ആന ആപ്പിൾ , Elephant Apple

ആന ആപ്പിൾ,ആന പഴം,ആനപഴം,elephant apple cooking,elephant apple kerala,dillenia indica cooking kerala,dillenia indica,aana apple,omkv cooking,omkv latest,omkv elephant apple,elephant apple tamil,elephant apple hindi,health tips elephant apple,healthy cooking


15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആന ആപ്പിൾ . മലയാളത്തിൽ മലമ്പുന്ന ,ആനമുന്തിരി , സയലിത, ചലിത, വളപുന്ന , തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു . ഇംഗ്ലീഷിൽ എലിഫന്റ് ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്നു . Botanical name : Dillenia indica . Family : Dilleniaceae (Karmal family).

എലിഫന്റ് ആപ്പിൾ വിവിധ ഭാഷകളിലെ പേരുകൾ .

Common name : Elephant Apple, Indian catmon, Hondapara Tree . Hindi : Chalta , Karambel . Tamil : Ugakkaai ,Ugakkaaa .Telugu : Kalinga,Revadi chettu, Uppu ponna  . Kannada :  Kaltega, Revadi chettu, Uppu ponna , Mucchilu . Sanskrit : Avartaki . Bengali : Chalta . Marathi : Karambel . Malayalam : Ana apple , Ana munthiri , Syalita, Chalita Valapunna , Malampunna , Punna , Vazchpunna .

ആന ആപ്പിൾ എവിടെ വളരുന്നു .

ബംഗാൾ, ബീഹാർ, ഒറീസ്സ, അസം എന്നിവിടങ്ങളിൽ ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു . കേരളത്തിൽ അപൂർവമായി ചിലവീടുകളിൽ നട്ടുവളർത്തുന്നുണ്ട് . 

രൂപവിവരണം .

15 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷം . ഇതിന്റെ ഇലകൾക്ക് 15 -35 സെ.മി നീളമുണ്ട്‌ . പൂക്കൾക്ക് നല്ല വലിപ്പമുണ്ട് .15 -20 സെമി വ്യാസമുണ്ട് . പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു . പൂക്കൾക്ക് 5 ദളങ്ങളും മഞ്ഞ നിറത്തിലുള്ള ധാരാളം കേസരങ്ങളുമുണ്ട് . പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള ഇവയുടെ  ഉരുണ്ട പഴം ഭക്ഷ്യയോഗ്യമാണ് .കാട്ടിൽ ആനകളുടെ ഇഷ്ട്ട ഭക്ഷണമാണ് ഈ  പഴം . അതിനാലാണ് എലിഫന്റ് ആപ്പിൾ എന്ന് പേര് വരാൻ കാരണം .

ഇതിന്റെ പഴം പച്ചയ്‌ക്കോ പാചകം ചെയ്തോ കഴിക്കാവുന്നതാണ് . അച്ചാർ ഇടാനും മീൻകറി വയ്ക്കാനും ഇതിന്റെ പഴം ഉപയോഗിക്കാറുണ്ട് . കൂടാതെ വിവിധതരം മധുര പലഹാരങ്ങൾ ഉണ്ടാക്കാനും ഇതിന്റെ പഴം ഉപയോഗിക്കുന്നു . ഇതിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് . പ്രമേഹം ,വീക്കം , ചർമ്മരോഗങ്ങൾ ,ദഹനക്കേട് ,വായ്‌നാറ്റം എന്നിവയുടെ ചികിത്സയിൽ ആയുർവേദത്തിലും സിദ്ധയിലും ഇതിന്റെ പഴവും വേരും,  തൊലിയും  ഔഷധമായി ഉപയോഗിക്കുന്നു .

ചില ഔഷധപ്രയോഗങ്ങൾ .

ചുമ, ശ്വാസ തടസ്സം  : ഇവയുടെ പഴത്തിന്റെ നീരിൽ പഞ്ചസാരയോ തേനോ ചേർത്ത് കഴിച്ചാൽ ചുമ ,ശ്വാസ തടസ്സം  എന്നിവ ശമിക്കും .

വായ്‌നാറ്റം : ഇതിന്റെ തൊലി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കവിൾകൊണ്ടാൽ വായ്‌നാറ്റം ശമിക്കും .

മുടികൊഴിച്ചിൽ : ഇതിന്റെ പഴത്തിന്റെ ഉള്ളിലെ പൾപ്പ്  വെള്ളത്തിൽ കലർത്തി ഷാമ്പുവിന് പകരമായി തലയിൽ ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ മാറിക്കിട്ടും .

മുഖത്തെ കറുത്ത പാട് : ഇതിന്റെ തൊലി പേസ്റ്റ് രൂപത്തിൽ അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .

ദഹനക്കേട് : ഇതിന്റെ പഴം ജ്യൂസുണ്ടാക്കി കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും . 

ചൊറി , പരു  : ഇതിന്റെ തൊലി പേസ്റ്റ് രൂപത്തിൽ അരച്ച് ചൊറിയുടേയോ പരുവിന്റെയോ മുകളിൽ പുരട്ടിയാൽ ചൊറി , പരു എന്നിവ മാറിക്കിട്ടും .

Buy - Elephant Apple Live Plants 



Previous Post Next Post