ആടലോടകത്തിന്റെ ഔഷധഗുണങ്ങൾ

ആടലോടകത്തിന്റെ ഔഷധ ഗുണങ്ങളറിയൂ,# ആടലോടകത്തിന്റെ ഗുണങ്ങൾ# in malayalam,ആടലോടകത്തിന്റെ ഉപയോഗം ഇങ്ങനെ,ആടലോടകം ആരോഗ്യത്തിന്,ആരോഗ്യസംരക്ഷണത്തിന് ആടലോടകം,ഗുണങ്ങൾ,#ആടലോടകമുട്ടത്തോരൻ,ആടലോടകം,വലിയ ആടലോടകം,ചെറിയ ആടലോടകം,ആടലോടകലേഹ്യം,ആടലോടകം കഫക്കെട്ടിന് ഏറ്റവും നല്ല ഒറ്റമൂലി,ആടലോടകം വീട്ടിൽ ഉണ്ടോ?? കഫക്കെട്ടിനോട് വിട പറയാം,ഔഷധം,വിട്ടുമാറാത്ത,പ്രകുതി മരുന്ന്


ഇന്ത്യയിലുടനീളം കാണപ്പെടുന്ന നിത്യഹരിത ഒരു കുറ്റിച്ചെടിയാണ് ആടലോടകം .ചെറിയ ആടലോടകം , വലിയ ആടലോടകം എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു . ചെറിയ ആടലോടകത്തിനെ ചിറ്റാടലോടകം എന്ന പേരിൽ അറിയപ്പെടുന്നു .

ആടലോടകം വിവിധ ഭാഷയിലുള്ള പേരുകൾ :

Botanical name : Justicia adhatoda . Family : Acanthaceae (Acanthus family) . Common name : Malabar Nut, white vasa, yellow vasa . Sanskrit: Atarusa,  Simhasya, Vajin, Vaaska, Vasuka  . Hindi: Arus, Arusa, Pramadya, Rus,Vajini, Visauta . Malayalam: Adalodakam . Tamil:Acalai, Atatotai, Attucam, Cinkam, Cuvatu, Pavattai, Vacai, Vacati . Telugu: Addasaramu . Kannada:  Aadusoge, Karchi, Addasara, Atarusha .Marathi: Adulasa . Gujarati: Aradusi, Araduso . Bengali: Basak .

ആടലോടകം എവിടെ വളരുന്നു : 

ഇന്ത്യയിലുടനീളം ആടലോടകം കാണപ്പെടുന്നു .എന്നാൽ ചെറിയ ആടലോടകം കേരളത്തിൽ മാത്രമേ കാണപ്പെടുന്നൊള്ളു . ചെറിയ ആടലോടകത്തിനാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിന്റെ മുഖ്യ കണ്ണികളിലൊന്നായ ഈ സസ്യം വേപ്പിന്റെ തൊട്ടടുത്ത സ്ഥാനമാണുള്ളത് . 

പണ്ട് കാലത്ത് ഒട്ടുമിക്ക വീടുകളിലും ആടലോടകം ഒരു വേലിച്ചെടിയായി  നട്ടുവളർത്തിയിരുന്നു . എന്നാൽ ഇന്ന് വളരെ അപൂർവമായേ ആടലോടകം കാണപ്പെടുന്നൊള്ളു . ഏതുതരം കാലാവസ്ഥയിലും വളരുന്ന ഒരു സസ്യമാണ് ആടലോടകം . കമ്പ് നട്ടും വിത്ത് പാകിയും ആടലോടകം കിളിർപ്പിക്കാവുന്നതാണ് .

ആടലോടകം ചെടിയുടെ പ്രത്യേകതകൾ : 

ഏകദേശം 2 മീറ്റർ ഉയരത്തിൽ വളരുന്ന നിറയെ ഇലകളുള്ള  ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് ആടലോടകം . ഇതിന്റെ തളിരിലയിൽ ധാരാളം രോമങ്ങൾ കാണപ്പെടുന്നു .ഏപ്രിൽ ജൂലായ് മാസങ്ങളിലാണ് പൂക്കാലം .ആടലോടകത്തിന്റെ പൂവിന്റെ ദളപുടങ്ങൾക്ക് വെള്ള നിറമാണ് . പൂക്കൾ ചെറുതും നീളമുള്ളവയുമാണ് . മഴക്കാലം കഴിഞ്ഞാൽ കായകൾ വിളയും .കായ്ക്കുള്ളിൽ 2 മുതൽ 4 വിത്തുകൾ വരെ കാണും .ചെറിയ ആടലോടകം , വലിയ ആടലോടകം എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു . ചെറിയ ആടലോടകത്തിനെ ചിറ്റാടലോടകം എന്ന പേരിൽ അറിയപ്പെടുന്നു . ഇതിന്റെ ഇലകൾ ചെറുതായിരിക്കും .

ആടലോടകത്തിന്റെ ഔഷധഗുണങ്ങൾ : 

വളരെയധികം ഔഷധഗുണമുള്ളൊരു സസ്യമാണ് ആടലോടകം .ഒട്ടുമിക്ക ആയുർവേദഗ്രന്ഥങ്ങളിലും  ഈ സസ്യത്തിന്റെ ഔഷധഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു .കഫം ഇല്ലാതാക്കാനുള്ള ഒരു മരുന്ന് ഈ സസ്യത്തിൽ നിന്നും ഉല്പാദിപ്പിക്കുന്നു . ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ വർദ്ധിപ്പിക്കാനും രക്തത്തിലെ പ്ലേറ്റലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ആടലോടകത്തിന് കഴിവുണ്ട് .  കുമിളുകൾ ,ബാക്ടീരിയകൾ , കീടങ്ങൾ എന്നിവയെ നശിപ്പിക്കാനുള്ള കഴിവ് ആടലോടകത്തിനുണ്ട് . അതുകൊണ്ട് ആടലോടകത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം ഒരു കീടനാശിനിയായി  ഉപയോഗിക്കാം .ഒട്ടുമിക്ക കർഷകരുടെയും ഒരു ഉത്തമ സുഹൃത്താണ് ആടലോടകം . ആടലോടകത്തിന്റെ ഇല ,വേര് ,പൂവ് ,കായ്‌ എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .

രാസഘടകങ്ങൾ : 

ആടലോടകത്തിന്റെ ഇലയിൽ ബാഷ്പശീലമുള്ള ഒരു സുഗന്ധ തൈലം അടങ്ങിയിരിക്കുന്നു . വാസിസൈൻ എന്ന ആൽക്കലോയിഡ് ആടലോടകത്തിന്റെ വേരിൻമേൽ തൊലിയിൽ ധാരാളം അടങ്ങിയിരിക്കുന്നു .

രോഗപ്രതിവിധികൾ : 

ചുമ ,കഫം ,ജലദോഷം ,ആസ്മ ,ചർദ്ദി, അമിത ആർത്തവം ,രക്താതിസാരം ,രക്തപിത്തം , തുടങ്ങിയ രോഗങ്ങൾക്ക്  ഒരു ഉത്തമ പ്രതിവിധിയാണ് ആടലോടകം .

രസാദിഗുണങ്ങൾ : 

രസം : തിക്തം, കഷായം . ഗുണം : ലഘു, രൂക്ഷം . വീര്യം : ശീതം . വിപാകം : കടു 

ആടലോടകത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ : 

അമിത ആർത്തവം : 

ആടലോടകത്തിന്റെ ഇലയുടെ നീര് ശർക്കരയിൽ ചേർത്ത് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ അമിത ആർത്തവത്തിന് ശമനമുണ്ടാകും . 15 മില്ലി ഇലയുടെ നീര് 15 ഗ്രാം ശർക്കരയിൽ ചേർത്താണ്  കഴിക്കേണ്ടത് . 

കഫക്കെട്ടിന്‌ : 

ആടലോടകത്തിന്റെ ഇലയുടെ നീരും , തേനും ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ കഫക്കെട്ട് മാറും . ഈ സമയത്ത് എണ്ണ ചേർത്ത ഭക്ഷണം പരമാവധി ഒഴിവാക്കണം .

രക്തപിത്തം : 

ആടലോടകത്തിന്റെ ഇലയുടെ നീര് 10 മില്ലി വീതം ദിവസം 2 നേരം വീതം കഴിച്ചാൽ രക്തപിത്തം ശമിക്കും .ആടലോടകത്തിന്റെ ഇലയുടെ നീരും ചന്ദനം അരച്ചതും ചേർത്ത് 15 മില്ലി വീതം ദിവസം 2 നേരം കഴിച്ചാലും രക്തപിത്തം ശമിക്കും .

രക്താതിസാരം : 

ആടലോടകം സമൂലം കഷായം വച്ച് ദിവസം 2 നേരം വീതം കഴിച്ചാൽ രക്താതിസാരം മാറും .

ചുമ മാറാൻ :

ആടലോടകത്തിന്റെ ഇല ജീരകവും കൂട്ടി വറുത്ത് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ചുമ മാറും .

ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ നീര് ഒരു സ്പൂൺ തേനിൽ ചേർത്ത്  ദിവസം 3 നേരം കഴിച്ചാലും ചുമ ശമിക്കും .

ചെവിവേദന മാറാൻ : 

ആടലോടകത്തിന്റെ ഇല എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും .

വില്ലൻ ചുമയ്ക്ക്‌ :

ആടലോടകത്തിന്റെ ഇല അരിഞ്ഞ്  അരിയിൽ ചേർത്ത് വറുത്ത് ശർക്കരയും ചേർത്ത് പൊടിച്ച് കഴിച്ചാൽ വില്ലൻ ചുമ മാറും . 2 സ്പൂൺ വീതം ദിവസം മൂന്നുനേരം കഴിക്കണം .

ഒച്ചയടപ്പ് മാറാൻ : 

ആടലോടകത്തിന്റെ ഇലയുടെ നീരും കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറിക്കിട്ടും .

രക്തം ചുമച്ചു തുപ്പുന്നതിന് : 

ചെറിയ ആടലോടകത്തിന്റെ ഇലയുടെ നീരിൽ സമം തേനും ചേർത്ത് ഒരാഴ്ച പതിവായി കഴിച്ചാൽ രക്തം ചുമച്ചു തുപ്പുന്ന അവസ്ഥ മാറിക്കിട്ടും .

ബ്രോങ്കൈറ്റിസ് ;

ചെറിയ ആടലോടകത്തിന്റെ ഇല നിഴലിൽ ഉണക്കി കഷായം വച്ച് പഞ്ചസാരയും ചേർത്ത് കുറുക്കി സിറപ്പ് രൂപത്തിലാക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ ബ്രോങ്കൈറ്റിസ് , ചുമ ,നെഞ്ചിലെ കഫക്കെട്ട് തുടങ്ങിയവ മാറിക്കിട്ടും .

Previous Post Next Post