കൂവപ്പൊടി ,ഉന്മേഷത്തിനും ശരീരബലത്തിനും

പോഷക സമൃദ്ധമായ  ഒരു ഭക്ഷ്യ വസ്തുവാണ് ആരോ റൂട്ട് അഥവാ കൂവ. .അതിലുപരി ഒരു ഔഷധസസ്യം കൂടിയാണ് .ആയുർവേദത്തിൽ ചുമ ,വയറിളക്കം ,ആർത്തവ പ്രശ്നങ്ങൾ മുതലായവയുടെ ചികിത്സയിൽ കൂവ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ വെസ്റ്റ് ഇന്ത്യൻ ആരോറൂട്ട്  ,ഈസ്റ്റ് ഇന്ത്യൻ ആരോറൂട്ട് എന്നീ പേരുകളിലും  സംസ്‌കൃതത്തിൽ തവക്ഷീര ,തവക്ഷീരി എന്നീ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Curcuma angustifoliaMaranta arundinacea .

Family : Zingiberaceae , Marantaceae .

കൂവപ്പൊടി, കൂവപ്പൊടി ഔഷധം, കൂവപ്പൊടി പായസം, കൂവപ്പൊടി ഗുണങ്ങൾ, കൂവപ്പൊടി recipes, കൂവപ്പൊടി ഗുണങ്ങള്, കൂവപ്പൊടി കഴിച്ചാൽ, കൂവപ്പൊടി റെസിപ്പി, ശുദ്ധമായ കൂവപ്പൊടി, കൂവപ്പൊടി കുറുക്ക്‌, കൂവപ്പൊടി വിഭവങ്ങള്, കൂവപ്പൊടി എങ്ങനെ ഉണ്ടാക്കാം, കൂവപ്പൊടി ഉണ്ടാക്കുന്ന വിധം, കൂവപ്പൊടി എന്നും ഉപയോഗിച്ചാൽ, കൂവപ്പൊടിയുടെ വില, കൂവപ്പൊടിയുടെ ഗുണങ്ങള്‍, കൂവപ്പൊടിയുടെ ഔഷധഗുണങ്ങൾ, arrowroot powder/കൂവപ്പൊടി recipes, കൂവ പൊടി


വിതരണം .

ഇന്ത്യയിലുടനീളം വെളിമ്പ്രദേശങ്ങളിൽ കാണപ്പെടുന്നു .കൂടാതെ കൃഷി ചെയ്തും വരുന്നു .

ഇനങ്ങൾ .

മഞ്ഞക്കൂവ -തവക്ഷീര - ഈസ്റ്റ് ഇന്ത്യൻ ആരോറൂട്ട്  (Curcuma angustifolia ) ,വെള്ളക്കൂവ - തവക്ഷീരി-വെസ്റ്റ് ഇന്ത്യൻ ആരോറൂട്ട്  (Maranta arundinacea ) എന്നീ രണ്ടിനം കൂവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .

രാസഘടകങ്ങൾ .

കൂവക്കിഴങ്ങിൽ കലോറി,കൊഴുപ്പ് ,സോഡിയം, കാർബോഹൈഡ്രേറ്റ്സ് , നാരുകൾ ,പഞ്ചസാര ,പ്രോട്ടീൻ ,കാൽസ്യം ,ഇരുമ്പ്,പൊട്ടാസ്യം,മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English name- Indian arrow root .

Malayalam name- Koova .

Tamil name- Arutkilangu .

Telugu name- Ararutgaddulu .

Kannada name- Kuve gadde .

Hindi name- Tavakhira, Tikhura .

Bengali name- Tikur .

Marathi name- Tavakhira, Tavakila .

Gujarati name – Tavakhara .

ഔഷധയോഗ്യഭാഗം .

കിഴങ്ങ് (കൂവക്കിഴങ്ങ് ).

രസാദിഗുണങ്ങൾ .

രസം -മധുരം .

ഗുണം -ലഘു ,സ്നിഗ്ദ്ധം.

വീര്യം -ശീതം .

വിപാകം -മധുരം . 

koova, koova, koova podi, koova kali, koova single, koova recipes, koova kurukku, koova tamil song, koova podi halwa, koova podi drink, koova song teaser, koova podi recipe, koova podi recipes, koova podi kurukku, koova kurukkiyathu, how to make koova podi, koova ondraga originals, koovapodi, koova kali engane undakkam, koovapodi, koovappodi, ondraga originals koova song, arrowroot powder ( koova podi), koova podi benefits in malayalam, koova golf bag rack holder wall mount, koovapodi recipe, koovappodi juice


കൂവയുടെ ഔഷധഗുണങ്ങൾ .

കൂവപ്പൊടി പോഷകമാണ് .ശരീരശക്തിയും ബലവും പ്രധിരോധ ശേഷിയും വർധിപ്പിക്കും .കാമം വർധിപ്പിക്കും .വിളർച്ച ,മഞ്ഞപ്പിത്തം എന്നിവയ്ക്കും നല്ലതാണ് .രക്തസ്രാവം ,മൂക്കിലൂടെയുള്ള രക്തസ്രാവം ,ആർത്തവ കാലത്തെ അമിത രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .കഫക്കെട്ട് ,ചുമ ,ജലദോഷം ,ആസ്മ എന്നിവയ്ക്കും നല്ലതാണ് .വാതരോഗങ്ങൾ ,വായുകോപം ,വയറിളക്കം ,മൂത്രച്ചൂടിച്ചിൽ എന്നിവയ്ക്കും നല്ലതാണ് .പണ്ടുകാലത്ത് അമ്പുകൾ കൊണ്ടുണ്ടാകുന്ന മുറിവുണക്കാൻ കൂവ അരച്ചു പുരട്ടിയിരുന്നു .അതിനാലാണ് കൂവയ്ക്ക് ആരോറൂട്ട് എന്നു പേര് വരാൻ കാരണം എന്നു പറയപ്പെടുന്നു .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് . രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .കൂവ ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .

കൂവ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

അജാശ്വഗന്ധാദി ലേഹം - Ajaswagandhadi Leham .

ശരീരക്ഷീണം ,ആരോഗ്യക്കുറവ് ,ലൈംഗീക താൽപര്യക്കുറവ് ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം എന്നിവയുടെ ചികിത്സയിലും പ്രസവാന്തര ചികിത്സയിലും അജാശ്വഗന്ധാദി ലേഹം ഉപയോഗിച്ചു വരുന്നു .കൂടാതെ സ്ത്രീകളിൽ സ്തനവലിപ്പം കൂട്ടുന്നതിനും ഇത് ഉപയോഗപ്രദമാണ് .അജാ എന്നാൽ ആട്ടിൻ മാംസം എന്നാണ് .ആട്ടിൻ മാംസവും ഈ ഔഷധത്തിൽ ഒരു ചേരുവയാണ് .

ശതാവരീഗുളം - Satavarigulam .

സ്ത്രീ രോഗങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒരു മരുന്നാണ് ശതാവരീഗുളം .വെള്ളപോക്ക് ,ആർത്തവ കാലത്തെ അമിത രക്തസ്രാവം ,ആർത്തവ വേദന ,മൂത്രമൊഴിക്കോമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവയ്ക്കും ശരീരപുഷ്ടിക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

മഹാസ്നേഹം -Mahasneham Ghrutham.

പ്രധാനമായും വാതരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാസ്നേഹം.

ചന്ദ്രപ്രഭാ ഗുളിക - Chandraprabha Vatika.

പ്രധാനമായും പ്രമേഹം ,മൂത്രാശയരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിലാണ് ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നത് . കിഡ്നി സ്റ്റോൺ, മൂത്രത്തിൽ പഴുപ്പ് ,മൂത്രമൊഴിക്കുമ്പോൾ വേദന ,പുകച്ചിൽ ,അറിയാതെ മൂത്രം പോകുക , മലബന്ധം , ഹെർണിയ , മൂലക്കുരു ,തലവേദന ,പുരുഷന്മാരിലെ ലൈംഗീകശേഷിക്കുറവ് ,തുടങ്ങിയവയ്ക്ക് ചന്ദ്രപ്രഭാ ഗുളിക ഉപയോഗിക്കുന്നു .

ച്യവനപ്രാശം - Chyavanaprasam.

ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.

വലിയ മർമ്മഗുളിക - Valiya Marma Gulika.

ശരീരത്തിലുണ്ടാകുന്ന പരുക്കുകൾ ,മൂത്രാശയ രോഗങ്ങൾ ,പ്രോസ്റ്റേറ്റ് വീക്കം എന്നിവയുടെ ചികിൽത്സയിലും .ഹൃദയം ,തലച്ചോറ് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളിലും വലിയ മർമ്മഗുളിക ഉപയോഗിക്കുന്നു .ഈ ഗുളിക ബാഹ്യമായും ആന്തരികവുമായും ഉപയോഗിക്കുന്നു .

ഡാഡിമാഷ്ടക ചൂർണം - Dadimashtaka Churnam .

വയറിളക്കം ,വയറുവേദന ,ഇറിറ്റബിൾ ബവൽ സിൻഡ്രോം , ചുമ ,മൂക്കൊലിപ്പ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധപ്പൊടിയാണ് ഡാഡിമാഷ്ടക ചൂർണം .

ദ്രാക്ഷാ ലേഹം - Draksha Leham .

മഞ്ഞപ്പിത്തം ,മറ്റു കരൾ രോഗങ്ങൾ ,വിളർച്ച എന്നിവയുടെ ചികിത്സയിൽ ദ്രാക്ഷാ ലേഹം ഉപയോഗിക്കുന്നു .

നാരായണഗുളം - Narayanagulam .

മലബന്ധം ,ദഹനക്കേട് ,വിശപ്പില്ലായ്‌മ ,മൂത്രച്ചുടിച്ചിൽ ,എന്നിവയുടെ ചികിത്സയിലും ,ചുമ ,ജലദോഷം ,ആസ്മ ,എന്നിവയുടെ ചികിത്സയിലും നാരായണഗുളം ഉപയോഗിക്കുന്നു .

കേരകേസര രസായനം - Kerakesara Rasayanam  .

പ്രസവാനന്തരം സ്ത്രീകൾക്ക് ആരോഗ്യവും സൗന്ദര്യവും    വീണ്ടെടുക്കുന്നതിനും മുലപ്പാൽ വർധനയ്ക്കും കേരകേസര രസായനം ഉപയോഗിക്കുന്നു .ഇത് നടുവേദനയ്ക്കും ഉത്തമം .

കൂവപ്പൊടിയുടെ ചില ഔഷധപ്രയോഗങ്ങൾ .

പായസം, ഹൽവ ,ബിസ്കറ്റ് തുടങ്ങിയ വിഭവങ്ങളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു.കൂവപ്പൊടി 10 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് പതിവായി കഴിക്കുന്നത്  ശരീരാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ് .കൂടാതെ  ക്ഷീണം, ഉന്മേഷക്കുറവ്, ഉറക്കമില്ലായ്മ ,വിശപ്പില്ലായ്‌മ ,വിളർച്ച എന്നിവയ്ക്കും നല്ലതാണ്  .ഇത് പുരുഷൻ മാരിലെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു .

ALSO READ : വെള്ളമുസലി അഥവാ സഫേദ് മുസലി ലൈംഗിക ഉത്തേജനത്തിന് .

കൂവപ്പൊടി 5 ഗ്രാം വീതം പാലിൽ കലർത്തി കഴിക്കുന്നത് മൂത്രത്തിൽ പഴുപ്പ് ,  മൂത്രച്ചൂട്, മൂത്രത്തിന് മഞ്ഞ നിറം  ,മൂത്രക്കടച്ചിൽ  തുടങ്ങിയവ മാറാൻ നല്ലതാണ് .ഇത് ചുമ ,ശ്വാസം മുട്ട് എന്നിവയ്ക്കും നല്ലതാണ് .കൂടാതെ ദഹനക്കേട് ,ഛർദ്ദി ,വയറിളക്കം ,നെഞ്ചെരിച്ചിൽ ,ഗ്യാസ്ട്രബിൾ തുടങ്ങിയ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ് .സ്ത്രീകളിലെ ആർത്തവ കാലത്തുണ്ടാകുന്ന അമിത രക്തസ്രാവം ,അടിവയറ്റിൽ വേദന തുടങ്ങിയവയ്ക്കും നല്ലതാണ് .പ്രസവാനന്തര ചികിത്സയിലും  മുലയൂട്ടുന്ന അമ്മമാർക്കും കൂവപ്പൊടി വളരെ നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം .

Previous Post Next Post