ആടുതൊടാപ്പാല ഔഷധഗുണങ്ങൾ

ആടുതൊടാപ്പാല,ആടുതീണ്ടാപ്പാല,ആടുതിന്നാപ്പാല,ആടുകൊട്ടാപാല,നാട്ടുറോസ്,നാട്ടുവൈദ്യം,മുത്തശ്ശി വൈദ്യം,aristolochia bracteolate,birthwort,worm killer,കീടമാരി,medicine,natural,ayurveda,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,travel,events,agriculture,science,technology,plants,health tips,herbal medicine,botany,yoga,social,cultural


പടർന്നു  വളരുന്ന ഒരു വള്ളിച്ചെടിയാണ് ആടുതൊടാപ്പാല. ഇതിനെ ആടുക്കൊട്ടപ്പാല , ആടുതിന്നാപ്പാല തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം Aristolochia bracteata എന്നാണ് . ഇംഗ്ലീഷിൽ ഇതിനെ  Worm Killer എന്ന പേരിൽ അറിയപ്പെടുന്നു .

ആടുതൊടാപ്പാല  വിവിധ ഭാഷകളിലെ പേരുകൾ : 

Botanical name : Aristolochia bracteolata . SynonymsAristolochia kotschyi, Aristolochia abyssinica . FamilyAristolochiaceae (Birthwort family) . Common nameWorm Killer, Dutchman's Pipe, Bracteated Birth Wort . Malayalam : Adutheendapala ,Aduthodapala . Hindi Isharmul, Vishapaha . TamilIshvara-muli, Mampancan . Telugu : Ishvara-veru, Dulagovila . KannadaAdu Muttada gida, Kurigida . SanskritArkamula,Isvari, Rudrajata . Bengali : Isvaramula . Gujarati : Iswarmul . Marathi : Sapsan, Sapasanda .

ആടുതൊടാപ്പാല എവിടെ വളരുന്നു :

ഗംഗാസമതലം , ഗുജറാത്ത്, ഡക്കാൻ എന്നീ പ്രദേശങ്ങളിലും, കേരളത്തിലെ അർദ്ധനിത്യഹരിതവനങ്ങളിലും സമൃദ്ധമായി വളരുന്ന ഒരു ചെടിയാണ്  ആടുതൊടാപ്പാല . ഇത് ഒരു അലങ്കാര സസ്യം കൂടിയാണ് .പലരും പൂച്ചെടിയായി വീട്ടിൽ നട്ടുവളർത്താറുണ്ട്.

സസ്യത്തിന്റെ പ്രത്യേകതകൾ :

 ഈ ചെടിയുടെ എല്ലാ ഭാഗങ്ങളിലും കറയുണ്ട് .ഇതിന്റെ എല്ലാ ഭാഗത്തും കയ്പുരസമാണ് . അതുകൊണ്ടുതന്നെ മൃഗങ്ങളൊന്നും ഇതിന്റെ ഇല ഭക്ഷിക്കാറില്ല. ഇതിന്റെ വേര് ആടിന്റെ വായിൽ തട്ടിയാൽ  ആട് ഛർദ്ദിക്കും അതുകൊണ്ടാണ്  ആടുതൊടാപ്പാല എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം . ഇതിന്റെ പൂക്കൾക്ക് ഇരുണ്ട പർപ്പിൾ നിറമാണ് . ജൂലായ് മുതൽ ഡിസംബർ വരെ ഈ ചെടിയിൽ പുഷ്പ്പങ്ങളും കായകളും ഉണ്ടാകും .

രാസഘടകങ്ങൾ : 

ഈ സസ്യത്തിൽ ബാഷ്പശീലതൈലം ,ആൽക്കലോയിഡ് ,പൊട്ടാസ്യം ക്ളോറൈഡ് , നൈട്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾ :

രസം : തിക്തം . ഗുണം :  ലഘു, രൂക്ഷം, തീക്ഷ്ണം . വീര്യം : ഉഷ്ണം . വിപാകം : കടു 

ഔഷധഗുണങ്ങൾ : 

സർപ്പവിഷം ,ചൊറി ,ചിരങ്ങ് ,വ്രണം ,കരപ്പൻ ,ഉദരകൃമി , നീര്  ,അഗ്നിമാന്ദ്യം , തുടങ്ങിയവയ്ക്ക് ആടുതൊടാപ്പാല ഔഷധമായി ഉപയോഗിക്കുന്നു . സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം .

ചില ഔഷധപ്രയോഗങ്ങൾ : 

വ്രണങ്ങൾക്ക് : 

എത്ര പഴകിയ വ്രണങ്ങളിലും ഇതിന്റെ ഇല അരച്ച് പുരട്ടിയാൽ വ്രണങ്ങൾ വളരെ പെട്ടന്ന് സുഖപ്പെടും .

കരപ്പൻ മാറാൻ : 

ആടുതൊടാപ്പാലയുടെ  ഇല കഷായം വച്ചു കഴുകുകയും  ,ഇല പൊടിച്ചു പുറമെ വിതറുകയും ചെയ്താൽ കരപ്പൻ വളരെ പെട്ടന്ന് സുഖപ്പെടും.

വയറുകടി മാറാൻ : 

ആടുതൊടാപ്പാലയുടെ ഇല അരച്ച് രാവിലെയും വൈകിട്ടും 3 ഗ്രാം വീതം കഴിച്ചാൽ രക്തവും ,ചളിയും പോകുന്ന വയറുകടി സുഖപ്പെടും.

കൃമിശല്ല്യം ഇല്ലാതാക്കാൻ : 

ആടുതൊടാപ്പാല സമൂലം കഷായം വച്ചു കുടിച്ചാൽ ഉദര കൃമി നശിക്കും.

സുഖപ്രസവത്തിന് : 

പ്രസവ സമയത്ത് ആടുതൊടാപ്പാലയുടെ വേര് ഉണക്കി പൊടിച്ചു വെള്ളത്തിൽ കലക്കി  കൊടുത്താൽ പ്രസവം പെട്ടന്ന് നടക്കും.

പശുക്കൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് : 

പശുക്കൾക്കുണ്ടാകുന്ന കുളമ്പുരോഗം .ചർമ്മരോഗം ,വ്രണം തുടങ്ങിയവയ്ക്ക് ആടുതൊടാപ്പാലയുടെ ഇല അരച്ചു പുറമെ പുരട്ടിയാൽ പെട്ടന്ന് സുഖപ്പെടും.

Previous Post Next Post