ആറ്റുവഞ്ചി

 

#തണൽ മരങ്ങൾ,ഔഷധ സസ്യങ്ങൾ,അയൽ വസ്തുവിലെ മരം എങ്ങനെ murichumattam,മരങ്ങളുടെ പേരുകൾ,മാങ്ങ,വീട്ടിലെ,മാങ്ങാ കൃഷി,#പെട്ടെന് വളരുന്ന തണൽ മരങ്ങൾ,ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ,മാവ് നിറയെ മാങ്ങ,വാസ്തു ശാസ്ത്രം,മുത്തശ്ശി വൈദ്യം,മിയാവാക്കി വനവത്കരണം,വാസ്തു,ഇടുക്കി,മാവു പൂക്കാൻ,ചെടികൾ പൂക്കാൻ,ചെടികൾക്കുള്ള വളം,വീടിൻ്റെ തെക്ക് പുളി,മാവു പെട്ടന്ന് പൂക്കാൻ,കൃഷ്ണന്‍ നമ്പൂതിരിപ്പാട്,കാണിപ്പയ്യൂര്‍ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്,strawberry krishi in malayalam

ഇന്ത്യയിലെ നനവാർന്ന മണ്ണിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആറ്റുവഞ്ചി . മലയാളത്തിൽ ഇതിനെ നീർവഞ്ചി ,കാടല്ലരി ,പുഴവഞ്ചി ,കോരത്തി  തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Ochreinauclea missionis .

Family : Rubiaceae .

Synonyms : Nauclea missionis , Sarcocephalus misionis , Humboldtia vahliana , Salix tetrasperma.

ആവാസകേന്ദ്രം : 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിൽ മാത്രമാണ് ഈ വൃക്ഷം കാണപ്പെടുന്നത് .കേരളം ,തമിഴ്നാട് കർണ്ണാടകം എന്നിവിടങ്ങളിലെ പുഴയോരങ്ങളിലും അരുവികളുടെ തീരങ്ങളിലും ഈ വൃക്ഷം വളരുന്നു . കേരളത്തിൽ ഇടുക്കി, കാസർകോട്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ആറ്റുവഞ്ചി കാണപ്പെടുന്നു .

രൂപവിവരണം : ഏകദേശം 15 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട്.  ഇതിന്റെ ചാരനിറമുള്ള പുറംതൊലിക്ക് നല്ല മിനുസമുള്ളതാണ് . തൊലിയിൽ മുറിവുണ്ടാക്കിയാൽ ചുവപ്പുനിറത്തിൽ നിറത്തിൽ കാണാം . ഇതിന്റെ ഇലകൾ ശാഖാഗ്രത്തിൽ കൂട്ടത്തോടെ കാണപ്പെടുന്നു . മഞ്ഞുകാലത്താണ് ആറ്റുവഞ്ചി പൂക്കുന്നത് . ഇവയുടെ പൂവിന് നല്ല സുഗന്ധമുണ്ടാകും .മഞ്ഞ കലർന്ന വെള്ളനിറമാണ് ഇവയുടെ പൂക്കൾക്ക് . ഇവയുടെ തടിക്ക് ഇളം മഞ്ഞ നിറമാണ് .കാതലും വെള്ളയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് .

ആറ്റുവഞ്ചി  വിവിധഭാഷകളിലെ പേരുകൾ .

English name or common name : Rivertrop . Malayalam : Aattuvanchi, Neervanchi ,Kadallri , Puzhavanchi .Korathi . Tamil : Neervanchim. Sanskrit : Jelavthasa . Hindi : Jelabenth , Magaser . Telugu :Jethayurluki . Kannada : Vethasu 

ALSO READ : ബദാം ഔഷധഗുണങ്ങൾ .

രാസഘടകങ്ങൾ : ആറ്റുവഞ്ചിയുടെ തൊലിയിൽ  "സാലിസിൻ" എന്ന ഘടകം അടങ്ങിയിരിക്കുന്നു .

ആറ്റുവഞ്ചിയുടെ ഉപയോഗം : ഇതിന്റെ തടിക്ക് ഈടും ബലവും കുറവാണ് . അതിനാൽ ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്നില്ല . ചിലതരം കടച്ചിൽ പണിക്ക് ആറ്റുവഞ്ചിയുടെ തടി ഉപയോഗിക്കുന്നു . ഔഷധഗുണമുള്ളൊരു വൃക്ഷമാണ് ആറ്റുവഞ്ചി.

ആറ്റുവഞ്ചിയുടെ ഔഷധഗുണങ്ങൾ : പേപ്പട്ടി വിഷത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് ഈ വൃക്ഷം .കൂടാതെ വിഷം ,കുഷ്ടം ,വ്രണം ,രക്തദോഷം ,മൂത്രാശയരോഗങ്ങൾ ,യോനീരോഗങ്ങൾ ,പനി ,നീര് ,വേദന തുടങ്ങിയവയ്ക്ക് ആറ്റുവഞ്ചി ഔഷധമായി ഉപയോഗിക്കുന്നു .

ആറ്റുവഞ്ചിയുടെ ഔഷധയോഗ്യഭാഗം : തൊലി ,പൂവ് ,കായ്‌ ,വേര് , വേരിന്മേൽ തൊലി .

ചില ഔഷധപ്രയോഗങ്ങൾ .

പേപ്പട്ടിവിഷം :  ആറ്റുവഞ്ചി വേരും തൊലിയും തുല്ല്യ അളവിൽ കഷായം വച്ച് കഴിച്ചാൽ പേപ്പട്ടി വിഷം ശമിക്കും .


Previous Post Next Post