുപാട് സവിശേഷതകളുള്ള ഒരു മരമാണ് അശോകം. രാമായണത്തിൽ ഹനുമാൻ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നു വിശ്വസിച്ചുവരുന്നു.വീടിന്റെ വടക്കുവശത്ത് അശോകം നട്ടാൽ വീടിന് പോസിറ്റീവ് എനർജി കിട്ടുമെന്നാണ് വിശ്വാസം .അതേപോലെ അശോകത്തിന്റെ ഇലകൾ വീടിന്റെ മുൻവാതിലിൽ മാലപോലെ കോർത്തിട്ടാൽ വീടിന് ഐശ്വര്യമുണ്ടാകും .

വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടിയും ,അകന്നുപോയ  ദാമ്പത്യം വീണ്ടും പുനഃസ്ഥാപിക്കാനും ചെയ്യുന്ന ഒരു പരിഹാരമാണ് ബാണേശി ഹോമം. ഈ ഹോമത്തിൽ അശോകപുഷ്പ്പം ഉപയോഗിക്കുന്നു അശോകപുഷ്പ്പം തൈരിൽ മുക്കിയാണ് ഹോമിക്കുന്നത് .അത്‌ പോലെ ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി അശോകത്തിന്റെ ഇലകൾ  ഉപയോഗിക്കുന്നു .അശോകത്തിന്റെ ഏഴ് ഇലകൾ പൂജാമുറിയിൽ വച്ച് ദിവസവും തീർത്ഥം തളിക്കുന്നത് ഇതിനൊരു പരിഹാരമാണ് .മാത്രമല്ല പലതരം രോഗങ്ങൾക്ക് പരിഹാരം കാണാനും അശോകം ഉപയോഗിക്കുന്നു.  • Botanical name : Saraca asoca
  • Family : Caesalpiniaceae (Gulmohar family)
  • Common name : Sita Ashok, Sorrowless tree
  • Hindi : Sita Ashok
  • Gujarati: Sita asok
  • Tamil: Asogam
  • Telugu: Asokamu
  • Kannada: Achange, Achenga,  Ashoka,  Asuge, Eliyaala
  • Malayalam: Ashokam,Ashokathetti


ഔഷധഗുണങ്ങൾ 

സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും അശോകം മരുന്നായി ഉപയോഗിക്കുന്നു കൂടാതെ അർശസ്, സന്ധിവേദന,ഗർഭാശയ രോഗങ്ങൾ,വൃക്കയിലെ കല്ല്,പ്രമേഹം, പൊള്ളൽ, അലർജി  തുടങ്ങിയ രോഗങ്ങൾക്കെല്ലാം പരിഹാരമാണ് അശോകം .ഇതിന്റെ മരപ്പട്ട ,വേരിന്മേൽ തൊലി ,പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 

1 സ്ത്രീരോഗങ്ങൾ 

സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് ,രക്തസ്രാവം ,വേദനയോടുകൂടിയ ആർത്തവം ,അമിത ആർത്തവം ,എന്നിവ പരിഹരിക്കാൻ അശോകത്തിന്റെ തൊലി കഷായം വച്ച് കഴിക്കുന്നത് വളരെ നല്ലതാണ് .അതേപോലെ അശോകത്തിന്റെ പൂവും അതെ അളവിൽ പഞ്ചസാരയും ഒരു ഭരണിയിലാക്കി മൂടിക്കെട്ടി 45 ദിവസം വച്ചിരുന്നതിന് ശേഷം പിഴിഞ്ഞ് അരിച്ച് ദിവസവും രണ്ട് ടീസ്പൂൺ വീതം കഴിച്ചാൽ അമിത ആർത്തവത്തിനും ആർത്തവകാലത്തുണ്ടാകുന്ന വേദനയ്ക്കും വളരെ ഗുണകരമാണ്  


2  സൗന്ദര്യം വർദ്ധിപ്പിക്കാൻ

അശോകത്തൊലി ഉണക്കി പൊടിച്ച് ദിവസവും ഒരു സ്പൂൺ വീതം ചായയിലോ കാപ്പിയിലോ ചേർത്ത് പതിവായി കഴിക്കുന്നത്  ശരീര സൗന്ദര്യം വർധിപ്പിക്കുന്നതിന് വളരെ നല്ലതാണ് 

ചൊറി ,കരപ്പൻ

കുട്ടികൾക്കുണ്ടാകുന്ന ചൊറി ,കരപ്പൻ എന്നിവയ്ക്കും മുതിർന്നവരിൽ ഉണ്ടാകുന്ന ഒട്ടുമിക്ക ചർമ്മരോഗങ്ങൾക്കും അശോകത്തിന്റെ പൂവ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുറമെ പുരട്ടുന്നത് വളരെ നല്ലതാണ് 

4 നീര് 

അശോകത്തിന്റെ തൊലി ഉപ്പും ചേർത്തരച്ച് ശരീരത്തിൽ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് ശമിക്കും 

5 ഒച്ചയടപ്പ് 

അശോകത്തൊലി കഷായം വച്ച് തേൻ ചേർത്ത് കഴിക്കുന്നത് കഫക്കെട്ടും  ,കഫക്കെട്ട് മൂലമുണ്ടാകുന്ന ഒച്ചയടപ്പും മാറാൻ വളരെ നല്ലതാണ് 

6 വിഷം 

 അശോകത്തൊലി അരച്ച് പിഴിഞ്ഞ് നീരെടുത്ത് പഴുതാര കടിച്ച ഭാഗത്ത് പുരട്ടുന്നത് പഴുതാര വിഷം ശമിക്കാൻ വളരെ നല്ലതാണ് 

7 വ്രണങ്ങൾ 

ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ കരിയാൻ അശോകത്തൊലി വെള്ളവും ചേർത്ത് അരച്ച് പുറമെ പുരട്ടിയാൽ മതി 

Previous Post Next Post