കഴഞ്ചി ഉപയോഗവും ഔഷധഗുണങ്ങളും

 

caesalpinia crista medicinal uses malayalam,caesalpinia crista common name,caesalpinia crista malayalam name,കഴഞ്ചി,കണഞ്ചി,കഴച്ചി,കഴഞ്ചി ചെടികളെ കുറിച്ചു അറിയാം,കഴറ്റി,കഴഞ്ചിക്കുരു,കഴണി,മുടി കൊഴിച്ചിൽ,തൊണ്ട വരൾച്ച,പച്ച കർപൂരം മതി പണം കുതിച്ചു ഉയരും,pcod,fibroid,ഗർഭാശയ മുഴ,ഹോർമോൺ,ഹോർമോൺ പ്രോബ്ലം,ഫൈബ്രോയിഡ്,കാക്കമുള്ള്,caesalpinia crista,caesalpinia bonducella,bonduc tree,grey nicker,fever nut,വൃഷ്ണ വീക്കം,ശരീരവേദന,നീര്,കഫ വാത വികാരങ്ങൾ,വിരേചനം,പനി,വായുകോപം,മന്ത്,മുഖക്കുരു,വെള്ളപോക്ക്,അപസ്മാരം,രക്ത സമ്മർദ്ദം,പക്ഷാഘാതം,മൂല രോഗങ്ങൾ

കുറ്റിച്ചെടിയായി വളരുന്ന ഒരു സസ്യമാണ് കഴഞ്ചി .മലയാളത്തിൽ ഇതിനെ ആറ്റുപരണ്ട , നീർപരണ്ട , കാക്കമുള്ള് തുടങ്ങിയ പേരുകളിലും അറിയപ്പെടും . ഇംഗ്ലീഷിൽ Crested fever nut , Fever nut , Bonduc nut , Molucca bean എന്നീ പേരുകളിലും അറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം Caesalpinia crista എന്നാണ് .

കഴഞ്ചിയുടെ വിവിധ ഭാഷകളിലുള്ള പേരുകൾ .

Common name-Crested fever nut , Fever nut , Bonduc nut , Molucca bean . Malayalam-Aattuparanda , Kakkamullu , Kazhanchi , Neerparanda . Hindi -Karanja , Katkaranja . Tamil - Nut-konrai . Telugu - Mulluthige . Kannada - Kiri gejjuga , Sanna gejjuga . Bengali-Bekamtanata , Kutumakamta . Gujarati-Kanchaki . Marathi - Ban-kareti . Sanskrit-Kantaki karanja . Botanical name-Caesalpinia crista . Synonyms-Caesalpinia nuga, Guilandina nuga . Family-Caesalpiniaceae (Gulmohar family)

കഴഞ്ചി എവിടെ കാണപ്പെടുന്നു .

ഉഷ്ണമേഖലാപ്രദേശങ്ങളിലുള്ള കാടുകളിലും സമതലങ്ങളിലും കഴഞ്ചി സാധാരണയായി കാണപ്പെടുന്നു .ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ , ബംഗാൾ എന്നിവിടങ്ങളിലെ കടലോര പ്രദേശത്തും വനങ്ങളിലും കഴഞ്ചി കാണപ്പെടുന്നു .

കഴഞ്ചി എന്ന സസ്യത്തിന്റെ രൂപവിവരണം .

കഴഞ്ചി ഒരു കുറ്റിച്ചെടിയായോ മറ്റു മരങ്ങളിൽ പടർന്നോ വളരാറുണ്ട് . ഈ സസ്യത്തിൽ കൂർത്ത ബലമുള്ള മുള്ളുകളുണ്ട്‌ . ഈ മുള്ളുകൾക്ക് ഇളം മഞ്ഞ നിറമാണ് . ഈ സസ്യത്തിന്റെ പുറംതൊലിക്ക് തവിട്ട് നിറമാണ് . കഴഞ്ചിയുടെ പൂക്കൾക്ക് മഞ്ഞ നിറമാണ് . ഇവയുടെ കായകളുടെ  പുറംഭാഗം രോമാവൃതമാണ് .ഇവയിൽ മുള്ളുകളുമുണ്ട് . ഇവയുടെ കായകൾക്ക്  എല്ലാം ഒരേ വലുപ്പമായിരിക്കും . വർഷങ്ങളോളം ഇവ കടൽ വെള്ളത്തിൽ നശിക്കാതെ കിടക്കും .കേരളത്തിലെ പഴയകാല തൂക്കമായ കഴഞ്ച്   ഈ കായുടെ ഭാരമായിരുന്നു . ഇതിന്റെ വിത്തിൽ എണ്ണ അടങ്ങിയിട്ടുണ്ട് .

രാസഘടകങ്ങൾ .

കഴഞ്ചിയിൽ ബോൻഡുസിൻ എന്ന കായ്‌പ്പേറിയ ഒരു പതാർത്ഥം അടങ്ങിയിരിക്കുന്നു . ഇതിന്റെ വിത്തിന്റെ എണ്ണയിൽ പാൽമിറ്റിക് , ഒലിയോയിക് , സ്റ്റിയറിക് , ലിഗ്നോസെറിക് , ലിനോലെനിക് എന്നീ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട് .

കഴഞ്ചിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണ് .

പനി ,മസൂരി , ലഘുമസൂരി ,ജലോദരം ,മുഖക്കുരു ,ഉദരകൃമി ,വൃഷ്ണവീക്കം , വ്രണങ്ങൾ ,വയറുവേദന ,കരൾരോഗങ്ങൾ , തുടങ്ങിയവയ്ക്ക് കഴഞ്ചി ഔഷധമായി ഉപയോഗിക്കുന്നു .വിഷമജ്വരഘ്നിവടി , ധനദനയനാദി കഷായം എന്നീ ആയുർവേദ ഔഷധങ്ങളിൽ കഴഞ്ചി ഒരു പ്രധാന ചേരുവയാണ് .

കഴഞ്ചിയുടെ ഏതൊക്കെ ഭാഗങ്ങളാണ് ഔഷധമായി ഉപയോഗിക്കുന്നത് .

കഴഞ്ചിയുടെ ഇല ,വേര് ,വിത്ത് , വിത്തിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .

കഴഞ്ചിയുടെ ഔഷധപ്രയോഗങ്ങൾ .

വൃഷ്ണവീക്കം.

കഴഞ്ചിക്കുരു അരച്ച് പുറമെ പുരട്ടുകയോ കഴഞ്ചിക്കുരു ആവണക്കെണ്ണയിൽ അരച്ച് പുറമെ പുരട്ടുകയോ ചെയ്താൽ വൃഷ്ണവീക്കം മാറും .

കഴഞ്ചിക്കുരു , പച്ചമഞ്ഞൾ , മൂക്കാത്ത പാക്ക് (അടയ്ക്ക )വെളുത്തുള്ളി  ഇവ ഒരേ അളവിൽ മുട്ടയുടെ വെള്ളയും ചേർത്തരച്ച് തേനിൽ ചാലിച്ച് വൃഷ്ണങ്ങളിൽ  ഒരാഴ്ച കട്ടിക്ക് പുരട്ടിയാൽ ഒരാഴ്ചകൊണ്ട് വൃഷ്ണവീക്കം മാറും .

മുഖക്കുരു .

കഴഞ്ചിക്കുരു പാലിൽ അരച്ച് മുഖക്കുരു ഉള്ള ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .

ഉദരകൃമി ഇല്ലാതാക്കാൻ .

കഴഞ്ചിയുടെ ഇല അരച്ച് ഉള്ളിൽ കഴിച്ചാൽ ഉദരകൃമി നശിക്കും . 5 ഗ്രാം കഴഞ്ചിക്കുരു പൊടിച്ച് ഒരു ഗ്ലാസ് മോരിൽ കലക്കി 3 ദിവസം കഴിച്ചാൽ ഉദരകൃമി പാടെ നശിക്കും .

മസൂരി , ലഘുമസൂരി .

കഴഞ്ചിയുടെ ഇലയുടെ നീരും നെല്ലിക്കാനീരും തുല്ല്യ അളവിൽ എടുത്ത് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മസൂരി , ലഘുമസൂരി എന്നിവ ശമിക്കും .

പനി .

കഴഞ്ചിക്കുരു കഷായം വച്ച് കഴിച്ചാൽ പനി മാറും .കഴഞ്ചിക്കുരു ,തിപ്പലി ,കുരുമുളക് എന്നിവ എല്ലാം കൂടി 15 ഗ്രാം എടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേൻ ചേർത്ത്‌ ദിവസം രണ്ടുനേരം രാവിലെയും വൈകിട്ടും കഴിച്ചാൽ പനി മാറും .

പരു മാറാൻ .

കഴഞ്ചിക്കുരുവിൽ നിന്നും എടുക്കുന്ന എണ്ണ പരുവിന്റെ മുകളിൽ പുരട്ടിയാൽ പരു വേഗം പഴുത്തു പൊട്ടി സുഖമാകും .

ഹെര്‍ണിയ ( ആന്ത്രവൃദ്ധി).

കഴഞ്ചിക്കുരു ,കഴഞ്ചിയുടെ ഇല , മുരിങ്ങയുടെ തൊലി ,വയമ്പ് , മൂക്കാത്ത പാക്ക് (അടയ്ക്ക ) പച്ചമഞ്ഞൾ ഇവ കോഴിമുട്ടയുടെ വെള്ളയിൽ അരച്ച് തേനിൽ ചാലിച്ച് ഹെർണിയായുടെ മുഴയിൽ പുരട്ടുകയും.  മുരിങ്ങയുടെ തൊലി ,ചുക്ക് ,വയമ്പ് വെളുത്തുള്ളി ഇവ ഓരോന്നും 15 ഗ്രാം വീതം 2 ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 500 മില്ലിയാക്കി വറ്റിച്ച് 100 മില്ലി ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ ഹെർണിയ നിശ്ശേഷം മാറും .

കരൾ രോഗങ്ങൾക്ക് .

കഴഞ്ചിയുടെ ഇലയും ,പച്ചമഞ്ഞളും തുല്ല്യ അളവിൽ അരച്ച് ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ ദിവസം രണ്ടുനേരം എന്ന കണക്കിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ കരൾ രോഗങ്ങൾ ശമിക്കും .

രസാദിഗുണങ്ങൾ.

രസം : കടു, തിക്തം . ഗുണം : ലഘു , രൂക്ഷം , തീക്ഷ്ണം . വീര്യം : ഉഷ്ണം . വിപാകം : കടു
Previous Post Next Post