മൂവില ,ഹൃദ്രോഗത്തിനും മറ്റു നിരവധി രോഗങ്ങൾക്കും ഔഷധം

ഒരു ഔഷധസസ്യമാണ് മൂവില .ആയുർവേദത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ,പനി ,രക്തവാതം ,ഹൃദ്രോഗം മുതലായവയുടെ ചികിത്സയിൽ മൂവില ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ Sticky Desmodium എന്ന പേരിലും സംസ്‌കൃതത്തിൽ പൃഷ്‌ണപർണി  എന്ന പേരിലും  അറിയപ്പെടുന്നു .കൂടാതെ പൃഷ്ണിപർണി ,ധവനി, ഗുഹ, ശ്രുഗലവിന്ന, ചിത്രപർണി, അംഗ്രിപർണി തുടങ്ങിയ സംസ്‌കൃത നാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name : Pseudarthria viscida .  

Family: Fabaceae (Pea family)

Synonyms : Hedysarum viscidum, Desmodium timoriense, Desmodium viscidum .

moovila, moovila ai, moovila pro, moovila demo, moovila review, moovila support, moovila overview, how to use moovila, moovila software, moovila tutorial, moovila pros and cons, moovila project management


വിതരണം .

ഇന്ത്യയിലുടനീളം മൂവില കാണപ്പെടുന്നു .

സസ്യവിവരണം .

30 സെ.മീ മുതൽ ഒരു മീറ്റർ പൊക്കത്തിൽ വളരുന്ന ഒരു ബഹുവർഷ സസ്യം .ചിലപ്പോൾ നിലത്തു പടർന്നു വളരുന്നതും കാണാം .തണ്ടിന് നല്ല കട്ടിയും ബലവുമുണ്ട് .ഒരു ഇല ഞെട്ടിൽ മൂന്നിലകൾ വീതം കാണാം .ഇതിന് പയറുചെടിയുടെ ഇലകളോട് സാദൃശ്യമുണ്ട് .ഇവയുടെ പുഷ്പങ്ങൾ ഇളം ചുവപ്പു നിറത്തിൽ കാണപ്പെടുന്നു .

ആയുർവേദത്തിൽ Uraria picta എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെയും പൃഷ്ണിപർണി അഥവാ മൂവിലയായി ഉപയോഗിക്കുന്നു .മറ്റു സംസ്ഥാനങ്ങളിൽ ഈ സസ്യത്തെയാണ് പൃഷ്ണിപർണിയായി ഉപയോഗിക്കുന്നത് .ഇത് ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് .ഈ സസ്യവും ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്നു .

uraria picta, पृश्निपर्णी - uraria picta, health benefits of cardiosap, health benefits of cardiocalm, ayurveda for heart health, .uraria_picta, health tonic, uraria, health, health tips, health talk malayalam, benefits agastya haritaki, shalparni herb benefits, chyawanprash benefits, vitamin c benefits, benefits of vitamin c, amla benefits, ayurveda heart attack, benefits of amla, solanum indicum benefits, preg utero benefits, jiva chyawanprasha benefits, how to prevent heart attack


പ്രാദേശികനാമങ്ങൾ .

English name - Sticky Desmodium, Viscid pseudarthria .

Malayalam name - Moovila .

Tamil name - Muvilai-paccilai, Neermalli.

Telugu name - Muyyakuponna .

Kannad aname - Antubele Gida,Antuparni.

Hindi name - Chapakno .

Marathiname - Chikta .

Bengali name -  Athaloparni.

Gujaratiname -  Chapakno Velo .

ഔഷധയോഗ്യഭാഗം .

വേര് .ചിലപ്പോൾ സമൂലമായും ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ .

രസം - മധുരം .

ഗുണം -ലഘു .

വീര്യം -ഉഷ്‌ണം .

വിപാകം -മധുരം .

മൂവിലയുടെ ഔഷധഗുണങ്ങൾ .

ആയുർവേദത്തിലെ പ്രസിദ്ധ ഔഷധക്കൂട്ടുകളായ ദശമൂലം .ചെറുപഞ്ചമൂലം  എന്നിവയിലെ ഒരു ചേരുവയാണ് മൂവില .ദശം എന്നാൽ പത്ത് എന്നും മൂലം എന്നാൽ വേര് എന്നുമാണ് അർത്ഥമാക്കുന്നത് .ഓരില ,മൂവില ,ചെറു ചുണ്ട , കണ്ടകാരി ചുണ്ട ,ഞെരിഞ്ഞിൽ ,കുമിഴ് ,കൂവളം ,മുഞ്ഞ തുടങ്ങിയ പത്ത് ഔഷധ സസ്യങ്ങളുടെ വേരിനെയാണ് ദശമൂലം എന്നു അറിയപ്പെടുന്നത് ..ഈ ഔഷധക്കൂട്ട് വാതരോഗങ്ങൾ ,ശരീരവേദന ,നടുവേദന ,അണുബാധ ,നീര് ,ശ്വാസകോശരോഗങ്ങൾ ,ചുമ ,ആസ്മ ,വിട്ടുമാറാത്ത പനി ,വിശപ്പില്ലായ്‌മ ,വയറുവേദന ,മലബന്ധം, വായുകോപം ,ശരീരബലക്കുറവ് ,ലൈംഗീകശേഷിക്കുറവ് ,ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ സൂചിപ്പിച്ചിരിക്കുന്നു .ഈ ഔഷധക്കൂട്ട് ഉപയോഗിച്ച് ദശമൂലകഷായം, ദശമൂലാരിഷ്ടം , ദശമൂല രസായനം ,ദശമൂലഹരീതകി ലേഹം ,ദശമൂല പഞ്ചകോലാദി കഷായം,ച്യവനപ്രാശം പോലെയുള്ള നിരവധി ആയുർവേദ മരുന്നുകൾ തയാറാക്കുന്നു .

ഓരില ,മൂവില ,ചെറു ചുണ്ട , കണ്ടകാരിചുണ്ട ,ഞെരിഞ്ഞിൽ ,എന്നിവയാണ് ചെറുപഞ്ചമൂലം എന്ന് അറിയപ്പെടുന്നത് .ഈ ഔഷധക്കൂട്ട് വാതരോഗങ്ങൾ , ശരീരവേദന ,നടുവേദന ,പേശിവേദന ,പക്ഷാഘാതം, മുഖ പക്ഷാഘാതം, വൃക്കയിലെ കല്ല്, പനി, ചുമ, ആസ്മ മുതലായ രോഗങ്ങളുടെ ചികിത്സയിൽ സൂചിപ്പിച്ചിരിക്കുന്നു .

ദശമൂലം .

1. കൂവളം - Aegle marmelos  .

2. മുഞ്ഞ - Premna integrifolia .

3.പലകപ്പയ്യാനി- Oroxylum indicum .

4.പാതിരി - Stereospermum suaveolens .

5.കുമ്പിൾ - Gmelina arborea .

6. ചെറുചുണ്ട - Solanum indicum  (ചെറുപഞ്ചമൂലം  ) .

7.കണ്ടകാരിചുണ്ട- Solanum xanthocarpum  (ചെറുപഞ്ചമൂലം ) .

8. ഓരില -Desmodium gangeticum  (ചെറുപഞ്ചമൂലം  ) .

9. മൂവില - Uraria picta  -  Pseudarthria viscida (ചെറുപഞ്ചമൂലം ) .

10.ഞെരിഞ്ഞിൽ - Tribulus terrestris  (ചെറുപഞ്ചമൂലം ) .

മൂവില സമൂലം ഔഷധയോഗ്യമാണ് .ത്രിദോഷങ്ങളെ സന്തുലിതമാക്കുന്നു .ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കും .ഹൃദ്രോഗം ശമിപ്പിക്കും .പനി ,ജലദോഷം ,വയറിളക്കം ,വയറുകടി ,ഛർദ്ദി എന്നിവയ്ക്കും നല്ലതാണ് .കാമം വർധിപ്പിക്കും .വിരശല്യം ഇല്ലാതാക്കും .പ്രമേഹത്തിനും മൂലക്കുരുവിനും നല്ലതാണ് .മൂത്രം വർധിപ്പിക്കും .ഒടിവു ചതവുകൾ സുഖപ്പെടുത്തും .ദഹനം വർധിപ്പിക്കുകയും വായുകോപം ശമിപ്പിക്കുകയും ചെയ്യും .വാതരോഗങ്ങൾ ,വീക്കം എന്നിവയ്ക്കും നല്ലതാണ് .ശരീരതാപം ക്രമീകരിക്കും .വിഷശമന ശക്തിയുണ്ട് ,കൈവിഷത്തിനും നല്ലതാണ് .ഓർമ്മക്കുറവ് ,വിഷാദരോഗം എന്നിവയ്ക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .മൂവില ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .

മൂവില ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

ദശമൂലം കഷായം - Dasamulam Kashayam .

വീക്കം ,വേദന എന്നിവയുടെ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലം കഷായം .കൂടാതെ പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിത്സയിലും ഈ കഷായം ഉപയോഗിക്കുന്നു .

ബലാജീരകാദി കഷായം - Balajirakadi Kashayam .

ജലദോഷം .ചുമ ,ആസ്മ ,ശ്വാസം മുട്ടൽ എന്നിവയുടെ ചികിത്സയിൽ ബലാജീരകാദി കഷായം ഉപയോഗിക്കുന്നു . ഗുളിക രൂപത്തിലും (Balajirakadi kwatham ) ഈ ഔഷധം ലഭ്യമാണ് .

മഹാസ്നേഹം -Mahasneham Ghrutham.

പ്രധാനമായും വാതരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാസ്നേഹം.

ദശമൂല രസായനം - Dasamula Rasayanam .

ചുമ ,ആസ്മ ,ശ്വാസം മുട്ടൽ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ദശമൂല രസായനം .

സഹചരാദി തൈലം - Sahacharadi Tailam .

വാതരോഗങ്ങൾ ,സന്ധിവേദന ,പേശിവേദന ,കോച്ചിപ്പിടുത്തം ,മസിൽ പിടുത്തം ,വിറയൽ ,ഗർഭാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് സഹചരാദി തൈലം .ഈ തൈലം  പുറമെ പുരട്ടുന്നതിനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു . ഇത് എള്ളെണ്ണയിൽ തയാറാക്കുന്നതിനെ സഹചരാദി തൈലം എന്നും .എള്ളെണ്ണയും ആവണക്കെണ്ണയും ചേർത്തുണ്ടാക്കുന്നതിനെ സഹചരാദി കുഴമ്പ് എന്നും അറിയപ്പെടുന്നു .

വിദാര്യാദ്യാസവം -Vidaryadyasavam.

വാതരോഗങ്ങൾ ,ശരീരവേദന ,ദഹനസംബന്ധമായ പ്രശ്‍നങ്ങൾ ,ചുമ ,ആസ്മ എന്നിവയുടെ ചികിൽത്സയിലും ശരീരഭാരം വർധിപ്പിക്കുന്നതിനും വിദാര്യാദ്യാസവം ഉപയോഗിച്ചു വരുന്നു .വിദാരി എന്നാൽ പാൽമുതുക്കാണ് .ഇതിലെ പ്രധാന ചേരുവ പാൽമുതുക്കിൻ കിഴങ്ങാണ് .അറിയാം പാൽമുതുക്കിൻ കിഴങ്ങിന്റെ ഔഷധഗുണങ്ങൾ .

ദശമൂലഹരീതകി ലേഹം - Dasamulaharitaki Leham .

നീർവീക്കം ,മൂത്രാശയ രോഗങ്ങൾ ,വിളർച്ച ,വിശപ്പില്ലായ്‌മ ,പനി ,ചുമ മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് ദശമൂലഹരീതകി ലേഹം .

അമൃതാരിഷ്‍ടം - Amritarishtam .

എല്ലാത്തരം പനികളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  അമൃതാരിഷ്‍ടം .

ധാന്വന്തരാരിഷ്ടം -Dhanwanthararishtam.

പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഉപയോഗിക്കുന്നു  .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും  .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും  ഇല്ലാതാക്കുകയും ചെയ്യുന്നു .

ദന്ത്യരിഷ്ടം  - Dantyarishtam .

മലബന്ധം ,മൂലക്കുരു ,വായുകോപം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദന്ത്യരിഷ്ടം . കൂടാതെ ഗ്രഹണി ,പനി ,വീക്കം ,പ്ലീഹാരോഗം ,ഹൃദ്രോഗം എന്നിവയുടെ ചികിത്സയിലും ദന്ത്യരിഷ്ടം ഉപയോഗിക്കുന്നു .

ബൃഹത്യാദി കഷായം -  Bruhathyadi Kashayam .

പ്രധാനമായും മൂത്രാശയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ബൃഹത്യാദി കഷായം .

സുദർശനാസവം - Sudarsanasavam.

എല്ലാത്തരം പനികളുടെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുമ ,ശരീരവേദന ,ശരീരക്ഷീണം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് സുദർശനാസവം. 

ബ്രാഹ്മരസായനം -Brahma Rasayanam.

ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം. Read More .

ദശമൂലാരിഷ്ടം - Dasamularishtam .

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,വായുകോപം ,വിളർച്ച ,ശരീരവേദന ,സന്ധിവേദന ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .

സുകുമാരം കഷായം - Sukumaram kashayam .

പ്രധാനമായും സ്ത്രീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാരം കഷായം.വന്ധ്യത ,അമിത ആർത്തവം ,ആർത്തവ വേദന ,ആർത്തവത്തിന് മുമ്പുണ്ടാകുന്ന മാനസിക പിരിമുറുക്കം ,വയറുവേദന ,തലവേദന ,മലബന്ധം ,മൂലക്കുരു ,നടുവേദന ,ഹെർണിയ ,വായുകോപം ,ആഹാര ശേഷം ഉടൻതന്നെ വയറ്റിൽ നിന്നു പോകുന്ന അവസ്ഥ ,പ്ലീഹ, കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ സുകുമാരം കഷായം ഉപയോഗിച്ചു വരുന്നു .ഇത് ഗുളിക രൂപത്തിലും നെയ്യ് രൂപത്തിലും ലേഹ്യ രൂപത്തിലും ലഭ്യമാണ് .

ദശമൂല പഞ്ചകോലാദി കഷായം - Dasamulapanchakoladi Kashayam .

അസൈറ്റിസ് അഥവാ മഹോദരത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലപഞ്ചകോലാദി കഷായം .കൂടാതെ മലബന്ധത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .

മഹാനാരായണ തൈലം - Mahanarayana Thailam .

സന്ധിവാതം ,പക്ഷാഘാതം ,നേത്രരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു എണ്ണയാണ് മഹാനാരായണ തൈലം.കൂടാതെ മാനസിക പ്രശ്‌നങ്ങൾ , തലവേദന , പനിക്കു ശേഷമുണ്ടാകുന്ന ശരീരവേദന, സ്ത്രീ വന്ധ്യത മുതലായവയുടെ ചികിൽത്സയിലും മഹാനാരായണ തൈലം ഉപയോഗിക്കുന്നു .ഈ എണ്ണ പുറമെ പുരട്ടുന്നതിനും ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .

കല്യാണക ഘൃതം - Kalyanaka Ghritam . 

പനി ,ചുമ ,അപസ്‌മാരം ,വിളർച്ച ,ഓർമ്മക്കുറവ് ,മാനസിക വൈകല്യങ്ങൾ ,വന്ധ്യത  തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് കല്യാണക ഘൃതം .

മാനസമിത്രവടകം -Manasamithra Vatakam .

വിഷാദരോഗം ,സ്ട്രെസ്, ടെൻഷൻ, ഉന്മാദം,ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മാനസമിത്ര വടകം.

മൂവിലയുടെ ചില ഔഷധപ്രയോഗങ്ങൾ .

ഓരില ,മൂവില എന്നിവ സമമായി എടുത്ത് വിധിപ്രകാരം കഷായമുണ്ടാക്കിയ ശേഷം അതിൽ കഷായത്തിന്റെ അളവിൽ പാലും ചേർത്ത് വീണ്ടും തിള്പിച്ചു പാലിന്റെ അളവാക്കി വറ്റിച്ചെടുക്കുന്ന പാൽക്കഷായം കഴിച്ചാൽ ഹൃദ്രോഗം ശമിക്കും .

ചതവ്, ഉളുക്ക് ,ഒടിവ്  എന്നിവ  ഭേദമാക്കുവാൻ മൂവില അരച്ച് കെട്ടുന്നത് നല്ലതാണ് .മൂവിലയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ഗ്രാം വീതം മൂന്നാഴ്ച്ച ഉള്ളിൽ കഴിക്കുന്നത് അസ്ഥിയുടെ ഒടിവുകൾ പെട്ടന്ന് ഭേതമാകാൻ സഹായിക്കും .ഇത് കുറച്ചുനാൾ പതിവായി കഴിച്ചാൽ പിസിഓഡി അസുഖം മാറിക്കിട്ടും .

മൂവിലയുടെ നീര് ഒരു സ്‌പൂൺ വീതം കഴിക്കുന്നത് വാതരോഗ ശമനത്തിന് നല്ലതാണ് .മൂവില കഷായമുണ്ടാക്കി കഴിക്കുന്നത് പനി മാറാൻ നല്ലതാണ് .ഈ കഷായം രക്തം പോകുന്ന പൈൽസിനും നല്ലതാണ് .മൂവിലയുടെ നീര് കഴിക്കുന്നതും രക്താർശസ്സിനു നല്ലതാണ് .മൂവില കഷായം വായുകോപത്തിനും നല്ലതാണ് .മൂവില കഷായമുണ്ടാക്കിയതിൽ കടലാടി വേര്,ചുക്ക് ,അയമോദകം എന്നിവ അരച്ചു ചേർത്ത് മോരുകാച്ചി കഴിച്ചാൽ എത്ര ശക്തിയായ വയറിളക്കവും മാറും .

ALSO READ : കൂവപ്പൊടി ,ഉന്മേഷത്തിനും ശരീരബലത്തിനും .

ദശമൂലം ,ചെറുപഞ്ചമൂലം എന്നീ ഔഷധയോഗങ്ങളിൽ ചേർത്താണ് മൂവില കൂടുതലും വിവിധ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നത് .

ഓരില വേര് ,മൂവില വേര് ,ചിറ്റരത്ത ,കീഴാർനെല്ലി ,ആടലോടക വേര് ,അകിൽ ,കച്ചോലക്കിഴങ്ങ് ,മുത്തങ്ങാക്കിഴങ്ങ് ,വെളുത്ത അവണക്കിൻ വേര് ,കാട്ടു മുളകിൻ വേര് ,കല്ലൂർവഞ്ചി വേര് ,നെല്ലിക്കാത്തോട് ,ചെറുതേക്ക് ,പടവല വള്ളി ,പുഷ്‌കരമൂലം ,വരട്ടുമഞ്ഞൾ ,ചുക്ക് ,കരിംകുറുഞ്ഞി വേര് ,കൊടുവേലിക്കിഴങ്ങ് ,കുമിഴിൻ വേര് ,കൂവളവേര് ,പാതിരി വേര് ,പലകപ്പയ്യാനി വേര് ,മുഞ്ഞ വേര് ,ചെറുവഴുതിന വേര് ,വെൺവഴുതിന വേര് ,ഞെരിഞ്ഞിൽ ,ദേവതാരം ,എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി തിപ്പലിപ്പൊടിയും ഇന്തുപ്പും ചേർത്തു കഴിച്ചാൽ എല്ലാത്തരം വാതരോഗങ്ങളും ശമിക്കും .

ഓരില വേര് ,മൂവില  വേര് ,ചെറുവഴുതിന വേര് ,വെൺവഴുതിന വേര് ,ഞെരിഞ്ഞിൽ എന്നിവ പാൽക്കഷായമുണ്ടാക്കി കഴിച്ചാൽ രക്തവാതം ശമിക്കും .

ഓരില വേര് ,മൂവില വേര് ,ചെറുവഴുതിന വേര്,കോവൽക്കിഴങ്ങ്  ,ശതാവരിക്കിഴങ്ങ് ,അടപതിയൻ കിഴങ്ങ് ,ചുക്ക് എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി നെയ്യ് ചേർത്ത് കഴിച്ചാൽ ചുമ ,ആസ്മ ,ശ്വാസം മുട്ട് എന്നിവയ്ക്ക് ശമനമുണ്ടാകും .

മൂവില വേര് ,കുറുന്തോട്ടി ,മുരിങ്ങ തൊലി ,ചിറ്റമൃത് ,നറുനീണ്ടി എന്നിവ സമമായി കഷായമുണ്ടാക്കി ചെറു ചൂടോടെ കഴിച്ചാൽ പനി ശമിക്കും .

മൂവില വേര് ,വേപ്പിൻ തൊലി .ത്രിഫലത്തോട് ,പടവലത്തണ്ട് ,മഞ്ഞൾ ,ആടലോടകത്തിൻ വേര് ,അമൃത് ,നറുനീണ്ടി ,ത്രികോല്പക്കൊന്ന ,കീഴാർനെല്ലി ,ഞെരിഞ്ഞിൽ ,കുറുന്തോട്ടി വേര് ,അമരിവേര് ,ഇരട്ടിമധുരം എന്നിവ സമമായി കഷായമുണ്ടാക്കി തിപ്പലിപ്പൊടിയും ,തേനും ,കന്മദവും ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .

ഓരില വേര് ,മൂവില  വേര് ,അയമോദകം ,ചുക്ക് ,രാമച്ചം ,മല്ലി ,അതിവിടയം ,മുത്തങ്ങ ,കുറുന്തോട്ടിവേര് ,കൂവള വേര് ,എന്നിവ സമമായി കഷായമുണ്ടാക്കി കഴിച്ചാൽ ഗ്രഹണി മാറിക്കിട്ടും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം .

Previous Post Next Post