അഴുകണ്ണി , Rudravanti

 

അഴുകണ്ണി,തൊഴുകണ്ണി,അടുകണ്ണി,വലിയകണ്ണി,അരിക്കണ്ണി,വരിക്കണ്ണി,എണ്ണ,മഞ്ഞ കഞ്ഞുണ്ണി,ചക്കിലാട്ടിയ വെളിച്ചെണ്ണ,മുപ്പരണ്ട,കത്തിക്കുക,ജലം തിരണ്ടി,പ്രാണിപിടിയൻ,പാണ്ഡവത്തിരി,ശീമക്കൊങ്ങിണി,വെറൈറ്റി മാവുകൾ,കാട്ടുകറിവേപ്പ്,ഗോപു കൊടുങ്ങല്ലൂർ,മാവുകൾ പൂക്കാൻ പൊടിക്കൈ,മഞ്ഞപ്പൊടി കൊണ്ടുള്ള ഒരു പൊടിക്കൈ,azhukanni plant,agasthyarkoodam plants,herbal garden malayalam,benhur herbal garden,mannuthy herbal garden,ayurveda plants malayalam,karate baby

ഇന്ത്യ ,ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്  അഴുകണ്ണി .30 സെമി ഉയരത്തിൽ മാത്രമേ ഈ സസ്യം വളരാറൊള്ളു .ഇതിന്റെ ഇലകൾ തടിച്ചതും രോമാവൃതവുമാണ് .ഇതിന്റെ ശാസ്ത്രീയനാമം Cressa cretica എന്നാണ്. ഇഗ്ലീഷിൽ Littoral bind wee എന്നാണ് അറിയപ്പെടുന്നത് . കേരളത്തിൽ ഈ സസ്യം കാസർകോട് ജില്ലയിൽ കാണപ്പെടുന്നു എന്ന് പറയുന്നു .

അഴുകണ്ണി എന്ന പേരിൽ വേറെയും ചില ചെടികളുണ്ട് .ഒന്ന് ഒരു ഇരപിടിയൻ സസ്യമാണ് .മറ്റൊന്ന് വളരെ അപൂർവമായേ കാണാറുള്ളു .അതിന്റെ പൂവിൽ നിന്നും എപ്പോഴും വെള്ളം ഇറ്റിറ്റ് വീണുകൊണ്ടിരിക്കും . അതുപോലെ തൊഴുകണ്ണി എന്നു പേരുള്ള ഒരു സസ്യവുമുണ്ട് . ഈ സസ്യത്തിന്റെ അടുത്ത് നിന്ന് സംസാരിച്ചാൽ ഈ സസ്യത്തിന്റെ ഇലകൾ കൂമ്പും .അതിനാൽ തന്നെയാണ് തൊഴുകണ്ണി എന്ന് പേര് വരാൻ കാരണം .

അഴുകണ്ണി ഔഷധഗുണമുള്ളൊരു സസ്യമാണ്. അഴകുണ്ണി , അഴകണ്ണി എന്നും പറയാറുണ്ട് . പ്രമേഹം, അൾസർ, ആസ്ത്മ, മലബന്ധം, കുഷ്ഠം, മൂത്രാശയരോഗങ്ങൾ , വയറിളക്കം , ലൈംഗീകശക്തി തുടങ്ങിയവയ്ക്ക് പരമ്പരാഗത വൈദ്യത്തിൽ ഇത് വളരെ കാലമായി ഔഷധമായി  ഉപയോഗിക്കുന്നു . 

അഴുകണ്ണി
Botanical nameCressa cretica
FamilyConvolvulaceae (Morning glory family)
Common nameRudravanti, Littoral bind weed
MalayalamAzhukanni
TamilUppucanaka
HindiRudravanti
TeluguUppugaddi
KannadaMullumaddugida
MarathiIona
SanskritRudravanti

Previous Post Next Post