ഊദ്

ഊദ്,ഊദ് മരം,അസം ഊദ്,ഊദ് മരങ്ങൾ,നല്ല ഊദ് തിരിച്ചറിയാം,ആയിരത്തിലധികം ഊദ് മരങ്ങൾ,പൊന്നിനേക്കാള്‍ വിലയുള്ള ഊദ്,1000 ഊദ് മരത്തിൽ നിന്ന് 1 കോടി രൂപ വരുമാനം,1 കിലോ ഊദിന് 12 ലക്ഷം രൂപ,oudh tree / money making tree | ഊദ് മരം/പണം തരുന്ന മരം.,ഊദ്കൃഷിചെയ്യു ലാഭംനേടു,agarwood ഊദ് പ്രൊസ്സസ് agarwood plant's benifits of oud,agarwood ഊദ് perfume agarwood kerala agarwood india inokulam technology


ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യമായ അഗാർ അഥവാ ഊദിന്റെ ത്രോതസ്സായ വൃക്ഷമാണ് ഊദ്  എന്ന് അറിയപ്പെടുന്നത് .ഇംഗ്ലീഷിൽ ഇതിനെ ഈഗിൾ വുഡ് ,അഗാർ വുഡ് എന്നീ പേരുകളിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അഗരു എന്ന പേരിലും അറിയപ്പെടുന്നു .

  • Botanical name : Aquilaria agallocha 
  • Family : Thymelaeaceae (Daphne family)
  • Synonyms : Aquilaria moluccensis, Aquilaria secundaria
  • Common name : Agar Wood,Eagle wood
  • Malayalam : Ood
  • Sanskrit : Agaru, Aguru
ആവാസമേഖല .

ഇന്ത്യ ,ഇൻഡോനേഷ്യ ,മലേഷ്യ ,കംബോഡിയ ,ജപ്പാൻ ,ഫിലിപ്പിൻസ്, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ  ഊദ്  വളരുന്നു . ഇന്ത്യയിൽ അസമിലാണ് വ്യവസായ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് .കേരളത്തിലും ചെറിയ രീതിയിൽ  ഊദ്  കൃഷി ചെയ്യുന്നുണ്ട് .ദക്ഷിണപൂർവ്വ ഏഷ്യയാണ് ഈ വൃക്ഷത്തിന്റെ ജന്മദേശം .

സസ്യവിവരണം .

40 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വന്മരമാണ് ഊദ് .മരത്തിന്റെ തൊലി ചാര നിറത്തിൽ കാണപ്പെടുന്നു .തൊലിയിൽ വെളുത്ത പുള്ളികൾ കാണാം .അനുപർണങ്ങളില്ലാത്ത ഇലകൾ പിച്ഛാകാര  സംയുക്തമാണ് .ഇവയുടെ അഗ്രം കൂർത്തതാണ് .
വർഷം മുഴുവൻ ഇവയിൽ പൂക്കൾ കാണാൻ പറ്റും .ഇവയുടെ പൂക്കൾക്കും കായകൾക്കും വെളുത്ത നിറമാണ് .

തടിയുടെ കാതലിന് മങ്ങിയ നിറമാണ് .തടിക്ക് പൊതുവെ ഭാരം കുറവാണ് .ഊദ്  മരം 25 വർഷം പ്രായമാകുമ്പോൾ ഇവയുടെ ശാഖകളിൽ "ഫിയാലോഫോറ പാരസൈറ്റിക്ക" എന്ന പൂപ്പൽ   പറ്റിപ്പിടിക്കുമ്പോൾ ഇത് സുഗന്ധമുള്ള റെസിനുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുകയും  ഇതോടെ ഇവയുടെ ശാഖകൾ കുറുകുകയും ചെയ്യുന്നു . ഇതാണ്  ഊദായി രൂപാന്തരം പ്രാവിക്കുന്നത് .

50 വർഷം പ്രായമാകുമ്പോൾ വാണിജ്യാടിസ്ഥാനത്തിൽ  ഈ വൃക്ഷത്തിൽ നിന്നും  അഗാർ ശേഖരിക്കുന്നു . 80 വർഷം പ്രായമായ മരത്തിൽ നിന്നും ശേഖരിക്കുന്ന അഗാർ ആണ്  ഏറ്റവും ശ്രേഷ്ട്ടമായത്  . ബാഷ്പശീലമുള്ള ഒരു തൈലമാണ് അഗാർ എന്ന് അറിയപ്പെടുന്നത് .ഈ തൈലം സുഗന്ധ ലേപനങ്ങളിൽ ഉപയോഗിക്കുന്നു .


ഊദ് ഉപയോഗങ്ങൾ .

സ്വർണ്ണത്തേക്കാൾ വിലയുള്ള ഒരു മരമാണ് ഊദ് .പ്രവാചകനായ മുഹമ്മദ് നബിയുടെ കാലം മുതലേ ഉപയോഗിക്കുന്ന ഒരു സുഗന്ധ ദ്രവ്യമാണ് ഊദും ഇത് വാറ്റിയുണ്ടാക്കുന്ന അത്തറും .ആത്മാവിനുള്ള ഭക്ഷണമാണ് ഊദ് എന്നാണ് ഇസ്ലാം മത വിശ്വാസം .ഊദിന്റെ  കാതലിന് കിലോയ്ക്ക് 1 ലക്ഷം രൂപ വരെയാണ് വില .

ഇതിന്റെ തടിക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട് .ഇത് തീയിലിട്ടാൽ കുന്തിരിക്കം പോലെ പുകയും .ഈ പുകയ്ക്ക് സ്വർഗ്ഗിയ  വാസനയാണ് .ഈ സുഗന്ധം ശ്വസിച്ചാൽ മനസിന് നല്ല ഊർജം കിട്ടുന്നതാണ് .

മുസ്ലിം മത വിശ്വാസികൾ മയ്യത്ത് ,ഗ്ര്യഹപ്രവേശന വേളകൾ തുടങ്ങിയ ചടങ്ങുകൾക്ക് ഊദ്  പുകയ്ക്കാറുണ്ട് .കൂടാതെ മണിയറയിൽ സുഗന്ധം പരത്താനും  ഊദ്  പുകയ്ക്കാറുണ്ട്. ഈ പുണ്യ തരു അറബികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു .

വീടുകളിലും ,പ്രാർത്ഥനാലയങ്ങളിലും ,പൊതുസ്ഥലങ്ങളിലും  ഊദ്  പുകയ്ക്കാറുണ്ട് . ഇവ പുകയ്‌ക്കാൻ ഒരു പ്രത്യേക പാത്രവും പ്രത്യേക കരിയുമുണ്ട് .ഇത് പുകയ്ക്കാനുള്ള കരി ജപ്പാനിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് .

 ഊദ്  ഔഷധഗുണങ്ങൾ .

 ഊദിന് നിരവധി ഔഷധഗുണങ്ങളുണ്ട് . ഊദിന്റെ ഔഷധഗുണമുള്ള പുക പലവിധരോഗങ്ങൾക്കും ഒരു പ്രതിവിധിയാണ് .പാരമ്പര്യ ചികിത്സയിൽ ഊദിന് പ്രത്യേക സ്ഥാനമാണുള്ളത് . ഇന്നും അറബി നാട്ടിൽ വിവിധതരം ത്വക്ക് രോഗങ്ങൾക്കും അറബികൾ  ഊദ്  പുകയ്ക്കുകയാണ് പതിവ് .

ത്വക്ക് രോഗങ്ങൾ ,നേത്രരോഗങ്ങൾ ,കർണ്ണരോഗങ്ങൾ ,പലതരം മാനസിക പ്രശ്നങ്ങൾ,നാഡി സംബന്ധമായ രോഗങ്ങൾ ,അപസ്‌മാരം ,സന്ധിവാതം ,പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങൾ ,കരൾ രോഗങ്ങൾ ,ആസ്മ ,കാൻസർ ,വാർദ്ധക്യസഹജമായ രോഗങ്ങൾ തുടങ്ങിയ ഒട്ടനവധി രോഗങ്ങൾക്ക്  ഊദ്  ഔഷധമായി ഉപയോഗിച്ചുവരുന്നു .അരോമ തെറാപ്പിക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ഒരു സുഗന്ധദ്രവ്യമാണ് ഊദ്.

ജപ്പാനിൽ നടത്തിയ ചില പരീക്ഷണങ്ങളിൽ ഊദിന് ചില പ്രത്യേക ഔഷധഗുണങ്ങളുണ്ടെന്ന് കണ്ടെത്തി . ഊദ്  ഡിപ്രഷന്‍ ഇല്ലാതാക്കുകയും മാനസികമായ ഉണർവും ശാന്തതയും നൽകുകയും ചെയ്യുന്നു .

ഇത് നെഗറ്റീവ് എനര്‍ജി  മനുഷ്യ ശരീരത്തിൽ നിന്നും ഇല്ലാതാക്കി ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും  ചെയ്യും .ഊദ്  പുകയ്ക്കുന്ന ആരാധനാലയങ്ങൾ ആത്മീയത മാത്രമല്ല നൽകുന്നത് .ഇത് ഒരാളുടെ മനസ്സിനെയും ശരീരത്തെയും സ്വാധീനിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട് .

agaru,zagar,agarwood,#agarwood,agarwood oil,agarwood tea,agarwood tree,rarewood,agarwood plant,kinam agarwood,kynam agarwood,wood,agarwood fungus,agar wood review,leaves agarwood,agarwood farming,agarwood incense,what is agarwood?,chinese agarwood,organic agarwood,carving agarwood,magkano agarwood,dunhill agar wood,agarwood vietnam,agarwoodmedicine,agarwoodbusiness,presyo ng agarwood,agarwood plantation,how to grow agarwood?,gaharu
Previous Post Next Post