ഇന്ത്യ ,ചൈന ,മലേഷ്യ ,ഇൻഡോനേഷ്യ , തായ്‌ലൻഡ് ,വിയറ്റ്നാം ,ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് അന്നക്കാര.ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .ഇതിന്റെ ശാസ്ത്രീയനാമം Garuga pinnata എന്നാണ് .ഇംഗ്ലീഷിൽ Garuga, grey downy balsam എന്നീ പേരുകളിൽ അറിയപ്പെടുന്നു .
മലയാളത്തിൽ ഈ വൃക്ഷത്തെ കാട്ടുകലശം , കാട്ടുകളിഞ്ചാൽ ,കാരുവേമ്പ് ,ഈച്ചക്കാര, കരുവേമ്പ് , കരയം, കൊസ്രാമ്പ , അണ്ണക്കര, കാട്ടുനെല്ലി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു . നെല്ലിക്കയുടെ ആകൃതിയിലുള്ള ഇതിന്റെ ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ് .ആദ്യം പച്ച നിറത്തിലും പഴുതുകഴിയുമ്പോൾ മഞ്ഞ നിറത്തിലും ഇതിന്റെ ഫലങ്ങൾ കാണപ്പെടുന്നു . അച്ചാറിടാൻ ഇതിന്റെ ഫലങ്ങൾ ഉപയോഗിക്കുന്നു .
ഔഷധഗുണങ്ങൾ :
ഔഷധഗുണമുള്ളൊരു വൃക്ഷമാണ് അന്നക്കാര . ഇതിന്റെ വേര് ,തണ്ട് , ഇല ,ഫലം തുടങ്ങിയവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു . പ്രമേഹം ,ആസ്മ ,ദഹനസംബന്ധമായ പ്രശ്നങ്ങൾ ,ശ്വാസകോശ സംബന്ധമായ രോഗങ്ങൾ , നേത്ര രോഗങ്ങൾ , മുറിവ് , അസ്ഥിയുടെ ഒടിവ് ,അമിതവണ്ണം എന്നിവയ്ക്ക് ഈ വൃക്ഷത്തിന്റെ വേര് ,തണ്ട് , ഇല ,ഫലം തുടങ്ങിയവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .
Botanical name : Garuga pinnata
Family : Burseraceae (Torchwood family)
Common name : Garuga, grey downy balsam
Malayalam : Annakkara, , Kattukalasam , Kattunelli , Kosramba ,Eechakkara, Karuvembu
Tamil : Arunelli, Karuvempu
Hindi : Kharpat
Telugu : Garuga, Konda Vepa
Kannada : Aranelli, Biligadde
Marathi : Kakad