ഉറുവഞ്ചി

ഉറുഞ്ചിക്കായ,ഉഴുറുഞ്ചിക്കായ,നാട്ടുവൈദ്യം,ചവക്കായ,പശകൊട്ട,സോപ്പ് കായ,സോപ്പുങ്കായ,സോപ്പും കായ,സോപ്പിൻ കായ,സാവുങ്കായ,സാബൂൻകായ,soapnut,sapindus emarginatus,sapindus trifoliatus,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,cultural,life lessons,motivations


ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ്  ഉറുവഞ്ചി .മലയാളത്തിൽ ഇതിനെ പശക്കോട്ടമരം ,സോപ്പിൻ കായ്മരം ,സോപ്പുംകാ ,ഉറുങ്ങി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അരിഷ്ടക ,അരിഷ്ടഃ,സരിഷ്ടഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Sapindus trifoliatus
  • Family : Sapindaceae (Soapberry family)
  • Synonyms : Sapindus laurifolius
  • Common name : Common name : South India Soapnut, Three-leaf soapberry
  • Malayalam : Uruvangi ,Uravanjikkaya ,Ponnankotta , Soapinkaimaram ,Chavakai , Pasaka , Pasakotta ,Urulungi, Urunjikai ,Aritha
  • Tamil : Punalai,Puvanti,Punthi
  • Telugu : Kunkuduchettu, Phenilamu 
  • Kannada : Antuvaala, Norekaayi
  • Hindi : Phenil,Risht
  • Marathi : Phenil, Rinthi
  • Bengali: Ritha
  • Oriya : Ritha
  • Gujarati : Arithi
  • Sanskrit : hrishtah, rishtah,rishtak, sarishta
ആവാസമേഖല .

ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു ഇടത്തരം അർദ്ധ നിത്യഹരിത വൃക്ഷമാണ്  ഉറുവഞ്ചി .കേരളത്തിൽ മിക്കവാറും എല്ലാ വനങ്ങളിലും ഈ വൃക്ഷം കാണപ്പെടുന്നു .മലകളിലെ നനവാർന്ന മണ്ണിലാണ് സാധാരണ ഇവ വളരുന്നത് .

കേരളത്തിലെ മലയോര പ്രദേശങ്ങളിൽ പണ്ടുകാലത്ത്  ഉറുവഞ്ചി ധാരാളമായി കണ്ടിരുന്നു .എന്നാൽ ഇപ്പോൾ പേരിന് മാത്രമായേ കാണപ്പെടാറുള്ളു . ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ഇതിന്റെ കായകൾക്ക് വേണ്ടി ഇപ്പോൾ  ഉറുവഞ്ചി  കൃഷി ചെയ്യുന്നുണ്ട് .


സസ്യവിവരണം .

ഏകദേശം 15 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷം .ധാരാളം ശാഖോപശാഖകളായി വളരുന്ന ഈ വൃക്ഷത്തിന് വരൾച്ചയെ ഒരു പരിധിവരെ താങ്ങാനുള്ള ശേഷിയുണ്ട് .ഇവയുടെ ഇലകൾ സമ്മുഖമായിട്ട് വിന്യസിച്ചിരിക്കുന്നു .

ഇലകൾ കൂന്താകാരമോ ദീർഘവൃത്താകൃതിയോ ആയിരിക്കും .ഇലകൾക്ക് ഏകദേശം 16 സെ.മി നീളവും 6 സെ.മി വീതിയുമുണ്ടാകും .ഇവയുടെ ഇലകൾക്ക് ഞെട്ടുണ്ടാവില്ല .ഇലകളുടെ അടിവശം രോമിലമായിരിക്കും .

മഞ്ഞുകാലത്താണ് ഇവയുടെ പൂക്കാലം ആരംഭിക്കുന്നത് .പൂക്കൾ കുലകളായിട്ട്‌ ഉണ്ടാകുന്നു .പൂക്കൾക്ക് പച്ചകലർന്ന മഞ്ഞനിറമാണ് .ഇവയ്ക്ക് 5 ദളങ്ങൾ ഉണ്ടായിരിക്കും .ഇവയിൽ മൃദു രോമങ്ങളുണ്ടായിരിക്കും .ഇവയിൽ ചെറിയ ഫലങ്ങൾ ഉണ്ടാകുന്നു .ഇവയ്ക്കുള്ളിൽ വിത്തുകൾ ഉണ്ടാകും .

ഉറുവഞ്ചിയുടെ  ഉപയോഗങ്ങൾ .

ഇതിന്റെ ഫലത്തിൽ "സാപോണിൻ " എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു .ഇത് വെള്ളത്തിൽ സോപ്പുപോലെ പതയും .പണ്ടുള്ളവർ സോപ്പിന്  പകരമായി ഇതിന്റെ കായകൾ ഉപയോഗിച്ചിരുന്നു .

പണ്ടുകാലങ്ങളിൽ കേരളത്തിലെ ജനങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരുന്നു  ഉറുവഞ്ചി . നിറവും മണവുമുള്ള സോപ്പുകൾ കിട്ടാതിരുന്ന ആ കാലത്ത് വസ്ത്രങ്ങൾ  അലക്കാനും .കുളിക്കുന്നതിനും ,പാത്രങ്ങൾ കഴുകാനും ,കന്നുകാലികളെ കുളിപ്പിക്കാനുമെല്ലാം  ഉറുവഞ്ചിയുടെ ഉണങ്ങിയ കായകൾ കുതിർത്ത് ഉപയോഗിച്ചിരുന്നു .

അന്നത്തെ കാലത്ത് ഉണങ്ങി വീഴുന്ന  ഉറുവഞ്ചിയുടെ കായ പെറുക്കി ഉണക്കി  സൂക്ഷിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ജോലിയായിരുന്നു .ഇന്ത്യക്കാരുടെ സോപ്പ് എന്നാണ് വിദേശികൾ  ഉറുവഞ്ചിയെ വിശേഷിപിപ്പിച്ചിരുന്നത് .

ഉറുവഞ്ചിയുടെ തടിക്ക് നല്ല ഈടും ബലവുമുള്ളതാണ് .പണ്ട് കാലത്ത് കാളവണ്ടിയുടെ നിർമ്മാണത്തിനും കാർഷികോപകരണങ്ങളുടെ നിർമ്മാണത്തിനും കട്ടി ഉരുപ്പടികൾക്കും ഉറുവഞ്ചിയുടെ തടി ഉപയോഗിച്ചിരുന്നു .

പലതരം ഷാംപുകളിലും ഇതിന്റെ കായകൾ ചേർക്കുന്നു .തല കഴുകാൻ ഇതിന്റെ കായയുടെ പൊടി ഇപ്പോഴും ഉപയോഗിക്കുന്നു .ഈ പൊടി ഉപയോഗിച്ച് പതിവായി തല കഴുകിയാൽ തലയിലെ പേൻ ,താരൻ എന്നിവ നശിക്കുന്നതാണ് . ഇതിന്റെ കായകൾ ഉണക്കി ഉള്ളിലെ വിത്തുകൾ നീക്കം ചെയ്ത് പൊടിച്ചാണ് ഉപയോഗിക്കേണ്ടത് .

തുണി കഴുകാൻ ഉറുവഞ്ചിയുടെ കായുടെ പൊടി ഉപയോഗിക്കാംഇതിന്റെ പൊടി ഒന്നോ രണ്ടോ സ്‌പൂൺ  അര ബക്കറ്റ് വെള്ളത്തിൽ കലക്കി 5 മിനിറ്റ് വയ്ക്കുക .ശേഷം നന്നായി ഇളക്കി പതപ്പിച്ച് തുണി ഈ വെള്ളത്തിൽ ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക .അതിനുശേഷം തുണി കഴുകിയാൽ തുണിയിലെ അഴുക്കുകളെല്ലാം പോകുന്നതായിരിക്കും .

ആഭരണങ്ങൾക്ക് നല്ല തിളക്കം കിട്ടാൻ  ഈ വെള്ളം ഉപയോഗിക്കാം .ആഭരണങ്ങൾ ഈ വെള്ളത്തിൽ ഇട്ടുവച്ചിരുന്ന ശേഷം കഴുകിയെടുത്താൽ ആഭരണങ്ങൾക്ക് നല്ല തിളക്കം കിട്ടുന്നതാണ് .

ഉറുവഞ്ചിയുടെ കായ കൊണ്ട് ഷാംപു ഉണ്ടാക്കാം .ഇതിന്റെ കായകൾ ഉണക്കി ഉള്ളിലെ വിത്ത് നീക്കം ചെയ്ത ശേഷം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക .പിറ്റേന്ന് ഇത് നല്ലതുപോലെ തിളപ്പിക്കുക . കൊഴുത്ത ദ്രാവകമാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി തണുത്തതിന് ശേഷം അരിച്ചെടുക്കുക .ഇതിൽ കുറച്ചു വെളിച്ചണ്ണയും ചേർത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം ,ഇത് ഷാംപുപോലെ തലയിൽ ഉപയോഗിക്കാം .


ഉറുവഞ്ചിയുടെ ഔഷധഗുണങ്ങൾ .

ഉറുവഞ്ചിയുടെ വിത്തിനും ,വേരിനും നിരവധി ഔഷധഗുണങ്ങളുണ്ട് . ഇവ ത്വക്ക് രോഗങ്ങൾ, ചിലതരം മാനസിക രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ , മൈഗ്രേൻ, അപസ്മാരം ,തുടങ്ങിയവയുടെ ചികിത്സയ്ക്ക്  ഉപയോഗിക്കുന്നു . 

പാമ്പ്  ,തേൾ മുതലായവുയുടെ വിഷം ശമിപ്പിക്കുന്നതിനും ഉറുവഞ്ചിക്കായ ഔഷധമായി ഉപയോഗിക്കുന്നു . കൂടാതെ സന്ധിവേദന ,നീർക്കെട്ട് , അതിസാരം ,കൃമിശല്യം ,ദഹനക്കേട് എന്നിവയുടെ ചികിത്സയ്ക്കും ഉറുവഞ്ചിക്കായ  ഉപയോഗിക്കുന്നു .

ഉറുവഞ്ചിയുടെ വേര് കഫം ഇളക്കുന്ന മരുന്നായും .ഇതിന്റെ വിത്തിന്റെ പരുപ്പുകൊണ്ടുണ്ടാക്കുന്ന മരുന്ന് ഗർഭിണികൾക്ക്‌ പ്രസവം സുഗമമാക്കാനുള്ള ഔഷധമായും ഉപയോഗിച്ചിരുന്നു .ഇതിന്റെ കായ പുരാതന കാലം മുതലേ ഗർഭനിരോധന  മാർഗ്ഗമായി ഉപയോഗിച്ചിരുന്നു .

തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായത് കൊണ്ടുതന്നെ പല ഹെയർ ടോണിക്കുകളിലും ഉറുവഞ്ചിക്കായ ഒരു പ്രധാന ഘടകമാണ് .ലോകം മുഴുവൻ ഉണ്ടാക്കുന്ന പല കേശസംരക്ഷണ ഉത്പന്നങ്ങളിലും ഉറുവഞ്ചിക്കായ ഉപയോഗിക്കാറുണ്ട് .

രസാദിഗുണങ്ങൾ .

രസം-കടു
ഗുണം -തിക്തം, സരം
വീര്യം -ഉഷ്ണം
വിപാകം -കടു







Previous Post Next Post