ഭാരതത്തിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു അലങ്കാര വൃക്ഷമാണ് അലസിപ്പൂമരം .കണ്ണഞ്ചിപ്പിക്കുന്ന വർണ്ണഭംഗിയുള്ള പൂക്കളുമായി മിക്കവാറും എല്ലാ വഴിയോരങ്ങളിലും ഈ വൃക്ഷം കാണപ്പെടുന്നു .വിദേശിയാണ് ഈ വൃക്ഷം .മഡഗാസ്‌ക്കർ ആണ് ഈ വൃക്ഷത്തിന്റെ ജന്മദേശം . ഇതിന്റെ ശാസ്ത്രീയനാമം Delonix regia എന്നാണ് . ഇംഗ്ലീഷിൽ ഇതിനെ Royal Poinciana,Flamboyant tree, Flame tree, Fire tree, Peacock tree, Gulmohar തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
ഏകദേശം 10 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ തലപ്പ് പരന്നതാണ് . 10 മീറ്റർ ഉയരത്തിൽ വളർന്ന ശേഷം തലപ്പ് ശാഖോപ ശാഖകളായി പടർന്ന് പന്തലിക്കുന്നു .ചെറിയ രീതിയിൽ വരൾച്ചയും ശൈത്യവും താങ്ങാനാവുന്ന ഈ വൃക്ഷം ഇപ്പോൾ കാട്ടിലും എത്തിയിട്ടുണ്ട് .ഇതിന്റെ വേര് മേൽമണ്ണിലാണ് സാധാരണ വ്യാപിക്കുന്നത് .അതിനാൽ ഈ മരത്തിന്റെ ചുവട്ടിൽ മറ്റ് സസ്യങ്ങൾ വളരാൻ ബുദ്ധിമുട്ടാണ് .
വേനൽക്കാലത്താണ് ഈ മരം പൂക്കുന്നത് , കണ്ണഞ്ചിപ്പിക്കുന്ന വർണ്ണഭംഗിയുള്ള പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത് .ഇത് കാഴ്ചക്കാരുടെ മനം കവരും .പൂക്കൾക്ക് കടും ചുവപ്പു നിറമാണ് .ഇവയുടെ നീളമുള്ള പരന്ന കായ്‌കൾ പയറുപോലെ തൂങ്ങിക്കിടക്കും. നവംബർ മാസത്തിൽ കായകൾ വിളയുമെങ്കിലും ഏറെക്കാലം മരത്തിൽ തന്നെ ഇത് തൂങ്ങിക്കിടക്കും .
ഔഷധഗുണങ്ങൾ .
അലസിപ്പൂമരത്തിന്റെ തടിക്ക് ഈടും ബലവും ഭാരവും കുറവാണ് .അതിനാൽ തന്നെ വിറകിനല്ലാതെ മറ്റൊന്നിനും കൊള്ളില്ല .എന്നാൽ ഇതിൻറെ പൂവിനും ,വേരിനും, ഇലയ്ക്കും ഔഷധഗുണങ്ങളുണ്ട് .വാതരോഗങ്ങൾ ,ഉദരസംബന്ധമായ രോഗങ്ങൾ ,മലേറിയ ,ശരീരവേദന ,സന്ധിവേദന , തേൾ വിഷം , ബ്രോങ്കൈറ്റിസ് ,ആസ്മ ,പനി തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി അലസിപ്പൂമരത്തിന്റെ പൂവ് ,വേര് ,ഇല എന്നിവ ഉപയോഗിക്കുന്നു . Buy - Alasipoovu Live Plants
അലസിപ്പൂമരം | |
---|---|
Botanical name | Delonix regia |
Family | Caesalpiniaceae (Gulmohar family) |
Common name | Flame Tree, Royal Poinciana |
Hindi | Gulmohar |
Bengali | Krishnachura |
Kannada | Kattikaayi mara |
Malayalam | Alasipoovu |
Tamil | Alachi |