ആരോഗ്യപ്പച്ച ഔഷധഗുണങ്ങൾ

 

ആരോഗ്യപ്പച്ച,ആരോഗ്യപച്ച,# ആരോഗ്യപ്പച്ച,ജീവനേകാൻ ആരോഗ്യപച്ച,//അഴകിനും ആരോഗ്യത്തിനും ആരോഗ്യപച്ച //,ആരോഗ്യ പച്ച,ആരോഗ്യ പച്ച#ആരോഗ്യ പച്ച,//ആരോഗ്യപച്ച /ചാത്തൻ കള //,#arogyapacha #trichopus zeylanicus#ആരോഗ്യ പച്ച,വൈദ്യം

പശ്ചിമഘട്ടങ്ങനിലെ ഉൾ വനങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ആരോഗ്യപ്പച്ച . മലയാളത്തിൽ ഇതിനെ സാസ്താൻ കിഴങ്ങ്  എന്ന പേരിലും അറിയപ്പെടുന്നു . പണ്ട്  മുനിമാർ ഈ സസ്യത്തെ ഭക്ഷണ ആവിശ്യത്തിന് ഉപയോഗിച്ചിരുന്നു . അതിനാൽ സംസ്‌കൃതത്തിൽ ഇതിനെ  ഋഷിഭോജ്യം , ജീവനി എന്നീ പേരുകളിൽ അറിയപ്പെടുന്നു  .

Botanical name : Trichopus zeylanicus .

Family : Dioscoreaceae (Yam family) .

Synonyms : Trichopodium zeylanicum , Trichopodium travancoricum , Trichopus malayanus

രൂപവിവരണം : 30 സെ.മി ഉയരത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ്   ആരോഗ്യപ്പച്ച . സ്കന്ദത്തിൽ നിന്നാണ് ഈ ചെടിയുടെ തണ്ടുകൾ പൊട്ടിമുളയ്ക്കുന്നത് .കടും പച്ചനിറത്തിലുള്ള ഇലകളാണ് ഇവയുടേത് . വെറ്റിലയോട് സാമ്യമുള്ള ഇവയുടെ ഇലകളിൽ നരമ്പുകൾ തെളിഞ്ഞു കാണാം . ഇവയുടെ ഇല ഞെട്ടുകൾ പച്ചകലർന്ന തവിട്ടുനിറത്തിലാണ് . ഇവയുടെ പൂക്കൾക്ക് നക്ഷത്രത്തിന്റെ ആകൃതിയാണ് . ഒരു ഞെട്ടിൽ 1 -2 പൂക്കൾ മാത്രമേ ഉണ്ടാകാറുള്ളൂ . 5 ഇതുളുകളുള്ള ഇവയുടെ പൂക്കൾ ചുവപ്പുകലർന്ന വെള്ളനിറത്തിൽ കാണപ്പെടുന്നു .ഇവയുടെ കായ്‌കൾ ഏലക്കയുടെ ആകൃതിയിലാണ് . ഈ കായ ഭക്ഷ്യയോഗ്യമാണ് . ആദിവാസികളാണ് ഈ സസ്യത്തിനെ ലോകത്തിന് കാട്ടികൊടുത്തത് .

ആദിവാസികൾ ആരോഗ്യപ്പച്ചയെ ചാത്താൻകളഞ്ഞ എന്ന പേരിലാണ് വിളിച്ചിരുന്നത് . 1978ൽ  ആണ് പാലോട്  ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞന്മാർക്ക് ആദിവാസികൾ ആരോഗ്യപ്പച്ച എന്ന സസ്യത്തെ കാണിച്ചുകൊടുത്തത് .  ശാസ്ത്രലോകത്തിന് മുഴുവൻ കൗതുകമായ ഈ സസ്യത്തെ ലോകത്തെ അറിയിച്ചത് . പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞന്മാരാണ് .

കാട്ടിലെ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വന്ന  ശാസ്ത്രജ്ഞന്മാർ കാട്ടിലൂടെ നടന്നപ്പോൾ .  വിശ്രമിക്കാനായി ഒരു സ്ഥലത്ത് ഇരുന്നപ്പോഴാണ് . ശാസ്ത്രജ്ഞന്മാരെ വഴികാണിക്കാൻ കൊണ്ടുവന്ന ഒരാൾ അവിടെ  നിന്ന ഈ ചെടിയുടെ ഇലയും ,കായും കഴിക്കുന്നത് ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽ പെട്ടത് . ഇത് എന്ത് ചെടിയാണെന്ന് ശാസ്ത്രജ്ഞന്മാർ വഴികാട്ടിയോട് ചോദിച്ചപ്പോഴാണ് ഇതിന് വിശപ്പും ,തളർച്ചയും ,ദാഹവും അകറ്റാനുള്ള കഴിവുണ്ടന്ന് വഴികാട്ടി പറഞ്ഞത് . ഈ വഴികാട്ടിയായ ആദിവാസിയുടെ പേര്  കുട്ടിമാത്തൻ എന്നാണെന്ന് പറയപ്പെടുന്നു.

കാട്ടിൽനിന്നും തേൻ ,കുന്തിരിക്കം എന്നിവ ശേഖരിക്കുന്ന പണിയാണ് ആദിവാസികളുടേത്  . കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോൾ വിശപ്പും ദാഹവുമകറ്റാൻ അവർ  ആരോഗ്യപ്പച്ചയുടെ ഇലയാണ് കഴിച്ചിരുന്നത് . എത്ര വലിയ ക്ഷീണത്തെയും ഇല്ലാതാക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ടണ് സ്വന്ധം അനുഭവത്തിൽ നിന്നും കുട്ടിമാത്തന് അറിയാമായിരുന്നു . ഇവരുടെ കഥ കേട്ട ശാസ്ത്രജ്ഞന്മാർ അത് പരീക്ഷിക്കുകയും അവർക്ക് ബോധ്യപ്പെടുകയും ചെയ്തു . അതോടെ ചാത്താൻകളഞ്ഞ എന്ന ആരോഗ്യപ്പച്ചയുടെ  അത്ഭുത ഔഷധഗുണങ്ങളെക്കുറിച്ച്  ലോകം അറിയുന്നത് .

ആരോഗ്യപ്പച്ച വിവിധഭാഷകളിലുള്ള പേരുകൾ .

Common name : Arogya Pacha , Malayalam : Arogyapacha , Saasthankizhangu . Tamil : Arogyapachai . 

ALSO READ : ബദാം ഔഷധഗുണങ്ങൾ .

ആരോഗ്യപ്പച്ചയുടെ ഔഷധഗുണങ്ങൾ .

യൗവനം നിലനിർത്തുന്നതിനും, ജരാനരകളെ ചെറുക്കുന്നതിനും, മനഃശാന്തി ലഭിക്കുന്നതിനും , രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും , ലൈംഗീകശേഷി വർദ്ധിപ്പിക്കുന്നതിനും .ശരീരത്തിൽ നിന്നും വിഷങ്ങളെ പുറംതള്ളുന്നതിനുമെല്ലാം ഇത് സഹായകരമാണ് .ഇതിന്റെ കായകൾ ഭക്ഷിച്ചാൽ ക്ഷീണവും വിശപ്പും ഇല്ലാതാകും . 

രോഗപ്രതിരോധ ശക്തിയുള്ള ഔഷധം എന്ന നിലയിൽ എയ്ഡ്സിനെ ചെറുക്കാൻ  ഈ സസ്യത്തിന് കഴിവുണ്ടന്നാണ് നിഗമനം . അതിനാൽ തന്നെ ആരോഗ്യപ്പച്ച മുഴുവനായും കഴിച്ചാൽ എയ്ഡ്സിന് കാരണക്കാരായ വൈറസുകളുടെ  ആക്രമണത്തെ തടഞ്ഞ് ശരീരത്തെ സജ്ജമാക്കാനും ആയുർദൈർഘ്യം കൂട്ടുവാനും ആരോഗ്യപ്പച്ച എന്ന ഔഷധസസ്യത്തിന്‌ സാധിക്കുമെന്നാണ് ആരോഗ്യവിദക്തർ പറയുന്നത് .

ആരോഗ്യപ്പച്ചയുടെ കായകൾ ദിവസവും കഴിച്ചാൽ യൗവനം ദീർഘകാലം നീണ്ടുനിൽക്കും . ഇതിന്റെ പൂക്കളുടെ നീര് നെറുകയിൽ പുരട്ടിയാൽ കഫശല്ല്യം ഇല്ലാതാകും . Buy online - Arogyapacha


Previous Post Next Post