അതിരാണി , കലദി , Athiraani

 

അതിരാണി,#അതിരാണി,അതിരാണിചെടി,ചെടികൾ തഴച്ചു വളരാൻ,ചെടികൾ നന്നായി വളരാൻ,കലദി,കദളി,ചെങ്കദളി,കലംപൊട്ടി,തോട്ടുകാര,തൊടുകാര,മഷിക്കായ ചെടി,melastoma malabathricum,malabar melastome,indian rhododendron,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social

കേരളത്തിലെ മലനിരകളിൽ സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അതിരാണി .ശാസ്ത്രീയനാമം:മെലാസ്റ്റോമ മലബാത്രികം (Melastoma malabathricum) എന്നാണ് . ഈ സസ്യത്തെ കലദി,കലംപൊട്ടി,തോട്ടുകാര, തൊടുകാര തുടങ്ങിയ പേരുകളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു .ഏകദേശം 2 മീറ്റർ ഉയരത്തിൽ വളരുന്നതും എല്ലാ കാലത്തും പുഷ്പ്പിക്കുന്നതുമായ ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് അതിരാണി .പൂന്തോട്ടങ്ങളിൽ വെച്ചുപിടിപ്പിക്കാവുന്ന കൂടുതൽ പൂക്കളുണ്ടാകുന്ന ഹൈബ്രീഡ്  ഇനങ്ങൾ  ഇപ്പോൾ നേഴ്‌സറികളിൽ ലഭ്യമാണ് .

ഈ സസ്യത്തിന്റെ തണ്ടുകൾ രോമാവൃതമാണ് .അഞ്ചിതളുകളുള്ള വയലറ്റ് നിറത്തിലുള്ള പൂക്കളാണ് പൊതുവെ അതിരാണിക്കുള്ളത് .എങ്കിലും മറ്റുനിറങ്ങളിലും പൂക്കളുണ്ടാകുന്ന അതിരാണികളുണ്ട് .ഒരുകുലയിൽ ഏകദേശം 5 പൂക്കൾ വരെയുണ്ടാകും .ഇതിന്റെ കായ കലത്തിന്റെ ആകൃതിയാണ് .ഇത് മൂത്തുകഴിയുമ്പോൾ പൊട്ടിപോകുകയും ചെയ്യുന്നു .അതിനാലാണ് ചില സ്ഥലങ്ങളിൽ ഈ സസ്യത്തെ കലംപൊട്ടി എന്ന പേരിൽ അറിയപ്പെടുന്നത് .

ഈ സസ്യങ്ങൾ വളരുന്ന സ്ഥലങ്ങളിൽ ഭൂഗർഭജലം ധാരാളമുണ്ടാകും എന്നാണ് വിശ്വാസം .പണ്ടുകാലങ്ങളിൽ കിണറുകൾ കുഴിക്കുമ്പോൾ ഈ സസ്യങ്ങൾ നിൽക്കുന്ന സ്ഥലങ്ങൾ തെരെഞ്ഞെടുക്കാറുണ്ടായിരുന്നു .ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ  സർപ്പശലഭം മുട്ടയിടുന്നത് ഈ സസ്യത്തിന്റെ ഇലകളിലാണ്‌ . ഇതിന്റെ ലാർവയുടെ ഭക്ഷണമാണ് ഇവയുടെ ഇല .തെക്കുകിഴക്കൻ ഏഷ്യയിലെ വനമേഖലകളിലാണ് ഈ ശലഭങ്ങളെ സാധാരണ കാണപ്പെടുന്നത് .അതുപോലെ വഴികളിലും ,പറമ്പുകളിലും സാധാരണ കാണുന്ന പേഴാളൻ ചിത്രശലഭവും മുട്ടയിടുന്നത് ഈ സസ്യത്തിന്റെ ഇലകളിലാണ്‌ .

ഔഷധഗുണങ്ങൾ .

ധാരാളം ഔഷധഗുണമുള്ളൊരു സസ്യമാണ് അതിരാണി .ഇതിന്റെ ഇലയാണ്  പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . എങ്കിലും പൂവ് ,വിത്തുകൾ തുടങ്ങിയവയും ഉപയോഗിക്കാറുണ്ട് .ത്വക്ക് രോഗങ്ങൾ ,പയൽസ് ,വെരിക്കോസ് ,ആർത്തവ പ്രശ്നങ്ങൾ , വെള്ളപോക്ക് ,  ലൈംഗീക തകരാറുകൾ,മുറിവ് ,രക്തശ്രാവം  തുടങ്ങിയവയ്ക്ക് അതിരാണി ഔഷധമായി ഉപയോഗിക്കുന്നു .

അതിരാണികലദി
Botanical nameMelastoma malabathricum 
FamilyMelastomataceae (Melastome family)
Common nameMalabar Melastome, Indian-rhododendron
HindiShapti
MalayalamAthiraani, Kadali, Kalampotti, Thottukaara
TamilKatalai
Marathilakheri, palore, rindha
SanskritTinisah 
BengaliDantaranga, Iutki,Phutul 
Kannada Ankerki, Dodda Nekkare, Kenkarike
Telugu Nekkare, Nekkaresaelya, Pathudu


ചില ഔഷധപ്രയോഗങ്ങൾ .


1 , മുറിവ് ,രക്തശ്രാവം .

അതിരാണിയുടെ ഇല അരച്ച് മുറിവിൽ പുരട്ടിയാൽ രക്തശ്രാവം നിൽക്കുകയും മുറിവ് പെട്ടന്ന് ഉണങ്ങുകയും ചെയ്യും .

2 ,വെള്ളപോക്കിന് .

അതിരാണിയുടെ ഇലയും ,പൂവും ,കായും ചേർത്ത് അരച്ചുകഴിച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക് മാറിക്കിട്ടും .

3 ,പൈൽസിന് .

അതിരാണിയുടെ ആവിശ്യത്തിന് പൂക്കൾ പറിച്ച് വെള്ളത്തിൽ തിളപ്പിച്ച് കുറക്കി പിഴിഞ്ഞ് അരിച്ചെടുത്ത് ആവിശ്യത്തിന് പഞ്ചസാരയൂം ചേർത്ത് വീണ്ടും കുറുക്കി സിറപ്പാക്കി ഈ സിറപ്പ് ദിവസം 2 നേരം വീതം ഓരോ സ്പൂൺ കഴിച്ചാൽ എത്ര പഴകിയ പയൽസും , വെരിക്കോസും ശമിക്കും .

4 , വയറിളക്കം .

അതിരാണിയുടെ ഇളം ഇലകൾ കഴിച്ചാൽ വയറിളക്കം മാറും .കൂടാതെ പയൽസിനും നല്ലതാണ് .

5 ,ത്വക്ക് രോഗങ്ങൾ .

അതിരാണിയുടെ ഇലയുടെ നീര് പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും . വസൂരി വന്ന പാടുകൾ മാറാനും ഇല അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .

6, ആർത്തവ പ്രശ്നങ്ങൾ 

അതിരാണി സമൂലം അരച്ച് കഴിച്ചാൽ ആർത്തവകാലത്തെ വേദനയ്ക്ക് നല്ലതാണ് .കൂടാതെ വെള്ളപോക്കിനും ഉപയോഗിക്കാം .

7 ,പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിക്കാൻ .

അതിരാണി സമൂലം അരച്ച് കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിക്കും .


Previous Post Next Post