ആയുർവേദത്തിലെ വളരെ പ്രസിദ്ധമായ ഒരു ഔഷധക്കൂട്ടാണ് ത്രികടു .ചുക്ക് ,തിപ്പലി ,കുരുമുളക് എന്നീ മൂന്നു സുഗന്ധദ്രവ്യങ്ങൾ ചേർന്നതാണ് ത്രികടു എന്ന് അറിയപ്പെടുന്നത് .ഇവ മൂന്നും സമമായി പൊടിച്ചെടുക്കുന്നതിനെ ത്രികടു ചൂർണം എന്ന് അറിയപ്പെടുന്നു .ത്രികടു ഗുളിക രൂപത്തിലും പൊടി രൂപത്തിലും വിപണിയിൽ ലഭ്യമാണ് .ത്രി എന്നാൽ മൂന്ന് എന്നും കടു എന്നാൽ എരിവുള്ളതും ചൂടുള്ളതും എന്നുമാണ് അർത്ഥമാക്കുന്നത് .
ചേരുവകൾ .
കുരുമുളക് (Piper nigrum) .
തിപ്പലി (Piper longum) .
ചുക്ക് (Zingiber officinalis) .
ത്രികടു ചൂർണം ഗുണങ്ങൾ .
ത്രികടുവിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട് .ഇതിൽ അടങ്ങിയിരിക്കുന്ന തിപ്പലി കഫത്തെ പുറം തള്ളാൻ സഹായിക്കുന്നു .ചുമ ,ആസ്മ ,മൂക്കൊലിപ്പ് ,തുമ്മൽ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ത്രികടു ചൂർണം .തൊണ്ടയിലുണ്ടാകുന്ന അണുബാധകൾക്കും മറ്റു തൊണ്ടരോഗങ്ങൾക്കും നല്ലതാണ് .ഇത് ദഹനശക്തി വർധിപ്പിക്കുകയും വിശപ്പുണ്ടാക്കുകയും ചെയ്യുന്നു .വയറുവേദന ,വായുകോപം എന്നിവയ്ക്കും നല്ലതാണ് .
പ്രമേഹത്തിനും കൊളസ്ട്രോളിനും ചർമ്മരോഗങ്ങൾക്കും ഉപയോഗപ്രദമാണ് .ഹൈപ്പോതൈറോയിഡിസവുമായി ഉണ്ടാകുന്ന പൊണ്ണത്തടി കുറയ്‌ക്കാനും നല്ലതാണ് .കരൾ പ്ലീഹ രോഗങ്ങൾക്കും നല്ലതാണ് .മഞ്ഞപ്പിത്തം, കരൾ, പ്ലീഹ രോഗങ്ങൾ ,വിളർച്ച എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പർപ്പടകാരിഷ്ടത്തിലെ ഒരു പ്രധാന ചേരുവയാണ് ത്രികടു .കൂടാതെ കർക്കിടക മാസത്തിലെ ഔഷധ കഞ്ഞിയിലും ഒരു ഘടകമാണ് ത്രികടു .
ത്രികടു ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
ദശമൂലകടുത്രയാദി കഷായം - Dasamulakatutrayadi Kashayam .
പനി ,ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിത്സയിൽ ദശമൂലകടുത്രയാദി കഷായം ഉപയോഗിച്ചു വരുന്നു .
വില്വാദി ലേഹം - Vilwadi Leham .
ഓക്കാനം, ഛർദ്ദി, ദഹനക്കേട് ,വിശപ്പില്ലായ്‌മ ,ആസ്മ ,ചുമ, ശ്വാസതടസ്സം മുതലായവയുടെ ചികിത്സയിൽ വില്വാദി ലേഹം ഉപയോഗിച്ചു വരുന്നു .
ചിത്രകാസവം - Chitrakasavam .
പ്രധാനമായും വെള്ളപ്പാണ്ടിന്റെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ചിത്രകാസവം .
ദശമൂലഹരീതകി ലേഹം - Dasamulaharitaki Leham .
മൂത്രാശയ രോഗങ്ങൾ ,വിളർച്ച ,വിശപ്പില്ലായ്‌മ ,പനി ,ചുമ മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് ദശമൂലഹരീതകി ലേഹം .
ചിത്രക ലേഹം - Chitraka Leham .
മൂലക്കുരു, ത്വക്ക് രോഗങ്ങൾ, പ്ലീഹാവീക്കം , ദഹനക്കേട് എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ചിത്രക ലേഹം .കൂടാതെ ആസ്മ ,അലർജി ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
വ്യോഷാദിഗുൽഗുലു ഗുളിക - Vyoshadigulgulu Gulika .
പൊണ്ണത്തടി ,വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ വ്യോഷാദിഗുൽഗുലു ഗുളിക ഉപയോഗിക്കുന്നു .ഇതൊരു വേദനസംഹാരിയാണ് .ഉളുക്ക് ,പരിക്ക് ,വേദന ,നടുവേദന തുടങ്ങിയവയ്‌ക്കൊക്കെ ഈ ഔഷധം ഉപയോഗിക്കുന്നു
ഹിംഗുവചാദി ഗുളിക - Hinguvachadi Gulika .
വായുകോപം ,വയറുവേദന ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയിൽ ഹിംഗുവചാദി ഗുളിക ഉപയോഗിക്കുന്നു .
അവിപത്തി ചൂർണം - Avipathi Choornam .
പിത്തരോഗങ്ങളെ ശമിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അവിപത്തി ചൂർണം .ഈ ഔഷധം ഗുളിക രൂപത്തിലും ലഭ്യമാണ് .തലവേദന .തലകറക്കം ,ശരീരം പുകച്ചിൽ ,അമിത ദാഹം തുടങ്ങിയ എല്ലാ പിത്ത അസുന്തലിതാവസ്ഥയ്ക്കും അവിപത്തി ചൂർണം ഉപയോഗിക്കുന്നു .
ത്രികടു ചൂർണം കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .
ത്രികടു ചൂർണം 3 ഗ്രാം വീതം തേനോ ശർക്കരയോ ചേർത്ത് ഭക്ഷണ ശേഷം തുടർച്ചയായി 15 മുതൽ 30 ദിവസം വരെ കഴിക്കുന്നത് വിട്ടുമാറാത്ത ചുമയ്ക്ക് നല്ലതാണ് .ത്രികടു ചൂർണം 3 ഗ്രാം വീതം ചൂടുവെള്ളത്തിലോ ,പാലിലോ ,തേനിലോ ചാലിച്ച് ഭക്ഷണ ശേഷം പതിവായി കഴിക്കുന്നത് ആസ്മയ്ക്ക് ഫലപ്രദമാണ് .കൂടാതെ കൊളസ്ട്രോൾ ,രക്തസമ്മർദ്ദം ,ജലദോഷം, ,മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം ,ദഹനക്കേട് ,വിശപ്പില്ലായ്മ ,വായുകോപം എന്നിവയ്‌ക്കെല്ലാം ഒരു ഡോക്ടറുടെ നിർദേശപ്രകാരം 1 മുതൽ 3 ഗ്രാം വരെ ചൂടുവെള്ളത്തിലോ ,പാലിലോ ,തേനിലോ ചേർത്ത് ഭക്ഷണ ശേഷം കഴിക്കാവുന്നതാണ് .
ത്രികടു ചൂർണം ഉപയോഗിക്കാൻ പാടില്ലാത്തവർ .
ഗ്യാസ്ട്രൈറ്റിസ് ഉള്ളവർ ത്രികടു ചൂർണം ഉപയോഗിക്കരുത് .
ഈ വെബ്‌സൈറ്റിൽ വിവരിക്കുന്ന കാര്യങ്ങൾ അറിവിലേക്ക് മാത്രമുള്ളതാണ് . രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല . അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .