2200 മീറ്റർ വരെ ഉയരമുള്ള ഉഷ്‌ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആമത്താളി . ഇതിന്റെ ശാസ്ത്രീയനാമം Trema orientale എന്നാണ് ,അമി ,ആമ ,പൊട്ടാമ ,ആമപ്പൊട്ടി ,അമരാത്തി, നുകമരം, വെടിക്കരി, പൊട്ടാമരം തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു , Indian Charcoal Tree, Indian Nettle, Oriental nettle, Pigeon wood, Poison peach തുടങ്ങിയ പേരുകളിൽ ഇഗ്ലീഷിൽ അറിയപ്പെടുന്നു .
ഇന്ത്യ കൂടാതെ നേപ്പാൾ ,വിയറ്റ്നാം ,കംബോഡിയ ,ആസ്‌ട്രേലിയ ആഫ്രിക്കൻ ര്യാജ്യങ്ങൾ എന്നിവിടങ്ങളിലും ആമത്താളി കാണപ്പെടുന്നു .കടുത്ത ചൂടും വരൾച്ചയേയും സഹിക്കാൻ കഴിവുള്ള ഈ മരം കാട്ടുതീയെയും പ്രതിരോധിക്കും . 18 മീറ്റർ ഉയരത്തിൽ വരെ ഈ മരം വളരാറുണ്ട് .വളരെ പെട്ടന്ന് വളരുന്ന ഒരു മരമാണ് ആമത്താളി . 2 വർഷം കൊണ്ടുതന്നെ ഏതാണ്ട് പൂർണ്ണ വളർച്ചയിലെത്തും .
ജനുവരിയിലാണ് ഈ മരം പൂക്കുന്നത് .പൂക്കൾക്ക് പച്ചകലർന്ന വെള്ള നിറമാണ് .ഫലം വേനൽക്കാലത്തോടെ മൂക്കുന്നു , വിളഞ്ഞ കായകൾക്ക് കറുത്ത നിറമാണ് . കായകൾക്ക് ഏകദേശം 2 സെമി വ്യാസമുണ്ടാകും . കാറ്റുവഴിയും ജലത്തിലൂടെയും സ്വാഭാവിക പുനരുത്ഭവം നടക്കുന്നു .
ആമത്താളിയുടെ ഉപയോഗം .
ആമത്താളിയുടെ തടിക്ക് ചുവപ്പ് കലർന്ന ചാരനിറമാണ് .കാതലും വെള്ളയും തിരിച്ചറിയാൻ പ്രയാസമാണ് .തടിക്ക് ഈടും ബലവും ഭാരവും വളരെ കുറവാണ് .അതിനാൽ ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കൊള്ളില്ല . കളിപ്പാട്ടം ,തീപ്പട്ടി ,പേപ്പർ തുടങ്ങിയവയുടെ നിർമ്മാണത്തിന് ആമത്താളിയുടെ തടി ഉപയോഗിക്കുന്നു .ആമത്താളിയുടെ തടി ഉണങ്ങി കഴിഞ്ഞാൽ പെട്ടന്ന് തീപിടിക്കും .അതിനാൽ കരി നിർമ്മാണത്തിന് ആമത്താളിയുടെ തടി വ്യാപകമായി ഉപയോഗിക്കുന്നു .
ആമത്താളിയുടെ ഔഷധഗുണങ്ങൾ .
ഇന്ത്യയിൽ ആമത്താളി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നില്ലങ്കിലും മറ്റ് രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട് .ആമത്താളിയുടെ തൊലി ,വേര് ,പൂവ് ,കായ എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് . വിരശല്ല്യം , ചുമ, തൊണ്ടവേദന, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ഗൊണോറിയ, പല്ലുവേദന ,മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾക്ക് ആമത്താളി ഔഷധമായി ഉപയോഗിക്കുന്നു .
ആമത്താളി | |
---|---|
Botanical name | Trema orientale |
Synonyms | Trema grevei, Trema rigidum |
Family | Cannabaceae (Marijuana family) |
Common name | Indian Charcoal Tree, Indian Nettle, Oriental nettle |
Malayalam | amathali, Aarni, Amapotti, Amarathi, Ami, Javanthi, Omamaram, Pottama |
Hindi | Gio, Jivan |
Tamil | Yerralai, Nudalei |
Marathi | Ghol, Kapshi |
Telugu | Kakamushti |
Kannada | Karuhaale, Kiruhaale |
Bengali | chikan, jiban |