ഇന്ത്യയിലുടനീളം വന്യമായി വളരുന്ന കുറ്റിച്ചെടിയാണ് ഏകനായകം .ചിലപ്പോൾ ഒരു ചെറുമരമായും വളരും . മലയാളത്തിൽ പൊൻകൊരണ്ടി ,പൊൻകുരണ്ടി , ചെറുകുരണ്ടി ,കുരണ്ടി പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടും . Botanical name : Salacia fruticosa . Family : Salicaceae (Willow family) .
ഏകനായകം വിവിധ ഭാഷകളിലെ പേരുകൾ .
Common name : Woody Salacia , Lolly berry . Malayalam name : Eakanayakam, Ponkarandi . Cherukurandi . Hindi name : Saptarangi . Tamil name : Ponkoranti . Kannada name : Eakanayaka . Telugu name : Anukudu Cettu . Sanskrit name : Pitika . Bengali name : Dimal .
ചെടിയുടെ പ്രത്യേകതകൾ .
ഏകദേശം 3 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറിയ വൃക്ഷം . കേരളത്തിൽ കാവുകളിലും , വനങ്ങളിലും ,വഴിയരികിലുമെല്ലാം ഈ സസ്യം കാണപ്പെടുന്നു ,ഇതിന്റെ ഇലകൾക്ക് ഞാവലിന്റെ ഇലയോട് സാമ്യമുണ്ട് . ഇതിന്റെ പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ് . ഫെബ്രുവരി മുതൽ മെയ് വരെയാണ് ഈ വൃക്ഷം പൂക്കന്നതും കായ്ക്കുന്നതും .
ഇതിന്റെ കായകൾ ആദ്യം പച്ചനിറത്തിലും പഴുത്തു കഴിയുമ്പോൾ ചുവപ്പ് നിറത്തിലും കാണപ്പെടുന്നു . ഇതിന്റെ ഉള്ളിൽ സ്വർണ്ണ നിറത്തിലുള്ള മധുരമുള്ള മാതളമുണ്ട് . ഈ പഴം ഭക്ഷ്യയോഗ്യമാണ് . ഇതിന്റെ ഉള്ളിൽ 1 മുതൽ 3 വിത്തുകൾ വരെ കാണും . ഈ പഴത്തിനെ കൊരണ്ടിപ്പഴം എന്ന് പൊതുവെ പേര് പറയുന്നു . പക്ഷികളുടെ ഇഷ്ട്ട ഭക്ഷണമാണ് കൊരണ്ടിപ്പഴം. പണ്ടുകാലത്തെ കുട്ടികൾ സ്‌കൂളിൽ പോകുന്ന വഴിക്ക് കൊരണ്ടിപ്പഴം തേടിപ്പോകുന്ന പതിവുണ്ടായിരുന്നു .
ഏകനായകം ഔഷധഗുണങ്ങൾ .
ഏകനായകം ഔഷധഗുണമുള്ളൊരു സസ്യമാണ് . വേരും തൊലിയുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് . ഇതിന്റെ ഉണങ്ങിയ വേര് മുറിച്ചുനോക്കിയാൽ 7 വളയങ്ങൾ കാണും . രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ള ഒരു ദിവ്യ ഔഷധമാണ് ഏകനായകം .
ഇന്ത്യയിലും ശ്രീലങ്കയിലും പരമ്പരാഗതമായി പ്രമേഹരോഗത്തിന് പൊൻകൊരണ്ടി ഔഷധമായി ഉപയോഗിക്കുന്നു . കൂടാതെ ശരീരത്തിൽ ഏതു ഭഗത്തുള്ള രക്തസ്രാവത്തെയും തടഞ്ഞുനിർത്താനുള്ള കഴിവ് പൊൻകൊരണ്ടിക്കുണ്ട് . പഴകിയ അതിസാരം ,ശരീരം ചുട്ടുപുകച്ചിൽ .രക്തസമ്മർദ്ദം, പൊണ്ണത്തടി . വേദന ,വീക്കം , പൈൽസ് തുടങ്ങിയവയ്‌ക്കെല്ലാം പൊൻകൊരണ്ടി ഔഷധമായി ഉപയോഗിക്കുന്നു . ഇതിന്റെ ഉണങ്ങിയ വേര് അങ്ങാടിക്കടകളിൽ വാങ്ങാൻ കിട്ടും .
വേര് പൊടിച്ചത് 5 ഗ്രാം വീതം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും . അമിത വിയർപ്പ് മാറാൻ ഇതിന്റെ വേര് കഷായം വച്ച് കഴിച്ചാൽ മതി . മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങൾക്കും ഇതിന്റെ വേര് കഷായം വച്ചോ ,പൊടിച്ചോ ആണ് ഔഷധമായി ഉപയോഗിക്കുക .